ഒടുവില്‍ ഹൈക്കോടതി കനിഞ്ഞു; ദിലീപിന് ജാമ്യം, ജയിലില്‍ നിന്ന് പുറത്തേക്ക്

  നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന് ജാമ്യം. ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് ,തെളിവു നശിപ്പിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.ഒരുലക്ഷം രൂപയാണ് ബോണ്ട് നല്‍കേണ്ടത്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന … Read more

മലയാളി നേഴ്സുമാര്‍ക്ക് സുവര്‍ണാവസരം: നേഴ്‌സിങ് നിയമനങ്ങള്‍ തകൃതിയായി നടത്താനൊരുങ്ങി ആരോഗ്യ വകുപ്പ്

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ കൂടുതല്‍ നേഴ്‌സിങ് ജീവനക്കാരെ നിയമിക്കാനുള്ള നീക്കം ഉടന്‍ ഉണ്ടായേക്കും. നേഴ്‌സിങ് സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണ്. ശമ്പളപരിഷ്‌കരണം അംഗീകരിച്ചുകൊണ്ട് ഐ.എന്‍.എം.ഒ ചില ആവശ്യങ്ങളും എച്ച്.എസ്.ഇ-ക്ക് മുന്നില്‍ ഉന്നയിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പിന്മേലാണ് പരിഷ്‌ക്കരിച്ച ശമ്പളം നേഴ്‌സിങ് സംഘടന അംഗീകരിച്ചത്. സംഘടനയുടെ ആവശ്യങ്ങളില്‍ ഒന്ന് 25 ശതമാനം നേഴ്സുമാരെ ഉടന്‍ നിയമിക്കണമെന്നത് ആയിരുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് നേഴ്‌സിങ് ജീവനക്കാര്‍ കുറഞ്ഞു വരുന്ന അവസ്ഥയില്‍ മാറ്റം വരുത്താന്‍ ആണ് ഐ.എന്‍.എം.ഓ … Read more

അനധികൃത കുടിയേറ്റ നിയമ ഭേദഗതി യു.എസ് കോണ്‍ഗ്രസ്സ് ഉടന്‍ പാസാക്കും: നിയമം അയര്‍ലണ്ടിനും ബാധകം

ഡബ്ലിന്‍: അനധികൃത കുടിയേറ്റ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കുടിയേറ്റ പരിഷ്‌കരണ നിയമം അടുത്ത മാര്‍ച്ച് ആകുന്നതോടെ യു.എസ് കോണ്‍ഗ്രസ്സിന്റെ പരിഗണനക്ക് എത്തും. യു.എസ്സിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍തക്ക ശക്തമായ ഭേദഗതിയായിരിക്കും ഈ നിയമം എന്ന് പറയപ്പെടുന്നു. ഈ വിഷയത്തില്‍ യു.എസ്സും അയര്‍ലണ്ടും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും വരാനിരിക്കുന്ന നിയമം കുടിയേറ്റ വിഷയത്തിലെ യു.എസ്സിന്റെ അന്തിമ തീരുമാനം ആയിരിക്കും. യൂറോപ്പില്‍ നിന്നും അനധികൃത കുടിയേറ്റ വിഭാഗത്തില്‍പ്പെടുന്നവര്‍ ധാരാളമായി യു.എസ്സില്‍ ഉണ്ട്. അയര്‍ലണ്ടില്‍ നിന്നും ഏകദേശം 50,000 കുടിയേറ്റക്കാര്‍ ആണ് … Read more

എന്തെങ്കിലും കഴിച്ചാല്‍ മതിയോ നല്ലതു കഴിക്കേണ്ടേ? കലര്‍പ്പില്ലാര്‍ത്ത ബ്രേക്ഫാസ്റ്റ് പൊടികളുമായി ഡെയിലി ഡിലൈറ്റ് അയര്‍ലണ്ടില്‍

ഫ്രോസണ്‍ ഫുഡ് വിപണന രംഗത്തെ സൗത്ത് ഇന്ത്യയിലെ അതികായന്മാരായ ഡെയിലി ഡിലൈറ്റ്  ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി എല്ലാവിധ ഡ്രൈ ഫുഡും ഇന്ത്യന്‍മാര്‍ക്കറ്റിലും വിദേശ മാര്‍ക്കറ്റിലും ലഭ്യമാക്കുന്നതിന്റെ ആദ്യ കാല്‍വെപ്പായി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാകുവാനുള്ള എല്ലാ പൗഡറുകളും ഐറിഷ് മാര്‍ക്കറ്റിലും ലഭ്യമാക്കുകയാണ് കമ്പനിയുടെ ഐറിഷ് ഡിസ്ട്രിബ്യുട്ടര്‍സ് ആയ ടോപ് ഇന്‍ ടൌണ്‍ ഫുഡ്‌സിലൂടെ.ഡെയിലി ഡിലൈറ് അപ്പം പൊടി പുട്ടുപൊടി തുടങ്ങി പതിനെഞ്ചു വെത്യസ്ത തരത്തിലുള്ള പൊടികള്‍ ഓഫര്‍ പ്രൈസില്‍ ലഭ്യമാണ്.കഴിഞ ഇരുപത്തഞ്ചു വര്‍ഷമായി ഗുണമേന്മയില്‍ ഡെയിലി ഡിലൈറ്റ്  പുലര്‍ത്തുന്ന … Read more

വരനെ ആവശ്യമുണ്ട്

IELTS പാസായി IRELAND നേഴ്‌സിംഗ് ബോര്‍ഡ് Regitsration നടപടികള്‍ നടക്കുന്ന പാലാ രൂപത RCSC GIRL (27/161cm). അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന യുവാക്കളുടെ രക്ഷിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0892201469,0831222532  

അപരിചിത നമ്പറുകളില്‍ നിന്നും വരുന്ന മിസ്ഡ് കോളുകള്‍ സൂക്ഷിക്കുക

ഡബ്ലിന്‍: അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നും വരുന്ന മിസ്ഡ്കാള്‍ നമ്പറിലേക്ക് കഴിവതും തിരിച്ച് വിളിക്കരുതെന്ന് മുന്നറിയിപ്പ്. വിളി വന്നു ഫോണ്‍ അറ്റന്‍ഡ് ചെയ്യാനുള്ള സമയത്തിന് ഇടയില്‍ തന്നെ കോള്‍ കട്ട് ചെയ്യപ്പെടുകയും തിരിച്ചു വിളിക്കുമ്പോള്‍ ഫോണ്‍ ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യുന്ന പുതിയതരം തട്ടിപ്പുകള്‍ക്ക് ഇരകളായിക്കൊണ്ട് ഇരിക്കുകയാണ് ഐറിഷുകാര്‍. തിരിച്ചു വിളിക്കപെടുമ്പോള്‍ നിങ്ങളെ കാത്തിരിക്കുകയാണെന്ന ഒരു സ്ത്രീ ശബ്ദം മാത്രം കേള്‍ക്കാമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിനെ തുടര്‍ന്ന് 6.75 യൂറോ വരെ മിനിട്ടുകള്‍ക്ക് ഈടാക്കപ്പെടുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് … Read more

ഡബ്ലിനിലെ ഇസ്ലാംവത്കരണത്തിനെതിരെ പ്രതിഷേധം പുകയുന്നു

ഡബ്ലിന്‍: ഡബ്ലിനില്‍ പടുത്തുയര്‍ത്താന്‍ തയ്യാറെടുക്കുന്ന ഇസ്ലാമിക മത സാംസ്‌കാരിക കേന്ദ്രത്തിന് നിര്‍മ്മാണ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതിപ്പെട്ടിരിക്കുകയാണ് ഒരുകൂട്ടം പ്രദേശവാസികള്‍. ഡബ്ലിന്‍ 15-ല്‍ ബ്ലാഞ്ചഡ്‌സ് ടൗണില്‍ നിര്‍മ്മിക്കപ്പെടുന്ന ഇസ്ലാമിക കേന്ദ്രത്തിന് നേരെയാണ് പ്രദേശ വാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ പദ്ധതി ബ്ലാഞ്ചഡ്‌സ് ടൗണിന്റെ പരിസ്ഥിതിയുമായി ഇണങ്ങാത്തതിനാലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന ആവശ്യം ശക്തമാകുന്നത്. നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ക്ക് എതിരെ പരാതി ലഭിച്ചതായി ഫിങ്കല്‍ കൗണ്ടി കൗണ്‍സില്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ മത സാംസ്‌കാരിക കേന്ദ്രം, പ്രൈമറി-സെക്കണ്ടറി സ്‌കൂളുകള്‍, മുസ്ലിം പള്ളി, വലിയ … Read more

ജെര്‍ലി ജോസ് പേരു നിര്‍ദ്ദേശിച്ചു സമര്‍പ്പണം 17

WMF അയര്‍ലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നേഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജന്‍ ശ്രീ ഔസേപ്പച്ചന്‍ നേതൃത്വം നല്‍കുന്ന സംഗീത നിശയും ഒക്ടോബര്‍ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് വൈകിട്ട് 6 മണി മുതല്‍ നടത്തപ്പെടുന്നു.ഈ പരിപാടിക്ക് പേരു നിര്‍ദേശിക്കാന്‍ ഐറിഷ് മലയാളികളോട് അശ്യപ്പെ്ട്ടതു പ്രകാരം ഏകദേശം 35 ഓളം പേരുകളില്‍ നിന്നാണ് ,റോസ് കോമണി ലെ സേക്രട്ട് ഹാര്‍ട്ട് ഹോസ്പി്റ്റലിലെ നഴ്‌സായ ജെര്‍ലി ജോസ് നിര്‍ദ്ദേശിച്ച സമര്‍പ്പണം എന്ന പേരു തിരഞ്ഞെടുത്തത് അയര്‍ലന്റിലേക്കുള്ള ഒരു … Read more

പ്രവാസികള്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട: വിദേശകാര്യ വകുപ്പ്

പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലം. പ്രവാസി ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് ബാങ്കുകളോട് നിര്‍ദേശിക്കാന്‍ വിദേശകാര്യ മന്ത്രാലയം ധനവുപ്പിനോട് അഭ്യര്‍ത്ഥിച്ചു. എന്‍ആര്‍ഇ – എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികള്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഒന്നുകില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കുകയോ അല്ലെങ്കില്‍ വിദേശത്തെ എംബസികളില്‍ ആധാര്‍ രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കുകയോ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് വിദേശകാര്യ വകുപ്പിന്റെ ഇടപെടല്‍. … Read more

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എവിടെയെന്നു കോടതി, ഉത്തരമില്ലാതെ പ്രോസിക്യൂഷന്‍

  നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇന്ന് പ്രോസിക്യൂഷന്റെ വാദമാണ് നടന്നത്. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഹര്‍ജി തള്ളണമെന്ന് തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതി ഹര്‍ജി വിധി പറയുന്നതിന് മാറ്റി. നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ എവിടെയെന്നു ഹൈക്കോടതി ചോദിച്ചു. കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് … Read more