ഡബ്ലിനിൽ 1.7 മില്യൺ യൂറോയുടെ മയക്കുമരുന്നുകളുമായി രണ്ട് പേർ പിടിയിൽ

ഡബ്ലിനില്‍ 1.7 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുകളുമായി രണ്ട് പുരുഷന്മാര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി 8 മണിയോടെ സ്വോര്‍ഡ്‌സില്‍ രണ്ട് വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കവേയാണ് ഗാര്‍ഡ ആറ് കിലോഗ്രാം കൊക്കെയ്ന്‍, 65 കിലോഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തത്. മയക്കുമരുന്നുകള്‍ക്ക് പുറമെ അവ മിക്‌സ് ചെയ്യാനുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഒപ്പം 100,000 യൂറോയും, മൂന്ന് ആഡംബര കാറുകളും ഗാര്‍ഡ പിടിച്ചെടുത്തു. 40-ലേറെ പ്രായമുള്ള ഒരു പുരുഷനും, 50-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനുമാണ് അറസ്റ്റിലായത്. ഇവരെ ഡബ്ലിനിലെ ഒരു ഗാര്‍ഡ സ്റ്റേഷനില്‍ … Read more

അയർലണ്ടിൽ പുതുതായി വീട് വാടകയ്ക്ക് എടുക്കുന്നവർ നൽകേണ്ടത് മാസം 1,595 യൂറോ; ഡബ്ലിനിൽ നൽകേണ്ടത് 2,000 യൂറോയിലധികം

അയര്‍ലണ്ടില്‍ പുതുതായി വീട് വാടകയ്ക്ക് എടുക്കുന്നവര്‍ നല്‍കേണ്ടിവരുന്ന ശരാശരി മാസവാടക 1,595 യൂറോ ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 133 യൂറോ അധികമാണിത്. നിലവിലെ വാടകക്കാരുടെ ശരാശരി വാടകനിരക്ക് 1,374 യൂറോ ആയിരിക്കെയാണ് ഇത്. Residential Tenancies Board (RTB)-ന്റെ 2023 നാലാം പാദ റിപ്പോര്‍ട്ട് പ്രകാരം, 2023-ല്‍ 9.1% ആണ് രാജ്യത്ത് പുതുതായി വാടകയ്ക്ക് നല്‍കപ്പെടുന്ന വീടുകളുടെ വാടക നിരക്ക് ഉയര്‍ന്നത്. പ്രാദേശിക കണക്കെടുത്താല്‍ പുതുതായി വാടക വീടെടുക്കുന്നവരുടെ വാടക വര്‍ദ്ധന ഏറ്റവുമധികം ബാധിച്ചത് … Read more

നെറ്റ്ഫ്ലിക്സ് അവാർഡ് ജേതാവ് ആകാശ് മെഹ്തയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ ഡബ്ലിനിൽ മെയ് 11-ന്; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ആസ്വാദകരെ കുടുകുടെ ചിരിപ്പിക്കാന്‍ നെറ്റ്ഫ്ളിക്‌സ് അവാര്‍ഡ് ജേതാവായ ആകാശ് മെഹ്തയുടെ സ്റ്റാന്‍ഡ് ആപ്പ് കോമഡി ഷോ ഡബ്ലിനില്‍. Top Notch Studios-ന്റെ അവതരണത്തില്‍ മെയ് 11-ന് നടക്കുന്ന ‘The Wedding Show’യില്‍ ആകാശിനൊപ്പം മറ്റ് ഏതാനും കലാകാരന്മാരും പങ്കെടുക്കും. ‘Social Currency’ എന്ന നെറ്റ്ഫ്‌ളിക്‌സ് ഷോയ്ക്ക് അവാര്‍ഡ് ലഭിച്ച ആകാശ് മെഹ്ത, ഡബ്ലിനിലെ ഷോയില്‍ ‘ഗുര്‍പ്രീത് സിങ്’ എന്ന ആക്ട് ആണ് ആദ്യം അവതരിപ്പിക്കുക. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് 27.19 യൂറോ മുതലാണ് ടിക്കറ്റ് നിരക്ക്. 2 … Read more

മുൻ പ്രധാനമന്ത്രി ലിയോ വരദ്കർക്ക് നേരെ കോഫിഷോപ്പിൽ വച്ച് അധിക്ഷേപം

മുന്‍പ്രധാനമന്ത്രി ലിയോ വരദ്കര്‍ക്ക് നേരെ കോഫി ഷോപ്പില്‍ വച്ച് അധിക്ഷേപം. ഡബ്ലിനിലെ പോര്‍ട്ടോബെല്ലോയിലുള്ള Lennox Street Grocer-ലെ ഒരു കോഫി ഷോപ്പില്‍ സുഹൃത്തിനൊപ്പം കാപ്പി കുടിച്ചുകൊണ്ടിരിക്കെയാണ് വരദ്കര്‍ക്ക് നേരെ രണ്ട് പേര്‍ അധിക്ഷേപം ചൊരിഞ്ഞത്. ഞായറാഴ്ച മുതല്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഷോപ്പിന് പുറത്തിരിക്കുന്ന വരദ്കറെ നോക്കി കാറിലിരിക്കുന്ന ഒരു പുരുഷന്‍ ‘You f**king scumbag prick, you’re a traitor to the Irish people’ എന്ന് വരദ്കറെ അധിക്ഷേപിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. … Read more

യു.കെ- അയർലണ്ട് അഭയാർത്ഥി തർക്കം: വടക്കൻ അയർലണ്ട് അതിർത്തിയിൽ ഗാർഡ നേരിട്ട് പരിശോധന നടത്തില്ല

അഭയാര്‍ത്ഥികളുടെ വരവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടും യു.കെയും തമ്മില്‍ തര്‍ക്കം മുറുകുന്നതിനിടെ, വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തിയില്‍ ഗാര്‍ഡ നേരിട്ട് പരിശോധനകള്‍ നടത്തില്ലെന്ന് വ്യക്തമാക്കി നീതിന്യായവകുപ്പ്. അനധികൃത കുടിയേറ്റക്കാരെ തിരികെ പറഞ്ഞയയ്ക്കുന്നത് അടക്കം രാജ്യത്തെ കുടിയേറ്റ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായി 100 ഗാര്‍ഡ ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കുമെന്ന് വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ അതിര്‍ത്തി പരിശോധനകള്‍ക്ക് നിയോഗിക്കില്ലെന്നാണ് വകുപ്പ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം 100 ഗാര്‍ഡ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ 12 മാസം എടുത്തേക്കുമെന്ന് നീതിന്യായവകുപ്പ് പിന്നീട് വിശദീകരിച്ചിരുന്നു. … Read more

അയർലണ്ടിലെ ടിഡി പോൾ മർഫിക്ക് വധഭീഷണി; ഭീഷണി പ്രത്യക്ഷപ്പെട്ടത് ചുമരിൽ

പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡിയായ പോള്‍ മര്‍ഫിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കുറച്ച് ദൂരെയുള്ള ഒരു മതിലിലാണ് ശനിയാഴ്ച രാത്രി ‘Paul Murphy RIP’ എന്നെഴുതിയ വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീയുടെ വീട്ടിലേയ്ക്ക് ബോംബ് ഭീഷണി വന്നതിന് പിന്നാലെയാണ് മറ്റൊരു ജനപ്രതിനിധിക്ക് നേരെയും വധഭീഷണി ഉണ്ടായിരിക്കുന്നത്. ഈയിടെ മറ്റ് പല ടിഡിമാര്‍ക്ക് നേരെയും ഇത്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. അതേസമയം ചുമരിലെ ഭീഷണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ടിഡി മര്‍ഫി, ‘തനിക്ക് ഭയമില്ല’ … Read more

വേനൽക്കാലത്തിനു മുന്നോടിയായി ഡബ്ലിൻ എയർപോർട്ടിലെ പാർക്കിങ് സ്‌പേസുകൾ വിറ്റുപോകുന്നത് ചൂടപ്പം പോലെ; ബുക്ക് ചെയ്തില്ലെങ്കിൽ പണി പാളും

വേനല്‍ക്കാലം വരുന്നത് പ്രമാണിച്ച് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പാര്‍ക്കിങ് ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റുപോകുന്നതായി അധികൃതര്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായിരുന്നതിലും വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നതെന്നും, വേനല്‍ക്കാലത്ത് വിനോദയാത്രകള്‍ വര്‍ദ്ധിക്കുന്നതോടെ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിങ് സ്ലോട്ടുകള്‍ കിട്ടാന്‍ ഇടയില്ലാത്ത സ്ഥിതിയാകുമെന്നും അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 23,000-ഓളം കാര്‍ പാര്‍ക്കിങ് സ്‌പേസുകള്‍ ഉണ്ടെങ്കിലും, എയര്‍പോര്‍ട്ടില്‍ എത്തുന്ന വാഹനങ്ങളുടെ ആവശ്യത്തിന് ഇവ തികയുന്നില്ല. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ചില ദിവസങ്ങളിലെ പാര്‍ക്കിങ് ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുപോയതായും എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് … Read more

ഡബ്ലിനിൽ പ്രായപൂർത്തിയാകാത്ത ആൾ അടക്കം 3 പേർ കഞ്ചാവുമായി അറസ്റ്റിൽ

ഡബ്ലിനില്‍ തിങ്കാളാഴ്ച ഗാര്‍ഡ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 30.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ആദ്യ ഓപ്പറേഷനില്‍ 27 കിലോഗ്രാം കഞ്ചാവുമായി 30-ലേറെ പ്രായമുള്ള ഒരു പുരുഷനാണ് പിടിയിലായത്. ഇയാള്‍ നിലവില്‍ സ്റ്റേഷന്‍ കസ്റ്റഡിയിലാണ്. രണ്ടാമത്തെ സംഭവത്തില്‍ 24-കാരനും, ഒപ്പം പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും 3.5 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായി. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത കഞ്ചാവിന് ആകെ 6 ലക്ഷം യൂറോയിലധികം വിലവരും.

അധികൃതരുടെ അവഗണന; അയർലണ്ടിന്റെ ലോക ബോക്സിങ് ചാമ്പ്യൻ ഇനി മത്സരിക്കുക ബ്രിട്ടന് വേണ്ടി

അയര്‍ലണ്ടിന്റെ മുന്‍ ലോക ബോക്‌സിങ് ചാംപ്യനായ Amy Broadhurst ഇനിമുതല്‍ മത്സരിക്കുക ബ്രിട്ടന് വേണ്ടി. സെലക്ഷന്റെ കാര്യത്തില്‍ ഐറിഷ് അധികൃതരില്‍ നിന്നും അവഗണന നേരിട്ടതോടെയാണ് അയര്‍ലണ്ടിന് പകരം ബ്രിട്ടനെ പ്രതിനിധീകരിക്കാന്‍ ഐറിഷ്, ബ്രിട്ടിഷ് ഇരട്ട പൗരത്വമുള്ള ആമി തീരുമാനമെടുത്തത്. 2022-ല്‍ ഇസ്താംബുളില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റ് ഇനത്തില്‍ ആമി അയര്‍ലണ്ടിനായി സ്വര്‍ണ്ണം നേടിയിരുന്നു. അതേ വര്‍ഷം തന്നെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലും വിജയിയായി. 2022-ല്‍ വടക്കന്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസിലും വിജയം വരിച്ചിരുന്നു. … Read more

ഡബ്ലിനിൽ സംഗീതത്തിന്റെ മാസ്മരിക മേളയൊരുക്കാൻ ബില്ലി എലിഷ്; ടിക്കറ്റ് വിൽപ്പന മെയ് 3 മുതൽ

ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ബില്ലി എലിഷ് അയര്‍ലണ്ടില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നു. തന്റെ പുതിയ ആല്‍ബമായ Hit Me Hard And Soft-ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് 22-കാരിയായ എലിഷ് അടുത്ത വര്‍ഷം ഡബ്ലിനിലെത്തുക. വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷമാണ് 2025-ല്‍ എലിഷിന്റെ യൂറോപ്യന്‍ ടൂര്‍ ആരംഭിക്കുക. യു.കെയിലെ പരിപാടികള്‍ക്ക് പിന്നാലെ 2025 ജൂലൈ 26, 27 തീയതികളിലായി ഡബ്ലിനില്‍ എലിഷ് സംഗീതത്തിന്റെ മാസ്മരിക മേള ഒരുക്കും. ഡബ്ലിനിലെ 3Arena-യില്‍ നടക്കുന്ന … Read more