ബ്ലാഞ്ചര്‍സ്ടൗണ്‍ സീറോ മലബാര്‍ കമ്യൂണിറ്റി ‘ഇടവകോത്സവം 2019’ ആഘോഷമാക്കി

ബ്ലാഞ്ചര്‍സ്ടൗണ്‍ സീറോ മലബാര്‍ കമ്യൂണിറ്റി ‘ഇടവകോത്സവം 2019’ ഫെബ്രുവരി 9 ശനിയാഴ്ച വൈകിട്ട് 6 മണിമുതല്‍ ഡണ്‍ബോയിന്‍ കമ്യൂണിറ്റി സെന്ററില്‍വച്ച് നടന്നു. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ഇടവകോത്സവം ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭ ചാപ്ലിന്‍ റവ. ഫാ. റോയ് വട്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍, റവ. ഫാ. രാജേഷ് മേച്ചിറാകത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടേയും കുടുംബയൂണിറ്റുകളുടേയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. സ്നേഹവിരുന്നോടെയാണ് ഈ … Read more

ഭവന പ്രതിസന്ധി ഈ വര്‍ഷവും തുടരുമെന്നുറപ്പായി; സോഷ്യല്‍ ഹൗസിങ് നിര്‍മ്മാണത്തില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ ഗവണ്മെന്റ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവനമേഖലയില്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നിര്‍മ്മിച്ച സോഷ്യല്‍ ഹൗസിങ് യൂണിറ്റുകളുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. 4,251 വീടുകളാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പദ്ധതിയുടെ കീഴില്‍ നിര്‍മിക്കാന്‍ കഴിഞ്ഞത്. പ്രതീക്ഷിച്ച ലക്ഷ്യത്തെക്കാള്‍ 4 ശതമാനം കുറവാണ് ഭവന നിര്‍മ്മാണത്തില്‍ രേഖപ്പെടുത്തിയത്. 4,409 പുതിയ ഹൗസിങ് യൂണിറ്റുകള്‍ എന്നതായിരുന്നു 2018 ലെ ലക്ഷ്യം. ഭവന വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇതില്‍ 2,022 വീടുകള്‍ ലോക്കല്‍ അതോറിറ്റികളുടെ നേതൃത്വത്തിലും 1,388 യൂണിറ്റുകള്‍ അപ്പ്രൂവ്ഡ് … Read more

വാട്ടര്‍ഫോര്‍ഡിലെ വനിതാക്കൂട്ടായ്മയായ ‘ജ്വാല’ അതിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നു.

വാട്ടര്‍ഫോര്‍ഡിലെ വനിതാക്കൂട്ടായ്മയായ ‘ജ്വാല’ അതിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നു. February 16 ന് വൈകിട്ട് 4 മണി മുതല്‍ 7:30 വരെ Ballygunner GAA club ലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി ‘Taste of India 2019’ എന്ന തലക്കെട്ടോടെ ഭക്ഷ്യമേളയും ഒരുക്കുന്നുണ്ട്.കൊതിയൂറും നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കാനും,പുതിയ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചറിയാനും ലഭിക്കുന്ന ഈ അത്യപൂര്‍വ നിമിഷങ്ങള്‍ക്കായി വാട്ടര്‍ഫോര്‍ഡിലേയും പരിസര പ്രദേശങ്ങളിലെയും ഭക്ഷണ പ്രേമികള്‍ ഒരുങ്ങുകയാണ്. കാതിനും കണ്ണിനും ഇമ്പമേകുന്ന സംഗീത നൃത്ത കലാവിരുന്നും സംഘാടകര്‍ … Read more

കോര്‍ക്കില്‍ കുട്ടികളുടെ Faith Fest വര്‍ണ്ണാഭമായി

കോര്‍ക്ക് സീറോ മലബാര്‍ സഭയില്‍ ഫെബ്രുവരി 9-ാം തീയതി ശനിയാഴ്ച ആന്റോച്ചന്‍ ഡബ്ലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ മിനിസ്ട്രി & ടീം ആണ് ‘Faith ഫെസ്റ്റ്’ നടത്തിയത്. കുട്ടികളെ വിവിധ ഗ്രുപ്പുകളായി തിരിച്ച് ആരാധനാ, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, എന്നീ ശുശൂഷകളിലൂടെ കുട്ടികളുടെ വിശ്വാസ തീഷ്ണത ജ്വലിപ്പിക്കുവാന്‍ സഹായിച്ചു. Faith Fest കോര്‍ക്കിലെ കുട്ടികള്‍ക്ക് ഒരു ആത്മീയ ഉണര്‍വായി. ഇതില്‍ ധാരാളം കുട്ടികള്‍ പങ്കെടുത്തു. ബിജു പൗലോസ്

ബ്രെക്‌സിറ്റിന് ഇനി നിര്‍ണ്ണായക ദിനങ്ങള്‍; വിടുതല്‍ കരാറില്‍ അന്തിമ ചര്‍ച്ചകളുമായി തെരേസ മേയ്

ബ്രെക്സിറ്റ് തീയതി അടുത്ത് വരുന്നതോടെ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് അന്തിമമായി എന്താണ് സംഭവിക്കുകയെന്നറിയാന്‍ ലോകം മുഴുവന്‍ ബ്രിട്ടനിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. അതിനിടെ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ എന്തെല്ലാമാണ് നടക്കുകയെന്ന പുതുക്കിയ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതനുസരിച്ച് ഈ മാസം 14ന് ബ്രെക്സിറ്റ് വിഷയത്തില്‍ പാര്‍ലിമെന്റംഗങ്ങള്‍ക്ക് വീണ്ടുമൊരു വോട്ട് ചെയ്യാന്‍ സാധിക്കും. ഫെബ്രുവരി 25ന് അവസാന എഗ്രിമെന്റിലെത്തും. പിന്നീട് അധികം വൈകുന്നതിന് മുമ്പ് തന്നെ അതായത് അടുത്ത മാസം 21നും 22നും യുകെയും ബ്രസല്‍സുമായി ബ്രെക്സിറ്റുമായി … Read more

യൂറോപ്പില്‍ ഏറ്റവും ഗതാഗതക്കുരുക്കുള്ള സിറ്റി സെന്റര്‍ ഡബ്ലിനില്‍; ഡ്രൈവര്‍മാര്‍ക്ക് നഷ്ടമായത് 246 മണിക്കൂര്‍

ഡബ്ലിന്‍: ഡബ്ലിന്‍ നഗരപ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. കൃത്യമായ ഗതാഗത സംവിധാനങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഡബ്ലിനിലുടെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ 246 മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ സമയം പാഴാക്കിയതായി അന്തരാഷ്ട്ര കമ്പനിയായ ഇന്റിക്‌സിന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നു. സര്‍വേ നടത്തിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും സാധാരണ സമയത്തെയും ഡ്രൈവിംഗ് സമയം കണക്കാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റോം (254 മണിക്കൂര്‍), പാരീസ് (237 മണിക്കൂര്‍), റോസ്റ്റോവ്-ഓണ്‍-ഡോണ്‍ (237 മണിക്കൂര്‍) … Read more

ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ വിവാദം; പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞ് ആരോഗ്യമന്ത്രി; ഈ വര്‍ഷത്തേക്കുള്ള മറ്റ് പദ്ധതികളെ ബാധിക്കുമെന്ന് ധനകാര്യ മന്ത്രി പാസ്‌ക്കല്‍ ഡോനഹോ

ഡബ്ലിന്‍: ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ വര്‍ധിച്ചത് ആരോഗ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഡയലില്‍ ക്ഷമാപണം നടത്തി ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്. 2018 ആഗസ്റ്റില്‍ തന്നെ നേരത്തേ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ 191 മില്യണ്‍ യൂറോ അധികച്ചിലവ് വരുത്തിയതായി ആരോഗ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ ഇത് പുറത്തുവിടാതെ നിര്‍മ്മാണവുമായി മുന്നോട്ടു പോകുകയാണ് മന്ത്രി ചെയ്‌തെന്ന് സൈമണ്‍ ഹാരിസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മൊത്തം 391 മില്യണ്‍ യൂറോ അധിക ചിലവ് ഉണ്ടായതായി കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ മനസിലാക്കിയ മന്ത്രി … Read more

മാത്തുവും കല്ലുവും ആദ്യമായി അയര്‍ലണ്ടില്‍; ഉടന്‍ വരുന്നു ഉടന്‍ സമ്മാനങ്ങളുമായി

മനസ്സറിഞ്ഞു ചിരിക്കാന്‍ നമ്മുടെ സ്വന്തം മച്ചാന്മാര്‍ എത്തുന്നു. ഭാസിയും ബഹദൂറും, പാച്ചുവും കോവാലനും, ബോബനും മോളിയും, മലയാളിയുടെ മനസ്സിനുള്ളില്‍ ചിരിയുടെയും, ചിന്തയുടെയും അകമ്പടിയോടെ ഇന്‍ബില്‍ട് ആയിപ്പോയ കിടിലന്‍ കോംബോകളാണ് ഇവരെല്ലാം. ഇന്ന് ആ സ്ഥാനത്തിന് അര്‍ഹരായ ജോഡികളെക്കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ ആരുടേയും മനസ്സില്‍ ആദ്യമെത്തുക ഈ പേരുകളാണ് കല്ലുവും,മാത്തുവും. മജീഷ്യന്‍ ,നര്‍ത്തകന്‍,പാട്ടുകാരന്‍, പാചക വിദഗ്ദ്ധന്‍ ,എന്നിവയാണ് കല്ലു എന്ന രാജ് കലേഷ് ,സാക്ഷാല്‍ അനില്‍ കപൂറിനെ അപ്രത്യക്ഷനാക്കി ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ മൊത്തം കയ്യടി നേടിയ മുതുകാടിന്റെ … Read more

ഇനിയും നടപ്പില്‍ വരുത്താത്ത പഴകിയ വാഗ്ദാനങ്ങള്‍ വീണ്ടും മുന്നോട്ടുവെച്ച് ഗവണ്‍മെന്റ്; നേഴുമാരുടെ ഐക്യമുന്നേറ്റത്തിന് തടയിടാന്‍ പുതിയ അടവുകളെന്ന് ആരോപണം

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്സുമാര്‍ സമരരംഗത്തിറങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോള്‍ അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ വര്‍ഷങ്ങളായി അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. ഭൂമിയിലെ മാലാഖമാര്‍ തുടങ്ങിയ ആലങ്കാരിക വിശേഷണങ്ങള്‍ കൊടുക്കുന്നതിനപ്പുറം അവരുടെ പ്രശ്നങ്ങള്‍ക്കു ചെവികൊടുക്കാനോ അവ പരിഹരിക്കാനോ ഭരണകൂടം തയ്യാറാകുന്നില്ല എന്നിടത്താണ് നഴ്സുമാര്‍ സമരം ചെയ്യേണ്ടി വരുന്നത്. രോഗികളെ കരുണയോടെ പരിചരിക്കേണ്ടത് നേഴ്സുമാരുടെ ജോലിയാണ് തീര്‍ച്ചയായും ഒരു സേവനവുമാണ്. എന്നാല്‍ മറ്റ് ഏതൊരു തൊഴില്‍ മേഖലയിലെയും പോലെ തന്നെ ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം കിട്ടാനുള്ള അവരുടെ അവകാശത്തെ ‘സേവനം’ എന്ന വാക്ക് … Read more

അയര്‍ലണ്ടിലെ നേഴ്സുമാരുടെ പണിമുടക്കിന് താത്കാലിക വിരാമം; ലേബര്‍ കോര്‍ട്ടില്‍ മുന്നോട്ടുവെച്ച പുതിയ പ്രൊപ്പോസല്‍ ബാലറ്റ് വോട്ടെടുപ്പിലൂടെ തീരുമാനിക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്നു മുതല്‍ തുടരാനിരുന്ന നഴ്‌സുമാരുടെ പണിമുടക്ക് താത്കാലികമായി പിന്‍വലിച്ചു. ലേബര്‍കോര്‍ട്ടില്‍ ഗവണ്മെന്റ് പ്രതിനിധികളുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാമെന്ന് ഗവണ്മെന്റ് ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തിലാണ് നേഴ്‌സ് സമരം പിന്‍വലിച്ചത്. ലേബര്‍കോര്‍ട്ടില്‍ മുന്നോട്ടു വെച്ച വാഗ്ദാനങ്ങള്‍ INMO എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് രണ്ടാഴ്ചയായി തുടര്‍ന്ന് വന്ന പണിമുടക്കിന് താത്കാലിക വിരാമമായത്. പുതിയ പ്രൊപ്പോസല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. എന്നാല്‍ ഇതും ബാലറ്റിനിട്ട് അംഗങ്ങളുടെ അഭിപ്രായമറിഞ്ഞതിനു ശേഷമാകും INMO അന്തിമ തീരുമാനമെടുക്കുക. INMO … Read more