വാട്ടര്‍ ഫോര്‍ഡ് ആശുപത്രിയില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് സിന്‍ഫിന്‍ : ആശുപത്രിയിലെ മോര്‍ച്ചറിയെ കുറിച്ചുള്ള അഭിപ്രായ പ്രകടനത്തില്‍ മലക്കം മറിഞ്ഞു ലിയോ വരേദ്കര്‍

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ മോര്‍ച്ചറി സംവിധാനത്തെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു പരാമര്‍ശം നടത്തിയ മന്ത്രി ലിയോ വരേദ്കര്‍ ഈ അഭിപ്രായത്തില്‍ മലക്കം മറിയുന്നു. ഇതേക്കുറിച്ചു പൊതുജനങ്ങളില്‍ നിന്നും ഇതുവരെ പരാതി ലഭിച്ചില്ലെന്ന് വാട്ടര്‍ഫോര്‍ഡ് ആശുപത്രി കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ആശുപത്രി നിലപാടിനെ അനുകൂലിച്ചു കൊണ്ട് കഴിഞ്ഞ ദിവസം വാട്ടര്‍ഫോര്‍ഡില്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മോര്‍ച്ചറി വാര്‍ത്തകളെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. എന്നാല്‍ വരേദ്കറിന്റെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി ജനപ്രതിനിധികളും … Read more

ബ്ലാഞ്ചര്‍ഡ് ടൗണിലും ഫിബ്‌സ്‌ബോറൊയിലും ആദ്യകുര്‍ബാന സ്വീകരണം. മാര്‍. സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികന്‍…

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഫിബ് സ്‌ബോറൊ കുര്‍ബാന സെന്ററിലും ബ്ലാഞ്ചര്‍ഡ് ടൗണ്‍ കുര്‍ബാന സെന്ററിലും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മെയ് 4 ശനിയാഴ്ച നടക്കും. ഫിബ് സ്‌ബോറൊ കുര്‍ബാന സെന്ററില്‍ ജോയല്‍ ജോബിന്‍, നെവിന്‍ ബിജോയ്, മേവ് ആന്‍ ബിനോയ് എന്നീ കുട്ടികള്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലി മദ്ധ്യേ ആദ്യകുര്‍ബാന സ്വീകരിക്കുന്നു. രാവിലെ 11:45 നു ഫിബ്‌സ്‌ബോറൊ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലാണു തിരുകര്‍മ്മങ്ങള്‍ നടക്കുക. ബ്ലാഞ്ചര്‍ഡ് ടൗണ്‍ ഹണ്‍സ്ടൗണ്‍ … Read more

അയര്‍ലണ്ടിലെ തൊഴില്‍ നിയമങ്ങളില്‍ ജി.എന്‍.എം നഴ്‌സുമാരോട് അവഗണന: നഴ്‌സുമാര്‍ നേരിടുന്നത് അതി സംഘീര്‍ണമായ പ്രതിസന്ധികള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ജി.എന്‍.എം നഴ്‌സുമാര്‍ക്ക് തൊഴില്‍ നിയമങ്ങളില്‍ അവഗണന നേരിടുന്നതായി പരാതി. എന്‍.എം.ബി.ഐ.യില്‍ രജിസ്റ്റര്‍ ചെയ്യപെടുന്നവര്‍ക്കാണ് അയര്‍ലണ്ടില്‍ നേഴ്‌സ് ആയി ജോലി ചെയ്യാന്‍ കഴിയുക. ഇതില്‍ വിദേശ നഴ്‌സുമാര്‍ക്ക് നഴ്‌സിംഗ് റെജിസ്‌ട്രേഷന്‍ നടത്താന്‍ നിശ്ചിത ഐ.എല്‍.ടി എസ് സ്‌കോറും, പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. ഇതില്‍ നഴ്‌സിങ്ങില്‍ ബിരുദമെടുത്തവര്‍ക്കും, ജനറല്‍ നഴ്‌സിംഗ് ഡിപ്ലോമ നേടിയവര്‍ക്കും ഒരേ നിയമമാണ് നിലവിലുള്ളത്. ഇവരുടെ ജോലിയും, ശമ്പളവും ഒരേ നിരക്കിലാണെങ്കിലും വിദേശിയരായ ജി.എന്‍.എം നഴ്‌സുമാരെ ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് വിഭാഗത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. … Read more

സി. രവിചന്ദ്രനും, വൈശാഖന്‍ തമ്പിയും ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു. പുതിയ അറിവുകള്‍ക്കും തിരിച്ചറിവുകള്‍ക്കും കാതോര്‍ത്തു മലയാളി ലോകം…

ഡബ്ലിന്‍: നാലാം തീയതി ശനിയാഴ്ച 1 .30 മുതല്‍ താലയിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് എസ്സെന്‍സ് അയര്‍ലണ്ട് സംഘടിപ്പിക്കുന്ന Irresense ’19 Hominum എന്ന പരിപാടിയില്‍ പങ്കെടുക്കാനായി പ്രശസ്ത ശാസ്ത്ര പ്രചാരകരും പ്രഭാഷകരും ആയ സി. രവിചന്ദ്രനും വൈശാഖന്‍ തമ്പിയും ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു . അനീതികള്‍ക്കും അശാസ്ത്രീയതകള്‍ക്കുമെതിരെ പല ആളുകള്‍ പലകാലങ്ങളില്‍ ചെയ്ത സമരങ്ങളിലൂടെയാണ് നമ്മള്‍ ഇന്ന് കാണുന്ന സ്വതന്ത്രലോകവും ജനാധിപത്യ വ്യവസ്ഥകളും ഉണ്ടായി വന്നത്. അന്ന് തങ്ങള്‍ക്ക് നേരെ ഉയര്‍ന്നു വന്ന എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും അവഗണിച്ച് … Read more

ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ഡബ്ലിനില്‍ സ്വീകരണം നല്‍കി.

അയര്‍ലണ്ട്: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്തായും, പ്രമുഖ വാഗ്മിയുമായ മാര്‍ മിലിത്തിയോസ് തിരുമേനി അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായിട്ടാണ് അഭി. മിലിത്തിയോസ് മെത്രാപ്പോലീത്ത വന്നിരിക്കുന്നത്. മെയ് മാസം 4, 5, 6 തീയതികളിലായി കൗണ്ടി ക്ലെയറിലുള്ള എന്നീസ് സെന്റ് ഫ്‌ലാനന്‍സ് കോളേജില്‍ വച്ചാണ് ഫാമിലി കോണ്‍ഫെറന്‍സ് നടത്തുന്നത്. ‘Journeying with God of the Father’ എന്നതാണ് ഈ വര്‍ഷത്തെ കോണ്ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം. ഈ … Read more

ഇന്‍ഗ്രേഡിയന്റ്‌സ് ബുച്ചര്‍ ഫിംഗ്ലാസ്, ബ്രേ ഷോപ്പുകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

ഡബ്ലിനിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പ് ശ്രിംഖലയായ ഇന്‍ഗ്രേഡിയന്റ്‌സിന്റെ ഫിംഗ്ലാസ്, ബ്രേ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബുച്ചര്‍ ഷോപ്പിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ആവശ്യമായ പരിശീലനം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425

ബ്രിഡ്ജ് ഒരുങ്ങി (ബ്രിഡ്ജ് 2019, ഇന്റര്‍നാഷണല്‍ ഫുഡ് & കള്‍ച്ചറല്‍ ഫെസ്റ്റ്)

അയര്‍ലണ്ടിലെ കലാസാംസ്‌കാരിക മേഖലയില്‍ ഒരു സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യന്‍ ഫാമിലി ക്ലബ് (IFC, Blanchardstown) ഫിന്‍ഗല്‍ കൗണ്ടി കൗണ്‌സിലിന്റെ സഹകരണത്തോടെ ബ്ലാഞ്ചസ്‌ടൌണ്‍ ഷോപ്പിംഗ് സെന്ററിനോട് ചേര്‍ന്നുള്ള മില്ലെനിയം പാര്‍ക്ക് മൈതാനത്ത് (North end of millennium park located near McDonald’s drive thru and Krispy Kreme) ഈ ശനി, ഞായര്‍ (മെയ് 4 ,5 തീയതികളില്‍) സംഘടിപിക്കുന്ന ‘ബ്രിഡ്ജ് 2019’ എന്ന ഫുഡ് & കള്‍ച്ചറല്‍ മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭാരതീയ സമൂഹത്തിനോടപ്പം, അയര്‍ലന്‍ഡ്, … Read more

ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ മെയ് ദിന അനുസ്മരണം

ഡബ്ലിന്‍: തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മെയ്ദിന അനുസ്മരണം അയര്‍ലണ്ടില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ ക്രാന്തി തയ്യാറെടുക്കുന്നു. ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണം മെയ് 19 ഞായറാഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള കാള്‍ട്ടണ്‍ ഹോട്ടലില്‍ വച്ചാണ്. തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തില്‍, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനം. തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്താന്‍ തൊഴിലാളിവര്‍ഗ്ഗം നടത്തിയ … Read more

ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കന്‍ ദേശീയ ഗതാഗത വകുപ്പിന്റെ പ്രചരണ പരിപാടിക്ക് തുടക്കമായി

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെയുണ്ടാകുന്ന കയ്യേറ്റങ്ങള്‍ക്ക് തടയിടാന്‍ ദേശീയ ഗതാഗത വകുപ്പിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമായി. ഏതൊരു തൊഴില്‍ മേഖലയെയും പോലെ അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഭയമില്ലാതെ ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കുകയാണ് പ്രചരണ പരിപാടിയുടെ ലക്ഷ്യം. സമൂഹ മാധ്യമങ്ങളിലൂടെയും പ്രചാരണം ആരംഭിച്ചതായി എന്‍.ടി.എ വക്താവ് അറിയിച്ചു. ഐറിഷ് നഗരങ്ങളിലും, ബസ്റ്റോപ്പുകളിലും പ്രധാനമായും ക്യാമ്പയ്നിങ് പോസ്റ്ററുകളിലൂടെ ബോധവത്കരണം നടത്തും. ഡ്രൈവര്‍മാര്‍ക്കുനേരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഇതിനോടകം നിരവധി പേര്‍ ഈ തൊഴില്‍മേഖല വിട്ടു പോകുന്നതായി … Read more

തിരുനാളും, ആദ്യകുര്‍ബാന സ്വീകരണവും, ഇടവകദിനവും ബ്ലാക്ക്‌റോക്കില്‍ മെയ് 6 തിങ്കളാഴ്ച

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്ലാക്ക് റോക്ക് സെന്റ്. ജോസഫ് കുര്‍ബാന സെന്ററില്‍ സഹരക്ഷകയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മെയ് മാസ വണക്കവും, വിശുദ്ധ ഗീവര്‍ഗീസ്സ് സഹദായുടെ തിരുനാളും, ഇടവക ദിനവും, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സംയുക്തമായി മെയ് 6 നു നടത്തപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ബ്ലാക്ക്‌റോക്ക് ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ ദേവാലയത്തില്‍ വച്ച് നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികനായിരിക്കും. തിരുനാളിനോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ചയും, ലദീഞ്ഞും, മേരി, ജോര്‍ജ്ജ്, … Read more