അയർലണ്ടിലെ റോഡുകളിൽ 2023-ൽ 184 പൊലിഞ്ഞത് ജീവനുകൾ; 19% വർദ്ധന

2023-ല്‍ അയര്‍ലണ്ടിലെ റോഡുകളില്‍ 173 അപകടങ്ങളിലായി കൊല്ലപ്പെട്ടത് 184 പേര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19% അധികമാണിതെന്ന് Road Safety Authority (RSA) വ്യക്തമാക്കുന്നു. 2022-ല്‍ 149 റോഡപകടങ്ങളിലായി 155 മരണങ്ങളാണ് സംഭവിച്ചിരുന്നത്. 2022-ന് സമാനമായി ഈ വര്‍ഷവും ഏറ്റവുമധികം കൊല്ലപ്പെട്ടത് പുരുഷന്മാരാണ്. ആകെ കൊല്ലപ്പെട്ടവരില്‍ 78 ശതമാനവും പുരുഷന്മാരാണ്. അതുപോലെ കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെടുന്നതിലും, രാത്രിയില്‍ അപകടങ്ങള്‍ നടക്കുന്നതിലും 2023-ല്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ടിപ്പററിയിലാണ് ഏറ്റവുമധികം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്- 16. 15 പേര്‍ വീതം കൊല്ലപ്പെട്ട കോര്‍ക്ക്, … Read more

ഡബ്ലിനിൽ ഭവനരഹിതരെ താമസിപ്പിക്കാനിരുന്ന പബ്ബ് അജ്ഞാതർ അഗ്നിക്കിരയാക്കി; ഞെട്ടൽ!

ഡബ്ലിനില്‍ ഭവനരഹിതര്‍ക്ക് താമസിക്കാനായി തയ്യാറാക്കിയ പഴയ പബ്ബും, ഗസ്റ്റ് ഹൗസും അജ്ഞാതര്‍ അഗ്നിക്കിരയാക്കി. ഞായറാഴ്ച രാത്രിയാണ് Ringsend പ്രദേശത്തെ Thorncastle Street-ലുള്ള പബ്ബില്‍ തീപടര്‍ന്നത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 16-ന് ഗോള്‍വേയില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒരു ഹോട്ടലിന് അജ്ഞാതര്‍ തീവെച്ചതിന് പിന്നാലെയാണ് ഡബ്ലിനിലും സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. വീടില്ലാത്ത ധാരാളം കുടുംബങ്ങളെ Ringsend-ലെ പബ്ബില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും, ഈ സംഭവം അത്യന്തം നിരാശാജനകമാണെന്നും Dublin Region Homeless Executive (DRHE) … Read more

ആർത്രൈറ്റിസ് ബാധിതരെ സഹായിക്കാൻ ധനസമാഹരണം ആരംഭിച്ച് അയർലണ്ട് മലയാളി

ഓപ്പറേഷൻ വാക് അയർലണ്ടിനായി (Operation Walk Ireland) ധനസമാഹരണം ആരംഭിച്ച് മലയാളിയായ വിജയാനന്ദ് ശിവാനന്ദൻ. iDonate.ie വെബ്സൈറ്റ് വഴി ആരംഭിച്ച ധനസമാഹരണത്തിലൂടെ ലഭിക്കുന്ന എല്ലാ തുകയും ഈ ചാരിറ്റിക്ക് വേണ്ടിയാണ് ഉപയോഗിക്കുക. 2017 ൽ ആരംഭിച്ച ഓപ്പറേഷൻ വാക് വഴി, വിയറ്റ്നാമിൽ ഗുരുതരമായ ആർത്രൈറ്റിസ് ബാധിച്ചവർക്ക് ഇടുപ്പെല്ല്, മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം ചെയ്യുകയാണ് ചെയ്യുന്നത്. ഒപ്പം വിയറ്റ്നാമിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ എന്നിവർക്ക് വിദഗ്ദ്ധ പരിശീലനം നൽകുകയും ചെയ്യുന്നു. വിയറ്റ്നാമിന്‍റെ തലസ്ഥാനമായ ഹാനോയിലെ … Read more