അയർലണ്ടിൽ നാളെ ഭാഗിക സൂര്യഗ്രഹണം; ആകാശക്കാഴ്ച എത്ര മണിക്ക്?

അയര്‍ലണ്ടില്‍ നാളെ (ഏപ്രില്‍ 8 തിങ്കള്‍) ഭാഗികമായ സൂര്യഗ്രഹണം ദൃശ്യമാകും. യുഎസില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും അയര്‍ലണ്ട്, യു.കെ മുതലായ സ്ഥലങ്ങളില്‍ ഗ്രഹണത്തിന്റെ ആദ്യത്തെ കുറച്ച് സമയം മാത്രമാണ് കാണാന്‍ സാധിക്കുക. അയര്‍ലണ്ടില്‍ അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത് 2022 ഒക്ടോബര്‍ 25-നായിരുന്നു. ഏപ്രില്‍ 8-ന് വൈകിട്ട് 7.55-ഓടെയാണ് രാജ്യത്ത് ഗ്രഹണം ദൃശ്യമാകുക. പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ തന്നെ ഗ്രഹണം വീക്ഷിക്കാവുന്നതാണ്. ഡബ്ലിന്‍ അടക്കമുള്ള ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകും. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, … Read more

ഡബ്ലിൻ ജയിലിൽ മദ്യവും മയക്കുമരുന്നുമായി തടവുകാരുടെ ആഘോഷം; വീഡിയോ പുറത്ത്

ഡബ്ലിനിലെ ജയിലില്‍ മദ്യവും, മയക്കുമരുന്നുമായി തടവുകാര്‍ ആഘോഷം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് അന്വേഷണമാരംഭിച്ചു. ഡ്രോണ്‍ വഴി അകത്ത് കടത്തിയതാണ് ഇവയെന്നാണ് സംശയിക്കുന്നത്. ഡബ്ലിനിലെ വൈറ്റ്ഫീല്‍ഡ് ജയിലില്‍ നിന്നാണ് ദൃശ്യം പുറത്തുവന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതെത്തുടര്‍ന്ന് അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തിവരികയാണ്. വീഡിയോയില്‍ മൂന്ന് തടവുകാര്‍ നിയമവിരുദ്ധമായ മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്ന്, മദ്യക്കുപ്പികള്‍, കഞ്ചാവ് എന്ന് സംശയിക്കുന്ന വസ്തു മുതലായവയുമായി ഡാന്‍സ് കളിക്കുന്നത് കാണാം. ഒരു പ്ലേ സ്റ്റേഷന്‍ കണ്‍ട്രോളര്‍, ചെറിയ ടിവി, ബോബ് മാര്‍ലിയുടെ പോസ്റ്റര്‍ എന്നിവയും വീഡിയോയില്‍ … Read more

100 കി.മീ വേഗതയിൽ വീശിയടിച്ച് കാത്‌ലീൻ; അയർലണ്ടിലെ 3 കൗണ്ടികളിൽ വാണിങ് തുടരും

അയര്‍ലണ്ടില്‍ കാത്‌ലീന്‍ കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് വീടുകളിലും, സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇപ്പോഴും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ഇടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഇഎസ്ബി ശ്രമം നടത്തിവരികയാണ്. അറ്റ്‌ലാന്റിക് സമുദ്ര തീരത്തുള്ള കൗണ്ടികളെയാണ് കൊടുങ്കാറ്റ് പ്രധാനമായും ബാധിച്ചത്. വിവിധ കൗണ്ടികളില്‍ ഓറഞ്ച് വാണിങ്ങിന് പുറമെ രാജ്യമെങ്ങും യെല്ലോ വാണിങ്ങും കാലാവസ്ഥാ വകുപ്പ് നല്‍കിയിരുന്നു. അതേസമയം ഡോണഗല്‍, മേയോ, വെസ്റ്റ് ഗോള്‍വേ എന്നിവിടങ്ങളില്‍ ഇന്ന് (ഞായര്‍) വൈകിട്ട് 4 മണി വരെ യെല്ലോ വാണിങ് തുടരും. ഇന്നവെ രാത്രി 8 … Read more

എഴുത്തും വായനയും; അരുൺ എഴുത്തച്ഛനുമായി അഭിമുഖം 

എഴുത്ത്, വായന എന്ന പേരിൽ പ്രവാസികൾക്കിടയിൽ ഒരു കോളം ചെയ്യുമ്പോൾ ഒരിക്കലും അയർലൻഡിലെ മലയാളി സമൂഹത്തെ കുറച്ചു കാണാൻ പറ്റില്ലെന്ന് ഒരു ലൈബ്രറിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിൽ നിന്ന് വ്യക്തമായി മനസ്സിലായിട്ടുണ്ട്.അക്ഷരങ്ങളുടെ, പുസ്തകങ്ങളുടെ സർവ്വോപരി ലോകസാഹിത്യത്തിന്റെ ഈറ്റില്ലമാണ് ഈ കൊച്ച് ദ്വീപ്. പക്ഷെ പലപ്പോഴും നമ്മൾ എം. ടി യിലും, ഒ.വി.വിജയനിലും തങ്ങി നിൽക്കുന്ന മലയാളികൾ കൂടിയാണ്. ഈ കുറിപ്പുകൾ വഴി പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തൽ മാത്രമല്ല ഉദ്ദേശിക്കുന്നത്.പ്രവാസികളെന്ന നിലയിൽ കേരളത്തിലെയും, ഇന്ത്യയിലെപ്പോലും സാമൂഹ്യ അന്തരീക്ഷം ഇവയോടൊക്കെ അകന്നു … Read more

ചെറിയ നിക്ഷേപം, വമ്പൻ ലാഭം; അയർലണ്ടിൽ നിക്ഷേപ തട്ടിപ്പിൽ ജനങ്ങൾക്ക് നഷ്ടം 25 മില്യൺ!

അയര്‍ലണ്ടില്‍ നിക്ഷേപ തട്ടിപ്പ് കുതിച്ചുയര്‍ന്നു. പോയ വര്‍ഷം 25 മില്യണ്‍ യൂറോയാണ് ഇത്തരം വ്യാജപദ്ധതികള്‍ വഴി തട്ടിപ്പുകാര്‍ അയര്‍ലണ്ടുകാരില്‍ നിന്നും അടിച്ചെടുത്തത്. 2023-ല്‍ നിക്ഷേപ തട്ടിപ്പുകള്‍ വഴി 25,360,000 യൂറോ തട്ടിപ്പുകാര്‍ കവര്‍ന്നതായാണ് ഗാര്‍ഡയുടെ റിപ്പോര്‍ട്ട്. 2021-ല്‍ ഇത് 14 മില്യണ്‍ യൂറോയും, 2022-ല്‍ ഇത് 11.5 മില്യണ്‍ യൂറോയും ആയിരുന്നു. ഒപ്പം ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസത്തിനിടെ 55 പേരാണ് തങ്ങള്‍ നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ … Read more

Fine Gael പാർട്ടിയുടെ പുതിയ ഉപനേതാവായി ഹെതർ ഹംഫ്രിസ്; തീരുമാനം സൈമൺ കോവനെ പടിയിറങ്ങുന്നതിനു പിന്നാലെ

Fine Gael പാര്‍ട്ടിയുടെ ഉപനേതാവായി നിലവിലെ സാമൂഹികക്ഷേമവകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്. പാര്‍ട്ടിയുടെ പുതിയ നേതാവും, രാജ്യത്തിന്റെ നിയുക്ത പ്രധാനമന്ത്രിയുമായ സൈമണ്‍ ഹാരിസാണ് ഹംഫ്രിസിനെ സ്ഥാനമേല്‍പ്പിച്ചത്. വാണിജ്യ, തൊഴില്‍ വകുപ്പ് മന്ത്രിയായ സൈമണ്‍ കോവനെയ്ക്ക് പകരക്കാരിയായാണ് ഹംഫ്രിസ് സ്ഥാനം ഏറ്റെടുക്കുന്നത്. Fine Gael നേതൃസ്ഥാനത്തു നിന്നും, പ്രധാനമന്ത്രി പദത്തില്‍ നിന്നും ലിയോ വരദ്കര്‍ രാജിവച്ച ശേഷം നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വരദ്കര്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനം ഒഴിയുന്നതായി കോവനെയും വ്യക്തമാക്കിയിരുന്നു. കാവന്‍- മൊണാഗനെ പ്രതിനിധീകരിക്കുന്ന … Read more

കാത്‌ലീൻ കൊടുങ്കാറ്റ് ഐറിഷ് തീരം തൊട്ടു: 5 കൗണ്ടികളിൽ ഓറഞ്ച് വാണിങ്; രാജ്യമെങ്ങും ജാഗ്രത

അയര്‍ലണ്ടില്‍ ഇന്ന് കാത്‌ലീന്‍ കൊടുങ്കാറ്റ് വീശിയടിച്ച് അപകടങ്ങള്‍ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ രാജ്യമെങ്ങും ജാഗ്രത. രാജ്യമെമ്പാടും ഇന്ന് രാവിലെ മുതല്‍ രാത്രി 8 മണി കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് നല്‍കിയിരിക്കുകയാണ്. ഇതിന് പുറമെ കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഉച്ചയ്ക്ക് 2 മണി വരെ ഓറഞ്ച് വാണിങ് നല്‍കിയിട്ടുണ്ട്. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും ഓറഞ്ച് വാണിങ് നിലവിലുണ്ട്. ശക്തമായ തെക്കന്‍ കാറ്റ് രാജ്യത്ത് പലയിടത്തും അപകടങ്ങള്‍ക്ക് … Read more

അയർലണ്ടിന്റെ ടാക്സ് വരുമാനത്തിൽ കുറവ്; കോർപറേഷൻ ടാക്‌സിലെ ഇടിവ് മുഖ്യ കാരണം

2024-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ സര്‍ക്കാരിന് ലഭിച്ചത് പ്രതീക്ഷിച്ചതിലും 4.5% കുറവ് നികുതിപ്പണം. അയര്‍ലണ്ടിലെ കമ്പനികളില്‍ നിന്നും ലഭിക്കുന്ന കോര്‍പ്പറേഷന്‍ ടാക്‌സില്‍ വലിയ കുറവ് വന്നതോടെയാണ് പ്രതീക്ഷിച്ചത്രയും നികുതിപ്പണം സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് ലഭിക്കാതായത്. അതേസമയം ഇത് താല്‍ക്കാലികമായ പ്രശ്‌നമാണെന്നും, ഈ വര്‍ഷം മുന്നോട്ടുള്ള മാസങ്ങളില്‍ കൂടുതല്‍ പണം നികുതിയിനത്തില്‍ ലഭിക്കുമെന്നും ധനകാര്യമന്ത്രി മൈക്കല്‍ മക്ഗ്രാത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാരിന് ലഭിക്കുന്ന ടാക്‌സ് വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ഇത് 5% … Read more

മലയാളം കൾച്ചറൽ അസോസിയേഷൻ വാർഷിക പൊതുയോഗം ഏപ്രിൽ 13 ശനിയാഴ്ച

അയർലണ്ടിലെ സാംസ്കാരിക സംഘടനയായ മലയാളം കൾച്ചറൽ അസോസിയേഷൻ വാർഷിക പൊതുയോഗം ഏപ്രിൽ 13 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് താലാ അയിൽസ് ബെറിയിലെ മാർട്ടിൻ ഡി പോറസ് സ്കൂൾ  ഹാളിൽ വെച്ചു  നടത്തപ്പെടുന്നു. പ്രസ്തുത  യോഗത്തിലേക്ക് അഭ്യുദയകാംക്ഷികളായ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: വിജയാനന്ദ് – +353877211654 ബേസിൽ സ്കറിയ- +353 87 743 6038 ലോറൻസ് കുര്യാക്കോസ്- +353 86 233 9772

ഡബ്ലിനിലെ സ്‌കൂളിൽ അക്രമിയുടെ കുത്തേറ്റ 5 വയസുകാരി സുഖം പ്രാപിക്കുന്നു

ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ അക്രമിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസുകാരി സുഖം പ്രാപിക്കുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അഞ്ചു വയസുകാരിയും, മറ്റ് രണ്ട് കുട്ടികളും, കെയററുമടക്കമുള്ളവര്‍ക്ക് Coláiste Mhuire സ്‌കൂളിന് മുന്നില്‍ വച്ച് അക്രമിയുടെ കുത്തേറ്റത്. പെണ്‍കുട്ടിക്ക് നെഞ്ചില്‍ കുത്തേല്‍ക്കുകയും, ഏറെ നാള്‍ ആശുപത്രിവാസം വേണ്ടിവരികയും ചെയ്തിരുന്നു. ആശുപത്രി വിട്ട ശേഷം നിലവില്‍ റീഹാബിലിറ്റേഷന്‍ തെറാപ്പിയിലൂടെ കടന്നുപോകുകയാണ് പെണ്‍കുട്ടിയെന്ന്, കുട്ടിക്ക് വേണ്ടി രൂപീകരിച്ച ഗോ ഫണ്ട് മി പേജ് (https://www.gofundme.com/f/k54tan-roisin) അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പെണ്‍കുട്ടി … Read more