വീട്ടുമുറ്റത്തു പാഴ്‌സലുമായി എത്തുന്നത് ഇനി ഡ്രോണുകള്‍: ഐറിഷ് പോസ്റ്റല്‍ സര്‍വീസിന്റെ ആദ്യ ഡ്രോണ്‍ പാഴ്‌സല്‍ വിജയകരം.

ക്ലയര്‍: ആന്‍ പോസ്റ്റിന്റെ ഡ്രോണ്‍ പാഴ്‌സല്‍ സേവനങ്ങള്‍ക്ക് തുടക്കമായി. മയോവിലെ റോണക് പെയറില്‍ നിന്നും ക്ലയര്‍ ദ്വീപിലേക്ക് ആയിരുന്നു ആദ്യ പാഴ്‌സല്‍ എത്തിയത്. അയര്‍ലണ്ടില്‍ ആദ്യമായാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പാഴ്‌സല്‍ സംവിധാനം പരീക്ഷിക്കപ്പെടുന്നത്. പാര്‍സല്‍ വസ്തുക്കള്‍ കാലതാമസം കൂടാതെ എത്തിക്കാനുള്ള നൂതന സംവിധാനത്തിന് തുടക്കമിടാന്‍ കഴിഞ്ഞതോടെ ഈ സേവനം വ്യാവസായികാടിസ്ഥാനത്തില്‍ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐറിഷ് പോസ്റ്റല്‍ സര്‍വീസ്. അയര്‍ലണ്ടിലെ നിരവധി ദ്വീപുകളിലേക്ക് നിലവില്‍ പാഴ്‌സല്‍ എത്തിക്കുന്നത് ഫെറി സര്‍വീസുകളിലൂടെയാണ്. ഫെറി സേവനങ്ങള്‍ ചില സമയങ്ങളില്‍ ദീര്‍ഘകാലം നിര്‍ത്തിവെയ്ക്കപ്പെടുന്നത് … Read more

26-ം വയസില്‍ വിരമിച്ച് ഐറിഷ് താരം ; ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍

ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് കൊണ്ട് അയര്‍ലന്‍ഡ് താരം സീന്‍ ടെറി, തന്റെ ഇരുപത്തിയാറാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അയര്‍ലന്‍ഡ് ദേശീയ ടീമിന് വേണ്ടി അഞ്ച് ഏകദിനങ്ങളിലും ഒരു ടി20 യിലും കളിച്ച ടെറി ഇംഗ്ലീഷ് കൗണ്ടി ടീമായ ഹാംപ്‌ഷെയറിന് വേണ്ടിയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായിരുന്ന പോള്‍ ടെറിയുടെ മകനായ സീന്‍ ടെറി 19 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 713 റണ്ണുകളും, 21 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 357 റണ്‍സും … Read more

നീനാ ക്രിക്കറ്റ് ലീഗ് (NCL) സീസണ്‍ 4′ വണ്‍ ഡേ ടൂര്‍ണമെന്റ് ഇന്ന് (ശനിയാഴ്ച).

  നീനാ : നീന ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘നീനാ ക്രിക്കറ്റ് ലീഗ് സീസണ്‍ 4’ നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഇന്ന് (ശനിയാഴ്ച) രാവിലെ 8.30 നു ടിപ്പററി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ (Ballyegan) വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.ടെന്നിസ് ബോളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഡബ്ലിന്‍,മണ്‍സ്റ്റര്‍ ഏരിയകളില്‍ നിന്നുള്ള എട്ടു ടീമുകള്‍ മാറ്റുരയ്ക്കും. ജേതാക്കള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കും.കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍,മികച്ച ബൗളര്‍,ഫൈനല്‍ മാന്‍ ഓഫ് ദി മാച്ച് എന്നിവയ്ക്കും പ്രത്യേക അവാര്‍ഡുകള്‍ … Read more

പാലാ ഫാമിലീസ് അയര്‍ലന്‍ഡ് ആദ്യ കുടുംബ സംഗമം ജൂലൈ 7 ശനിയാഴ്ച

മീനച്ചിലാറിന്റെ ചങ്കായ, പാലാ നിവാസികള്‍, ചങ്കുറപ്പോടു കൂടി അയര്‍ലണ്ടില്‍ ഒത്തുകൂടുന്നു. ജൂലൈ ഏഴാം തീയതി രാവിലെ 9.00 മുതല്‍ വൈകിട്ട് 7.00വരെ രാത്ബഗ്ഗാന്‍ ലേക്ക് പാര്‍ക്കില്‍ നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് Nibin George:0879750387 Sanil Thomas:?086793 0818 VENUE ADDRESS: Rathbeggan LakesRathbeggan, Dunshaughlin. Co. Meath. A85 WK18 (Open 9am – 7pm) https://www.rathbegganlakes.com/ )

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസെന്‍സ് റദ്ദാകും: ലേണിങ് മാത്രമുള്ളവര്‍ അംഗീകൃത ഡ്രൈവര്‍ ഇല്ലാതെ ഡ്രൈവ് ചെയ്യുന്നതും ശിക്ഷാര്‍ഹം

ഡബ്ലിന്‍ : ദി റോഡ് ട്രാഫിക് അമെന്റ്‌മെന്റ് ബില്‍ എന്നറിയപ്പെടുന്ന ഗതാഗത നിയമം പ്രാബല്യത്തില്‍. 75 ടി.ഡി മാരുടെ പിന്തുണയോടെ പാസാക്കപ്പെട്ട നിയമം ചില എതിര്‍പ്പുകളെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തിവെയ്ക്കപ്പെട്ടിരുന്നു. ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്ക് ഈ നിയമം പ്രതികൂലമാകുമെന്ന കാരണത്താല്‍ റൂറല്‍ ടി.ഡി മാരുടെ ശക്തമായ എതിര്‍പ്പ് തുടരുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ ആദ്യമായി പിടിക്കപെട്ടാലും അവരുടെ ഡ്രൈവിംഗ് ലൈസെന്‍സ് റദ്ദാകും. ലേണിങ് നേടിയവര്‍ അംഗീകൃത ഡ്രൈവര്‍മാര്‍ ഇല്ലാതെ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ … Read more

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ടിങ് നടത്തിയ കേസില്‍ ഹസ്സന്‍ ബാലിന് രണ്ടര വര്‍ഷം തടവ് ശിക്ഷ

വാട്ടര്‍ഫോഡ്: ലണ്ടനില്‍ ജനിച്ചുവളര്‍ന്ന തുര്‍ക്കിഷ് വംശജന്‍ ഹസ്സന്‍ ബാലിന് രണ്ടര വര്‍ഷം നീളുന്ന തടവ് ശിക്ഷ വിധിച്ച് വാട്ടര്‍ഫോര്‍ഡ് സെര്‍ക്യൂട്ട് കോടതി ഉത്തരവിറക്കി. വാട്ടര്‍ഫോര്‍ഡിലെ ഓ-കോനാല്‍ സ്ട്രീറ്റില്‍ ജീവിച്ചുവന്ന ഹസ്സന്‍ ബാല്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ടിങ് നടത്തി വരികയായിരുന്നു. ഇയാളുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ ലക്ഷക്കണക്കിന് യൂറോ പല അകൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. ഇത് യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും തീവ്രവാദ പ്രചാരണം നടത്താന്‍ വേണ്ടി ആയിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവ് സഹിതം കണ്ടെത്തിയിരുന്നു. … Read more

വിവാദമായ ഓണ്‍ലൈന്‍ പകര്‍പ്പവകാശ നിയമം: യൂറോപ്യന്‍ പാര്‍ലമെന്റ് തള്ളി

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലെ സര്‍ഗാത്മകതയെയും പ്രസിദ്ധീകരണത്തെയും ശ്വാസം മുട്ടിക്കുമെന്ന ഇന്റര്‍നെറ്റ് ഭീമന്മാരുടെ ആക്ഷേപത്തിന് ഇടയാക്കിയ വിവാദ പകര്‍പ്പവകാശ പരിഷ്‌കാര നിയമം യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളി. ഫേസ്ബുക്കും യൂട്യൂബും ഗൂഗിളും ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് മാദ്ധ്യമങ്ങളില്‍ പകര്‍പ്പവകാശം കര്‍ശനമായി പാലിക്കാനുള്ള കടുത്ത വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ഫ്രാന്‍സിലെ സ്ട്രോസ്ബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ പാര്‍ലമെന്റ് യോഗം 278നെതിരെ 318 വോട്ടുകള്‍ക്കാണ് നിയമം തള്ളിയത്. 31 അംഗങ്ങള്‍ വിട്ടു നിന്നു. ഇനി കരട് നിയമം കൂടുതല്‍ ചര്‍ച്ചയ്ക്കായി പാര്‍ലമെന്റ് വീണ്ടും പരിഗണിക്കും. യൂറോപ്യന്‍ യൂണിയനിലെ … Read more

ഹൃദ്രോഗങ്ങള്‍ക്ക് ഉപയോഗിച്ച് വന്ന ഔഷധത്തില്‍ ക്യാന്‍സറിന് കാരണമായ മാരക രാസവസ്തു : അരലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന ഔഷധം തിരിച്ചു വിളിക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വന്‍ തോതില്‍ പ്രചാരത്തിലുള ഔഷധം അടിയന്തിരമായി തിരിച്ചു വിളിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും, ഹൃദ്രോഗങ്ങള്‍ക്കും നിലവില്‍ ഉപയോഗിച്ച് വരുന്ന മരുന്നില്‍ അപകടകരമായ രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ച് വിളിക്കുന്നത്. valsartan എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന മരുന്നുകളില്‍ ചിലതാണ് ഉടന്‍ തിരിച്ചു വിളിക്കുക. അയര്‍ലണ്ടില്‍ ഹെല്‍ത്ത് പ്രോഡക്ട് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണിത്. രാജ്യത്ത് 50,000 ത്തോളം ആളുകള്‍ ഉപയോഗിച്ച് വരുന്ന മരുന്നില്‍ ക്യാന്‍സറിന് കാരണമായ കാര്‍സിനോജന്‍ എന്ന രാസവസ്തു അടങ്ങിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. യൂറോപ്പ് മുഴുവന്‍ … Read more

ക്രാന്തിയുടെ വാര്‍ഷിക പൊതുയോഗം ജൂലൈ 14 ശനിയാഴ്ച നടക്കും

ക്രാന്തിയുടെ വാര്‍ഷീക പൊതുയോഗം ജൂലൈ പതിനാലാം തീയതി കൂടും. ഡബ്ലിനിലെ ക്‌ളോണി വില്ലേജിലിലുള്ള റോയല്‍ മീത്തു പിച്ച് ആന്‍ഡ് പുട്ട് ക്ലബ് ഹാളില്‍ വൈകിട്ട് ആറു മണിക്ക് ആണ് പൊതുയോഗം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ക്രാന്തിയുടെ ഇത് വരെ ഉള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആകണം എന്നതടക്കം ഉള്ള തീരുമാനങ്ങളും പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യും. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും. 2017ലെ മെയ്ദിനത്തില്‍ രൂപീകൃതമായ ശേഷം നാളിതുവരെ അയര്‍ലണ്ടിലെ വിവിധോന്മുഖമായ രാഷ്ട്രീയ വിഷയങ്ങളില്‍ നേരിട്ടും മറ്റു ഇടതുപക്ഷ … Read more

ഹോള്‍ സെയില്‍ ഊര്‍ജ്ജ വിലയില്‍ വര്‍ദ്ധനവ്: പാണ്ട പവര്‍, പിനേര്‍ജി കമ്പനികള്‍ വില ഉയര്‍ത്തും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വിവിധ ഊര്‍ജ്ജ കമ്പനികള്‍ നടപ്പാക്കുന്ന വില വര്‍ദ്ധനവ് ഓഗസ്റ്റ് മുതല്‍ നിലവില്‍ വരും. ഹോള്‍ സെയില്‍ മാര്‍ക്കറ്റില്‍ വില നിലവാരം കൂടിയതോടെ കൊമേര്‍ഷ്യല്‍ -റെസിഡന്റില്‍ ഉപഭോക്താക്കളുടെ ബില്‍ തുകയും ഉയരും. പാണ്ട പവര്‍ 5.9 ശതമാനം വിലയാണ് ഉയര്‍ത്തുക. ഗ്യാസ്- ഇലെക്ട്രിസിറ്റി കണക്ഷനുകള്‍ ഉള്ളവര്‍ക്ക് 80 യൂറോ വരെ അധിക ബില്‍ തുക നല്‍കേണ്ടി വരും. പിനെര്‍ജിയുടെ വൈദ്യുതി ബില്‍ 9.38 ശതമാനം വര്‍ധിച്ച് വര്‍ഷത്തില്‍ 71.76 യൂറോ വരെ ഇലെക്ട്രിസിറ്റി ബില്ലില്‍ … Read more