അയർലണ്ടിൽ വീണ്ടും Fine Gael- Fianna Fail സഖ്യസർക്കാർ വന്നേക്കാം: ലിയോ വരദ്കർ
അയര്‍ലണ്ടിലെ ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നേക്കുമെന്ന സൂചനയുമായി മുന്‍ Fine Gael നേതാവും, മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ലിയോ വരദ്കര്‍. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സഖ്യകക്ഷിയായ Fine Gael 245 സീറ്റുകള്‍ നേടിയപ്പോള്‍, മറ്റൊരു സഖ്യകക്ഷിയായ Fianna Fail 248 സീറ്റുകള്‍ നേടിയിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റിലും ഇരു പാര്‍ട്ടികളും നാല് വീതം സീറ്റുകള്‍ നേടി. പ്രധാനപ്രതിപക്ഷമായ Sinn Fein-ന് പ്രതീക്ഷിച്ചതിലും വളരെക്കുറഞ്ഞ് 102 സീറ്റുകളാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. … Read more



