അയർലണ്ടിൽ ഈയാഴ്ച അന്തരീക്ഷം ‘ചൂടുപിടിക്കും’; 22 ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ്
അയര്‍ലണ്ടില്‍ ഈയാഴ്ച ചൂട് കുത്തനെ വര്‍ദ്ധിക്കും. വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിക്ക് മുകളിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു. ഇന്ന് (ചൊവ്വ) രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. നല്ല വെയില്‍ ലഭിക്കുകയും ചെയ്യും. 14 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയില്‍ 5 ഡിഗ്രി വരെ താപനില കുറഞ്ഞേക്കാം. നാളെയും നല്ല വെയില്‍ ലഭിക്കുന്നത് തുടരും. അതേസമയം പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ ചാറ്റല്‍ മഴ വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് മാറും. … Read more



