കോര്‍ക്കില്‍ വി.ഗീവറുഗീസ് സഹദായുടെ പെരുനാള്‍

അയര്‍ലണ്ട്: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ യു.കെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ അയര്‍ലണ്ടിലുള്ള കോര്‍ക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍, വി. ഗീവറുഗീസ് സഹദായുടെ പെരുന്നാളും, ഇടവകയുടെ 10-ആം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും വിപുലമായ പരിപാടികളോടുകൂടി നടത്തുന്നു. മെയ് 10-ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കോര്‍ക്ക് ബ്ലാക്ക്റോക്ക് സെന്റ്.മൈക്കിള്‍സ് ആംഗ്ലിക്കന്‍ പള്ളിയങ്കണത്തില്‍ വച്ച്, തൃശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തക്ക്, ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത പെരുനാള്‍ കൊടിയേറ്റ് നടത്തുന്നതോടു കൂടി ചടങ്ങുകള്‍ … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന, ശനിയാഴ്ച- 04/05/2019, നീനയ്ക്ക് സമീപമുള്ള ടൂമെവാരായില്‍.

ടൂമെവാരാ: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തി വരുന്ന ഉപവാസ പ്രാര്‍ത്ഥന, കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, ( ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ ശനിയാഴ്ച്ച (04- 05- 2019) രാവിലെ 10.30 ന്, ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന് സമാപിക്കും. ഈ ശുശ്രുഷകള്‍ക്ക് റവ:ഫാ. … Read more

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ വായ്പ തട്ടിപ്പു സജീവമാകുന്നു : മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വായ്പ്പാ തട്ടിപ്പ് നടത്തുന്ന വെബ്സൈറ്റുകളെ കരുതിയിരിക്കാന്‍ ഗാര്‍ഡ മുന്നറിയിപ്പ്. മോര്‍ട്ടഗേജ് അടക്കമുള്ള വായ്പകള്‍ താമസം കൂടാതെ ലഭ്യമാക്കും എന്ന് ഉറപ്പ് നല്‍കികൊണ്ട് ഇടപാടുകാരെ ആകര്‍ഷിക്കുന്ന ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായാണ് മുന്നറിയിപ്പ്. ഇടപാട്ടുകാരില്‍ നിന്നും വന്‍ പ്രോസസ്സിംഗ് ഫീ ഈടാക്കി കൊണ്ടുമാണ് ഇത്തരം സംഘങ്ങള്‍ വ്യാജ വായ്പ വാഗ്ദാനം നല്‍കുന്നത്. ബാങ്കില്‍ നിന്നും വായ്പ അപേക്ഷകള്‍ നിരസിക്കപെട്ടവരാണ് പ്രധാനമായും തട്ടിപ്പിന് ഇരകള്‍ക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം ഇല്ലാത്ത ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വായ്പ വാഗ്ദാനത്തില്‍ … Read more

ലണ്ടനില്‍ സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുന്ന കുപ്രസിദ്ധ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 23,000 യൂറോ പ്രതിഫലം: അയര്‍ലന്‍ഡ് -യു.കെ അതിര്‍ത്തികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും

ലണ്ടന്‍ : ലണ്ടന്‍ നഗരത്തില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് യു.കെ സര്‍ക്കാര്‍ 23 ,000 യൂറോ പാരിതോഷികം പ്രഖ്യാപിച്ചു . കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നും ഇയാള്‍ രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്നതിനിടക്ക് രക്ഷിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് നേരെ ഇയാള്‍ തോക്കു ചൂണ്ടി, സ്ത്രീയെയും കൊണ്ട് സ്ഥലം വിടുകയും ചെയ്തു. ഐറിഷ് ചുവയില്‍ സംസാരിക്കുന്ന ഇയാളുടെ പേര് ജോസഫ് മെക് കനാന്‍ എന്നാണെന്നു യു.കെ മെറ്റ് പോലീസ് തിരിച്ചറിഞ്ഞിരുന്നു. … Read more

കോര്‍ക്കില്‍ പതിമൂന്നു കുരുന്നുകളുടെ ആദ്യ കുര്‍ബാന സ്വീകരണം പ്രൗഢഗംഭീരമായി.

കോര്‍ക്ക്: കോര്‍ക്കിലെ സീറോ മലബാര്‍ സമൂഹത്തിലെ പതിമ്മൂന്നു കുരുന്നുകള്‍ ആണ് ഏപ്രില്‍ 28 ന് യൂറോപ്പിന്റെ അപ്പോസ്റ്റോലിക് വിസിറ്റേറ്റര്‍ ആയ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവില്‍ നിന്നും ആദ്യകുര്‍ബാന സ്വീകരിച്ചത്. വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മീകനും, ചാപ്ലീന്‍ ഫാ. സിബി അറക്കല്‍, ഫാ.പോള്‍ തെറ്റയില്‍ എന്നിവര്‍ സഹകാര്‍മ്മീകരുമായിരുന്നു. മാമ്മോദീസ ദിനത്തില്‍, തലതൊട്ടപ്പനും തലതൊട്ടമ്മയും തങ്ങള്‍ക്കായി ഏറ്റുപറഞ്ഞ വിശ്വാസ സത്യങ്ങള്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ കുട്ടികളും ഒപ്പം അവരുടെ മാതാപിതാക്കളും … Read more

ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ തിരുനാളാഘോഷങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ സമാപനം.

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ തിരുനാളും,വേദപാഠ വാര്‍ഷികവും ന്യൂപോര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഫാ.റോബിന്‍ തോമസ്, ഫാ.ഷോജി വര്‍ഗീസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും ലദീഞ്ഞും, തുടര്‍ന്ന് തിരുനാളിനു മുന്നോടിയായി ഇടവകയിലെ ഭവനങ്ങളിലൂടെ പ്രാര്‍ത്ഥനാപൂര്‍വ്വം കൈമാറി തിരിച്ച് പള്ളിയില്‍ എത്തിച്ച ഇടവക മധ്യസ്ഥയായ പ. കന്യകാമറിയത്തിന്റെ തിരുരൂപത്തിനു സ്വീകരണവും,ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണവും നടന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ലിമെറിക്ക് രൂപതാ ബിഷപ്പ് മാര്‍ ബ്രെണ്ടന്‍ ലീഹി വാര്‍ഷികാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യുകയും … Read more

വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതശരീരങ്ങള്‍ ജീര്‍ണിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തി ലിയോ വരേദ്കര്‍; പരാമര്‍ശം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടെന്നു ആരോപണം

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനത്തിലുണ്ടായ പിഴവിന് തെളിവില്ലെന്ന് മന്ത്രി ലിയോ വരേദ്കര്‍. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്ന് പറഞ്ഞ വരേദ്കര്‍ അടിസ്ഥാനരഹിത വര്‍ത്തയാണിതെന്നും പ്രസ്താവന നടത്തി. കഴിഞ്ഞ ഒക്ടോബറില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എസി.എസ്.സി ക്ക് അയച്ച കത്ത് ചോര്‍ന്നതോടെ വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ ശവശരീരങ്ങളുടെ ദാരുണാവസ്ഥ പുറത്ത് വന്നിരുന്നു. മോര്‍ച്ചറിയില്‍ ശീതീകരണ സംവിധാനം മുതല്‍ തകരാറിലാണെന്നും, ജഡങ്ങള്‍ ട്രോളികളില്‍ കിടന്ന് അഴുകി ശരീരദ്രവങ്ങള്‍ തറയിലൂടെ ഒഴുകുന്നു വെന്നും കാണിച്ചാണ് വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ 4 ഡോക്ടര്‍മാര്‍ … Read more

ഇലക്ട്രിക് ഷോക്ക് : ആപ്പിള്‍ വോള്‍ പ്ലഗ് അഡാപ്റ്റര്‍ തിരിച്ച് വിളിക്കുന്നു

ഡബ്ലിന്‍ : ഇലക്ട്രിക് ഷോക്ക്, പൊട്ടിത്തെറി എന്നിവയെ തുടര്‍ന്ന് ആപ്പിള്‍ വോള്‍ പ്ലഗ് അഡാപ്റ്റര്‍ തിരിച്ച് വിളിക്കുന്നു. 2003 മുതല്‍ 2010 വരെ മാക് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്‌ക്കൊപ്പം വിലക്കപ്പെട്ട ചാര്‍ജര്‍ ആണ് അടിയന്തിരമായി തിരിച്ചെടുക്കുന്നത്. അയര്‍ലന്‍ഡ്, യു.കെ, സിങ്കപ്പൂര്‍ എന്നിവടങ്ങളില്‍ വ്യാപകമായി വില്പനയില്‍ ഉണ്ടായിരുന്ന ഉത്പന്നത്തില്‍ നിന്ന് ഷോക്ക് ഉണ്ടായതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ആഗോളതലത്തില്‍ മൊത്തം 6 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവയില്‍ ചില ചാര്‍ജറുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. നിലവില്‍ ഇത് … Read more

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരിലില്ല : 150 ഓളം ഉദര രോഗികളയായ കുട്ടികള്‍ക്ക് ചികിത്സ നിഷേധിച്ച് കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി

കോര്‍ക്ക് : സ്‌പെസിലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവത്തില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കുട്ടികളുടെ ചികിത്സ വൈകുന്നു. 150 ഓളം കുട്ടികള്‍ക്ക് നേരെത്തെ ആശുപത്രി നിദേശിച്ചിരുന്ന തിയ്യതികളില്‍ ചികിത്സ ലഭിക്കില്ലെന്ന് നേരിട്ട് അറിയിച്ചരിക്കുകയാണ്. മെയിലും, ജൂണിലുമായി ഉദരരരോഗ പരിശോധന തിയ്യതി ലഭിച്ച കുട്ടികളുടെ ചികിത്സ ഈ മാസങ്ങളില്‍ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ് ആശുപത്രി അധികൃതര്‍ കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചിരിക്കുകയാണ്. കോര്‍ക്ക് ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഇല്ലാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചികിത്സ നിഷേധിക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പുറത്തു … Read more

ഇന്ത്യയില്‍ നിന്ന് 186 ആളുകള്‍ ഉള്‍പ്പെടെ 2,400 പേര്‍ക്ക് ഇന്ന് ഐറിഷ് പൗരത്വം ലഭിക്കും

ഡബ്ലിന്‍ : വിവിധ രാജ്യങ്ങള്‍ നിന്നുള്ള 2,400 പേര്‍ക്ക് ഇന്ന് ഐറിഷ് പൗരത്വം നല്‍കുമെന്ന് ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കി. കില്ലര്‍ണി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. പോളണ്ട്, യു.കെ , റൊമാനിയ, ഇന്ത്യ, നൈജീരിയ തുടങ്ങി 90 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പൗരത്വം ലഭിക്കുക. യു.കെയില്‍ നിന്നും ഇത്തവണ പൗരത്വം നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഉച്ചത്തിരിഞ്ഞു നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇത് പോസ്റ്റല്‍ ആയി … Read more