കൊറോണ വ്യാപനം അയർലണ്ടിൽ തുടരാനുള്ള കാലാവധി 2021 ജനുവരി വരെ നീട്ടി ജസ്റ്റിസ് മിനിസ്റ്റർ

ഇമിഗ്രേഷൻ പെർമിറ്റുകൾ എക്സ്റ്റൻണ്ട് ചെയ്തു ഐറിഷ് സർക്കാർ. കുടിയേറ്റ, അന്താരാഷ്ട്ര സംരക്ഷണ അനുമതികൾക്ക് താൽക്കാലികമായ എക്സ്റ്റൻഷനുകൾ അനുവദിച്ച വിവരം ജസ്റ്റിസ് ആൻഡ് ഇക്വാളിറ്റി മിനിസ്റ്റർ Helen McEntee അറിയിച്ചു. 2021 ജനുവരി 20 വരെ എക്സ്റ്റൻഷൻ അനുവദിക്കും. 2020 സെപ്റ്റംബർ 20 നും 2021 ജനുവരി 20 നും ഇടയിൽ എക്സ്പയർ ആകുന്ന എമിഗ്രേഷൻ പെര്മിറ്റുകളുടെ കാലാവധി ആണ് നീട്ടിയത്.കഴിഞ്ഞമാസങ്ങളിൽ നൽകിയ അറിയിപ്പുകൾ പ്രകാരം എക്സ്റ്റൻഷൻ ലഭിച്ചവർക്കും 2021 ജനുവരി വരെ അയർലണ്ടിൽ തുടരാം. ഇതു വിസിറ്റിംഗ് … Read more

കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഡബ്ലിനിൽ നിശാപാർട്ടി : ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗാർഡ

കോവിഡ് -19 വ്യാപനം ഡബ്ലിനിൽ ശകത്മായി തുടരുകയാണ്. കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് മൂന്നാമത്തെ ലെവലിലാണ് ഡബ്ലിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. രോഗ വ്യാപനം തടയാൻ കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ ഇതിനു വിപരീതമായ റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഡബ്ലിനിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നിശാപാർട്ടി സംഘടിപ്പിച്ചതായാണ് റിപ്പോർട്ട്‌. ഡബ്ലിനിലെ ഒലിവർ ബോണ്ട് സ്ട്രീറ്റിലാണ് നിശാപാർട്ടി നടന്നത്. പ്രദേശത്തെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന് പുറത്തായിട്ടാണ് പാർട്ടി നടത്തിയത്. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു നടത്തിയ … Read more

ബാക്ടീരിയയുടെ സാന്നിധ്യം: Dunnes, Lidl ചിക്കൻ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ്

Dunnes സ്റ്റോറിന്റെ റെഡി ടു ഈറ്റ് ചിക്കൻ വിഭവങ്ങളും Lidl ബ്രാന്റിന്റെ രണ്ട് ചിക്കൻ ഉൽപ്പന്നങ്ങളും Listeria monocytogenes ന്റെ സാന്നിധ്യത്തെ തുടർന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് തിരിച്ചുവിളിച്ചു. Dunnes സ്റ്റോറിന്റെ My Family Favourites Cooked Chicken 240 ഗ്രാം പായ്ക്കറ്റും My Family Favourites Cooked Chicken Tikka Pieces ഉം വാങ്ങി കഴിക്കരുതെന്ന് ഉപഭോക്താക്കൾക്ക് FSAI നിർദ്ദേശം നൽകി. Lidl സ്റ്റോറുകളിൽ വിൽക്കുന്ന 240 ഗ്രാമിന്റെ Glensallagh Family Pack … Read more

കാർലോയിൽ ജീപ്പും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാളുടെ നില ഗുരുതരം

കാർലോ കൗണ്ടിയിൽ ജീപ്പും മോട്ടോർ സൈക്കിളും കൂട്ടയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാളിന് ഗുരുതരമായി പരിക്കേറ്റു. മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന വയോധികനാണ്‌ (50)ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.10-ഓടെ N80 Ravenswood, Bunclody-യിൽ വച്ചാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വൻ ഗതാഗതകുരുക്കാണ് പ്രദേശത്ത്‌ ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മോട്ടോർ സൈക്കിൾ യാത്രികനെ ഉടൻ ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. എയർലിഫ്റ്റ് ഉപയോഗിച്ചാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. ജീപ്പ് ഡ്രൈവറിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. … Read more

ബ്ലാഞ്ചർഡ്‌സ്ടൗണിലെ സാജു / സാബു മേൽപറമ്പിലിന്റെ മാതാവ് നിര്യാതയായി

ഇടനാട് :- മേൽപ്പറമ്പിൽ പരേതനായ കൊച്ചു വർക്കിയുടെ ഭാര്യ മേരി കൊച്ചു വർക്കി (73), 19/09/2020 നിര്യാതയായി. ഡബ്ലിൻ ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ സാജു മേൽപ്പറമ്പിലിന്റെയും സാബു മേൽപ്പറമ്പിലിന്റെയും മാതാവാണ് പരേത. ഷൈനി ബിനു മൂലൻ (കോക്കുന്ന് – അങ്കമാലി ), റാണി ജിമ്മി (USA) എന്നിവർ മറ്റു മക്കൾ. മരുമക്കൾ :- സൈല സാജു (ഡബ്ലിൻ), ലെജി സാബു (ഡബ്ലിൻ) ബിനു മൂലൻ (കോക്കുന്ന് ) ജിമ്മി ഉമ്മഞ്ചേരിൽ പെരുമ്പാവൂർ (USA). സംസ്കാരം തിങ്കളാഴ്ച ( 21 / … Read more

ഡബ്ലിനിൽ ലെവൽ 3 നിയന്ത്രണങ്ങൾ : നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ഗാർഡ

ഡബ്ലിനിൽ കോവിഡ്-19 വ്യാപനം രൂക്ഷമാകുകയാണ്. ലെവൽ 3 പ്രകാരമുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത NPHET സർക്കാരിനെ അറിയിച്ചിരുന്നു. തുടർന്ന് സർക്കാർ ഇന്നലെ അർദ്ധരാത്രി മുതൽ ഡബ്ലിനിൽ ലെവൽ 3 പ്രകാരമുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങൾ പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് പുതിയ നിയന്ത്രണങ്ങൾ പാലിക്കാൻ തലസ്ഥാന നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ പ്രദേശങ്ങളിലെ പരിശോധനകൾക്കായി കൂടുതൽ ഗാർഡയേയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഡബ്ലിനിൽ പുതിയ നിരവധി ചെക്ക്പോസ്റ്റുകളും ഇതിനുവേണ്ടി … Read more

ഡബ്ലിനിലെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപന നിരക്ക് Blanchardstownൽ: നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ

ഡബ്ലിനിൽ കോവിഡ്-19 ബാധിതരുടെ എണ്ണം ദിനപ്രതി വർധിക്കുകയാണ്. രോഗബാധിതരുടെ എണ്ണം  നിയന്ത്രണാതീതമാകാനുള്ള സാധ്യത മുന്നിൽക്കണ്ട്, സ്ഥിതി നിയന്ത്രണം വിധേയമാക്കാനുള്ള നടപടികൾ സർക്കാരും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിനിടയിൽ അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ സർക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഇതാദ്യമായാണ് പ്രാദേശിക കോവിഡ് ഡാറ്റകൾ തത്സമയം കോവിഡ് -19 ഓൺലൈൻ ഡാറ്റാ ഹബിൽ സർക്കാർ പ്രസിദ്ധീകരിച്ചത്. ഓരോ പ്രദേശത്തെയും ജനങ്ങളെ രോഗ വ്യാപനത്തെക്കുറിച്ച് അറിയിക്കുന്നതിനാണ് സർക്കാർ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയത്. … Read more

കോർക്കിൽ വീൽചെയറിൽ നിന്നും തള്ളിയിട്ട് മോഷണശ്രമം : പ്രതി പോലീസ് കസ്റ്റഡിയിൽ

കോർക്കിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം കോർക്ക് നഗരത്തിൽ അംരങ്ങേറിയത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയ്ക്കാണ് മോഷണം നടന്നത്. വീൽചെയറിലിരുന്ന ആളിനെ മോഷ്ടാവ് നിലത്തേക്ക് തള്ളിയിട്ടു. തുടർന്ന് പ്രതി അയാളുടെ പേഴ്സ് മോഷ്ടിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഗാർഡാ ഉടൻ തന്നെ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആരെയും അവിടെനിന്ന് ഉടനെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. ബ്രിഡ്‌വെൽ ഗാർഡ സ്റ്റേഷൻ ആസ്ഥാനമായുള്ള പ്രതേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ … Read more

കൊറോണ വൈറസ്: ഡബ്ലിന് ഇനിയുള്ള ദിവസങ്ങൾ നിർണായകം, മുന്നറിയിപ്പുമായി NPHET

കോവിഡ്-19 ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്തേത്. രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമാകാനുള്ള സാധ്യത വിദൂരമല്ലെന്നാണ് നിലവിലെ റിപ്പോർട്ട്. രോഗവ്യാപനം തടയാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് സർക്കാരും ആരോഗ്യവകുപ്പും. റെസ്റ്റോറന്റുകളിലെയും പബുകളിലെയും ഇൻഡോർ ഡൈനിംഗ് നിയന്ത്രിക്കുന്നത് ഒഴിവാക്കാൻ NPHET നിരവധി ബദൽ നടപടികൾ പരിഗണിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവ പ്രാവർത്തികമല്ല. അതിനാൽ ഇൻഡോർ ഡൈനിംഗുകൾ അനുവദിക്കേണ്ടെന്നും സർക്കാരിന് നിർദ്ദേശം നൽകി. ഡബ്ലിനിലെ വൈറസ് വ്യാപനം അങ്ങേയറ്റം നിർണായക ഘട്ടത്തിലാണെന്ന് ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘം സർക്കാരിന് മുന്നറിയിപ്പ് … Read more

ഇന്ത്യയിലേക്കുള്ള വിമാന സേവനങ്ങൾക്കായി ക്രാന്തി അപേക്ഷ സമർപ്പിച്ചു; ഓൺലൈൻ വിവര ശേഖരണം .

അയർലൻഡിൽ നിന്നും ഇന്ത്യയിലേക്ക് കൃത്യമായ ഇടവേളകളിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാന സേവനങ്ങൾക്കായി ക്രാന്തിയുടെ നേതൃത്വത്തിൽ അയർലൻഡിലെ ഇന്ത്യൻ അംബാസഡർക്ക് അപേക്ഷ നൽകി. കോവിഡ് അനുബന്ധിച്ച് അന്താരാഷ്ട്ര വിമാന സേവനങ്ങൾ നിർത്തി വെക്കപ്പെട്ട ശേഷം ഇതുവരെ അയർലൻഡിൽ നിന്ന് ഇന്ത്യയിലേക്ക്  എയർഇന്ത്യയുടെ രണ്ട് വിമാന സേവനങ്ങൾ മാത്രമാണ് ഉണ്ടായത്. ഏപ്രിൽ മാസത്തിന് ശേഷം ഇതുവരെ എയർഇന്ത്യയുടെ മറ്റ് യാതൊരുവിധ വിമാന സർവീസുകൾ  ലഭിക്കുകയുണ്ടായില്ല. സന്ദർശക വിസയിലും മറ്റും വന്ന മുതിർന്ന പൗരന്മാരും, അയർലൻഡിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന നേഴ്സുമാരും, വിദ്യാർത്ഥികളും, … Read more