വോട്ടര്‍ പട്ടികയില്‍ ഇന്ന് കൂടി പേര് ചേര്‍ക്കാം

വോട്ടര്‍ പട്ടികയില്‍ ഇന്ന് കൂടി പേര് ചേര്‍ക്കാം തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്ന് അവസാന ദിനം. വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കപ്പെടും. വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം പേരെയാണ് ഇക്കുറി നീക്കം ചെയ്തിരിക്കുന്നത്. പുതുക്കിയ വോട്ടര്‍ പട്ടിക മെയ് ആദ്യ ആഴ്ച്ചയില്‍ പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.ceo.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. … Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രഖ്യാപനം

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രഖ്യാപനം. വീണ്ടും അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്നാണ് ജയലളിത വാഗ്ദാനം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ജയലളിത ഇക്കാര്യം പറഞ്ഞത്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തുന്നതിനുള്ള സുപ്രീം കോടതി ഉത്തരവ് ലഭിച്ചത് അണ്ണാ ഡി.എം.കെയുടെ ഭരണകാലത്താണ്. വീണ്ടും അധികാരത്തില്‍ എത്തിച്ചാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താമെന്നതാണ് ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്.

ഇടതുമുന്നണിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മാവേലി സ്റ്റോറുകളിലും മറ്റ് പൊതുവിപണനകേന്ദ്രങ്ങളിലും അഞ്ച് വര്‍ഷം വിലവര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ഉണ്ടാകും. അതേസമയം സിപിഐഎം പഠനകോണ്‍ഗ്രസില്‍ ഉയര്‍ന്നവന്ന ആശയങ്ങള്‍ മിക്കതും പ്രകടനപത്രികയില്‍ ഇടം പിടിച്ചതായാണ് സൂചന. ഇടതുമുന്നണിയുടെ മദ്യനയത്തിലും പ്രകടന പത്രികയില്‍ വ്യക്തതയുണ്ടാകും. മദ്യവര്‍ജനമാണ് മുന്നണിയുടെ നയമെങ്കിലും മദ്യഉപഭോഗം കുറയ്ക്കുന്നതിനു വേണ്ട നടപടികളും പ്രകടനപത്രികയില്‍ വിശദീകരിക്കും. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കുമെന്ന വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണു പ്രകടനപത്രികയില്‍ തിരുത്തല്‍ വരുത്തിയതെന്നാണു വിവരം. പ്രകടന … Read more

സംസ്ഥാനത്തെ ആറു ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ച് ഉത്തരവായി. ജോയ്സ് പാലസ് തൃശൂര്‍, ക്രൗണ്‍ പ്ലാസ കൊച്ചി, വൈത്തിരി വില്ലേജ് വയനാട്, റമദ ആലപ്പുഴ, ഡയാനാ ഹൈറ്റ്സ് കൊച്ചി, സാജ് എര്‍ത്ത് നെടുമ്പാശേരി എന്നിവയ്ക്കാണ് ലൈസന്‍സ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായിട്ടാണ് ആറു ഹോട്ടലുകള്‍ക്കു ലൈസന്‍സ് നല്‍കിയത്. ഇതിനു മുമ്പു തിരുവനന്തപുരം കഠിനംകുളം ലേക്ക്പാലസ്, ആലപ്പുഴ സരോവര്‍ എന്നീ ഹോട്ടലുകള്‍ക്കു ലൈസന്‍സ് നല്‍കിയിരുന്നു. ഫോര്‍ സ്റ്റാര്‍ നിലവാരമുള്ള ഹോട്ടലുകള്‍ ഫൈവ് സ്റ്റാറിലേക്ക് ഉയര്‍ത്തിയാണ് ഇപ്പോള്‍ … Read more

ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോ മാത്യുവിന് വധശിക്ഷ, അനുശാന്തിക്ക് ഇരട്ടജീവപര്യന്തം

ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോ മാത്യുവിന് വധശിക്ഷ, അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തടവും, രണ്ടു പ്രതികള്‍ക്കും 50 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയായി ലഭിക്കുന്ന തുകയില്‍ നിന്ന് 50 ലക്ഷം രൂപ ആക്രമണത്തില്‍ പരിക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിനും 30 ലക്ഷം രൂപ ലിജേഷിന്റെ പിതാവിനും നല്‍കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് … Read more

തൃശൂര്‍ പൂരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം

തൃശൂര്‍: പൂരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ കുപ്പിയേറും ചെരിപ്പേറും. കുടമാറ്റം കഴിഞ്ഞയുടന്‍ തെക്കേഗോപുരനടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്ഥാപിച്ച പ്രത്യേക സ്റ്റാന്‍ഡിനു മുകളിലേക്ക് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു ചിലര്‍ ചെരുപ്പും കല്ലും കുപ്പികളുമെല്ലാം വലിച്ചെറിയുകയായിരുന്നു. ഈസമയം സ്റ്റാന്‍ഡിലുണ്ടായിരുന്ന ദേശീയ ചാനലുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിനിധികള്‍ പോലീസെത്തിയ ശേഷമാണ് താഴെയിറങ്ങിയത്. ആന എഴുന്നള്ളിപ്പിനും കരിമരുന്നു പ്രയോഗത്തിനുമെതിരെ ചില ചാനലുകള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇതില്‍ പ്രകോ പിതരായവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. -എസ്‌കെ-

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടെന്ന പ്രസ്താവന പരാജയ ഭീതിമൂലമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പരാജയഭീതി മൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോല്‍വി മുന്നില്‍ കണ്ടുള്ള ഇടതുമുന്നണിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. ഒരിക്കലും ബിജെപിയുമായി കോണ്‍ഗ്രസ് കൂട്ടുചേരില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതോടെ പ്രചരണങ്ങളില്‍ ബിജെപി ബാന്ധവം സജീവ ചര്‍ച്ചയാവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരം, ഉദുമ, തിരുവനന്തപുരം, നേമം എന്നീ മണ്ഡലങ്ങളില്‍ ബിജെപി- കോണ്‍ഗ്രസ് ധാരണയിലെത്തിയെന്നാണ് കോടിയേരി പറഞ്ഞത്. ഉദുമയില്‍ മത്സരിക്കുന്ന കെ … Read more

ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരനെ ഫ്ലാറ്റ് തട്ടിപ്പുകേസില്‍ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരനെ ഫ്ലാറ്റ് തട്ടിപ്പുകേസില്‍ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. ബില്‍ഡിംഗ് തട്ടിപ്പിനെതിരെ നിരവധി പേരാണ് ഷ്വാസ് ഹോംസിനെതിരെ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതികള്‍ കണക്കിലെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തുനിഞ്ഞിരുന്നില്ല. ഉന്നതബന്ധമാണ് ഷ്വാസ് ഹോംസ് എംഡി ശ്രീനി പരമേശ്വരന്റെ അറസ്റ്റ് വൈകിച്ചതെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ഷ്വാസ് ഹോംസിന്റെ ഫല്‍റ്റ് സമുച്ചയങ്ങളില്‍ ഒട്ടുമിക്കതും കൃത്യ സമയത്ത് ഉപഭോക്താവിന് വിട്ടു നല്‍കാത്തതും പണം വാങ്ങിയ ശേഷം ഫ്ലാറ്റ് നല്‍കാത്തതുമെല്ലാമാണ് വ്യാപക … Read more

മൂന്നാര്‍ അനധികൃത കൈയേറ്റ കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മൂന്നാര്‍: മൂന്നാര്‍ അനധികൃത കൈയേറ്റ കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റിസോര്‍ട്ടുകള്‍ ഒഴിപ്പിച്ചത് നിയമവിരുദ്ധമായിരുന്നെന്ന വിധി റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒഴിപ്പിക്കല്‍ നിയമ വിരുദ്ധമാണെന്നും നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇതുമായി മുന്നോട്ട് പോയതെന്നും ഹോട്ടലുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. 2007ല്‍ വിഎസ് അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നാറിലെ അനധികൃത കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഒഴിപ്പിക്കാനുള്ള നീക്കമാരംഭിച്ചത്. കെ … Read more

സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ് റവ. ഡോ. സാം മാത്യു കാലം ചെയ്തു

കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ് റവ.ഡോ. സാം മാത്യു (80) കാലം ചെയ്തു. വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് പുതുപ്പള്ളി മന്ദിരം ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 2001 ഒക്‌ടോബറില്‍ മഹായിടവക അധ്യക്ഷ സ്ഥാനത്തു നിന്നും വിരമിച്ച് സാം മാത്യു മാങ്ങാനത്തുള്ള വസതിയില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. ആലപ്പുഴ കോടുകുളഞ്ഞി വലിയതോട്ടത്തില്‍ വി.എം.മത്തായിയുടെ മകനായി 1936 ഒക്‌ടോബര്‍ എട്ടിനാണ് സാം മാത്യുവിന്റെ ജനനം. അധ്യാപകനും സഭാ പ്രവര്‍ത്തകനുമായിരുന്ന പിതാവിന്റെ പ്രോത്സാഹനവും അമ്മയുടെ പ്രേരണയുമായിരുന്നു സുവിശേഷ … Read more