ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുകര്‍മ്മങ്ങള്‍

രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ, ഏപ്രില്‍ 9 ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകര്‍മ്മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. 1. St. Mark’s Church, Springfield, Tallaght 10.00 a.m 2. St. … Read more

ബസ് ഏറാന്‍ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു: ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നു.

ഡബ്ലിന്‍: രാജ്യത്തെ പിടിച്ചുകുലുക്കിയ ബസ് ഏറാന്‍ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. യുണിയനെയും, മാനേജ്മെന്റിനെയും സ്വതന്ത്രമായ മധ്യവര്‍ത്തികള്‍ ചര്‍ച്ചക്ക് വിളിക്കപ്പെടും എന്ന് സൂചന. വര്‍ക്ക് പ്ലെയ്‌സ് കമ്മീഷന്‍ ഇരു വിഭാഗത്തെയും അനുനയിപ്പിക്കാന്‍ തീവ്ര ശ്രമം ആരംഭിച്ചു കഴിഞ്ഞെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വേതനം, റൂട്ടുകള്‍ വെട്ടിക്കുറയ്ക്കാനുള്ള ബസ് മാനേജമെന്റ് തീരുമാനത്തിനെതിരെയാണ് രണ്ടായിരത്തി അഞ്ഞൂറോളം ബസ് ജീവനക്കാര്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടത്. എന്‍.ബി.ആര്‍ യു-എസ്.ഐ.പി.ടി.യു എന്നീ സംഘടനകള്‍ ഗതാഗത മന്ത്രി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികമായി ശോഷിച്ച ബസ് … Read more

മനുഷ്യക്കടത്ത് കേസ് പതിന്മടങ്ങ് വര്‍ദ്ധിച്ചു: ജസ്റ്റിസ് വകുപ്പ്.

ഡബ്ലിന്‍: 2015 മുതല്‍ അയര്‍ലണ്ടില്‍ മനുഷ്യക്കടത്ത് കേസുകളുടെ എണ്ണം പെരുകിയതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 16 വയസ്സിനു താഴെയുള്ള 23 പേരും ഇക്കൂട്ടത്തില്‍ പെടും. മനുഷ്യക്കടത്തിന്റെ 78 ഇരകളെ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. 2015-ല്‍ 229 പേരാണ് അയര്‍ലന്‍ഡില്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ മൂന്നില്‍ രണ്ടുപേര്‍ വീതം സ്ത്രീകളുമാണ്. ഭിന്നലിംഗത്തില്‍പെട്ടവരും മനുഷ്യക്കടത്തിലൂടെ അയര്‍ലന്‍ഡിലെത്തിയവരില്‍ ഉള്‍പെടും. സ്ത്രീകള്‍ ലൈംഗീക ചൂഷണത്തിന് ഇരകളായി തീരുന്ന സംഭവങ്ങളും കുറവല്ല. അയര്‍ലണ്ടിലെത്തിപ്പെടുന്നവരില്‍ നല്ലൊരു ഭാഗവും നൈജീരിയയില്‍ നിന്നുള്ളവരാണ്. ദാരിദ്ര്യവും, യുദ്ധവും, തീവ്രവാദവും … Read more

ഉള്ളതെല്ലാം വിറ്റു പെറുക്കിയാലും ഡബ്ലിനില്‍ വീട് വാങ്ങാന്‍ കഴിയുന്നില്ലെന്ന് മലയാളികള്‍

ഡബ്ലിന്‍: തലസ്ഥാന നഗരിയില്‍ വീട് വാങ്ങാന്‍ കഴിയാത്തതിനാല്‍ അതീവ ദുഃഖിതരാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍. ഭവനവില നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോള്‍ ഡബ്ലിന്‍ ആസ്ഥാനമായി വന്നെത്തുന്ന മലയാളികള്‍ക്ക് ചെറുത്ത് നില്പുകള്‍ പലതും നടത്തേണ്ടിവരുന്നു. ജോലിയുമായി ബന്ധപ്പെട്ട് പലരും വാടക വീടുകളിലാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി ഇവിടെയെത്തി ഐറിഷ് പൗരത്വം സ്വീകരിച്ച് അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുത്തനെ ഉയരുന്ന ഭവന വില വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നാട്ടിലുള്ള സ്വത്തുക്കള്‍ പലതും വില്പന നടത്തി വന്നവരും പുതിയൊരു വീട് വാങ്ങാന്‍ കഴിയാതെ അലയുകയാണ്. … Read more

അബോര്‍ഷന്‍ ബോധവത്കരണ പരിപാടിക്ക് ലഭിച്ച യു.എസ് ധനസഹായം തിരിച്ചയച്ചു

ഡബ്ലിന്‍: അബോര്‍ഷന്‍ അവകാശ ബോധവത്കരണ പരിപാടിക്ക് യു.എസ്സില്‍ നിന്നും ലഭിച്ച 23,000 യൂറോ ധനസഹായം തിരിച്ചയക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ പബ്ലിക് ഓഫിസ് ഉത്തരവിട്ടു. വിദേശ ധനസഹായത്തെ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഉത്തരവ്. അമേരിക്കന്‍ പൗരനായ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സൊറോസ് സ്ഥാപിച്ച ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണ് അയര്‍ലണ്ടിലെ അബോര്‍ഷന്‍ ബോധവത്കരണത്തിന് സഹായം നല്‍കിയത്. വിദ്യാഭ്യാസപരവും, സാമൂഹ്യപ്രസക്തിയുമുള്ള കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സംഘടന ഫണ്ട് അനുവദിക്കാറുള്ളത്. രാഷ്ട്രീയ നേതൃത്വങ്ങളെ ഇളക്കിമറിക്കാന്‍ സാധ്യതയുള്ള സമര പരിപാടികള്‍ക്ക് വിദേശ ഫണ്ട് … Read more

അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പൗരത്വം നേടിയ ഇന്ത്യക്കാരുടെ NRI ബാങ്ക് വിവരങ്ങള്‍ ഇന്ത്യ കൈമാറുന്നു.

ഡബ്ലിന്‍:ഓസ്‌ട്രേലിയ , കാനഡ, ജെര്‍മ്മനി, യു.കെ, അയര്‍ലണ്ട് തുടങ്ങി 87 ല്‍ പരം രാജ്യങ്ങളുടെ പൗരത്വം നേടിയ ഇന്ത്യക്കാരുടെ NRI ബാങ്ക് വിവരങ്ങള്‍ ഇന്ത്യ കൈമാറുന്നു. പൗരത്വം നേടിയ രാജ്യത്തെ നികുതി വകുപ്പിനാണ് ഇത്തരത്തില്‍ ബാങ്ക് വിവരങ്ങള്‍ കൈമാറുന്നത്. രാജ്യത്തിന് പുറത്ത് പണം നിക്ഷേപിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വെട്ടിപ്പ് നടത്തുന്നത് തടയാനാണ് രാജ്യങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ (CRS) ബാങ്ക് വിവരങ്ങള്‍ കൈമാറുന്നത്.ഇന്ത്യയും അമേരിക്കയും തമ്മില്‍ FATCA (Foreign Account Tax Compliance Act) … Read more

ഡബ്ലിനില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആയി നിജപ്പെടുത്തി.

ഡബ്ലിന്‍: ഇന്ന് അര്‍ധരാത്രി മുതല്‍ ഡബ്ലിനില്‍ വാഹനങ്ങള്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കണമെന്നു സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. സിറ്റിയിലെ തിരക്കേറിയ ഭാഗങ്ങളിലും, മാറിനോ സബ്കബിലും മാത്രം ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ റസിഡന്‍ഷ്യല്‍ ഭാഗത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായി ഗ്‌ളാസ്‌നെവിന്‍, ഡോണിക്കര്‍ണി, ക്രംലിന്‍ ഉള്‍പ്പെടെ 8 സബര്‍ബന്‍ ഏരിയയിലേക്ക് കൂടി മേയ് ഒന്ന് മുതല്‍ വാഹന വേഗത 30 കിലോമീറ്ററായി കുറയ്ക്കും. മെയില്‍ റോഡുകളില്‍ ഈ നിയന്ത്രണം ബാധകമല്ലെങ്കിലും മൂന്നാം ഘട്ടത്തില്‍ പ്രധാന റോഡുകളിലെല്ലാം വേഗത … Read more

ആശുപത്രിയില്‍ പോകേണ്ട കാര്യമില്ല; ജി.പി യുടെ സേവനം ഇനി സ്മാര്‍ട്ട് ഫോണിലൂടെയും ലഭിക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി ടെലി മെഡിസിന്‍ സേവനത്തിന് ഇന്നലെ തുടക്കമായി. ഗുരുതരമായ രോഗാവസ്ഥയില്‍ അല്ലാത്തവര്‍ ഇനി മുതല്‍ ജി.പിമാരെ ചെന്നുകാണേണ്ട കാര്യമില്ല; മറിച്ച് ഓണ്‍ലൈനിലൂടെ അവരുടെ നിര്‍ദ്ദേശം സ്വീകരിക്കാം. വീഡിയോയിലൂടെ ജി.പിമാര്‍ക്ക് രോഗിയെ കാണാനും, രോഗാവസ്ഥയെക്കുറിച്ച് അന്വേഷിക്കാനും സാധിക്കും. ഡോക്ടര്‍മാരുടെ ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് തുടര്‍ന്നുള്ള സേവനം ടെലി മെഡിസിനിലൂടെ തുടരാന്‍ കഴിയും. നാഷണല്‍ അസോസിയേഷന്‍ ഓഫ് ജി.പി ധനസഹായത്തില്‍ ആരംഭിച്ച പദ്ധതി അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. പദ്ധതി … Read more

വിദേശ വരുമാനം വെളിപ്പെടുത്താനുള്ള അവസാന തീയതി ഏപ്രില്‍ 30

വിദേശ വരുമാനം, സ്വത്തുക്കള്‍ തുടങ്ങിയവ ആദായ നികുതി വകുപ്പില്‍ വെളിപ്പെടുത്തേണ്ട അവസാന തീയതി ഏപ്രില്‍ 30. ആദായ നികുതി നിയമപ്രകാരം റസിഡന്റ് ആയവര്‍ വിദേശ വരുമാനമുള്‍പ്പെടെയുള്ള ആഗോള വരുമാനത്തിന് നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്. നികുതി അടയ്ക്കാതെ വിദേശത്തു സമാഹരിക്കുന്ന സ്വത്തിനും, ബാങ്ക് അകൗണ്ടുകള്‍ക്കും മറ്റ് വിദേശ വരുമാനത്തിനുമാണ് ഈ സമയ പരിധി നല്‍കിയിരിക്കുന്നത്. ഈ കാലാവധിക്കുള്ളില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശ വരുമാനം / സ്വത്ത് പിടിക്കപ്പെട്ടാല്‍ അധിക നികുതിക്കു പുറമെ അധിക പിഴയും ചുമത്തും. കൂടാതെ നികുതി അടയ്ക്കാത്തവരുടെ … Read more

യുറോപ്പിലെങ്ങും അഞ്ചാം പനി വ്യാപകം. ഡബ്ല്യൂ.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി

മീസില്‍സ് എന്നറിയപ്പെടുന്ന അഞ്ചാം പനി യൂറോപ്പില്‍ വ്യാപകമായി പടരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ പനി അതിര്‍ത്തി കടക്കാതെ സൂക്ഷിക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിച്ചു. എം.എം.ആര്‍ വാക്‌സിന്‍ എടുക്കാത്തവരിലാണ് പനി ബാധ കണ്ടെത്തിയത്. ജനുവരിയില്‍ 500 മീസില്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പനി ബാധ തടയാനുള്ള ശക്തമായ കര്‍മ്മ പദ്ധതികള്‍ ആരംഭിക്കാനിരിക്കെയാണ് രോഗബാധിതരുടെ എണ്ണം കൂടിവന്നതെന്നു ഡബ്ല്യൂ.എച്ച്.ഒ വിന്റെ യൂറോപ്യന്‍ ഏജന്‍സി റീജണല്‍ ഡയറക്ടര്‍ സൂസന്ന ജേക്കബ് അറിയിച്ചു. ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന മീല്‍സ് വൈറസ് ശരീരത്തില്‍ … Read more