യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% നികുതി ചുമത്തുമെന്ന് ട്രമ്പ്; ഇന്ത്യയിൽ നിർമ്മാണം വർദ്ധിപ്പിച്ചാൽ 25% നികുതി ഈടാക്കുമെന്ന് ആപ്പിളിനും ഭീഷണി

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ വീണ്ടും കനത്ത താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ്. ജൂൺ 1 മുതൽ ഇയുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% നികുതി ഏർപ്പെടുത്തിയേക്കും എന്നാണ് ട്രമ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. അയർലണ്ടിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഫർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളെ അടക്കം ഇത് ബാധിക്കും.   ഇതിന് പുറമെ യുഎസിൽ നിർമ്മിച്ചതല്ലാതെ അവിടെ വിൽക്കുന്ന ഐ ഫോണുകൾക്ക് 25% നികുതി ഈടാക്കും എന്നും ട്രമ്പ് ആപ്പിളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആപ്പിൾ ഇന്ത്യയിൽ നിർമ്മാണം … Read more

മോഷണവും, കൊള്ളയും നടത്തുന്നവരെ ലക്ഷ്യമിട്ട് ഗാർഡ ഓപ്പറേഷൻ; അഞ്ച് പേർ പിടിയിൽ

കൗണ്ടി വിക്ക്ലോയിൽ മോഷണവും, കൊള്ളയും നടത്തുന്നവരെ ലക്ഷ്യമിട്ട് ഗാർഡ നടത്തിയ ഓപ്പറേഷനിൽ അഞ്ച് പേർ പിടിയിൽ. വെള്ളിയാഴ്ച നടത്തിയ ഓപ്പറേഷനിൽ Detective Unit, Roads Policing Unit, Garda Armed Support Unit, Air Support Unit during എന്നിവരും ഗാർഡയ്ക്ക് സഹായം നൽകി. 13 ഇടങ്ങളിൽ ആയാണ് പരിശോധനകൾ നടന്നത്.   സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ ആയി. ഒപ്പം ഒരു കൃത്രിമ തോക്കും പിടിച്ചെടുത്തു.   ഇതോടൊപ്പം തന്നെ വെള്ളിയാഴ്ച നടന്ന ഓപ്പറേഷനിൽ വിവിധ … Read more

ഡബ്ലിനിൽ ആക്രമണത്തിൽ യുവതിക്ക് പരിക്ക് 

ഡബ്ലിനിൽ യുവതിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി Dun Laoghaire- ലെ Georges Street Lower-ൽ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടതായി ഗാർഡയ്ക്ക് വിവരം ലഭിച്ചത്.   യുവതി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു.

അയർലണ്ടിൽ രക്തത്തിലെ സ്റ്റോക്ക് അപകടകരമായ നിലയിൽ കുറഞ്ഞു; രക്തദാനം നടത്താൻ അഭ്യർത്ഥനയുമായി അധികൃതർ

രാജ്യത്തെ രക്തത്തിന്റെ സ്റ്റോക്ക് വളരെ കുറഞ്ഞ അവസ്ഥയിലാണെന്നും, അടുത്ത നാലാഴ്ചയ്ക്കിടെ 2,000 ബ്ലഡ് ഡൊണേഷനുകള്‍ ആവശ്യമാണെന്നും അറിയിച്ച് The Irish Blood Transfusion Service (IBTS). പല ഗ്രൂപ്പ് രക്തത്തിന്റെയും സ്റ്റോക്ക് അപകടകരമായ നിലയില്‍ കുറഞ്ഞിരിക്കുകയാണെന്നും, O negative, B negative എന്നീ ഗ്രൂപ്പുകളുടെ സ്റ്റോക്ക് വെറും മൂന്ന് ദിവസത്തേയ്ക്ക് മാത്രമേ ഉള്ളൂവെന്നും, അയര്‍ലണ്ടില്‍ ഏറ്റവും കൂടുതലുള്ള O positive ഗ്രൂപ്പ് രക്തം 2.5 ദിവസത്തേയ്ക്ക് മാത്രമേ സ്റ്റോക്ക് ഉള്ളൂവെന്നും IBTS ബുധനാഴ്ച വ്യക്തമാക്കി. സാധാരണയായി ഏഴ് … Read more

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റ് കാത്തിരിപ്പ് സമയം 10 ആഴ്ചയാക്കി കുറയ്ക്കാൻ RSA; ടെസ്റ്റ് സെന്ററുകൾ കൂട്ടും, സെന്ററുകളുടെ പ്രവർത്തന സമയവും നീട്ടും

അയര്‍ലണ്ടിലെ ഡ്രൈവിങ് ടെസ്റ്റ് കാത്തിരിപ്പ് കാലയളവ് സെപ്റ്റംബര്‍ മാസത്തോടെ 10 ആഴ്ചയാക്കി കുറയ്ക്കുന്ന തരത്തില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് Road Safety Authority (RSA). നിലവില്‍ പല സെന്ററുകളിലും 27 ആഴ്ചയോളമാണ് ടെസ്റ്റിനായി ആളുകള്‍ കാത്തിരിക്കുന്നത്. മാത്രമല്ല അപേക്ഷകരുടെ എണ്ണം 100,000-ഓളം ആയിട്ടുമുണ്ട്. ടെസ്റ്റിനായുള്ള അപേക്ഷകരുടെ എണ്ണം ക്രമാതീതമായി കൂടിയത് കൈകാര്യം ചെയ്യാനായി കൂടുതല്‍ ടെസ്റ്റ് സെന്ററുകള്‍ തുറക്കുമെന്നും, സെന്ററുകളുടെ പ്രവൃത്തിസമയം കൂട്ടുമെന്നും RSA പറഞ്ഞു. രാവിലെ 7.25 മുതല്‍വൈകിട്ട് 7 മണി വരെയാക്കിയാണ് ടെസ്റ്റ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. … Read more

ഇസ്രായേൽ ഗാസയിൽ നടത്തുന്നത് വംശ ഹത്യ, ലക്ഷ്യം പലസ്തീനികളെ പുറത്താക്കൽ: നിലപാട് വ്യക്തമാക്കി സൈമൺ ഹാരിസ്

ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ്. ഗാസ മുനമ്പില്‍ നിന്നും പലസ്തീനികളെ പുറത്താക്കുക എന്ന ഇസ്രായേല്‍ പദ്ധതി ഇതിനകം വ്യക്തമായതായും, അവിടെ ഇസ്രായേല്‍ തുടര്‍ച്ചയായി യുദ്ധക്കുറ്റങ്ങള്‍ ചെയ്തുവരികയാണെന്നും ഹാരിസ് പറഞ്ഞു. ഇതില്‍ നിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ ചെയ്തിട്ടില്ലെന്നും, പലസ്തീനിന്റെ മണ്ണില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ ബില്‍ പാസാക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Newstalk radio-യില്‍ സംസാരിക്കവെയാണ് ഹാരിസ് നിലപാട് … Read more

ലോക ക്രിക്കറ്റിൽ കരുത്തരായി മാറാൻ അയർലണ്ട്; ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ വിജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിന് തകര്‍പ്പന്‍ വിജയം. 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 303 റണ്‍സ് നേടിയ അയര്‍ലണ്ടിനെതിരെ 34.1 ഓവറില്‍ വെറും 179 റണ്‍സെടുക്കുന്നതിനിടെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ ഔട്ടായി. ഡബ്ലിനിലെ ദി വില്ലേജില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 138 പന്തില്‍ 112 റണ്‍സെടുത്ത Andrew Balbirnie ആണ് അയര്‍ലണ്ട് ഇന്നിങ്‌സിന്റെ ചുക്കാന്‍ പിടിച്ചത്. ഒമ്പത് ഫോറും, നാല് സിക്‌സുമാണ് Balbirnie പറത്തിയത്. ക്യാപ്റ്റന്‍ Paul Stirling (64 പന്തില്‍ … Read more

യൂറോപ്പിലെ കൗമാരക്കാർക്കിടയിൽ മദ്യം, സിഗരറ്റ്, മയക്കുമരുന്ന് ഉപയോഗം കുറഞ്ഞു; ഇ-സിഗരറ്റ്, ഗാംബ്ലിങ് എന്നിവ കൂടി

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കൗമാരക്കാര്‍ക്കിടയില്‍ മദ്യം, പുകവലി, നിരോധിത മയക്കുമരുന്നുകള്‍ എന്നിവയുടെ ഉപയോഗം കുറയുകയാണെന്നും, അതേസമയം ഇ-സിഗരറ്റുകള്‍, ഗെയ്മിങ്, ഗ്യാംബ്ലിങ് അഥവാ ചൂതാട്ടം എന്നിവ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ട്. 37 യൂറോപ്യന്‍ രാജ്യങ്ങളിലെ 15-16 പ്രായക്കാരായ 114,000 കൗമാരക്കാരെ പങ്കെടുപ്പിച്ച് 2024-ല്‍ EU Drugs Agency ആണ് European School Survey Project on Alcohol and Other Drugs എന്ന സര്‍വേ നടത്തിയത്. സർവേയുടെ എട്ടാമത്തെ എഡിഷനാണിത്. കൗമാരക്കാരും മദ്യവും ജീവിതത്തില്‍ ഒരിക്കലെങ്കിലും മദ്യം ഉപയോഗിക്കുന്ന … Read more

നോർത്തേൺ അയർലണ്ടിലെ ആദ്യ obesity management service-ന് ആരോഗ്യമന്ത്രിയുടെ അംഗീകാരം

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആദ്യ അമിതവണ്ണ ചികിത്സാ സേവനത്തിന് (obesity management service) അംഗീകാരം നല്‍കി ആരോഗ്യ മന്ത്രി Mike Nesbitt. അടുത്ത വര്‍ഷം ആദ്യത്തോടെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആദ്യ പ്രാദേശിക സര്‍വീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. അമിതവണ്ണം കുറയ്ക്കാനുള്ള ലൈഫ്സ്റ്റൈല്‍ സപ്പോര്‍ട്ട്, മരുന്നുകള്‍ എന്നിവ പുതിയ Regional Obesity Management Service വഴി ലഭിക്കുമെന്ന് പറഞ്ഞ മന്ത്രി, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രായപൂര്‍ത്തി ആയവരില്‍ 65% പേരും, കുട്ടികളില്‍ 25% പേരും അമിതവണ്ണമോ (obesity) അമിതഭാരമോ ഉള്ളവരാണെന്നും … Read more

ലിമറിക്കിൽ 2 കിലോ കൊക്കെയിൻ പിടികൂടി; ഒരാൾ അറസ്റ്റിൽ

ലിമെറിക്ക് നഗരത്തിൽ നടത്തിയ പരിശോധനയിൽ 140,000 യൂറോ വിലമതിക്കുന്ന കൊക്കെയ്നുമായി ഒരാൾ പിടിയിൽ. മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം നഗരത്തിലെ ഇംഗ്ലീഷ്‌ടൗൺ പ്രദേശത്തുള്ള ഒരു വസതിയിൽ ഗാർഡ സെർച്ച് വാറണ്ടോടെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രദേശത്തെ മയക്കുമരുന്നുകളുടെ വിൽപ്പനയും വിതരണവും തടയുക ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്റെ ഭാഗമായി ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റിലെ ഗാർഡ, നിരവധി പ്രാദേശിക യൂണിറ്റുകളുമായി ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഏകദേശം 2 കിലോഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്.  30 … Read more