ലിമറിക്കിലെ വീട്ടിൽ തീപിടിത്തം; ഒരു മരണം

കൗണ്ടി ലിമറിക്കിലെ Castletroy-യില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. Kilmurry Village-യിലെ University of Limerick-ന്റെ ഓണ്‍ ക്യാംപസ് സ്റ്റുഡന്റ് അക്കോമഡേഷന്‍ സൈറ്റുകളിലൊന്നിലെ വീട്ടിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. 80-ലേറെ പ്രായമുള്ളയാളാണ് സംഭവത്തില്‍ മരിച്ചത്. ഇദ്ദേഹം ഇവിടെ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിലാണ് അഗ്നിരക്ഷാസേന തീയണച്ചത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

അയർലണ്ടിലെ ഇന്ത്യക്കാരനായ ആദ്യ മേയറായി ചരിത്രം കുറിച്ച് ബേബി പെരേപ്പാടൻ; മലയാളികൾക്ക് ഇരട്ടി മധുരം

ഇന്ത്യന്‍ വംശജനും മലയാളിയുമായ ബേബി പെരേപ്പാടന്‍ ഇനി സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയര്‍. കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ താല സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഭരണകക്ഷിയായ Fine Gael-ന്റെ സ്ഥാനാര്‍ത്ഥിയായ ബേബി പെരേപ്പാടന്‍ വിജയിച്ചത്. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ മേയറാകുന്നത്. വിജയിച്ച പാർട്ടി മെമ്പർമാർ ആയ കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്നാണ് അദ്ദേഹത്തെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മുൻമേയർ അലൻ ഹെഡ്ജിൽ നിന്നും അദ്ദേഹം മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു. ഇന്ത്യൻ … Read more

പൈലറ്റുമാരുടെ സമരം: സർവീസുകൾ റദ്ദാക്കി എയർ ലിംഗസ്, ബാധിക്കപ്പെടുന്ന യാത്രക്കാർക്ക് പകരം രണ്ട് ഓപ്‌ഷനുകൾ

ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്തയാഴ്ചത്തെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി ഐറിഷ് വിമാനക്കമ്പനിയായ എയര്‍ ലിംഗസ്. ജൂണ്‍ 26 മുതല്‍ 30 വരെയാണ് കമ്പനിയിലെ പൈലറ്റുമാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ ദിവസങ്ങളിലെ 10 മുതല്‍ 20 ശതമാനം സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ലിംഗസ് അറിയിച്ചു. ഏതെല്ലാം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നതെന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയാന്‍ സാധിക്കുമെന്നും കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം സര്‍വീസുകള്‍ റദ്ദാക്കുന്നത് മൂലം നഷ്ടം സംഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് … Read more

ഡബ്ലിനിലെ പൗരത്വ ദാന ചടങ്ങ്: ഇന്ത്യക്കാരടക്കം 5,400 പേർ ഐറിഷ് പൗരത്വം സ്വീകരിക്കും

അയര്‍ലണ്ടില്‍ ഇന്നും ഇന്നലെയുമായി നടന്നുവരുന്ന പൗരത്വദാന ചടങ്ങില്‍ ഐറിഷ് പൗരത്വം സ്വീകരിക്കുന്നത് 5,400-ഓളം പേര്‍. ലോകത്തെ 143 രാജ്യങ്ങളില്‍ നിന്നായി എത്തി, അയര്‍ലണ്ടിലെ 30 കൗണ്ടികളിലായി താമസിക്കുന്നവര്‍ ഔദ്യോഗികമായി ഈ രാജ്യത്തെ പൗരന്മാരായി മാറുന്ന ആറ് ചടങ്ങുകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. ഇതോടെ ഈ മാസം ഐറിഷ് പൗരത്വം നല്‍കപ്പെടുന്നവരുടെ എണ്ണം 10,000 ആയി ഉയരും. കില്ലാര്‍നിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങുകളിലായി 4,800 പേര്‍ പൗരത്വം സ്വീകരിച്ചിരുന്നു. ഡബ്ലിനിലെ ചടങ്ങില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, നീതിന്യായവകുപ്പ് മന്ത്രി … Read more

ഡബ്ലിനിൽ ആക്രമണത്തിൽ മദ്ധ്യവയസ്കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ നടന്ന ക്രൂരമായി ആക്രമണത്തില്‍ മദ്ധ്യവയസ്‌കന്‍ മരിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെ St. Margaret’s Road-ലെ Hampton Wood Way-യില്‍ വച്ചാണ് 50-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് Mater Hospital-ല്‍ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹം മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവരോ, ദൃക്‌സാക്ഷികളോ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ … Read more

മൊണാഗനിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

കൗണ്ടി മൊണാഗനിലെ വീട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുരുഷന്‍ അറസ്റ്റില്‍. ജൂണ്‍ 1-നായിരുന്നു Clones-ലെ The Diamond-ലുള്ള വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്ന ഗാര്‍ഡ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

അയർലണ്ടിൽ വീടുകൾക്ക് വീണ്ടും വിലയുയർന്നു; ശരാശരി നൽകേണ്ടത് ഇത്രയും…

അയര്‍ലണ്ടിലെ ഭവനവില ഒരു വര്‍ഷത്തിനിടെ 7.9% ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സിഎസ്ഒ). 2022 നവംബറിന് ശേഷം വില ഇത്രയധികം വര്‍ദ്ധിക്കുന്നത് ആദ്യമായാണ്. 2024 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കാണിത്. മാര്‍ച്ച് വരെ 7.4% ആയിരുന്നു വര്‍ദ്ധന. അതേസമയം ഡബ്ലിനിലെ ഭവനവില വര്‍ദ്ധന 8.3% ആണ്. ഡബ്ലിന് പുറത്ത് 7.6 ശതമാനവും വില വര്‍ദ്ധിച്ചു. ഏപ്രില്‍ വരെയുള്ള 12 മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാനായി ശരാശരി 335,000 യൂറോയാണ് മുടക്കേണ്ടത്. അതേസമയം … Read more

അയർലണ്ടിൽ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്നവർക്ക് തൊഴിലുടമയെ മാറ്റാം; പുതിയ നിയമം പാസാക്കി സർക്കാർ

അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഭാവിയില്‍ ആവശ്യമെങ്കില്‍ നിലവിലെ തൊഴിലുടമയെ മാറ്റാന്‍ നിയമപ്രകാരം അനുമതി. ഇത് സംബന്ധിച്ച The Employment Permits Bill 2022 പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയതോടെ ഇനി പ്രസിഡന്റിന്റെ ഒപ്പ് കൂടി ലഭിച്ചാല്‍ നിയമമാകും. വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ജോലി ലഭിച്ച് ഒമ്പത് മാസം പിന്നിട്ടാല്‍, സ്വയം തൊഴിലുടമയെ മാറ്റാന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം. ഇതിനായി വീണ്ടും വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ നല്‍കേണ്ടതില്ല. ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണിത്. … Read more

ഗ്രീൻ പാർട്ടി നേതൃസ്ഥാനം രാജിവച്ച് മന്ത്രി ഈമൺ റയാൻ; പാർട്ടിയെ ഇനി ആര് നയിക്കും?

ഗ്രീന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി ഈമണ്‍ റയാന്‍. ഇന്ന് ഉച്ചയോടെ സര്‍ക്കാര്‍ കെട്ടിടത്തിന് മുന്നില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് റയാന്‍ നയം വക്ത്യമാക്കിയത്. അതേസമയം നിലവില്‍ പരിസ്ഥിതി, ഗതാഗതവകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന റയാന്‍, തല്‍സ്ഥാനത്ത് തുടരും. ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മോശം പ്രകടനം നടത്തിയതിന് പിന്നാലെയാണ് നേതാവായ റയാന്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ സര്‍ക്കാരിലെ ഭരണ കൂട്ടുകക്ഷി കൂടിയാണ് ഗ്രീന്‍ പാര്‍ട്ടി. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ 23 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. 2019-ല്‍ 49 … Read more

Fianna Fail-ന്റെ പുതിയ ഉപനേതാവായി ജാക്ക് ചേംബേഴ്‌സ്

ഭരണകക്ഷിയായ Fianna Fail-ന്റെ പുതിയ ഉപനേതാവായി ജാക്ക് ചേംബേഴ്‌സ്. പാര്‍ട്ടിയുടെ നേതാവും, ഉപപ്രധാനമന്ത്രിയുമായി മീഹോള്‍ മാര്‍ട്ടിനാണ് ചേംബേഴ്‌സിനെ പാര്‍ട്ടിയുടെ പുതിയ ഉപനേതാവായി പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് Leinster House-ന് പുറത്ത് നടന്ന പത്രസമ്മേളനത്തിലാണ് നിലവില്‍ സഹമന്ത്രിയായി സ്ഥാനമനുഷ്ഠിക്കുന്ന ജാക്ക് ചേംബേഴ്‌സിനെ പാര്‍ട്ടിയുടെ സുപ്രധാന പദവിയേല്‍പ്പിക്കുന്നതായി മാര്‍ട്ടിന്‍ പ്രഖ്യാപിച്ചത്. 2020-ല്‍ ഗോള്‍ഫ് ഗേറ്റ് വിവാദത്തിന് പിന്നാലെ ഡാര കാലറി സ്ഥാനമൊഴിഞ്ഞതിന് ശേഷം പാര്‍ട്ടിക്ക് പുതിയ ഉപനേതാവ് വരുന്നത് ഇതാദ്യമായാണ്. അതേസമയം വരുന്ന പൊതുതെരഞ്ഞടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക താന്‍ തന്നെയായിരിക്കുമെന്ന് … Read more