ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി ഐറിഷ് ആശുപത്രികളില്‍ നിയമന നിരോധനം വരുന്നു; ദീര്‍ഘനാളായി ലീവില്‍ കഴിയുന്ന ജീവനക്കാര്‍ക്കും നിയമന നിരോധനം ബാധകമാകും…

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ നിയമന നിരോധനം നടപ്പാക്കാന്‍ എച്ച്.എസ്.ഇ തയ്യാറെടുക്കുന്നു. ഓവര്‍ ടൈം ജോലികളും ഇതോടൊപ്പം നിര്‍ത്തിവെയ്ക്കും. എച്ച്.എസ്.ഇ വന്‍ സാമ്പത്തിക ബാധ്യതയിലൂടെ കടന്നു പോകുന്നതിനാല്‍ അടുത്ത 3 മാസക്കാലത്തേക്ക് നിയമന നിരോധനം നടപ്പാക്കും. 2018-ല്‍ വന്‍ തോതില്‍ നിയമനം നടത്തിയത് ആരോഗ്യ വകുപ്പിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി എച്ച്.എസ്.ഇ ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ ലിം വുഡ് നിയമന നിരോധനം ശിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടു. നിലവില്‍ നിയമന ഉത്തരവ് നേടിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടാകുമെന്നും ആരോഗ്യ … Read more

യു.കെ-യ്ക്ക് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സാവകാശം അനുവദിക്കുന്നതിനോട് യോജിപ്പില്ല: മന്ത്രി ലിയോ വരേദ്കര്‍ ഡബ്ലിന്‍: ബ്രെക്‌സിറ്റ് കരാര്‍ പൂര്‍ണമായി നടപ്പാക്കാന്‍ ജൂണ്‍ 30 വരെ സമയം ചോദിച്ച് തെരേസ യൂണിയന്‍ കൗണ്‍സിലിന് കത്ത് എഴുതിയിരുന്നു. അടുത്ത ഇ.യു. ബ്രെസല്‍സ് സമ്മേളനത്തിന് മുന്‍പ് കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുത്തത് ബ്രെക്‌സിറ്റ് കരാര്‍ നീട്ടിയെടുക്കാം കഴിയുമെന്ന ധാരണയിലാണ് തെരേസ. യു.കെ ബ്രെക്‌സിറ്റ് കരാര്‍ നീട്ടുന്നതിനോട് യോജിക്കാനാവില്ലെന്ന് മന്ത്രി ലിയോ വരേദ്കര്‍ അഭിപ്രായപ്പെട്ടു. യു.കെയുടെ അപേക്ഷ യൂണിയന്‍ അംഗീകരിക്കുമെന്നാണ് താന്‍ കണക്കാണുന്നത് എന്നാല്‍ ഇ.യു … Read more

സൗജന്യ ജി.പി കെയര്‍ സര്‍വീസ് 12 വയസ് വരെ അനുവദിക്കും

ഡബ്ലിന്‍: ജി.പി കെയര്‍ സൗജന്യ നിരക്കില്‍ അനുവദിക്കുന്ന പരിധി 12 വയസ്സ് വരെ ഉയര്‍ത്തി. ആരോഗ്യ വകുപ്പുമായി ഐ.എം.ഓ ദീര്‍ഘനാളായി നടത്തിയ ചര്‍ച്ചയിലാണ് ജി.പി കെയര്‍ 12 വയസ്സ് വരെ ഉയര്‍ത്താന്‍ ധാരണയായത്. ഐറിഷ് മെഡിക്കല്‍ അസോസിയേഷനാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. സര്‍ക്കാരിന് 210 മില്യണ്‍ യൂറോ അധിക ചെലവ് വരുത്തുന്ന സൗജന്യ കെയര്‍ പദ്ധതിക്ക് തുടക്കത്തില്‍ ആരോഗ്യ വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഐ.എം.ഓയുടെ നിരന്തര അഭിപ്രായങ്ങള്‍ മാനിച്ച് കെയര്‍ പദ്ധതി പ്രായപരിധി ഉയര്‍ത്താന്‍ അനുമതി നല്‍കുകയായിരുന്നു. … Read more

ഗോ എഹെഡില്‍ ബസ് ഡ്രൈവര്‍, എന്‍ജിനീയര്‍, സൂപ്പര്‍വൈസര്‍ തസ്തികകളില്‍ നൂറിലധികം അവസരങ്ങള്‍

ഡബ്ലിന്‍: ഐറിഷ് നഗരങ്ങള്‍ കീഴടക്കിയ ഗതാഗത കമ്പനി ഗോ എഹെഡില്‍ വന്‍ അവസരങ്ങള്‍ ഒരുങ്ങുന്നു. കില്‍ഡെയറിലുള്ള കമ്പനിയുടെ നാസ് ഡിപ്പോയിലാണ് തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെത്തിയ ഗോ എഹെഡ് ഔട്ടര്‍ ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ ഏരിയ ബസ് റൂട്ടില്‍ ഓട്ടം നടത്താനുള്ള കോണ്‍ട്രാക്ടറില്‍ ഒപ്പുവെച്ചിരുന്നു. കമ്പനി ഇതിനോടകം തന്നെ ഡബ്ലിനില്‍ 425 ഒഴുവുകളിലേക്ക് നിയമനം നടത്തിയിരുന്നു. ബസ് ഡ്രൈവര്‍, എന്‍ജിനീയര്‍, മെയിന്റനന്‍സ് ആന്‍ഡ് ഓപ്പറേഷനല്‍ സപ്പോര്‍ട്ട്, സൂപ്പര്‍വൈസര്‍, അഡ്മിന്‍ പേര്‍സണല്‍ തുടങ്ങിയ തസ്തികളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ … Read more

താലയില്‍ ഡെലിവറി ഡ്രൈവര്‍ക്ക് നേരെ പെല്ലറ്റ്ഗണ്‍ ആക്രമണം

താല: ടെസ്‌കോയുടെ ഡെലിവറി ഡ്രൈവര്‍ക്കു നേരെ പെല്ലറ്റ്ഗണ്‍ ആക്രമണം. താലയില്‍ കിലിനാര്‍ഡണ്‍ ഹില്ലില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം ഉണ്ടായത്. ടെസ്‌കോയുടെ ഡെലിവറി ജീവനക്കാരന്‍ കടന്നുപോകവേ അപ്രതീക്ഷിതമായി മുഖത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ജീവനക്കാരന്റെ മുഖത്ത് സാരമായ പരിക്കുപറ്റിയിട്ടുണ്ട്. ഡെലിവറി ജീവനക്കാരന് പരിക്കേറ്റതായി ടെസ്‌കോയും സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇയാള്‍ക്ക് ജോബ്‌സ് ടൗണിലേക്കുള്ള ഓര്‍ഡര്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. സംഭവ സ്ഥലത്ത് പോലീസ് എത്തിയെങ്കിലും അക്രമിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. താത്കാലികമായി നിര്‍ത്തിവെയ്ക്കപ്പെട്ട ഡെലിവറി സര്‍വീസുകള്‍ … Read more

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (ഐ.ഓ.സി) അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഡബ്ലിന്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാതലത്തിലുള്ള പ്രവാസികളുടെ സംഘടനയായ ഐ.ഓ.സി അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രസിഡന്റ് എം.എം.ലിങ്ക്വിന്‍ സ്റ്റാര്‍ അറിയിച്ചു. എ.ഐ.സി.സി യുടെ നേതൃത്വത്തില്‍ സാംപിത്രോഡ ചെയര്‍മാനായുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാരും ഉള്‍പ്പെടുന്ന സംഘടനയാണ് ഐ.ഓ.സി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സെക്ട്രട്ടറി വീരേന്ദര്‍ വസിഷ്ട് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും, മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ഡോക്ടര്‍ കബീര്‍ സിങ് പൂരി (മുഖ്യ രക്ഷാധികാരി, പഞ്ചാബ്), ബാബുലാല്‍ യാദവ് (രക്ഷാധികാരി, രാജസ്ഥാന്‍), ഗുര്‍ശരണ്‍സിങ് (ചെയര്‍മാന്‍, ഹരിയാന) ശ്രീധര്‍ വൈകുണ്ഠം … Read more

അയര്‍ലണ്ടിന്റെ വളര്‍ച്ചാ നിരക്കില്‍ ആശങ്ക അറിയിച്ച് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ ചില തളര്‍ച്ചകള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആരംഭത്തില്‍ വളര്‍ച്ചാ നിരക്ക് 4.5 ശതമാനം ആയിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും മൂന്ന് മാസത്തിനൊടുവില്‍ ഈ വര്‍ഷത്തെ ജി.ഡി.പി നിരക്ക് 4.2 ശതമാനമായി കുറയാന്‍ സാധ്യത ഉള്ളതായി സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. അന്തര്‍ദേശീയ വ്യാപാരത്തിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തിയത് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അയര്‍ലണ്ടിന്റെ കയറ്റുമതി-ഇറക്കുമതി 2 ശതമാനത്തോളം … Read more

ഐറിഷ് റോഡുകളില്‍ 50 പുതിയ ഹൈ പവര്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സജ്ജമാവുന്നു…പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളെ നീക്കം ചെയ്യാന്‍ തയ്യാറെടുത്ത് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.

ഡബ്ലിന്‍: പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ഹൈ പവര്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു. ഒരേ സമയം 10 വാഹനങ്ങള്‍ക്ക് വരെ ചാര്‍ജ്ജിങ് ചെയ്യാവുന്ന സ്റ്റേഷനുകള്‍ 50 എണ്ണമായി ഉയര്‍ത്തും. തിരക്കേറിയ ഹൈവേകളില്‍ ചാര്‍ജ്ജിങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കും. ഇ.എസ്.പിയും, ദേശീയ ഗതാഗത വകുപ്പും സംയുക്തമായി ആരംഭിക്കുന്ന ഇലക്ട്രിക് ചാര്‍ജ്ജ് സ്റ്റേഷന്‍ പദ്ധതിക്ക് 20 മില്യണ്‍ യൂറോ ആണ് ചെലവ് പ്രതീക്ഷിക്കുനന്ത്. 6 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കത്തക്ക ചാര്‍ജ്ജിങ് ഈ … Read more

അതിശൈത്യം തുടരുന്നു; താപനില മൈനസ് 3 ഡിഗ്രി മറികടക്കുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ശൈത്യം കഠിനമായി തുടരുന്നു. ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ താപനില ഗണ്യമായി കുറഞ്ഞുതുടങ്ങി. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ തുടരുന്ന മഞ്ഞും മഴയും ഇപ്പോള്‍ കിഴക്ക് ഭാഗത്തേക്ക് കൂടി വ്യാപിക്കുകയാണ്. ഇന്ന് രാത്രിയില്‍ താപനില മൈനസ് മൂന്ന് ഡിഗ്രി കടക്കാന്‍ സാധ്യതയുടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ഞിനൊപ്പം കിഴക്കന്‍ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയും അനുഭവപ്പെടുന്നുണ്ട്. രാജ്യ വ്യാപകമായി പകല്‍ താപനില 5 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിലാണ്. കിഴക്കന്‍ മേഖലയിലേക്ക് ശൈത്യം നീങ്ങിത്തുടങ്ങിയതോടെ മണ്‍സ്റ്ററിലും … Read more

പുകവലിയേക്കാള്‍ മാരകം പോഷക ആഹാരക്കുറവ്; ഗവേഷകര്‍ പറയുന്നതിങ്ങനെ…

ഡബ്ലിന്‍: 2017-ല്‍ ലോകത്ത് നടന്നിട്ടുള്ള മരണങ്ങളില്‍ 10 ദശലക്ഷം മരണങ്ങള്‍ക്ക് കാരണം പോഷകാഹാരക്കുറവ് ആണെന്ന് ഗവേഷകര്‍. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ക്യാന്‍സര്‍, ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളിലേക്ക് കാരണമാകുന്നതാണ് അയര്‍ലന്‍ഡ്-യു.എസ്-യു.കെ ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനഫലം വ്യക്തമാക്കുന്നു. ധാന്യങ്ങളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പോഷകാഹാരക്കുറവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഇവര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തി. ശീതള പാനീയങ്ങളും ഫാസ്റ്റ് ഫുഡ് ശീലങ്ങളും അപകടകരമാണെന്ന് ഗവേഷക സംഘം മുന്നറിയിപ്പ് നല്‍കുന്നു. 130 ശാസ്ത്രജ്ഞര്‍ 196 രാജ്യങ്ങളില്‍ നടത്തിയ … Read more