മൈക്രോ ഫിനാന്‍സ് തട്ടിപ്പ്,വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ശ്രമിക്കുന്നവെന്ന് വിഎസ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പു നടത്തിയ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ബദ്ധകങ്കണരായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതിന്റെ തെളിവാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ രണ്ടുപ്രാവശ്യമായി സമയം നീട്ടി കിട്ടണമെന്ന് സര്‍ക്കാര്‍ആവശ്യപ്പെട്ടതിന്റെ കാരണമെന്നും വിഎസ് പറഞ്ഞു. പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും 15 കോടി രൂപ തട്ടിപ്പു നടത്തിയതിനെതിരെ 2015 ഡിസംബറിലാണ് താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസിന്റെ വിചാരണ സമയത്ത് … Read more

പ്രതിഫലത്തര്‍ക്കത്തിന്റെ പേരില്‍ ഉദ്ഘാടനം ഉപേക്ഷിച്ചുപോയെന്ന് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി നടി ഭാമ

മൂവാറ്റുപുഴ: പ്രതിഫലത്തര്‍ക്കത്തിന്റെ പേരില്‍ ഉദ്ഘാടനം ഉപേക്ഷിച്ചുപോയെന്ന് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി നടി ഭാമ രംഗത്ത്. ശ്രീജിത്ത് രാജാമണി എന്ന വ്യക്തിയാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും രണ്ടര ലക്ഷം പ്രതിഫലം തരാമെന്ന് സമ്മതിച്ചാണ് പരിപാടി ഉറപ്പിച്ചതെന്നും ഭാമ പറയുന്നു. ഇക്കാര്യത്തില്‍ താന്‍ ചതിക്കപ്പെടുകയായിരുന്നെന്ന് ഭാമ വെളിപ്പെടുത്തുന്നു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം യൂണിക് മോഡല്‍സ് ആന്റ് സെലിബ്രിറ്റി മാനേജ്മെന്റിന്റെ മാനേജിങ് ഡയറക്ടര്‍ എന്നുപരിചയപ്പെടുത്തിയാണ് ശ്രീജിത്ത് രാജാമണി എന്നെ വിളിച്ചത്. കടയുടെ … Read more

റബറിനു വീണ്ടൂം വില വര്‍ധന

കോട്ടയം: റബര്‍ വില വര്‍ധിച്ചു. കിലോഗ്രാമിന് രണ്ടു രൂപയാണു കൂടിയത്. ഇതോടെ ആര്‍എസ്എസ് നാലിന് 141 രൂപയും അഞ്ചിന് 138 രൂപയും ആയി. ഐഎസ്എന്‍ആര്‍ 20 ഇനത്തിന് മൂന്നു രൂപ കൂടി 129 രൂപയും ലാറ്റക്‌സിനു 3.15 രൂപ കൂടി 114.1 രൂപയുമായെന്നു റബര്‍ ബോര്‍ഡ് അറിയിച്ചു. ആര്‍എസ്എസ് നാലിന് ഈ മാസം 26 രൂപയും ഫെബ്രുവരി എട്ടിനു ശേഷം 50 രൂപയും വര്‍ധിച്ചിട്ടുണ്ട്. ബാങ്കോക്കില്‍ ആര്‍എസ്എസ് മൂന്നിന്റെ വില ഇന്നലെ 1.48 രൂപ വര്‍ധിച്ച് 120.24 … Read more

എയര്‍ ഇന്ത്യ യാത്രക്കാര്‍ രണ്ടൂ മണിക്കൂര്‍ വിമാനത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു

നെടുമ്പാശേരി: ജിദ്ദയില്‍നിന്ന് 33 മണിക്കൂര്‍ വൈകി കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ രണ്ട് മണിക്കൂര്‍ വിമാനത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊച്ചി-ജിദ്ദ സെക്ടറില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ രണ്ടു ഫ്‌ളൈറ്റുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതുമൂലം കൊച്ചിയില്‍ 772 യാത്രക്കാര്‍ കുടുങ്ങിയിരുന്നു. ജിദ്ദയില്‍ നിന്നു കൊച്ചിയിലേക്കു വരേണ്ട യാത്രക്കാരും വിമാനത്താവളത്തില്‍ ഇരുന്ന് നരകയാതന അനുഭവിക്കുകയായിരുന്നുവെന്ന് സൗദിഅറേബ്യയില്‍ നിന്ന് എത്തിയവര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം 3.50 നാണ് 336 യാത്രക്കാരുമായി എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് കൊച്ചിയില്‍ വന്നിറങ്ങിയത്. ഈ വിമാനം … Read more

സലാലയില്‍ ദാരുണമായി കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

അങ്കമാലി: സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ്, ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ തോമസിന്റെ ഭാര്യ ചിക്കുവിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. തിങ്കളാഴ്ച രാവിലെ നെടുമ്പാശേരിയിലെത്തുന്ന മൃതദേഹം കറുകുറ്റിയിലേക്കു കൊണ്ടുപോകും. പിന്നീട് കറുകുറ്റി കൃസ്തുരാജാശ്രമം പള്ളിയില്‍ സംസ്‌ക്കരിക്കും. സലാലയിലെ ബാദര്‍ അല്‍ സാമാ ആശുപത്രിയില്‍ മൂന്നു വര്‍ഷമായി നഴ്‌സാണു ചിക്കു. ഭര്‍ത്താവ് ലിന്‍സന്‍ അഞ്ചു വര്‍ഷമായി ഇതേ ആശുപത്രിയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു ഇവരുടെ വിവാഹം. ചിക്കു നാലു മാസം ഗര്‍ഭിണിയാണ്. അങ്കമാലി … Read more

തെരഞ്ഞെടുപ്പ് വിജ്ഞാപനവും നാമനിര്‍ദേശപത്രികാ സമര്‍പ്പണവും ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിപ്പിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും ഇന്നാരംഭിക്കും. ഗവണര്‍ണര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ വിജ്ഞാപനം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പുനഃപ്രസിദ്ധീകരിക്കും. ഇതിന് പിന്നാലെ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ടു മൂന്നുവരെ പത്രിക നല്‍കാം. 29 ആണു പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധന 30 നു നടക്കും. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. 16നാണ് വോട്ടെടുപ്പ്. 19ന് വോട്ടെണ്ണും. വോട്ടര്‍ … Read more

സുരേഷ് ഗോപി രാജ്യസഭയിലേക്ക്

തിരുവനന്തപുരം: സിനിമാ നടന്‍ സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് ശിപാര്‍ശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശിപാര്‍ശ ചെയ്തത്. പ്രധാനമന്ത്രിയുടെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചാല്‍ സുരേഷ് ഗോപി രാജ്യസഭയിലെത്തും. കലാകാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയുടെ അംഗീകാരം വന്നശേഷം റിപ്പോര്‍ട്ടുകളെക്കുറിച്ചു പ്രതികരിക്കാമെന്നു സുരേഷ് ഗോപി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് രാജ്യസഭയിലേക്ക് ബിജെപി കേന്ദ്രനേതൃത്വം … Read more

മസ്‌കറ്റില്‍ കറുകുറ്റി സ്വദേശി മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു

മസ്‌കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു. അങ്കമാലി കറുകുറ്റി സ്വദേശിനിയും സലാലയിലെ ബാദില്‍ അല്‍ സാമ ആശുപത്രിയിലെ നഴ്‌സുമായ ചിക്കു റോബര്‍ട്ട് (28) ആണ് മരിച്ചത്. കവര്‍ച്ചാ ശ്രമം പ്രതിരോധിക്കുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റതെന്ന് കരുതുന്നു. മോഷണ ശ്രമത്തിനിടയില്‍ ആവാം അക്രമി 5 മാസം ഗര്‍ഭിണിയായ ചിക്കുവിനെ നിരവധി തവണ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചിക്കുവിന്റെ ചെവികള്‍ അറുത്തു മാറ്റി കമ്മല്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കവര്‍ന്നിട്ടുള്ളാതായാണ് കണ്ടെത്തല്‍. ബദര്‍ അല്‍ സമ ആശുപത്രിയിലെ ജീവനക്കാരാണ് … Read more

യുഡിഎഫ്‌ പ്രകടന പത്രിക മുഖ്യമന്ത്രി പുറത്തിറക്കി

യുഡിഎഫിന്റെ പ്രകടന പത്രിക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുറത്തിറക്കി. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും ആരോഗ്യവുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ഭവന രഹിതര്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. പാല്, മുട്ട, ഇറച്ചി എന്നിവയ്ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരും. 65 വയസ് കഴിയുന്നവര്‍ക്ക് ആംഗന്‍വാടി വഴി സൌജന്യ ഭക്ഷണം. പാവപ്പെട്ട കര്‍ഷകരെ സഹായിക്കുന്നതിന് ധനസമാഹരണത്തിന്റെ ഭാഗമായി കൃഷി ബംപര്‍ ലോട്ടറി ആരംഭിക്കും. മദ്യനയത്തില്‍ മാറ്റം വരുത്തുമെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി പഞ്ചനക്ഷത്ര … Read more

എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

  തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. അഞ്ചു വര്‍ഷം കൊണ്ട് വിലക്കയറ്റമില്ലാത്ത പൊതുവിപണി ഉറപ്പാക്കിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇടതുമുന്നണിയുടെ പ്രകടനപത്രിക. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പടിപടിയായുള്ള ബോധവല്‍കരണത്തിലൂടെ മദ്യ ഉപഭോഗം കുറക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത്. മദ്യത്തിനെതിരെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ബോധവല്‍ക്കരണം ഉണ്ടാക്കുമെന്നും ഇതിലൂടെ മദ്യ വര്‍ജ്ജനമാണ് … Read more