സ്കൂൾ പ്രവേശനം; അയർലൻഡിൽ കത്തോലിക്ക അതിരൂപത ”സിബ്ലിംഗ്-ഫസ്റ്റ്” മുൻഗണന പദ്ധതി അവസാനിപ്പിക്കും

അയർലണ്ടിൽ നിരവധി പ്രൈമറി സ്കൂളുകളാണ് കത്തോലിക്ക അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നത്. ഡബ്ലിൻ, വിക്ലോ, കിൽഡെയർ, കാർലോ, ലാവോയിസ്, വെക്സ്ഫോർഡ് തുടങ്ങിയ പ്രദേശങ്ങളിലെ 90% സ്കൂളുകളും പ്രവർത്തിക്കുന്നത് അതിരൂപതയുടെ കീഴിലാണ്. ഈ സ്കൂളുകളിലെ പ്രവേശന മാനദണ്ഡങ്ങളിൽ അടിമുടി മാറ്റം വരുത്തുകയാണ് അതിരൂപത. അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സഹോദരി- സഹോദരന്മാർക്ക് പ്രവേശന ഘട്ടത്തിൽ മുൻ‌ഗണന നൽകിയിരുന്നു. എന്നാൽ സിബ്ലിംഗ്-ഫസ്റ്റ് മുൻഗണന പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അതിരൂപത അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ സ്കൂളുകളോട് ആവശ്യപ്പെടും. പുതുക്കിയ … Read more

അയർലണ്ടിലെ Carrauntoohil പർവതം കീഴടക്കിയ മലയാളികൾ

അയർലണ്ട്: കോർക്കിൽ നിന്നുള്ള ഒരു പറ്റം സുഹ്യത്തുക്കൾ, അയർലണ്ടിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കെറിയിലെ കാരൻറ്റൂഹിൽ പർവതം ഇക്കഴിഞ്ഞ ദിവസം കീഴടക്കി. അതീവ ദുർഘട പാതയിലൂടെ, ദുഷ്‌കരവും അപകടം പതിയിരിക്കുന്നതുമായ, കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ മലമ്പാതയിലൂടെയുള്ള ദൗത്യം ഏകദേശം 8 മണിക്കുർ എടുത്താണ്, പത്ത് പേരടങ്ങുന്ന മലയാളി സംഘം 3400 അടി ഉയരത്തിലുള്ള മല കയറ്റം പൂർത്തിയാക്കിയത്.  പത്തു കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കുകളിലൂടെ, കനത്ത കാറ്റിനേയും തണുപ്പിനേയും ത്യണവൽക്കണിച്ചുകൊണ്ടുള്ള ഈ ദൗത്യം, ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല എന്ന് സംഘാംഗങ്ങൾ പറഞ്ഞു. സംഘത്തിൽ കോർക്കിലെ കരാട്ടെ അധ്യാപകൻ സെൻ സായ് … Read more

കോവിഡിനൊപ്പം ജീവിക്കാം : പുതിയ റോഡ്‌മാപ്പ് ഉടൻ പ്രഖ്യാപിക്കും, വിദ്യാഭ്യാസ മേഖലക്ക് മുൻ‌ഗണന

കോവിഡ്-19 നെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കും. അതിനായുള്ള അടുത്ത ഘട്ട റോഡ്മാപ്പ് ചൊവ്വാഴ്ച സർക്കാർ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്‌. ‘ലിവിംഗ് വിത്ത് കോവിഡ്’ എന്നതാകും ഈ ഘട്ടത്തിൽ സർക്കാർ നടപ്പിലാക്കുക. പുതിയ റോഡ്‌മാപ്പിൽ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം പൂർണ്ണമായും പുനരാരംഭിക്കുന്നതിന് മുൻ‌ഗണന നൽകും. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പബ്ബുകൾ, വിമാന യാത്ര, സ്‌പോർട്‌സ് തുടങ്ങിയ വിഷയങ്ങളെക്കാൾ കൂടുതൽ വിദ്യാഭ്യാസ മേഖലക്ക് പ്രാധാന്യം നൽകും. പ്രവർത്തനമാരംഭിച്ചതും ഇനി പ്രവർത്തനം ആരംഭിക്കേണ്ടതും തുടങ്ങി എല്ലാ … Read more

ഡബ്ലിനിൽ മാസ്ക് അനുകൂല-പ്രതികൂല പ്രകടനങ്ങൾ : ആക്ടിവിസ്റ്റിനെതിരെ ആക്രമണം

രണ്ട് പ്രതിഷേധ പ്രകടനങ്ങൾക്കാണ് അയർലണ്ടിന്റെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. ഫേസ് മാസ്‌കിന് അനുകൂലവും -പ്രതികൂലവുമായ പ്രക്ഷോഭങ്ങളാണ് ഡബ്ലിനിൽ ഇന്നലെ അരങ്ങേറിയത്. കോവിഡ്-19 വ്യാപനത്തെ തുടർന്ന് പൊതുഗതാഗതം, സൂപ്പർമാർക്കറ്റ് തുടങ്ങി ആളുകൾ ഒത്തുചേരുന്ന എല്ലാ ഇടങ്ങളിലും ഫേസ്മാസ്കുകൾ സർക്കാർ നിർബന്ധമാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ ഇതിനകം തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഡബ്ലിൻ സിറ്റി സെന്ററിന്റെ വിവിധ ഇടങ്ങളിലായി ഇക്കൂട്ടരാണ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. Customs House Quay-ൽ നിന്നും ആരംഭിച്ച് കിൽഡെയർ … Read more

ബാൽബ്രിഗാനിൽ വീടിനു തീപിടിച്ചു : വംശീയ സംഘർഷമായി ചിത്രീകരിച്ച് തീവ്ര-വലതുപക്ഷ പ്രസ്ഥാനങ്ങൾ

വടക്കൻ ഡബ്ലിനിലെ ബാൽബ്രിഗാനിൽ  വീടിന് തീപിടിച്ചു. ഓഗസ്റ്റ് 9-നാണ്‌ എസ്റ്റേറ്റ് പരിസരത്തെ ഒരു വീട്ടിൽ  തീപിടിത്തമുണ്ടായത്. വൈദ്യുത തകരാറാണ് തീപിടിത്തത്തിനു കാരണമായത്.  എന്നാൽ തീപിടുത്തത്തെ വംശീയ സംഘർഷമായി ചിത്രീകരിക്കുകയാണ് തീവ്ര-വലതുപക്ഷ പ്രസ്ഥാനങ്ങൾ. തീപിടിച്ച കെട്ടിടത്തിൽ താമസിച്ചിരുന്ന കുടുംബത്തിന്റെ ഒരുപാടു വസ്തുക്കളും കത്തി നശിച്ചുവെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പല കഥകളും സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഇടങ്ങളിൽ പ്രചരിക്കുകയാണ്. കറുത്ത വർഗ്ഗക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരാണ് വീടിനു തീ വച്ചതെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രദേശത്തെ കറുത്ത വർഗ്ഗക്കാർക്കെതിരെ വിദ്വേഷവും … Read more

വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വത്തിന്റെ നിഴൽ വീഴുന്ന വർഷമാകുമോ 2020??

ലോകത്താകമാനം കടുത്ത പ്രതിസന്ധിയാണ് കോവിഡ് -19 സൃഷ്ടിച്ചത്. സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഈ പ്രതിസന്ധി സൃഷ്ടിച്ച ക്ഷതങ്ങൾ ഇനിയും മാറിയിട്ടുമില്ല. അത്രത്തോളമോ അതിലധികമോ തകർച്ച നേരിടുകയാണ് വിദ്യാഭ്യാസ മേഖലയും. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മെല്ലെപ്പോക്ക് വിദ്യാർത്ഥി സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിയിൽ അപൂർണ്ണമായ അധ്യയന വർഷമാകുമോ ഇക്കൊല്ലം ഉണ്ടാവുക?? എന്ന ആശങ്ക വിദ്യാർത്ഥികളിൽ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇതിനകം തന്നെ അവ ഉണ്ടായിട്ടുമുണ്ടാകും. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങളുടെ ഈ കാലത്ത് ഒരു വർഷത്തെ … Read more

തീവ്രവാദബന്ധമെന്ന് സംശയം : അയർലണ്ടിൽ നാല്പത്തിരണ്ടുകാരൻ അറസ്റ്റിൽ

തീവ്രവാദ പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. East Tyrone New IRA-യുടെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. ഇതിന്റെ ഭാഗമായിട്ടുള്ള അന്വേഷണത്തിലാണ് 42-കാരനായ പ്രതിയെ PSNI അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി പ്രവർത്തിക്കുന്ന ആളാണ് പിടിയിലായതെന്നാണ് സൂചന. അനധികൃതമായി ടയറുകൾ കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങളിൽ പ്രതിക്കു പങ്കുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. PSNI-യും മറ്റ്  ക്രിമിനൽ ഏജൻസികളും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റു ചെയ്ത … Read more

ഗർഭിണിയായ യുവതിയെ നാടുകടത്താൻ സർക്കാർ തീരുമാനം : ചോദ്യം ചെയ്ത് ഹൈക്കോടതി

ഗർഭിണിയായ യുവതിയെ നാടുകടത്താനുള്ള അയർലൻഡ് സർക്കാരിന്റെ ശ്രമം വിഫലമാകുന്നു. ഐറിഷ് പൗരനായ പ്രതിശ്രുത വരനോടൊപ്പമാണ് യുവതി താമസിക്കുന്നത്. അംഗോള സ്വദേശിനിയാണ് ഗർഭിണിയായ യുവതി. യുവതിക്ക് ഇതുവരെയും സർക്കാർ അഭയം നൽകിയിരുന്നില്ല. കഴിഞ്ഞ മാസമാണ് യുവതിയെ നാടുകടത്താൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് യുവതി ഹൈകോടതിയെ സമീപിച്ചു. ഗർഭിണിയായ സ്ത്രീക്കും ഐറിഷ് പൗരനും അനുകൂലമായാണ് കോടതി പ്രതികരിച്ചത്. യുവതിയെ നാടുകടത്തിയാൽ കുട്ടിയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ വാദിച്ചു. ഈ വർഷാവസാനത്തിനുമുമ്പ് കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്നതായും മാതാപിതാക്കൾ … Read more

അയർലണ്ടിൽ വീട്  വാങ്ങുന്ന  നഴ്സുമാർക്ക് ഒരു സന്തോഷ വാർത്ത

അയർലണ്ടിൽ  കൊറോണ  വ്യാപനം തടഞ്ഞു നിർത്താൻ സ്വന്തം ജീവൻ പണയം വെച്ച്    നിർണ്ണായക പങ്കു വഹിച്ച അയർലണ്ടിലെ ആരോഗ്യ പ്രവർത്തകർക്ക്  വമ്പിച്ച ഓഫറുമായി  ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്. വീട് വാങ്ങാനും വിൽക്കാനും ഇതിനോടകം  തന്നെ  അയർലൻഡ് മലയാളികളിക്കിടയിൽ സുപരിചിതമായ കൊണ്ടിരിക്കുന്ന  മലയാളി ഉടമസ്ഥതയിലുള്ള  ലൂയിസ്  കെന്നഡി  സോളിസിറ്റേഴ്സ് ആരോഗ്യ മേഖലയിൽ പണിയെടുക്കുന്ന  ഇപ്പോൾ  വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് വമ്പിച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു.  വീട് വാങ്ങാൻ  പൊതുവേ ഈടാക്കുന്ന ലീഗൽ ഫീസിനേക്കാൾ  300 യൂറോ വരെ  … Read more

കൊറോണ വൈറസ്: 211 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

അയർലണ്ടിൽ 211 പേർക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം(NPHET) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 73% പേരും 45 വയസ്സിന് താഴെയുള്ളവരാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ കമ്മ്യൂണിറ്റി ട്രാൻസ്മിഷനിലൂടെ രോഗം ബാധിച്ചവരാണ്. ഇതോടെ അയർലണ്ടിലെ മൊത്തം രോഗികളുടെ എണ്ണം 30,571 ആയി. ഇന്നലെ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. ഇതോടെ ആകെ മരണം 1,781 ആയി. ഡബ്ലിനിൽ രോഗബാധിതരുടെ എണ്ണം തുടർച്ചയായി വർദ്ധിക്കുന്നുവെന്ന് ആക്ടിംഗ് … Read more