അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ കടുത്ത പ്രതിഷേധവുമായി ജോണി നെല്ലൂര്‍

കൊച്ചി: അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ കടുത്ത പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത്. കോണ്‍ഗ്രസ് കൂടെ നിന്ന് വഞ്ചിക്കുകയായിരുന്നുവെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ചതിയാണ് കോണ്‍ഗ്രസ് കാണിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിറവം സീറ്റ് മാത്രമാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന് നല്‍കിയത്. അങ്കമാലി സീറ്റ് ജോണി നെല്ലൂരിന് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. അപമാനിതനായെന്ന് കരുതി … Read more

കോണ്‍ഗ്രസിനല സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനല സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു. അഞ്ച് സിറ്റിംഗ് എം.എല്‍.എമാരുടെ സീറ്റുകളിലാണ് തര്‍ക്കം തുടരുന്നത്. സിറ്റിംഗ് എം.എല്‍.എമാരെ മാറ്റണമെന്ന നിലപാടില്‍ സുധീരനും സിറ്റിംഗ് എം.എല്‍.എമാരെ മാറ്റാനാകില്ലെന്ന നിലപാടി ഉമ്മന്‍ ചാണ്ടിയും ഉറച്ചു നിന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. സുധീരനും ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നിലപാടില്‍ … Read more

രാഷ്ട്രീയമായി ഇതുവരെ പുലര്‍ത്തിപോന്ന നിലപാടുകളുടെ തുടര്‍ച്ച…തിരഞ്ഞെടുപ്പ് ജീവിതത്തിലെ വഴിതിരെന്ന് നികേഷ് കുമാര്‍

കൊച്ചി: മാധ്യമപ്രവര്‍ത്തനം തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ എംവി നികേഷ് കുമാര്‍. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കില്‍ തന്റെ രാഷ്ട്രീയ നിലപാട് വിശദീകരിച്ച് എംവി നികേഷ് കുമാര്‍ രംഗത്തെത്തിയത്. രാഷ്ട്രീയം തന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളില്‍ പ്രധാനിയായിരുന്നു അച്ഛന്‍ എം വി രാഘവന്‍. അച്ഛന്‍ പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം എന്ന കര്‍മ്മമണ്ഡലമാണ് ഞാന്‍ തെരഞ്ഞെടുത്തത്. ആ മാധ്യമ … Read more

നിയമസഭ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐഎം ചിഹ്നത്തില്‍ മത്സരിക്കുന്ന് 124 സ്ഥാനാര്‍ത്ഥികളെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചത്. വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിണറായി വിജയന്‍ ധര്‍മ്മടത്തും മത്സരിക്കും. മാധ്യമ പ്രവര്‍ത്തകരായ എംവി നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. വീണാ ജോര്‍ജ്ജ് ആറന്മുളയില്‍ നിന്നും ജനവിധി തേടും. സിപിഐഎമ്മിന്റെ രണ്ടും സിപിഐയുടെ രണ്ടു സ്ഥാനാര്‍ത്ഥികളെ ഇനിയും തീരുമാനിച്ചിട്ടില്ല. എല്‍ഡിഎഫിന്റെ പ്രകടന പത്രിക ഏപ്രില്‍ അഞ്ചിന് പുറത്തിറക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം … Read more

യെമന്‍, ലിബിയ വിഷയങ്ങള്‍: മുഖ്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തി

?????????????: ???????? ??????? ???????????????? ??. ??? ????????????? ?????????? ???????????? ??????? ????????????????? ????? ??????????? ???????????? ??????? ?????? ??????? ??????????. ??????????????? ?????????????????? ????????????? ???????? ?????????????????? ????? ??????? ???????????? ???????????? ??????. ??????? ????? ??????? ????????? ???????? ???????????????? ??????? ??????? ??????????. ?????????? ????????? ????????????? ?????? ?????????? ???? ??????????? ????? ????????????? ???????????? ??????????????????? ???????? ????????? ????? ??????????? ?????? ????? ??????, … Read more

എല്‍.ഡി.എഫ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എല്‍ഡിഎഫ് കണവീനര്‍ വൈക്കം വിശ്വനാണ് പട്ടിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 124 സ്ഥാനാര്‍ത്ഥികളുടെ പേരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 16 പേരെ പിന്നീട് പ്രഖ്യാപിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. സി.പി.എമ്മിന്റെ 90 ഉം സി.പി.ഐ 25 ഉം ഘടകകക്ഷികളുടെ ഒമ്പതും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതില്‍ നാല് സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളും 12 വനിതകളും 11 സ്വതന്ത്രരും ഉള്‍പ്പെടുന്നു. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് വി.എസ് അച്ചുതാനന്ദന്‍ സിറ്റിങ് സീറ്റായ മലമ്പുഴയിലും പിണറായി വിജയന്‍ … Read more

ശ്രീനാരായണ ഗുരുവാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവാണ് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളാണ് തന്നെ കമ്യൂണിസ്റ്റാക്കി മാറ്റിയതെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് സംസ്ഥാനത്തുള്ളതെന്നും കോടിയേരി പറഞ്ഞു. ഈ കൂട്ടുകെട്ടിന്റെ മധ്യവര്‍ത്തി വെള്ളാപ്പള്ളി നടേശനാണ്. ഇതിനു മറയിടാനാണ് ബിഡിജെഎസ് രൂപീകരിച്ചതെന്നും കോടിയേരി പറഞ്ഞു. ക്ഷേത്രങ്ങളെ പോലും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തിനെതിരേയും കോടിയേരി നേരത്തെ … Read more

ലിബിയയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മകന്‍റെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നു

കോട്ടയം: ലിബിയയില്‍ വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശിനിയുടെയും മകന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകുന്നതായി ബന്ധുക്കള്‍. എംബസി ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. വെളിയന്നൂര്‍ സ്വദേശി സുനുവും മകന്‍ പ്രണവുമാണ് കഴിഞ്ഞ വെള്ളിയാഴ്ച ലിബിയയില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിപിനൊപ്പം സുനു ലിബിയയില്‍ നഴ്‌സായി ജോലിനോക്കുകയായിരുന്നു. കൊല്ലപ്പെട്ട സുനുവിന്റെയും മകന്റെയും മൃതദേഹങ്ങള്‍ സെബരിത്തിന സാവിയ ടീച്ചിങ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ വിട്ടുനല്‍കാന്‍ ഭീകരര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

സന: യെമനില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ വിട്ടുനല്‍കാന്‍ ഭീകരര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വൈദികന്റെ മോചനത്തിനായി സ്ഥലത്തെ ചില പ്രാദേശിക സംഘടനകളുമായും വിദേശകാര്യ മന്ത്രാലയം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. വൈദികനെ എവിടെയാണ് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഈ മാസം നാലിനാണ് യെമനിലെ ഏദനില്‍ നടത്തിയ ആക്രമണത്തിലാണ് ഫാ. ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

ഫഌഷ് മോബ് നടക്കുന്നതിനിടെ പങ്കെടുത്ത പെണ്‍കുട്ടിക്ക് അടി

പയ്യൂനൂര്‍: ഫഌഷ് മോബ് നടക്കുന്നതിനിടെ പങ്കെടുത്ത പെണ്‍കുട്ടിക്ക് അടി. പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍ നടത്തിയ ഫഌഷ് മോബില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മനസറിഞ്ഞ് ആടി തിമിര്‍ക്കുമ്പോള്‍ പെട്ടന്നാണ് രംഗത്തെത്തിയ സ്ത്രീ ഒരു കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുന്നത്. പയ്യനൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവം മനസിലാകാതെ ആള്‍ക്കാര്‍ ചുറ്റും കൂടുന്നുണ്ട്. ബസുകള്‍ക്ക് കഷ്ടി പോകുവാന്‍ സ്ഥലം മാത്രമുളള പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍ വഴിയാത്ര തടസപ്പെടുത്തിയതിനാണ് പെണ്‍കുട്ടിക്ക് അടിയേറ്റതെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഏറെ കുട്ടികളുണ്ടായിട്ടും പ്രകോപനമൊന്നും ഇല്ലാതെ ഒരു … Read more