ജീസസ് യൂത്ത് നൈറ്റ് വിജില്‍ വെള്ളിയാഴ്ച ലൂക്കന്‍ പള്ളിയില്‍

ഡബ്ലിന്‍:മാര്‍ച്ച് മാസത്തെ ജീസസ് യൂത്ത് നൈറ്റ് വിജിലിന് ധ്യാനഗുരുവും,വചന പ്രഘോഷകനുമായ ഡോമനിക്കന്‍ സന്യാസസഭാംഗമായ ഫാ.ജോര്‍ജ് കുമ്പിളുമൂട്ടില്‍,ഫാ.ടോമി പാറാടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. മാര്‍ച്ച് 23 ന് വെള്ളിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ ഭക്തി നിര്‍ഭരമായ കുരിശിന്റെ വഴി വി.കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ആരാധന, ഗാനങ്ങള്‍ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ … Read more

ദുരിതം വിതയ്ക്കാന്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് മൂന്നാമതും അയര്‍ലണ്ടിലേക്ക്; ഇത്തവണ വെളുത്ത ഈസ്റ്റര്‍

വിന്റര്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ സ്വസ്ഥമാകാന്‍ അയര്‍ലന്റിന് സമയമായിട്ടില്ല. അതിശൈത്യം മാര്‍ച്ചിലും അയര്‍ലണ്ടിനെ വിടാതെ പിന്‍തുടരുകയാണ്. ഈസ്റ്റര്‍ വാരത്തിലും രാജ്യത്തെ മഞ്ഞു പുതപ്പിച്ച ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ മൂന്നാം പതിപ്പ് എത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയും ആലിപ്പഴവും മഞ്ഞുവീഴ്ചയും വാരാന്ത്യത്തിലുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്തെ മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും പ്രളയ മുന്നറിയിപ്പും നല്‍കി. സൈബീരിയയില്‍ നിന്നും സ്‌കാന്‍ഡിനേവിയയില്‍ നിന്നും ശീതക്കാറ്റ് അയര്‍ലണ്ടിലേക്ക് എത്തുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അയര്‍ലന്‍ഡില്‍ ബീസ്റ്റ് … Read more

അയര്‍ലണ്ടില്‍ നിന്ന് പാമ്പുകളെ ഇല്ലാതാക്കിയത് ആര്? ഉത്തരവുമായി ശാസ്ത്രജ്ഞര്‍

ഭൂമിയില്‍ പാമ്പുകള്‍ ഇല്ലാത്ത ഒരേയൊരു ജനവാസ പ്രദേശം അയര്‍ലന്‍ഡാണ്. എന്തുകൊണ്ടായിരിക്കും ഇവിടെ പാമ്പുകളില്ലാത്തത് എന്ന ചോദ്യത്തിന് പഴമക്കാര്‍ നല്‍കുന്ന ഉത്തരം വിശുദ്ധ പാട്രിക് പുണ്യാളന്റെ പേരായിരിക്കും. അയര്‍ലണ്ടിനെ ഉപേക്ഷിച്ച് പാമ്പുകള്‍ പടിയിറങ്ങിപ്പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പാട്രിക് പുണ്യാളന്‍ തന്റെ ദൂതഗണങ്ങളെ അയച്ച് ഇഴജന്തുക്കളെ മുഴുവന്‍ കടലിലേക്ക് പായിച്ചെന്നും പിന്നീട് ഒരിക്കലും അവ തിരികെ വന്നിട്ടില്ല എന്നുമാണ് ഐതിഹ്യം. ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്ന എഡി 461 ന് ശേഷം അയര്‍ലണ്ടിലെ വളര്‍ത്തുമൃഗങ്ങളുള്ള ചില വീടുകളും കാഴ്ച ബംഗ്ലാവുകളിലും മാത്രമേ … Read more

പാരമ്പര്യം കാത്തുസൂക്ഷിക്കും; ദുഖവെള്ളിയാഴ്ച പബുകള്‍ തുറക്കില്ലെന്ന് ഒരുപറ്റം ഉടമകള്‍

ഡബ്ലിന്‍: 91 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അയര്‍ലണ്ടില്‍ ദുഖവെള്ളിയാഴ്ച പബുകള്‍ തുറക്കാനും മദ്യം വിതരണം ചെയ്യാനും അനുവാദം നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പഴയ പാരമ്പര്യം കാത്തുസൂക്ഷിച്ച് ദു:ഖവെളളിയാഴ്ച പബുകള്‍ തുറക്കില്ലെന്ന് അയര്‍ലണ്ടിലെ ഒരു സംഘം ഉടമകള്‍ പ്രഖ്യാപിച്ചു. ഈ ദിവസം പബുകള്‍ അടച്ചിടാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് കോമ്പറ്റിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (CCPC) വക്താവ് അറിയിച്ചു. ഭൂരിപക്ഷം ക്രൈസ്തവ രാജ്യങ്ങളേയും പോലെ അയര്‍ലണ്ടില്‍ ദുഃഖവെള്ളിയാഴ്ച ദിവസം മദ്യ വില്‍ക്കാന്‍ പാടില്ലായിരുന്നു. കത്തോലിക്ക രാജ്യമായ അയര്‍ലണ്ടില്‍ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ‘കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ്’ ഏപ്രില്‍ 7 ന് തുടക്കം കുറിക്കുന്നു.

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന WAY (Welcome All Youth) ഏപ്രില്‍ 7 ന് ഫിബ്‌സ്‌ബോറോ സ്‌കൗട്ട് ഹാളില്‍ വച്ച് ഉത്ഘാടനം ചെയ്യപ്പെടുന്നു. ഇന്ത്യയില്‍ നിന്നും പഠനത്തിനായോ ജോലിക്കായോ അയര്‌ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി യുവാക്കള്‍ക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ചു വൈകിട്ട് 8 അവസാനിക്കും. സ്വന്തം നാട്ടില്‍ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിവിധതരത്തിലുള്ള പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത് . … Read more

നോമ്പുകാല ധ്യാനം നയിക്കുന്നതിനായി അഭിവന്ദ്യ തിരുമേനി എത്തിച്ചേര്‍ന്നു

ഗാള്‍വേ (അയര്‍ലണ്ട്):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ നി .വ .ദി .ശ്രീ.സക്കറിയാസ് മോര്‍ ഫിലക്‌സസീനോസ് തിരുമേനിയുടെ നേതൃത്വത്തിലും എന്നിസിലുള്ള സെന്റ് ഫ്‌ളാന്നെന്‍സ് കോളേജില്‍ വെച്ച് മാര്‍ച്ച് 26 ,27 ,28 (തിങ്കള്‍ ,ചൊവ്വ ,ബുധന്‍ )തീയതികളില്‍ നടത്തപ്പെടുന്ന നോമ്പുകാല ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് അഭിവന്ദ്യ തിരുമേനി മാര്‍ച്ച് 19 നു തിങ്കളാഴ്ച ഉച്ചക്ക് 12 .30 ന് എത്തിച്ചേര്‍ന്നു .ഡബ്ലിന് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ … Read more

പ്രതികൂല കാലാവസ്ഥ: എയര്‍ ലിംഗസ് യാത്രക്കാര്‍ താമസ സൗകര്യം ലഭിക്കാതെ വലഞ്ഞത് നീണ്ട 24 മണിക്കൂര്‍

ഡബ്ലിന്‍: ശൈത്യം കടുത്തതോടെ എയര്‍ലിംഗ്സ് ഡബ്ലിനിലേക്കുള്ള 3 വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തു. ലണ്ടനിലെ Gatwick-ല്‍ നിന്നും ഡബ്ലിനിലേക്ക് യാത്ര പുറപ്പെടേണ്ട സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്ര റദ്ദാക്കപ്പെട്ടതോടെ ആയിരക്കണക്കിന് എയര്‍ ലിംഗാസ് യാത്രക്കാര്‍ താമസൗകര്യം പോലും ലഭിക്കാതെ വലഞ്ഞു. യാത്രക്കാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും 3 യാത്രകള്‍ നിര്‍ത്തിവെക്കപ്പെട്ടത് എയര്‍പോര്‍ട്ടില്‍ തിക്കും തിരക്കും വര്‍ധിപ്പിച്ചു. സ്വന്തം ചെലവില്‍ താമസം ഉറപ്പാക്കിയാണ് ചില യാത്രക്കാര്‍ നീണ്ട മണിക്കൂറുകള്‍ ചെലവിട്ടത്. ഹോട്ടലുകളെല്ലാം നിറഞ്ഞതിനാല്‍ പകുതിയോളം പേര്‍ക്ക് എയര്‍പോര്‍ട്ടില്‍ തന്നെ … Read more

ബസ് യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് യാത്രക്കാര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വര്‍ത്തയിതാ. ഡബ്ലിന്‍ ബസ് 24 മണിക്കൂറും ഓട്ടം നടത്താന്‍ ഗതാഗത പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തികമാകും. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയാണ് ഇത്തരമൊരു പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. തുടക്കത്തില്‍ ഗ്രെറ്റര്‍ ഡബ്ലിനില്‍ പ്രധാനപ്പെട്ട 3 റൂട്ടുകളില്‍ ആരംഭിക്കുന്ന പദ്ധതി ഡബ്ലിന്‍ നഗരം മുഴുവന്‍ വ്യാപിപ്പിക്കും. യൂറോപ്പിലെ നമ്പര്‍ 1 സിറ്റി ഗണത്തില്‍പ്പെടുന്ന ഡബ്ലിന്‍ നഗരത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബസ് സര്‍വീസ് വേണമെന്ന ആവശ്യം ഏറെക്കാലമായി … Read more

ലുവാസ് ക്രോസ്സ് സിറ്റി സര്‍വീസുകള്‍ യാത്രാ ദുരിതം കുറക്കുന്നില്ല. ഗ്രീന്‍ ലൈനില്‍ നീളം കൂടിയ ട്രാമുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: തിരക്ക് കൂടിയ സമയങ്ങളില്‍ ലുവാസ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം. തിരക്ക് കൂടിയ രാവിലെയും, വൈകിട്ടും ലുവയസ്സില്‍ സൗകര്യം ലഭിക്കാതെ നിരവധി പേര്‍ മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഗ്രീന്‍ ലൈനില്‍ നീളം കൂടിയ ട്രാമുകള്‍ ഓടിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ ദേശീയ ഗതാഗത വകുപ്പിന് സര്‍ക്കാര്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ലുവാസിന്റെ നീളം വര്‍ധിപ്പിച്ച് യാത്രാ ദുരിതം കുറക്കാനുള്ള പദ്ധതി സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത് വീണ്ടും യാത്രാ ദുരിതം വര്‍ധിപ്പിക്കുകയാണ്. പതിനായിരക്കണക്കിന് … Read more

ഐറിഷ് യുവതിയെ കേരളത്തില്‍ കാണാതായിട്ട് അഞ്ച് ദിവസം; ദുരൂഹത തുടരുന്നു

ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ അയര്‍ലണ്ട് യുവതിയെ കാണാതായിട്ട് അഞ്ച് ദിവസം തികയുന്നു. ഡബ്ലിനില്‍ സ്ഥിരതാമസക്കാരിയായ ലീഗ സ്‌ക്രോമാന്‍(33) തന്റെ സഹോദരിയുമൊത്ത് ആറ് ആഴ്ചത്തെ ചികിത്സയ്ക്കാണ് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കേരളത്തില്‍ എത്തിയത്. ആയുര്‍വേദ ചികിത്സയ്ക്കും യോഗപഠനത്തിനുമായി തുരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച ലീഗ ചികിത്സാകേന്ദ്രത്തില്‍ നിന്നു പുറത്തുപോയിട്ട് ഇതുവരെ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തന്റെ യാത്രാരേഖകളോ പാസ്പോര്‍ട്ടോ പണമോ മൊബൈല്‍ ഫോണോ എടുക്കാതെയാണ് യുവതി അപ്രത്യക്ഷയായത്. സഹോദരി ഇല്‍സിയുടെ പരാതിയില്‍ പോലീസ് അന്വേഷിക്കുകയാണെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. നാലു … Read more