പുതിയ പാൻഡെമിക് അൺ-എംപ്ലോയ്‌മെന്റ് പെയ്‌മെന്റ്: തൊഴിലില്ലായ്മ വേദനത്തിൽ അടിമുടി മാറ്റം വരുത്തി, പദ്ധതി പ്രാബല്യത്തിൽ

കോവിഡ് -19 വ്യാപനം മൂലം തൊഴിൽ മേഖലകളിൽ വൻ പ്രതിസന്ധിയാണ് നേരിട്ടത്. ഇത് പരിഹരിക്കുന്നതിനായി രോഗവ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ അയർലൻഡ് സർക്കാർ തൊഴിലില്ലായ്‌മ പേയ്‌മെന്റ് സ്കീം ആരംഭിച്ചിരുന്നു. പ്രതിവാരം 350 യൂറോ വീതമാണ് വേതനം ലഭിച്ചിരുന്നത്. എന്നാൽ വേതന നിരക്ക് ഉൾപ്പെടെയുള്ള പദ്ധതിയുടെ  എല്ലാ തലങ്ങളിലും അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് പുതിയ പദ്ധതിയിൽ സർക്കാർ. PUP-യുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ ഇന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. PUP പേയ്‌മെന്റ് ഏറ്റവും ഉയർന്ന നിരക്ക് 350 യൂറോയിൽ … Read more

ആദായനികുതി നിരക്കുകളിൽ മാറ്റം വരില്ല : പുതിയ ബജറ്റ് പ്രഖ്യാപിക്കാനൊരുങ്ങി ധനകാര്യവകുപ്പുമന്ത്രി

അയർലണ്ടിന്റെ സാമ്പത്തിക മേഖല ഭദ്രമാക്കാൻ ബജറ്റ് പ്രഖ്യാപനത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് ധനകാര്യ വകുപ്പ്. ധനകാര്യ വകുപ്പുമന്ത്രി പാസ്ചൽ ഡൊനോഹോയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്. ബജറ്റ് പ്രഖ്യാപനം അടുത്ത മാസം ഉണ്ടായേക്കുമെന്നാണ് സൂചന. ബജറ്റിന്റെ രൂപരേഖ തയ്യാറായിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്‌. നിലവിലെ ആദായ നികുതി നിരക്കുകളിൽ മാറ്റം ഉണ്ടാകില്ലെന്ന് ധനകാര്യ വകുപ്പുമന്ത്രി അറിയിച്ചു. കോവിഡ് -19 കേസുകളിലെ വർദ്ധനവും  ബ്രെക്സിറ്റ് സാധ്യതയുമാണ് ഈ തീരുമാനത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി ക്രെഡിറ്റുകളിലെ … Read more

ഡബ്ലിനിൽ വൻ മയക്കുമരുന്ന് വേട്ട; 600K യൂറോയുടെ മയക്കുമരുന്ന് ഗാർഡ പിടിച്ചെടുത്തു

നോർത്ത് ഡബ്ലിനിൽ കഴിഞ്ഞ രാത്രി പരിശോധിച്ച കാറുകളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതെന്ന് ഗാർഡ അറിയിച്ചു. Garda National Drugs and Organised Crime Bureau (GNDOCB) യുമായി ചേർന്നാണ് മൂന്നു വാഹനത്തിൽ നിന്നായി ഇത്രയും മയക്കുമരുന്ന് കണ്ടെടുത്തത്.ഡബ്ലിനിലെ Swordsൽ ആണ് സംഭവം. 3,50,000 യൂറോ വിലവരുന്ന കൊക്കെയ്നും 2,60,000 യൂറോ വിലമതിക്കുന്ന കഞ്ചാവും ആണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത് മൂന്നുപേരെയും നോർത്ത് ഡബ്ലിൻ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. തുടരന്വേഷണം … Read more

കോവിഡ് -19: ഡബ്ലിനിലെ രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ്, കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത

ഡബ്ലിനിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ അനുദിനം ഉയർന്ന തോതിൽ വർദ്ധനവ്. അണുബാധിതരുടെ എണ്ണം നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഈ സാഹചര്യം കണക്കിലെടുത്ത്‌ രോഗവ്യാപനം തടയുന്നതിനായി ഡബ്ലിനിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ്‌ സാധ്യത. ദേശീയ പൊതുജനാരോഗ്യ വിദഗ്ധ സംഘം (NPHET) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ചർച്ചക്കു ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഡബ്ലിനിൽ കൂടുതൽ നിയന്ത്രണങ്ങൾ പൊതുജനാരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രണ്ടാമത്തെ സോണിലാണ് ഡബ്ലിൻ ഉൾപ്പെടെയുള്ള അയർലണ്ടിലെ ഭൂരിഭാഗം കൗണ്ടികളും … Read more

അയർലൻഡിൽ Stop Hindi Imposition Campaign തരംഗമാവുന്നു.

ഹിന്ദി ഭാഷയുടെ പ്രചാരണ ആഘോഷപരിപാടികളുടെ ഭാഗമായി അയർലൻഡിലെ ഇന്ത്യൻ എംബസി, ഹിന്ദി പ്രചാരണ പരിപാടികൾ ഫേസ്ബുക്കിൽ നടത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റു ഭാഷകളെ അപേക്ഷിച്ച് ഹിന്ദി ഭാഷയ്ക്ക് മാത്രമായി നൽകിവരുന്ന ഇത്തരം പ്രചരണങ്ങളൊടുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഫേസ്ബുക്കിൽ തുടങ്ങിയിരിക്കുന്ന പുതിയ ക്യാമ്പയിൻ ആണ് സ്റ്റോപ്പ് ഹിന്ദി ഇമ്പോസിഷൻ ക്യാമ്പയിൻ. സ്വതന്ത്ര ഭാരതത്തിൽ അംഗീകരിച്ചിരിക്കുന്ന ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നു മാത്രമായ ഹിന്ദി ഭാഷയ്ക്ക് നൽകിവരുന്ന അമിത പ്രാതിനിധ്യവും, പ്രചാരണ പരിപാടികളും ആണ് ഈ എതിർപ്പിന്റെ മൂലാധാരം. ഈയടുത്തകാലത്തായി ഭരണസിരാ … Read more

നോർത്ത് – സൗത്ത് വൈദ്യുത ഇന്റർകണക്ടറിന് പച്ചക്കൊടി

അയർലഡിന്റെ നോർത്ത് – സൗത്ത് പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വൈദ്യുത വിതരണ പദ്ധതിക്ക് ആസൂത്രണ അനുമതി ലഭിച്ചു. വർഷങ്ങളായുള്ള പരിശ്രമങ്ങൾക്ക് ഒടുവിലാണ് പദ്ധതിക്ക് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്മെന്റ് പച്ചക്കൊടി കാണിച്ചത്. ഈ പദ്ധതിയിലൂടെ വടക്കൻ പ്രദേശങ്ങളെ റിപ്പബ്ലിക് ഓഫ് അയർലണ്ടുമായി ബന്ധിപ്പിക്കുന്ന 400kv ഓവർഹെഡ് വൈദ്യുതലൈൻ നിർമ്മിക്കും. നോർത്ത് – സൗത്ത് ഇന്റർകണക്ഷൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ 2018-ൽ നോർത്തേൺ അയർലൻഡിന്റെ ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചിരുന്നു.നിയമപരമായ … Read more

ലിവിംഗ് വിത്ത് കോവിഡ് : ഡബ്ലിനിൽ നിയന്ത്രണങ്ങൾ വർധിപ്പിക്കും

കോവിഡ്-19 വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് അയർലൻഡിൽ സർക്കാർ  ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പുതിയ റോഡ്മാപ്പ് കഴിഞ്ഞ ദിവസം സർക്കാർ പ്രസിദ്ധീകരിച്ചു. ലിവിംഗ് വിത്ത് കോവിഡ്’ എന്നതാകും ഈ ഘട്ടത്തിൽ സർക്കാർ നടപ്പിലാക്കുന്ന പദ്ധതി. രോഗബാധിതരുടെ എണ്ണത്തിൽ  ശക്തമായ വർദ്ധനവാണ് പല കൗണ്ടികളിലും കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഈ കൗണ്ടികളിൽ രോഗവ്യാപനം തടയുന്നതിനായി അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും  സർക്കാർ അറിയിച്ചു. രാജ്യത്തെ വൈറസ് വ്യാപന നിരക്കിനെ അടിസ്ഥാനമാക്കി അഞ്ച് സോണുകളാക്കി തരംതിരിക്കും. ഇതിനനുസൃതമായി കൗണ്ടികളിലും നിയന്ത്രണങ്ങൾ നടപ്പിലാക്കും. … Read more

അയർലണ്ടിൽ നിന്നുള്ള ആദിൽ അൻസാർ പാടിയ “വെണ്മണിയെ “എന്ന് തുടങ്ങുന്ന തമിഴ് ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നു.

4 മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ ടി എസ് അയ്യപ്പൻ എഴുതിയ മനോഹര ഗാനത്തിൽ അഭിനയിചിരിക്കുന്നത് ആദിലും അനുജത്തി ദിയയുംചേർന്നാണ് . അയർലണ്ടിലെ പ്രകൃതിഭംഗി നിറഞ്ഞസ്ഥലങ്ങളും സഹോദരസ്നേഹവും കുട്ടിക്കുറുമ്പുകളും നിറഞ്ഞ മ്യൂസിക് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും 4 മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്. 4 മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ  അയർലണ്ട് എപ്പിസോഡിലൂടെയാണ് ആദിലിനെ 4 മ്യൂസിക്സ് കണ്ടെത്തിയത്. അയർലൻഡിൽ നിന്നുള്ള19 പുതിയ സിംഗേഴ്സിനെയാണ് … Read more

ക്രിസ്മസ്കാല വിപണി മുന്നിൽ കണ്ട് ചില്ലറവ്യാപാരികൾ : സ്റ്റോക്ക് ക്ഷാമത്തിന്‌ സാധ്യത

ക്രിസ്മസ്കാല വിപണി അയർലണ്ടിന്റെ വ്യാപാര മേഖലയിൽ ഉണ്ടാക്കുന്ന കുതിപ്പ് ചെറുതൊന്നുമല്ല. എന്നാൽ ഈ വർഷത്തെ ഉത്സവവിപണി മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമാകാനാണ് സാധ്യത. കൊറോണ വൈറസ് വ്യാപനം ബിസിനസ് മേഖലകളിൽ ഉണ്ടാക്കിയ അനശ്ചിതത്വമാണ് ഇതിനു കാരണം. ഫാഷൻ, ഹാർഡ്‌വെയർ തുടങ്ങി നിരവധി മേഖലകളിൽ സ്റ്റോക്ക് ക്ഷാമം നേരിടേണ്ടി വരുമെന്നാണ് സൂചന. ഉത്സവ വിപണന സമയങ്ങളിൽ സാമൂഹിക അകലം പാലിക്കാനുള്ള നടപടികൾ സ്വീകരിക്കും. പ്രവർത്തന സമയം വിപുലീകരിക്കാനുള്ള പദ്ധതികളും പരിഗണനയിലാണ്. നിർമ്മാണ സാമഗ്രികളുടെ വിപണനത്തിലും ഉണർവ് ഉണ്ടായിട്ടുണ്ട്. ഈ … Read more

ഡബ്ലിനിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കൗമാരക്കാരൻ അറസ്റ്റിൽ

സൗത്ത് ഡബ്ലിൻ നഗരപരിധിയിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിൻ 8-ലെ കിൽമൈൻഹാമിലെ മാഡിസൺ റോഡിന് സമീപമുള്ള ഇടവഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. കൗമാരക്കാരനാണ് അറസ്റ്റിലായ പ്രതി. പ്രതിയെ കെവിൻ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ പരിശോധനകൾക്കായി സാങ്കേതികവിദഗ്ദ്ധർ സ്ഥലം സന്ദർശിക്കും. മൃതദേഹം പരിശോധിക്കുന്നതിനായി പാത്തോളജിസ്റ്റിനെ അറിയിച്ചിട്ടുണ്ടെന്നും … Read more