എസ്.  എം. വൈ. എം. ഗാൽവേ റീജിയൻ യൂത്ത് മീറ്റ്  “ALIVE ’24” ന്റെ പോസ്റ്റർ പ്രകാശനം നടത്തി

ഗാൽവേ/കാവൻ:  2024 ഏപ്രിൽ 6  ശനിയാഴ്ച ഗാൽവേയിൽ നടക്കുന്ന സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (എസ്. എം. വൈ.എം.)  ഗോൾവേ റീജിയൻ  യൂത്ത് മീറ്റ് ALIVE 24 -ൻ്റെ പോസ്റ്റർ പ്രകാശനം കാവനിൽ  നടന്ന ഓൾ അയർലണ്ട് ബൈബിൾ ക്വിസ് മത്സരത്തിൻ്റെ  നാഷണൽ ഗ്രാൻ്റ് ഫിനാലെ  വേദിയിൽ വെച്ച് സീറോ മലബാർ അയർലൻഡ് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയകാട്ടിൽ നിർവഹിച്ചു. ഫാ. ഷിൻ്റോ, ഫാ. സെബാസ്റ്റ്യൻ  വെള്ളമത്തറ, സഭാ യോഗം പ്രതിനിധികൾ ബൈബിൾ ക്വിസ് മത്സരാർത്ഥികൾ … Read more

പവർ VBS 2024 ഏപ്രിൽ 4, 5 തീയതികളിൽ ലിമറിക്കിലെ ന്യൂകാസിലിൽ

ന്യൂകാസിൽ വെസ്റ്റ് (ലിമറിക്‌): പവർ VBS 2024 ഏപ്രിൽ 4 മുതൽ 6 വരെ രാവിലെ 10:30 മുതൽ ഉച്ചക്ക് 1:30 വരെ ഗിൽഗാൽ പെന്റകോസ്‌റ്റൽ ചര്‍ച്ച്, ന്യൂകാസ്റ്റിൽ വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂ കാസ്റ്റിൽ വെസ്റ്റിൽ വച്ച് നടത്തപ്പെടുന്നു. സോങ്സ്, ഗെയിംസ്, ആക്ഷൻ സോങ്സ്, ആർട്ട്, സ്റ്റോറി ടെല്ലിങ് മുതലായവ പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. കൂടുതൽ വിവരങൾക്കും രജിസ്ട്രേഷനും +353 (89) 209 6355 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. റജിസ്ട്രേഷൻ തികച്ചും … Read more

അയർലണ്ടിലെ ലീവിങ് സെർട്ട് സിലബസിൽ ഇനി ബാർബി, ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നീ സിനിമകളും

അയര്‍ലണ്ടിലെ 2026 ലീവിങ് സെര്‍ട്ട് ഇംഗ്ലിഷ് സിലബസില്‍ ഇനി രണ്ട് പുതിയ സിനിമകളും. ഈയിടെ റിലീസ് ചെയ്ത് ശ്രദ്ധ നേടിയ The Banshees of Inisherin, Barbie എന്നീ ചിത്രങ്ങളാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇവയ്ക്ക് പുറമെ The Shawshank Redemption, The Grand Budapest Hotel മുതലായ പ്രശസ്ത സിനിമകളും സിലബസില്‍ ഉണ്ടാകും. അതേസമയം സിലബസില്‍ ബാര്‍ബിയെ ഉള്‍പ്പെടുത്തുന്നത് പഠന നിലവാരം കുറയ്ക്കും എന്ന വിമര്‍ശനത്തെ DCU School of English Assistant Professor Dr Ellen … Read more

അയർലണ്ടിൽ വീണ്ടും കടുത്ത തണുപ്പ്; മഞ്ഞ് രൂപപ്പെടുമെന്നും മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഒരാഴ്ച നീണ്ടുനിന്ന മെച്ചപ്പെട്ട കാലാവസ്ഥയ്ക്ക് ശേഷം വീണ്ടും മഞ്ഞ് എത്തുന്നു. ഈയാഴ്ച കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും, 1 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം. മിതമായ രീതിയിലുള്ള കാറ്റും ഈയാഴ്ചയില്‍ ഉടനീളം ഉണ്ടാകും. ഇന്ന് രാവിലെ പലയിടങ്ങളിലും മഴ പെയ്യുമെങ്കിലും ഉച്ചയ്ക്ക് മുമ്പ് മാനം തെളിയും. 10 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. എന്നാല്‍ രാത്രിയില്‍ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നും ആരംഭിക്കുന്ന മഴ മറ്റിടങ്ങളിലേയ്ക്കും വ്യാപിച്ച് … Read more

പലസ്തീനിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും പിന്തുണയറിയിച്ച് ഡബ്ലിനിൽ ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം

ഗാസയില്‍ ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന പലസ്തീനി ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും പിന്തുണയറിയിച്ച് ഡബ്ലിനിലെ ഇസ്രായേലി എംബസിക്ക് മുമ്പില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെയാണ് ചെറിയൊരു സംഘം ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചത്. ഗാസയിലെ ആരോഗ്യമേഖല തകര്‍പ്പെടുകയാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച ഡബ്ലിനിലെ ജനറല്‍ പ്രാക്ടീഷണറായ ഡോ. ഏഞ്ചല സ്‌കൂസ് പറഞ്ഞു. ഇവര്‍ക്കൊപ്പം എമര്‍ജന്‍സി കണ്‍സള്‍ട്ടന്റ്, ചൈല്‍ഡ് സൈക്യാട്രിസ്റ്റ്, പെയിന്‍ സ്‌പെഷലിസ്റ്റ് മുതലായവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഗാസയിലെ ദി നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് … Read more

അയർലണ്ടിൽ അക്രമണങ്ങൾ കൂടാൻ കാരണം കുടിയേറ്റക്കാരോ?

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചതാണ് രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന ചിന്ത തെറ്റാണെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ.  ഈ വാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവും ലഭ്യമല്ലെന്നും Newstalk-ന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരെ പലവിധ പരിശോധനകള്‍ക്ക് ശേഷമാണ് ഇവിടെ താമസിക്കാന്‍ അനുവദിക്കുന്നതെന്ന് പറഞ്ഞ മക്കന്റീ, പലരും എത്തുന്ന ക്രിമിനല്‍ കുറ്റം ചെയ്തിട്ടാണെന്നും, അത് സര്‍ക്കാരിന് അറിയാത്തതാണെന്നുമുള്ള വാദം തള്ളിക്കളയുകയും ചെയ്തു. രാജ്യത്തേയ്‌ക്കെത്തുന്ന അഭയാര്‍ത്ഥികളെ സംബന്ധിച്ച് ഇത്തരം തെറ്റായ ധാരണകള്‍ വച്ചു പുലര്‍ത്തരുതെന്ന് … Read more

ഡബ്ലിനിൽ മുസ്ലിം പണ്ഡിതന് നേരെ വംശീയ ആക്രമണം

ഡബ്ലിനില്‍ മുസ്ലിം പണ്ഡിതന്‍ വിദ്വേഷ അക്രമത്തിന് ഇരയായതായുള്ള പരാതിയില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് Tallaght-യില്‍ വച്ച് ഐറിഷ് മുസ്ലിം കൗണ്‍സില്‍ സ്ഥാപകനും, മേധാവിയുമായ ഷെയ്ഖ് ഡോ. ഉമര്‍ അല്‍-ഖാദ്രിക്ക് നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് സിടി സ്‌കാന്‍ നടത്തേണ്ടിയും വന്നു. അതേസമയം പരിശോധനയില്‍ മറ്റ് കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും ആക്രമണത്തില്‍ ഇടത് കവിളിന് ക്ഷതമേറ്റ് നീര് വച്ചിരുന്നു. മുന്‍നിരയിലെ പല്ലിനും പരിക്കേറ്റു. ആക്രമണം മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് സംശയിക്കുന്നതായി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അല്‍-ഖാദ്രി … Read more

ലോക സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ അയർലണ്ടിന് വീണ്ടും സ്വർണ്ണം; ഇരട്ട നേട്ടവുമായി Daniel Wiffen

ദോഹയില്‍ നടന്ന ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ Daniel Wiffen-ന് സ്വര്‍ണ്ണം. പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് 22-കാരനായ ഐറിഷ് താരത്തിന്റെ നേട്ടം. അതേസമയം കഴിഞ്ഞയാഴ്ച ഇതേ ചാംപ്യന്‍ഷിപ്പിലെ 800 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണത്തില്‍ മുത്തമിട്ട Daniel Wiffen, ലോക ചാംപ്യനാകുന്ന ആദ്യ ഐറിഷുകാരനായി ചരിത്രം കുറിച്ചിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ തന്റെ ഏറ്റവും മികച്ച സമയവും, ഐറിഷ് റെക്കോര്‍ഡും നേടിയാണ് Wiffen സ്വര്‍ണ്ണത്തിലേയ്ക്ക് നീന്തിക്കയറിയത്. 14:34:07 എന്ന സമയത്തിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്

ഐറിഷ് നടൻ കിലിയൻ മർഫിക്ക് മികച്ച നടനുള്ള ബാഫ്റ്റ പുരസ്‌കാരം

ഐറിഷ് നടനായ കിലിയന്‍ മര്‍ഫിക്ക് (Cillian Murphy) മികച്ച നടനുള്ള BAFTA (British Academy Film Awards) പുരസ്‌കാരം. ഓപ്പണ്‍ഹെയ്മര്‍ (Oppenheimer) എന്ന സിനിമയിലെ പ്രകടനത്തിനാണ് മര്‍ഫിക്ക് പുരസ്‌കാരം ലഭിച്ചത്. ഇതടക്കം ആകെ ഏഴ് അവാര്‍ഡുകളാണ് ക്രിസ്റ്റഫര്‍ നോളന്‍ (Christopher Nolan) സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മര്‍ ബാഫ്റ്റയില്‍ വാരിക്കൂട്ടിയത്. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച സ്വഭാവനടന്‍ (Robert Downey Jr.) എന്നീ പുരസ്‌കാരങ്ങളും ഓപ്പണ്‍ഹെയ്മറിനാണ്. അമേരിക്കന്‍ ശാസ്ത്രജ്ഞനും, ആറ്റംബോബിന്റെ സ്രഷ്ടാവുമായ ജെ. റോബര്‍ട്ട് ഓപ്പണ്‍ഹെയ്മറിന്റെ ജീവിതകഥയാണ് … Read more

Mortgage Interest Tax Credit-ന് അപേക്ഷിക്കേണ്ടേ? My Tax Mate സഹായിക്കും

ഐറിഷ് സര്‍ക്കാരിന്റെ 2024 ബജറ്റ് പ്രഖ്യാപനമായ Mortgage Interest Tax Credit-ന് ഇപ്പോള്‍ അപേക്ഷിക്കാം. സെന്‍ട്രല്‍ ബാങ്ക് തുടര്‍ച്ചയായി പലിശനിരക്കുകള്‍ ഉയര്‍ത്തിയതോടെ വലിയ തുക പലിശയിനത്തില്‍ നല്‍കേണ്ടി വന്നവര്‍ക്ക് അത് തിരികെ ലഭിക്കുന്ന ഈ പദ്ധതി ഏറെ പേര്‍ക്ക് ഉപകാരപ്രദമാണ്. 2022-ല്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവിന്റെ ഭാഗമായി അടച്ച പലിശയും, 2023-ലെ പലിശയും താരതമ്യം ചെയ്താണ് അധികമായി അടച്ച തുക കണക്കാക്കി തിരികെ നല്‍കുന്നത്. ഈ സേവനം ചെയ്തുനല്‍കുന്ന അയര്‍ലണ്ടിലെ പ്രമുഖ ടാക്‌സ് സ്ഥാപനമാണ് My Tax Mate. … Read more