കൊച്ചി വിമാനത്താവളം തുറക്കുന്നത് ഇനിയും നീളും; യാത്രാക്ലേശം പരിഹരിക്കാന്‍ കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ സര്‍വ്വീസുകള്‍

കൊച്ചി: നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന അയര്‍ലണ്ട് മലയാളികള്‍ക് ആശ്വാസമായി കൊച്ചിയില്‍ മുടങ്ങിയിരുന്ന വിമാനസര്‍വീസ് നേവല്‍ ബേസില്‍ നിന്ന് ഇന്ന് മുതല്‍ പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ അലയന്‍സ് എയറാണ് സര്‍വീസ് നടത്തുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് ഇവിടെനിന്ന് പൊതുജനങ്ങള്‍ക്കായുള്ള വിമാന സര്‍വീസ് വീണ്ടും നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 1999 ജൂണ്‍ 10 നാണ് കൊച്ചി നാവിക താവളത്തിലെ വിമാനത്താവളത്തില്‍ നിന്ന് ഇതിനുമുമ്പ് പൊതുജനങ്ങള്‍ക്കായി വിമാന സര്‍വീസ് നടത്തിയത്. നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ … Read more

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ഡൊണഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ (DIMA) ഫണ്ട് സമാഹരണം

സമാനതകള്‍ ഇല്ലാത്ത പ്രളയ ദുരിതത്തിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. അതിനാല്‍ എല്ലാ അയര്‍ലണ്ട് മലയാളികളും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് ചെയ്ത് കൊടുക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഡോണഗല്‍ മലയാളി അസോസ്സിയേഷന്‍. കേരളത്തിനകത്തും, പുറത്തുമുള്ള ഓരോ മലയാളിയേയും ഈ മഹാദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും കനത്ത മഴയും കേരളത്തില്‍ തുടരുകയാണ്. ഇതുവരെ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, 200,000 ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 14 ജില്ലകളില്‍ 13 ജില്ലകളും കടുത്ത പ്രതിസന്ധിയിലാണ്. 33 … Read more

ചിക്കാഗോയില്‍ നിന്നും 1 മില്യണ്‍ ഡോളര്‍ (7 കോടി രൂപ) സഹായവുമായി ചിക്കാഗോ യൂവജനങ്ങള്‍

ചിക്കാഗോ : അരുണ്‍ നെല്ലാമറ്റത്തിന്റെ നേതൃത്വത്തില്‍ KVTV യുവജനവേദി എന്നിവരുടെ സഹായത്താല്‍ ആരംഭിച്ച കേരള ദുരിതാശ്വാസ സഹായ നിധി ഒരു മില്യണ്‍ അഥവാ 7 കോടി രൂപയിലേക്ക് ഉയര്‍ന്നുവന്നിരിക്കുമാകയാണ്. ലോകജനതയുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്ന് അരുണ്‍ അഭിപ്രായപ്പെട്ടു. ഈ ഉദ്യമത്തില്‍ ആദ്യം മുതലേ സഹകരിക്കാന്‍ സാധിച്ചതും അതിലൂടെ കേരള ജനതയ്ക്ക് ഒരു തുണയാകാന്‍ കഴിഞ്ഞതും ക്‌നാനായ വോയിസിനും , KVTV ക്കും തനിക്കും ദൈവാനുഗ്രഹമാണ് എന്ന് സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു . ഈ പ്രവര്‍ത്തനത്തില്‍ … Read more

ഓണാഘോഷം മാറ്റിവെച്ച് കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ ഒരു കൈ താങ്ങാകാന്‍ Cheriwood മുതല്‍ Wicklow വരെയുള്ള Brayമലയാളി സമൂഹവും

കേരളത്തില്‍ പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ടു നമ്മുടെ സഹോദരങ്ങള്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സഹചര്യത്തില്‍ഈ മാസം 23 ആം തിയതി Bray Wolfe Tone കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടാന്‍ തീരുമാനിച്ചിരുന്ന ഓണം ആഘോഷം ഈ വര്‍ഷം നടത്തേണ്ടതില്ല എന്ന് കഴിഞ്ഞ വ്യഴാഴ്ചകൂടിയ ഓണകമ്മറ്റിയില്‍ തിരുമാനിക്കുകയുണ്ടായി. ഈ അവസരത്തില്‍ നമ്മള്‍ക്ക് എങ്ങനെ നമ്മളാല്‍ കഴിയുന്ന ഒരു സഹായം ചെയ്യാം എന്ന് ചര്‍ച്ച ചെയ്യുക ഉണ്ടായി. നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാവുന്നതു പോലെ IRELANDILനിന്നുകൊണ്ട് നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുക നമ്മളാല്‍ കഴിയുന്ന ഒരു … Read more

ചിത്ര ലൈവ് ഇന്‍ കോണ്‍സെര്‍ട് തീയതിക്കു മാറ്റം

മുദ്ര സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സെസ് അയര്‍ലണ്ടിലെ കലാസ്‌നേഹികള്‍ക്കായി ഓഗസ്റ്റ് മാസം 25- ആം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന K S CHITHRA LIVE IN CONCERT ഒക്ടോബര്‍ മാസം 12- ആം തീയതിയിലേക്കു മാറ്റിയതായി നടത്തിപ്പുകാര്‍ അറിയിച്ചിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി കേരള സംസ്ഥാനത്തെ ദുരന്തത്തില്‍ താഴ്ത്തിയിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളും  പ്രളയ കെടുതികളും കണക്കിലെടുത്താണ് ഈ തീരുമാനം. വന്‍ ദുരന്തത്തിന് സാക്ഷി ആയിരിക്കുകയാണ് നമ്മുടെ കേരളം. ചരിത്രത്തില്‍ തന്നെ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്തതായ ദുരന്ത സാഹചര്യങ്ങളിലൂടെ കടന്നു പോയ്‌കൊണ്ടിരിക്കുന്ന … Read more

കേരളത്തിലെ പ്രളയ ദുരിതം: ഇയു ഫണ്ടിനായി ഓണ്‍ലെന്‍ പെറ്റിഷന്‍

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമേകാന്‍ ഇയു ഫണ്ടിനായി ഓണ്‍ലൈന്‍ പെറ്റിഷന്‍ തയ്യാറാകുന്നു. ദുരിതനുഭവിക്കുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇയുവിന് ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമായ അത്തരമൊരു കൊടുംദുരന്താനുഭവത്തെയാണ്. 10 ദിവസത്തിനിടെ 164 പേര്‍ക്ക് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായെന്നാണ് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍. ആകെ 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി 52, 856 കുടുംബങ്ങളിലെ 2, 23, 000 ആളുകളാണ് ഉള്ളത്. പ്രളയബാധിതമേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രളയത്തിന്റെ … Read more

വെക്‌സ്‌ഫോര്‍ഡ് മലയാളി, നീന കൈരളി, കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവരും ഓണാഘോഷപ്പരിപാടികള്‍ റദ്ദാക്കി

നീനാ : കേരളത്തിലെ പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപിച്ച് കൗണ്ടി ടിപ്പററിയിലെ നീനാ കൈരളി അസോസിയേഷന്‍ ഓഗസ്റ്റ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷം ഒഴിവാക്കി.അസോസിയേഷന്‍ അംഗങ്ങളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാശിയേറിയ കായികമത്സരങ്ങള്‍ നടന്നുവരികയിരുന്നു.കേരളത്തിലെ വെള്ളപ്പൊക്കദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞതോടെ തുടര്‍ന്നുള്ള കായിക മത്സരങ്ങളും,ഓണാഘോഷങ്ങളും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.വെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ ആവുംവിധം സഹായം നല്‍കുന്നതിനായി ഓണാഘോഷത്തിനായ് സമാഹരിക്കാന്‍ തീരുമാനിച്ച തുക ഉള്‍പ്പെടെ നല്ലൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനൊരുങ്ങുകയാണ് … Read more

99 യൂറോ നിരക്കില്‍ 15 മാസം yupptv വരിക്കാരാകാം; Renewal 80 യൂറോ

ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ചാനലുകള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് എത്തിക്കുന്ന പ്രമുഖ കമ്പനിയായ yupptv യുടെ വിവിധ പാക്കേജുകള്‍ 99 യൂറോ നിരക്കില്‍ 15 മാസ കണക്ഷന്‍ അയര്‍ലണ്ടിലെ റീസെല്ലറില്‍ നിന്നും സ്വന്തമാക്കാം. മലയാളം, തമിഴ്, ഹിന്ദി, തെലുഗു തുടങ്ങിയ വിവിധ പാക്കേജുകള്‍ സെറ്റ് അപ് ബോക്‌സ് ഉള്‍പ്പെടെ 99 യൂറോ നിരക്കില്‍ 15 മാസത്തേക്കാണ് ഇനി അയര്‍ലണ്ടില്‍ ലഭ്യമാകുക. തമിഴ് പാക്കേജ് 59 യൂറോ നിരക്കില്‍ 15 മാസം ലഭ്യമാണ്. (മാര്‍ക്കറ്റിംഗ്) കൂടുതല്‍ വിവരങ്ങള്‍ക്ക് 0876135856

മലയാളത്തിന്റെ ഓണാഘോഷം റദ്ദാക്കി : തുക ദുരിതാശ്വാസ ഫണ്ടിലേക്ക്

ഡബ്ലിന്‍: കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഓണാഘോഷം പൂര്‍ണ്ണമായും ഒഴിവാക്കി ആ തുക കൂടി ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിക്കുവാന്‍ തീരുമാനിച്ചു. ഓണാഘോഷപ്പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്ന സുഹ്രത്തുക്കളെക്കൂടാതെ ഈ മഹനീയ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവരും നിങ്ങള്‍ക്കിഷ്ടമുള്ള തുക താഴെക്കാണുന്ന അക്കൗണ്ട് നമ്പറില്‍ സെപ്തംബര്‍ 1 ന് മുന്‍പായി അയയ്ക്കണമെന്ന് താത്പര്യപ്പെടുന്നു. ലോകമെമ്പാടുമുള്ള അനേകം പ്രവാസി സംഘടനകള്‍ ഓണാഘോഷപ്പരിപാടികള്‍ ഉപേക്ഷിച്ച് കൊണ്ട് ആ തുക … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 18,19 ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് സീബ്രീം എന്നിവ ബോക്‌സിന് 36 യൂറോ നിരക്കില്‍ ലഭ്യമാണ് 39 യൂറോ നിരക്കില്‍ സീബാസ് സീബ്രീം എന്നിവ ക്ലീനാക്കി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425