കേരളത്തിന് യൂറോപ്യന്‍ യൂണിയന്റെ കൈത്താങ്ങ്: അടിയന്തര സഹായമായി 1.53 കോടി നല്‍കും

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി യൂറോപ്യന്‍ യൂണിയന്‍. ആദ്യ ഘട്ട സഹായമായി 1.53 കോടി രൂപ (190,000 യൂറോ) ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്കു നല്‍കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചത്. ‘കേരളത്തിന്റെ വലിയൊരു ഭാഗത്തെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ ആദ്യഘട്ട സംഭാവനയായി 90,000 യൂറോ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് നല്‍കും.’ യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു. ‘സഹായം പ്രളയബാധിത മേഖലയിലെ 25,000 പേര്‍ക്ക് നേരിട്ട ഗുണം ചെയ്യും’ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയശേഷമുണ്ടാവുന്ന … Read more

ഫ്രാന്‍സിസ് പാപ്പ അയര്‍ലന്റിലെത്താന്‍ ഒരു ദിനം കൂടി; പാപ്പയെ കാത്ത് ജനലക്ഷങ്ങള്‍

ഡബ്ലിന്‍: ലോക കുടുംബ സംഗമത്തോടനുബന്ധിച്ച് അയര്‍ലണ്ടിലെ പ്രധാന നഗരങ്ങളെല്ലാം വിശ്വാസ സമൂഹങ്ങളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ വിവിധ കത്തോലിക്കാ കേന്ദ്രങ്ങളിലും വലിയ പൊതുവേദികളിലുമായി കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ അരങ്ങേറുന്ന ചര്‍ച്ചകളും പഠനങ്ങളും പ്രദര്‍ശനങ്ങളുമെല്ലാം കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ്. ഡബ്ലിനിലെ ദേശീയ മെത്രാന്‍ സമിതി ആസൂത്രണം ചെയ്തിരിക്കുന്ന ഈ ദിവസങ്ങളിലെ പരിപാടികള്‍ സംഘാടക വൈഭവംകൊണ്ടും ഉള്ളടക്കത്തിന്റെ മേന്മകൊണ്ടും ശ്രദ്ധേയവും സന്തോഷകരവുമാണെന്ന് അഭിനന്ദനമര്‍ഹിക്കുന്നു. ഇന്ത്യയില്‍നിന്നും, ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള നിരവധിയായ കുടുംബങ്ങളുടെ സാന്നിദ്ധ്യം ആശ്ചര്യപ്പെടുത്തുന്നതാണ്. അതേസമയം എല്ലാവരുടെയും … Read more

ആരോമയില്‍ ഓണം ഓഫര്‍ ; മട്ട അരി 11.99, പൊറോട്ട 99 സെന്റ്, തേങ്ങാപ്പീര 1.99 തുടങ്ങി നിരവധി ഓഫറുകള്‍

ഡബ്ലിന്‍ ക്ലൊണ്ടാല്‍ക്കനിലുള്ള ആരോമ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ മട്ട അരി 11.99, പൊറോട്ട 99 സെന്റ്, തേങ്ങാപ്പീര 1.99 തുടങ്ങി നിരവധി ഓഫറുകളുമായി ഓണം വില്‍പന ആരംഭിച്ചു.

തിരുവോണനാളില്‍ 15 യൂറോ നിരക്കില്‍ സില്‍വര്‍ കിച്ചണില്‍ നിന്നും ഓണസദ്യ 1 മണി മുതല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിംഗ് കമ്പനിയായ സില്‍വര്‍ കിച്ചണില്‍ നിന്നും തിരുവോണ നാളില്‍ (ആഗസ്റ്റ് 25) അയര്‍ലണ്ട് മലയാളികള്‍ക്ക് ഓണം ആഘോഷിക്കുവാനാവശ്യമായ 2 തരം പായസം ഉള്‍പ്പെടെയുള്ള ഓണസദ്യ 15 യൂറോ നിരക്കില്‍ ലഭ്യമാണ്. ഉച്ചയ്ക്ക് 1 മണി മുതല്‍ സില്‍വര്‍ കിച്ചന്റെ ഡബ്ലിന്‍ ക്ലൊണ്ടാല്‍കിനിലുള്ള കിച്ചണില്‍ നിന്നും, താല സ്‌പൈസ് ബസാര്‍ , ബ്രേ, ബ്ലാക്‌റോക്ക്, ലൂക്കന്‍, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ എന്നിവിടങ്ങളിലെ കളക്ഷന്‍ സെന്ററുകളില്‍ നിന്നും ഓണസദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍സദ്യ … Read more

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരളാ പുനരധിവാസ പദ്ധതികളുമായി സീറോ മലബാര്‍ സഭ:

ഡബ്ലിന്‍: വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരളാ പുനരധിവാസ പദ്ധതികളുമായി അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ.കേരളത്തിലെ മഹാ പ്രളയത്തില്‍ നിന്നും കരകയറിയ നമ്മുടെ സഹോദരങ്ങളെയും കുടുംബങ്ങളെയും പുനരധിവസിപ്പിക്കുവാനുള്ള പരിശ്രമങ്ങളില്‍ പങ്കുചേര്‍ന്നു കൊണ്ട് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ബ്രഹത് പദ്ധതിയ്ക്കാണ് തുടക്കമാവുന്നത്.നവ കേരള സൃഷ്ടിക്കായി അയര്‍ലണ്ടിലെ എല്ലാ മാസ്സ് സെന്ററുകളെയും ഒരുമിപ്പിച്ചുകൊണ്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തങ്ങളാണ് സഭാ നേതൃത്വം തയാറാക്കിയിരിക്കുന്നത്.. സര്‍ക്കാരിന്റെ സംവിധാനങ്ങളോട് സഹകരിക്കുന്നതിനൊപ്പം തന്നെ ദുരിതബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാതിമതഭേതമെന്നെ സഹായങ്ങള്‍ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ … Read more

പോപ്പ് മൊബീലില്‍ ഫ്രാന്‍സിസ് പാപ്പ ഡബ്ലിന്‍ നഗരം ചുറ്റും; പാപ്പയെ ഒരുനോക്കുകാണാന്‍ അണിനിരക്കുന്നത് ജനലക്ഷങ്ങള്‍; നിങ്ങളുടെ ഇടം ഇന്ന് തന്നെ ഉറപ്പാക്കൂ

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ നേരില്‍ കാണാന്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് അവസരമൊരുക്കി ഡബ്ലിന്‍ സിറ്റി സെന്ററിലൂടെ തന്റെ വാഹനമായ പോപ്പ് മൊബൈലില്‍ പാപ്പ സന്ദര്‍ശനം നടത്തും. അസിസ്റ്റന്റ് ഗാര്‍ഡ കമ്മീഷണറായ പാറ്റ് ലേഹിയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള കുടുംബ സംഗമത്തോട് അനുബന്ധിച്ച് പാപ്പ അയര്‍ലന്റിലെത്തുന്ന 25-ആം തീയതി ശനിയാഴ്ച വൈകുന്നേരം കത്ത്രീഡലിലെ പ്രത്യേക ശൂശ്രൂഷയ്ക്ക് ശേഷം 4.15 ടെയാണ് പാപ്പ അയര്‍ലണ്ടിലെ വിശ്വാസികളെ കാണാന്‍ യാത്ര തിരിക്കുക. പോപ്പ് മൊബീല്‍ എന്നറിയപ്പെടുന്ന മേല്‍ഭാഗം തുറന്ന കാറിലാകും പോപ്പ് വിശ്വാസികള്‍ക്കിടയിലൂടെ … Read more

പ്രളയ ബാധിതര്‍ക്കുള്ള സാന്ദ്വനവുമായി റെക്‌സ് ബാന്‍ഡ് മ്യൂസിക് കണ്‍സേര്‍ട്ട് ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച.

ഡബ്ലിന്‍: റെക്‌സ് ബാന്‍ഡ് ഷോയിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കും. വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസിനോടനുബന്ധിച് നടക്കുന്ന പ്രധാന പരിപാടികളുടെ ഭാഗമാകുവാന്‍ റെക്‌സ് ബാന്‍ഡ് ടീം എത്തി ചേര്‍ന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭ വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസില്‍ ശ്രദ്ധേയമാകുന്നത് റെക്‌സ് ബാന്‍ഡിനൊപ്പമാണ്. ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ രാത്രി 8.30 വരെ താല ബാസ്‌കറ്റ് ബോള്‍ അരീനയില്‍ വച്ച് നടക്കുന്ന റെക്‌സ് ബാന്‍ഡ് സ്പിരിച്ചല്‍ മ്യൂസിക്കല്‍ ഈവിനിംഗ് … Read more

അയര്‍ലണ്ടിലെ 37,000 ത്തോളം എയര്‍ മൊബൈല്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി കമ്പനിയുടെ വെളിപ്പെടുത്തല്‍.

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രധാന മൊബൈല്‍ സേവന ദാതാവായ എയര്‍ നെറ്റ് വര്‍ക്കില്‍ വന്‍ സുരക്ഷാ വീഴ്ച.. കമ്പനിയുടെ ലാപ്‌ടോപ്പും അതില്‍ സൂക്ഷിച്ചിടുന്ന 37,000 ത്തോളം ഉപഭോക്താക്കളുടെ വിവരങ്ങളുമാണ് മോഷണം പോയിരിക്കുന്നത്. ആഗസ്ത് 12 ഞായറാഴ്ച ഇന്‍ക്രിപ്റ്റ് ചെയാത്ത ഇയര്‍ കമ്പനിയുടെ ഒരു ലാപ്‌ടോപ്പ് മോഷണം പോയിരുന്നു. ഇതില്‍ സൂക്ഷിച്ചിരുന്ന ഉപഭോക്താക്കളുടെ പേരുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, ഉപഭോക്തൃ നമ്പറുകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് കമ്പനി അറിയിച്ചു. മോഷണം നടന്നയുടന്‍ … Read more

ലോക കുടുംബ സംഗമത്തിന് അയര്‍ലന്‍ഡില്‍ തിരശീലയുയര്‍ന്നു; ഇന്ന് മുതല്‍ വേദികള്‍ സജീവമാകും; വോളണ്ടിയര്‍മാരായി നൂറുകണക്കിന് മലയാളികളും

ഡബ്ലിന്‍ : ലോക കുടുംബ സംഗമത്തിന് അയര്‍ലന്‍ഡില്‍ തിരശീലയുയര്‍ന്നു ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡയര്‍മുയിഡ് മാര്‍ട്ടിനാണ് ഔദ്യോഗികമായ ഉത്ഘാടനം നിര്‍വഹിച്ചത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന ആഗോള കുടുംബ സംഗമത്തിന്റെ വിവിധ പരിപാടികളില്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 37,000 വ്യക്തികളും കുടുംബങ്ങളും സംബന്ധിക്കുന്ന പാസ്റ്ററല്‍ കോണ്‍ഗ്രസും അരങ്ങേറും. മുന്നൂറോളം പ്രാസംഗികര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ച കുടുംബത്തില്‍, ഇടവകകളിലെ എല്‍ജിബിടി അംഗങ്ങള്‍, കുട്ടികളുടെ സുരക്ഷ, മുതിര്‍ന്ന ആളുകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വര്‍ക്ക് ഷോപ്പുകള്‍, … Read more

ഐറിഷ് റെഡ്ക്രോസിന്റെ പ്രളയവാര്‍ത്തയില്‍ മല്ലിക സുകുമാരനും

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന കേരളത്തിന് പിന്തുണയുമായി ഐറിഷ് റെഡ്ക്രോസ് രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് ഐറിഷ് റെഡ് ക്രോസ് പൊതുജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റില്‍ മല്ലിക സുകുമാരന്റെ ചിത്രവും കടന്നുകൂടിയിട്ടുണ്ട്. പ്രളയവാര്‍ത്തക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്ത ട്രോളായിരുന്നു നടി മല്ലിക സുകുമാരനെ ചെമ്പിലിരുത്തി വെള്ളത്തിലൂടെ കൊണ്ടുപോകുന്നത്. മുമ്പ് മല്ലികയുടെ തന്നെ അഭിമുഖത്തെ പരാമര്‍ശിച്ചുള്ള ട്രോളാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇതിന് … Read more