ലോക സന്തോഷ സൂചിക: അയർലണ്ടിന് 15-ആം സ്ഥാനം; നില മെച്ചപ്പെടുത്തി ഇന്ത്യ
ലോകരാജ്യങ്ങളുടെ സന്തോഷസൂചികയില്‍ അയര്‍ലണ്ടിന് 15-ആം സ്ഥാനം. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2025-ല്‍ ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കി. നെതര്‍ലണ്ട്‌സ് ആണ് അഞ്ചാം സ്ഥാനത്ത്. Wellbeing Research Centre, University of Oxford ആണ് പട്ടിക തയ്യാറാക്കുന്നത്. 147 രാജ്യങ്ങളുടെ പട്ടികയില്‍ 118-ആം റാങ്കാണ് ഇന്ത്യ നേടിയത്. മുൻ വർഷം ഇത് 126 ആയിരുന്നു. അതേസമയം ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങാണ് … Read more