ബാലിനസ്ലോ മലയാളി കമ്മ്യൂണിറ്റി ഓണനാളില്‍ സ്വരൂപിച്ചത് 2250 യൂറോ

ഗാല്‍വേ: ബാലിനസ്ലോ മലയാളി കമ്മ്യൂണിറ്റി ഓണനാളില്‍ ഒത്തുകൂടി കേരളത്തിലെ മഴക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി 2250 യൂറോ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് സംഭാവനായി നല്‍കി.

വിശ്വാസികളെ അരക്കെട്ടുറപ്പിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി; അയര്‍ലണ്ടിലെ സഭയ്ക്കിത് പുതുജീവന്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലോക കുടുംബസംഗമവേദിയില്‍ സംഗമിച്ച പതിനായിരങ്ങള്‍ വിടചൊല്ലി, 2021ല്‍ റോമില്‍ കാണാമെന്ന വാഗ്ദാനത്തോടെ. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോക കുടുംബസംഗമത്തിന്റെ അടുത്തവേദി നിത്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോം. ഡബ്ലിനില്‍ അര്‍പ്പിച്ച സമാപന ദിവ്യബലിമധ്യേയാണ് ഫ്രാന്‍സിസ് പാപ്പയാണ് ഈ സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ചത്. പത്താമതു കുടുംബസംഗമം ആയിരിക്കും റോമില്‍ നടക്കുക. ഇതു മൂന്നാം തവണയാണു ഈ മഹാസംഗമത്തിനു റോം ആതിഥേയത്വം വഹിക്കുത്. ‘ഐയര്‍ലന്‍ഡില്‍ ധാരാളം വിശ്വാസം കണ്ടു.’ വിശുദ്ധരുടെയും പണ്ഡിതരുടെയും നാടായ അയര്‍ലന്‍ഡിലെ ദ്വിദിന സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ … Read more

ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ സാക്ഷ്യമേകി മുബൈയില്‍ നിന്നുള്ള കുടുംബം

ഇന്നലെ നടന്ന പരിപാടികളില്‍ ഏറ്റവും ആകര്‍ഷണീയമായത് ഡബ്ലിനിലെ ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന കുടുംബോത്സവം ആയിരുന്നു. ഗാനങ്ങളും നൃത്തങ്ങളും സാക്ഷ്യങ്ങളും പ്രാര്‍ത്ഥനയും കോര്‍ത്തിണക്കിയതായിരുന്നു ഈ ഉത്സവം. ക്രോക് പാര്‍ക്ക് സ്റ്റേഡിയം യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളില്‍ ഒന്നാണ്. 82300 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഈ സ്റ്റേഡിയം കലോത്സവങ്ങള്‍, കായികമത്സരങ്ങള്‍, സമ്മേനളങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് വേദിയാകാറുണ്ട്. 2012 ജൂണില്‍ അമ്പതാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ സമാപന ദിവ്യബലിയുടെ വേദിയുമായിരുന്നു ഈ സ്റ്റേഡിയം. അന്നു 35 നാടുകളില്‍ നിന്നായി … Read more

2018 ആഗോള കുടുംബ സംഗമത്തിന് ഇന്ന് സമാപനം; പാപ്പയുടെ ദിവ്യബലി ഇന്നത്തെ മുഖ്യ ആകര്‍ഷണം

1994 ല്‍ ആരംഭിച്ച് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് കത്തോലിക്കര്‍ക്കു മാത്രമായിട്ടുള്ള ഒരു അന്താരാഷ്ട്ര സമ്മേളനമല്ല. മറിച്ച്, കുടുംബത്തെ സ്‌നേഹിക്കുന്ന, കുടുംബബന്ധങ്ങള്‍ക്കും, മുല്യങ്ങള്‍ക്കും പ്രാധാന്യം കല്പിക്കുന്ന ഏതൊരു വ്യക്തിക്കും, കുടുംബത്തിനും മതമോ, ജാതിയോ, ഭാഷയോ, വിശ്വാസമോ നോക്കാതെ ഈ സമ്മേളനത്തില്‍ പങ്കെടുക്കാം. ഫാമിലീസ് കോണ്‍ഗ്രസ് എന്നുവിളിക്കുന്ന നാലുദിവസത്തെ കോണ്‍ഫറന്‍സുകളില്‍ മുഖ്യപ്രഭാഷകരായി എത്തുന്നതും, ചര്‍ച്ചാസമ്മേളനങ്ങള്‍ നയിക്കുന്നതും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്. ഏതാണ്ട് മൂന്നു ദശാബ്ദക്കാലം പത്രോസിന്റെ പിന്‍ഗാമിയായി കത്തോലിക്കാസഭയെ മുമ്പോട്ടു നയിച്ച വിശുദ്ധ … Read more

ആഗോള കുടുംബ സംഗമം; ഒരു തിരിഞ്ഞു നോട്ടം

9-ാമത് ആഗോള കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ പാപ്പാ ഫ്രാന്‍സിസ് അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. ഇത് പാപ്പാ ഫ്രാന്‍സിസിന്റെ 23-ാമത് രാജ്യന്തര പര്യടനവുമാണ്. ആഗസ്റ്റ് 25, 26 ശനി, ഞായര്‍ തിയതികളിലാണ് പാപ്പായുടെ സന്ദര്‍ശനവും പരിപാടികളും ”കുടുംബങ്ങളുടെ സുവിശേഷം ലോകത്തിന് ആനന്ദദായകം,” The Gospel of the Famaily, joy to the world എന്ന വളരെ ശ്രദ്ധേയവും ആകര്‍ഷകവുമായ പ്രമേയവുമായിട്ടാണ് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ കുടുംബങ്ങള്‍ സംഗമിക്കുന്നത്. കുടുംബങ്ങളുടെ വളര്‍ച്ചയ്ക്ക് കാലികമായി പ്രചോദനാത്മകമാകുന്ന പാപ്പാ ഫ്രാന്‍സിസിന്റെ പ്രബോധനം ”സ്‌നേഹത്തിന്റെ ആനന്ദം” … Read more

ജീവന്റെ മൂല്യം പ്രഘോഷിച്ച് ഫ്രാന്‍സിസ് പാപ്പ അയര്‍ലണ്ടില്‍; ശ്രേഷ്ഠ പിതാവിനെ കാണാന്‍ ഇന്നുകൂടി അവസരം | Live Updates…

06:30pmഅയര്‍ലന്റിലെ രണ്ട് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിന് ശേഷം പാപ്പ മടങ്ങുന്നു Slán fágtha ag an bPápa Prionsias le hÉirinn agus é réidh leis an tír a fhágáil. pic.twitter.com/gnmVD6iXID — Nuacht RTÉ le TG4 (@NuachtRTE) August 26, 2018 Pope Francis boards his plane for his flight back to Italy #popeinireland pic.twitter.com/enCoZhwFnW — RTÉ News (@rtenews) August 26, 2018 We … Read more

ഫ്രാന്‍സിസ് പാപ്പ അയര്‍ലണ്ടില്‍; ചരിത്ര നായകനെ ഒരു നോക്ക് കാണാന്‍ ജനലക്ഷങ്ങള്‍ | Live Updates…

05:00pm: കപ്പൂച്ചിന്‍ സെന്ററിലെ സന്ദര്‍ശനത്തിന് ശേഷം 7.30 ഓടുകൂടി ക്രോക്ക് പാര്‍ക്കിലേക്ക്. 6 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. ആന്‍ഡ്രിയ ബ്രോക്കെല്ലി, നാഥാന്‍ കാര്‍ട്ടര്‍ എന്നിവരുടെ സംഗീതനിശയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. We've a team of officers in @CrokePark preparing for tonight's #WMOF2018 with @Pontifex #PopeInIreland #FestivalOfFamilies pic.twitter.com/L4X6QXlYTt — Dublin Fire Brigade (@DubFireBrigade) August 25, 2018 04:55pm: കപ്പൂച്ചിന്‍ സെന്ററിലെ അന്തേവാസികളോടോത്ത് പാപ്പ Pope Francis arrives at the … Read more

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി അയര്‍ലണ്ടില്‍ നിന്നും ഒരു കൂട്ടായ്മ

നമ്മുടെ കേരളം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി, പുനര്‍ നിര്‍മ്മാണത്തിനായുള്ള പരിശ്രമത്തിനു ഒരു ചെറിയ സഹായം ചെയ്യുന്നതിനായി തുടക്കം കുറിക്കുന്ന ഒരു കൂട്ടായ്മയാണ് ഇത്, ഇന്ന് അയര്‍ലണ്ടിലെ നല്ലവരായ എല്ലാ മലയാളികളും ഏതെങ്കിലും വിധത്തില്‍ നാട്ടില്‍ സഹായം എത്തിച്ചു കൊണ്ടിരിക്കുന്നവരാണ്, സംഘടനകളും, വ്യക്തികളും, വളെരെ ചെറിയ കൂട്ടായ്മകള്‍ പോലും വളരെ വലിയ വിധത്തില്‍ തന്നെ നാടിനെ സഹായിക്കുന്നു.പക്ഷെ ദുരന്ത വ്യാപ്തി നമ്മള്‍ കാണുന്നതിലും അപ്പുറമാണ്, അതുകൊണ്ട് തന്നെ സഹായത്തിന്റെ വ്യാപ്തിയും നാം ഓരോരുത്തരും വര്‍ധിപ്പിക്കേണ്ടത് ഒരു ആവശ്യകത … Read more

പ്രളയക്കെടുതിയില്‍ അവസരം മുതലെടുത്ത് വിമാന കമ്പനികളുടെ പകല്‍ കൊള്ളയെന്ന് വ്യാപക പരാതി

കൊച്ചി: പ്രളയക്കെടുതി മൂലം കൊച്ചി വിമാനത്താവളം അടച്ചതോടെ വിമാന കമ്പനികള്‍ പകല്‍ കൊള്ള ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. നിരവധി പ്രവാസികള്‍ നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു തിരിച്ചു വരാനിരിക്കുന്നതും ഒപ്പം കൊച്ചി വിമാനത്താവളം തുറക്കുന്നതിനെകുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന സ്ഥിതിവിശേഷം വിമാന കമ്പനികള്‍ ദുരൂപയോഗം ചെയ്യുന്നു എന്ന് പരാതികള്‍ ഉയരുന്നുണ്ട്. ഇന്ത്യന്‍ സ്‌കൂളുകള്‍ വേനവലധിക്കു ശേഷം പ്രവര്‍ത്തനമാരംഭിച്ചെങ്കിലും കുറേ കുടുംബങ്ങള്‍ പെരുന്നാളും ഓണവും ഒക്കെ നാട്ടില്‍ ആഘോഷിച്ച് തിരിച്ചെത്താന്‍ യാത്ര വൈകിച്ചിരുന്നു. ഇവരുടെയെല്ലാം ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കിയത്. 13ന് … Read more

നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് ആഗസ്ത് 29ലേക്ക് മാറ്റി

കൊച്ചി: പ്രളയത്തേത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. വെള്ളം കയറിയതിനേത്തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എയര്‍ലൈനുകളുടേയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ്. ഇവരില്‍ പലരും സ്ഥലത്തില്ല. തൊട്ടടുത്തുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിട്ട നിലയിലാണ്. വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍ നിന്ന് വിമാനത്താവള പരിസരവും മധ്യകേരളവും … Read more