അയര്‍ലണ്ടില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ പെരുകുന്നു; മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരായ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഭീഷണി; അക്രമം തലസ്ഥാന നഗരത്തില്‍ നിന്ന് മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുന്നു….

ഡബ്ലിന്‍: ടാക്സി ഡ്രൈവര്‍മാര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഡബ്ലിനില്‍ നിന്ന് മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുന്നു. രാത്രി സമയങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരായ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പലയിടങ്ങളിലും ഓട്ടം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലീമെറിക്കിലും കഴിഞ്ഞ ആഴ്ചയില്‍ ഡ്രൈവര്‍ക്ക് നേരെ ക്രൂര അക്രമം ഉണ്ടായി. മൂന്ന് പേര് അടങ്ങുന്ന സംഘം കരിഗ് ഡ്രൈവില്‍ വെച്ച് ഡ്രൈവറെ അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത സംഘം 51 വയസുകാരനായ ഡ്രൈവറുടെ തലക്കടിച്ച് ഇരുട്ടില്‍ ഓടി മറിയുകയായിരുന്നു. … Read more

ബെന്നി ആന്റണി യുടെ ഭാര്യ പിതാവ് നിര്യാതനായി.

വാട്ടര്‍ഫോര്‍ഡ്: ശ്രീ ബെന്നി ആന്റണിയുടെ ഭാര്യ പിതാവ് ശ്രീ ജോര്‍ജ്ജ് മാളിയേക്കല്‍ നിര്യാതനായി. 68 വയസായിരുന്നു. എറണാകുളം അത്താണിക്കടുത്ത് അയിരൂരിലാണ് ഭവനം. മക്കള്‍: ടോണി, നിഷ ബെന്നി (യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ വാട്ടര്‍ ഫോര്‍ഡ്) സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് 4 മണിക്ക് അയിരൂര്‍ സെന്റ് ആന്റണി ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു.

കഷ്ടാനുഭവാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് അഭി.ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത നേത്യത്വം നല്‍കുന്നു.

ഡബ്‌ളിന്‍: അയര്‍ലണ്ടിലെ പരി. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഈ വര്‍ഷത്തെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍ക്ക് അഭി.ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് തിരുമനസ്സ് നേതൃത്വം നല്‍കുന്നു. പരിശുദ്ധ സഭയുടെ ഡബ്‌ളിന്‍, താല, വാട്ടര്‍ഫോര്‍ഡ്, ഗാല്‍വേ, കോര്‍ക്ക്, ദ്രോഹഡ ഇടവകകളില്‍ കഷ്ടാനുഭവാഴ്ചയിലെ മുഴുവന്‍ ശുശ്രൂഷകളും ധ്യാനങ്ങളും നടത്തപ്പെടുന്നു. കൂടാതെ സ്വോര്‍ഡ്‌സ് ഇടവകയില്‍ ഊശാന, പെസഹ, ദു:ഖ ശനിയാഴ്ച ശുശ്രൂഷകളും, ട്രിം, തുള്ളമോര്‍ ഇടവകകളില്‍ പെസഹ ശുശ്രൂഷയും, ലിമെറിക് ഇടവകയില്‍ ഈസ്റ്റര്‍ ദിനത്തില്‍ വി.കുര്‍ബ്ബാനയും ക്രമീകരിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ബിജു … Read more

പ്രാദേശിക വസ്തു നികുതി 2021 വരെ വര്‍ധിപ്പിക്കില്ല

ഡബ്ലിന്‍: രാജ്യത്തെ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് 2021 വരെ നിലവിലെ വ്യവസ്ഥയില്‍ തുടരും. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പ്രാദേശിക വസ്തു നികുതി നിരക്ക് വര്‍ദ്ധനവ് ഉണ്ടാവില്ലെന്ന് ധനകാര്യ മന്ത്രി പാസ്‌ക്കല്‍ ഡോണോഹി വ്യക്തമാക്കി. ഡബ്ലിനില്‍ ലോക്കല്‍ അതോറിറ്റിയുടെ അധികാരം കുറച്ചുകൊണ്ട് വരുന്ന ഭേദഗതിക്ക് ആഴ്ചകള്‍ക്ക് മുന്‍പ് മന്ത്രി സഭ അംഗീകാരം നല്‍കിയിരുന്നു. കൗണ്‍സിലുകള്‍ക്ക് പ്രാദേശിക നികുതി കുറക്കാനും കൂട്ടാനും അധികാരം ഉണ്ടെന്നിരിക്കെ നികുതി കുറക്കാറില്ലെന്ന് ആരോപിച്ച് ഡബ്ലിനിലെ വീട്ടുടമകള്‍ ധനകാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. പ്രാദേശിക … Read more

ലിസ സ്മിത്തിനെ തിരിച്ച് കൊണ്ടുവരുന്ന നടപടികള്‍ ആരംഭിച്ചു; മടക്കിക്കൊണ്ടു വരുന്നതില്‍ മുന്‍കൈ എടുക്കുന്നത് വരേദ്കര്‍

ഡബ്ലിന്‍: ജിഹാദി വധു ലിസ സ്മിത്തിനെ അയര്‍ലണ്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മന്ത്രി സീമോന്‍ കോവിനി അറിയിച്ചു. സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ അകപ്പെട്ട ഇവരെ തിരിച്ചെത്തിക്കാനുള്ള ഉന്നതതല ചര്‍ച്ചകള്‍ നടന്നുവരികയാണ്. മറ്റു ജിഹാദി വധുക്കളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ലിസക്ക് ഏക പൗരത്വം മാത്രമാണ് ഉള്ളത്. അതിനാല്‍ അന്താരാഷ്ട്ര കരാര്‍ അനുസരിച്ച് ഇവരെ തിരിച്ചെത്തിക്കാനുള്ള ബാന്ധ്യത അയര്‍ലന്‍ഡിന് ഉണ്ടെന്നാണ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഏക പൗരത്വം ഉള്ളവരുടെ പൗരത്വം റദ്ദാക്കി ഇവരെ രാജ്യമില്ലാത്തവരാക്കി മാറ്റാന്‍ നിലവില്‍ … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന, ഈ (ശനിയാഴ്ച) നീനയ്ക്ക് സമീപം ടൂമെവാരായില്‍ ഏപ്രില്‍ 6-ന്…

ടൂമെവാരാ: ഏപ്രില്‍ 6-ന്, ഒന്നാം ശനിയാഴ്ച, വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനയില്‍ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് എത്തിച്ചേരുന്നതാണ്, തുടര്‍ന്ന് തിരുശേഷിപ്പ് (ഫസ്റ്റ് ക്ലാസ് റെലിക്ക്) വണങ്ങുവാനുള്ള അവസരം എല്ലാ വിശ്വാസികള്‍ക്കും ഉണ്ടായിരിക്കുന്നതാണ്. കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, (ഒബാമ പ്ലാസ്സയ്ക്ക് സമീപം) സെന്റ്. ജോസഫ്‌സ് ദേവാലയത്തിലാണ് ഉപവാസ പ്രാര്‍ത്ഥന നടത്തപ്പെടുന്നതാണ്. വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ആറ് വര്‍ഷമായി എല്ലാ ആദ്യ ശനിയാഴ്ച്ചകളിലുമാണ് ഉപവാസ പ്രാര്‍ത്ഥന നടത്തിവരുന്നത്ത്. ഈ ശനിയാഴ്ച്ച (06-04- 2019) … Read more

നാലാമത് നോമ്പുകാല റെസിഡന്‍ഷ്യല്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗാള്‍വേ (അയര്‍ലണ്ട്)-: ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലും എല്ലാവര്‍ഷവും നടത്തിവരാറുള്ള നോമ്പുകാല റെസിഡന്‍ഷ്യല്‍ ധ്യാനം ഈ വര്‍ഷവും ഏപ്രില്‍ 15 ,16 ,17 (തിങ്കള്‍ ,ചൊവ്വ ,ബുധന്‍) എന്നീ തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ലാന്നന്‍സ് കോളേജില്‍ വെച്ച് നടത്തപ്പെടുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് പ്രഭാതപ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്ന ധ്യാനം ബുധനാഴ്ച വൈകിട്ട് പെസഹാ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും ശേഷം സമാപിക്കുന്നതായിരിക്കും . തുടര്‍ച്ചയായി നാലാം വര്‍ഷവും നടത്തപ്പെടുന്ന നോമ്പുകാല … Read more

‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ ഫാ.മാത്യു വയലുമണ്ണില്‍ നയിക്കും.

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ ഈ വര്‍ഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത്. കൂടാതെ മുന്‍ വര്‍ഷങ്ങളിലേതുപോലെ കുട്ടികള്‍ക്കുള്ള ധ്യാനവും ഉണ്ടായിരിക്കും. വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന ‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ … Read more

ഡബ്ലിനില്‍ റെന്റ്റ് പ്രെഷര്‍ സോണ്‍ കാലാവധി 2021 വരെ നീട്ടി; ലീമെറിക് നഗരവും പ്രെഷര്‍ സോണിന്റെ പരിധിയില്‍

ഡബ്ലിന്‍: വാടക നിരക്ക് കുതിച്ചുയരുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കപ്പെട്ട റെന്റ്റ് പ്രെഷര്‍ സോണ്‍ പദ്ധതി കാലാവധി 2021 വരെ നീട്ടാന്‍ ധാരണ. വാടക കൂടിയ പ്രദേശങ്ങളില്‍ ഇത് നിയന്ത്രിക്കപ്പെടുന്ന പദ്ധതിയാണ് റെന്റ്റ് പ്രെഷര്‍ സോണ്‍ എന്ന് അറിയപ്പെടുന്നത്. പ്രെഷര്‍ സോണില്‍പെട്ട സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ 4 ശതമാനത്തില്‍കൂടുതല്‍ വാടക നിരക്ക് വര്‍ധിപ്പിക്കാനാവില്ല. ഡബ്ലിനിലെ വാടക വര്‍ദ്ധനവിനെ പിടിച്ചുനിര്‍ത്താന്‍ 2016-ല്‍ ആരംഭിച്ച പദ്ധതിയായിരുന്നു ഇത്. ഈ വര്‍ഷം പദ്ധതി കാലയളവ് അവസാനിക്കാനിരിക്കെയാണ് കാലാവധി 2021 വരെ നീട്ടിയത്. ഡബ്ലിന് കൗണ്ടിയെ … Read more

വേനല്‍ക്കാലത്ത് കോര്‍ക്കില്‍ നിന്ന് 8 പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ച് എയര്‍ ലിംഗസും റൈന്‍ എയറും

കോര്‍ക്ക്: സമ്മര്‍ സീസണില്‍ 8 പുതിയ റൂട്ടുകളില്‍ റൈന്‍ എയറും എയര്‍ ലിംഗസും സര്‍വീസ് നടത്തും. 5 രാജ്യങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. മേയ് 4 മുതല്‍ സെപ്റ്റംബര്‍ 28 വരെ കോര്‍ക്കില്‍ നിന്നും ക്രൊയേഷ്യയിലെ ധുബ്രോവനിക്കിലേക്ക് എയര്‍ ലിംഗസ് ആഴ്ചയില്‍ 2 സര്‍വീസുകള്‍ വീതം ആരംഭിക്കുന്നു. ഏപ്രില്‍ 17-നും ഒക്ടോബര്‍ 23 നും ഇടയില്‍ കോര്‍ക്ക് നൈസ് റൂട്ടിലും ആഴ്ചയില്‍ 2 സര്‍വീസുകള്‍ ഉണ്ടാകും. ജൂണ്‍ 2 നും ഓഗസ്റ്റ് … Read more