‘അയർലണ്ട് പറഞ്ഞു NO…!’: ഐറിഷ് ഭരണഘടന നിലവിലെ പോലെ തുടരും; ജനാഭിപ്രായ വേട്ടെടുപ്പിൽ തോറ്റ് സർക്കാർ

അയര്‍ലണ്ടിന്റെ ഭരണഘടനയിലെ കുടുംബം, കെയര്‍ എന്നിവ സംബന്ധിച്ചുള്ള നിര്‍വ്വചനങ്ങളില്‍ ഭേദഗതി വരുത്താനുദ്ദേശിച്ച് സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളിലെ വോട്ടെടുപ്പില്‍ കൂടുതല്‍ പേരും ‘No’ എന്ന് വോട്ട് ചെയ്തതോടെ ഭരണഘടന നിലവിലെ പോലെ തുടരും. വനിതാ ദിനമായ മാര്‍ച്ച് 8-ന് നടന്ന വോട്ടെടുപ്പിലെ ഫലങ്ങള്‍ ഒരു ദിവസത്തിന് ശേഷം മാര്‍ച്ച് 9-നാണ് പുറത്തുവന്നത്. ഭരണഘടനയിലെ രണ്ട് നിര്‍വ്വചനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ചായിരുന്നു ജനഹിത പരിശോധന നടന്നത്. ഭരണഘടനയില്‍ കുടുംബം എന്നാല്‍ വിവാഹം കഴിച്ചവര്‍ എന്നാണ് നിര്‍വ്വചിച്ചിരിക്കുന്നത്. ഇതില്‍ ഡ്യൂറബിള്‍ റിലേഷന്‍ഷിപ്പ് … Read more

ഐറിഷ് ഭരണഘടനാ ഭേദഗതി സംബന്ധിച്ച വോട്ടെടുപ്പ്; സർക്കാർ കക്ഷികൾ തോറ്റതായി സമ്മതിച്ച് മന്ത്രി ഈമൺ റയാൻ

ഐറിഷ് ഭരണഘടന ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അഭിപ്രായവോട്ടെടുപ്പില്‍ സര്‍ക്കാര്‍ പക്ഷം തോറ്റതായി സമ്മതിച്ച് ഗ്രീന്‍ പാര്‍ട്ടി നേതാവായ ഈമണ്‍ റയാന്‍. ഫാമിലി സംബന്ധിച്ചും, കെയര്‍ സംബന്ധിച്ചുമുള്ള ഭരണഘനിയിലെ നിര്‍വ്വചനങ്ങള്‍ പുതുക്കാനായുള്ള അഭിപ്രായം ജനങ്ങളില്‍ നിന്നും സ്വീകരിക്കാനാണ് വോട്ടെടുപ്പ് നടത്തിത്. ഇതില്‍ ഫാമിലി സംബന്ധിച്ച വോട്ടെടുപ്പിന്റെ ഫലമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. കുടുംബം എന്നാല്‍ രണ്ട് പേര്‍ തമ്മിലുള്ള വിവാഹം മാത്രമല്ലെന്നും, ഡ്യൂറബിള്‍ റിലേഷന്‍ഷിപ്പുകളും കുടുംബം എന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം മുന്നോട്ട് വച്ചായിരുന്നു ആദ്യ റഫറണ്ടം. … Read more

അയർലണ്ടിലെ സിറോ മലബാർ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി SMCI-യുടെ വാർഷിക പൊതുയോഗം; അൽമായർക്കു വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് നേതൃത്വം

അയർലണ്ടിലെ സീറോ മലബാർ കമ്മ്യുണിറ്റിയുടെ വാർഷിക സമ്മേളനം ലൂക്കനിൽ വച്ച് കൂടുകയുണ്ടായി. വാർഷിക യോഗത്തിൽ ജോർജ് പാലിശ്ശേരി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും മുൻപോട്ടുള്ള സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ലക്ഷ്യങ്ങളും,  ആവശ്യകതകളെയും കുറിച്ച് വിവരിക്കുകയും ചെയ്തു. SMCIയുടെ ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ വിലയിരുത്തി സംതൃപ്തി രേഖപ്പെടുത്തി. അയർലണ്ടിൽ സീറോ മലബാർ അംഗങ്ങൾക്ക് സേവനം ചെയ്യുവാനായി നിയോഗിച്ചിട്ടുള്ള വൈദീകരുടെയും ചില കമ്മിറ്റിക്കാരുടെയും നേതൃത്വത്തിൽ അല്മായർക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങളും വിശദമായി ചർച്ചചെയ്യപ്പെട്ടു. അൽമായരുടെ വിശ്വാസത്തെ ചൂഷണം ചെയ്തു അവരെ പണമുണ്ടാക്കാനുള്ള സ്രോതസ്സ് … Read more

സിറോ മലബാർ സഭ സംഘടിപ്പിക്കുന്ന വി. യൗസേപ്പിതാവിന്റെ നൊവേന; ഓൺലൈൻ ആയി പങ്കെടുക്കാം

അയർലണ്ട് സീറോ മലബാർ സഭയുടെ പിതൃവേദി വി. യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഓൺലൈൻ നോവേന നടത്തുന്നു. യൗസേപ്പിതാവിനെ പ്യത്യേകം വണങ്ങുന്ന  മാർച്ച് മാസത്തിലെ ബുധനാഴ്ചകളിൽ വൈകിട്ട് 9 മണിക്കാണ് സൂം ഫ്ലാറ്റുഫോമിൽ നോവേന നടത്തപ്പെടുക. തിരുനാൾ ദിനമായ മാർച്ച് 19 നു നൊവേന ഉണ്ടായിരിക്കും.  മാർച്ച 6 നു കോർക്ക് റീജിയണുവേണ്ടി സീറോ മലബാർ  റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൻ കോക്കണ്ടത്തിലും, മാർച്ച് 13 നു ഗാൽവേ റീജിയനുവേണ്ടി സീറോ മലബാർ  റീജിയണൽ കോർഡിനേറ്ററും പിതൃവേദി നാഷണൽ ഡയറക്ടറുമായ  … Read more

ഐറിഷ് ഭരണഘടന ഭേദഗതി ചെയ്യണോ? ചരിത്രപ്രധാനമായ വോട്ടെടുപ്പ് ഇന്ന്

അയര്‍ലണ്ടിന്റെ ഭരണഘടനയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചുള്ള പൊതുഅഭിപ്രായ വോട്ടെടുപ്പ് ഇന്ന്. കുടുംബം, ഹോം കെയര്‍ എന്നിവ സംബന്ധിച്ച് നിലവില്‍ ഭരണഘടനയിലുള്ള നിര്‍വ്വചനങ്ങള്‍ മാറ്റി, കൂടുതല്‍ ബൃഹത്തും, വിശാലവുമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ചുള്ള ജനഹിത പരിശോധനയാണ് ഇന്ന് നടക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഈ ഭേദഗതികള്‍ വനിതാ ദിനമായ ഇന്നാണ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ബാലറ്റ് പേപ്പറുകളില്‍ Yes അല്ലെങ്കില്‍ No എന്നാണ് രേഖപ്പെടുത്തേണ്ടത്. രാത്രി 10 മണിയോടെ വോട്ടെടുപ്പ് അവസാനിക്കും. Yes … Read more

പ്രസിഡന്റ് ഹിഗ്ഗിൻസ് ആശുപത്രി വിട്ടു

ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്ന ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ആശുപത്രി വിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു 82-കാരനായ ഹിഗ്ഗിന്‍സിനെ ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടത് കാരണം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന്, ടെസ്റ്റുകളില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എങ്കിലും മുന്‍കരുതലെന്നോണം ഏഴ് ദിവസം ആശുപത്രിയില്‍ തുര്‍ന്ന പ്രസിഡന്റ് ഇന്നലെ ഓഫിസില്‍ തിരികെയെത്തി. ആശുപത്രിയിലെ ജീവനക്കാരുടെ പരിചരണത്തിന് നന്ദിയറിയിക്കുന്നതായി പ്രസിഡന്റിന്റെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ലിയോ വരദ്കറുമായി … Read more

ക്യൂവിൽ നിൽക്കുന്ന സമയം കൂടി, ബാത്റൂമുകൾ വൃത്തിയാക്കിയില്ല: ഡബ്ലിൻ എയർപോർട്ടിന് 10.1 മില്യൺ യൂറോ പിഴ

സുരക്ഷാ പരിശോധനയ്ക്ക് ക്യൂവില്‍ നില്‍ക്കുന്ന സമയം നീളുക, ടെര്‍മിനലുകള്‍, ബാത്ത്‌റൂമുകള്‍ എന്നിവ വൃത്തിയാക്കാതിരിക്കുക, ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ വരുത്തിയതിനെത്തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് 10.1 മില്യണ്‍ യൂറോ പിഴയിട്ട് The Irish Aviation Authority (IAA). 2023-ല്‍ ഉണ്ടായ വീഴ്ചകളുടെ പേരിലാണ് പിഴ. അതേസമയം ഉപഭോക്താക്കളുടെ സംതൃപ്തി, സൗകര്യപ്രദമായി യാത്രകള്‍ കൈകാര്യം ചെയ്യുക, വൈഫൈ സൗകര്യം, ബാഗേജ് ട്രോളി ലഭ്യമാക്കല്‍ എന്നിവയില്‍ കാട്ടിയ മികവ് 3.4 മില്യണ്‍ യൂറോയുടെ അധിക സര്‍വീസ് … Read more

അയർലണ്ടിൽ വൈദ്യുതി വില കുറയുന്നു; പോയ മാസം ഉൽപ്പാദിപ്പിച്ചതിൽ 41% വിൻഡ് മില്ലുകളിൽ നിന്ന്

അയര്‍ലണ്ടില്‍ ഫെബ്രുവരി മാസം ഉപയോഗിച്ച ആകെ വൈദ്യുതിയില്‍ 41 ശതമാനവും വിന്‍ഡ് മില്ലുകള്‍ വഴി ഉല്‍പ്പാദിപ്പിച്ചതാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലെ ഉല്‍പ്പാദനത്തെക്കാള്‍ 4% അധികമാണ് ഇതെന്നും Wind Energy Ireland പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനൊപ്പം കഴിഞ്ഞ ഫെബ്രുവരിയെക്കാള്‍ ഇത്തവണ വൈദ്യുതിക്കുള്ള ആവശ്യം ചെറിയ രീതിയില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 3,439 ജിഗാവാട്ട് ഹവര്‍ വൈദ്യുതിയാണ് ഈ ഫെബ്രുവരിയില്‍ അയര്‍ലണ്ട് ഉപയോഗിച്ചത്. ഇതില്‍ 1,414 ജിഗാവാട്ട് വിന്‍ഡ് എനര്‍ജിയില്‍ നിന്നുമാണ്. 2024-ലെ ആദ്യ … Read more

അയർലണ്ടിലെ നഴ്‌സുമാർ ജോലി ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ: INMO

HSE-യിലേയ്ക്ക് പുതുതായി ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തിവച്ചതിനെതിരെ The Irish Nurses and Midwives Organisation (INMO). കഴിഞ്ഞ വര്‍ഷമാണ് അനിശ്ചിതകാലത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ വേണ്ടെന്ന് HSE തീരുമാനമെടുത്തത്. 2023-ല്‍ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തുന്ന രോഗികളുടെ എണ്ണം 13% വര്‍ദ്ധിച്ചതായി HSE ഈയിടെ സമ്മതിച്ചിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് ആശുപത്രികളില്‍ ബെഡ് ലഭിക്കാതെ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 452 ആണ്. നിലവിലെ അമിതമായ തിരക്ക് കാരണം രോഗികളുടെയും മറ്റും ഭാഗത്ത് നിന്നുണ്ടാകുന്ന … Read more

അയർലണ്ടിൽ ഗാർഡ, പ്രതിരോധ സേന, പ്രിസൺ ഓഫിസർമാർ എന്നിവരുടെ വിരമിക്കൽ പ്രായം ഇനി 62 വയസ്

സേനാംഗങ്ങളുടെ എണ്ണക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഗാര്‍ഡ, പ്രതിരോധസേന, പ്രിസണ്‍ ഓഫിസര്‍മാര്‍ എന്നിവരുടെ നിര്‍ബന്ധിത വിരമിക്കല്‍ പ്രായം ഉയര്‍ത്തി ഐറിഷ് സര്‍ക്കാര്‍. നിലവിലെ 60 വയസ് എന്ന വിരമിക്കല്‍ പ്രായം ഇനിമുതല്‍ 62 ആയിരിക്കും. പ്രതിരോധ സേനയില്‍ ചേരാനുള്ള പരമാവധി പ്രായം 29-ല്‍ നിന്നും 39 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ഗാര്‍ഡയില്‍ ചേരാനുള്ള പരമാവധി പ്രായം ഈയിടെയാണ് 50 വയസായി ഉയര്‍ത്തിയത്. ആവശ്യത്തിന് സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും, അവരെ നിലനിര്‍ത്തുന്നതിലും വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ചൊവ്വാഴ്ചത്തെ പദ്ധതി … Read more