ഈജിപ്റ്റിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇസ്ലാമിക ഭീകരാക്രമണം: രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 45 പേര്‍ ; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഈജിപ്തിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 45 പേര്‍ മരിച്ചു. 120 പേര്‍ക്കു പരുക്കേറ്റു. ഓശാനപ്പെരുന്നാള്‍ ദിനത്തിലാണ് സ്ഫോടനം നടത്തിയത്. വടക്കന്‍ ഈജിപ്തിലെ ടാന്റ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കോപ്റ്റിക്ക് ക്രൈസ്തവരുടെ പള്ളിയില്‍ രാവിലെയുണ്ടായ സ്ഫോടനത്തില്‍ 31 പേര്‍ മരിക്കുകയും 100 കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ അലക്സാണ്ട്രിയായിലെ സെയിന്റെ മാര്‍ക്ക് പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 18 പേര്‍ മരിക്കുകയും ചെയ്തു. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥയെന്ന് … Read more

“അരങ്ങ് -2017” സ്റ്റേജ് ഷോ റദ്ദാക്കി – “മലയാളം” സംഘടന ഇറക്കുന്ന പത്രക്കുറിപ്പ്

“മലയാളം” കലാ- സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 16 ഞായറാഴ്ച വൈകീട്ട് ഡബ്ലിൻ സാൻട്രി യിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന “നടന ഹാസ്യരാഗോത്സവം” എന്ന നൃത്ത സംഗീത പരിപാടി മഴവിൽ മനോരമ D 3 ഡാൻസ് അളിയൻസ് ടീമിലെ കലാകാരന്മാരുടെ വിസ സംബന്ധമായ കാര്യങ്ങളിൽ തടസ്സം നേരിട്ടതുകൊണ്ടു റദ്ദാക്കിയ വിവരം പൊതുജനങ്ങളെ ഖേദപൂർവ്വം അറിയിച്ചുകൊള്ളുന്നു . ടിക്കറ്റുകൾ പണം നൽകി വാങ്ങിയവരെ ഉടൻതന്നെ സംഘാടകർ ബന്ധപ്പെട്ടു കൊണ്ടു പണം തിരികെ ഏൽപ്പിക്കുന്നതായിരിക്കും .തികച്ചും … Read more

വിശുദ്ധവാരാചരണത്തിന് തുടക്കമായി, ഇന്ന് ഓശാനത്തിരുനാള്‍

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ലോകമെന്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഇന്നു രാവിലെ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണം നടക്കും. വെഞ്ചരിച്ച കുരുത്തോലയുമേന്തി നടക്കുന്ന പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ അണിചേരും. ഇതോടെ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരാചരണത്തിന് തുടക്കമാകും. എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും ഓശാന ഞായര്‍ മംഗളങ്ങള്‍…

ട്രാക്കര്‍ മോര്‍ട്ട്‌ഗേജില്‍ വന്‍ ക്രമക്കേട്: കോടതി വിധിയില്‍ മനംനൊന്ത് വീട്ടമ്മ മരിച്ചു.

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് വിവാദം പുകയുന്നു. ഉപഭോക്താക്കളില്‍ നിന്നും ബാങ്ക് ഓഫ് അയര്‍ലന്‍ഡ് വന്‍തുക ഈടാക്കി വരുന്നത് യഥാര്‍ത്ഥ പലിശയിലും എത്രയോ മടങ്ങു കൂടുതലാണെന്ന് സെന്‍ട്രല്‍ ബാങ്ക് തന്നെ സ്ഥിതീകരിച്ചു. ഏകദേശം ആയിരത്തഞ്ഞൂറോളം ആളുകളാണ് മോര്‍ട്ട്‌ഗേജ് പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇതിന്റെ ഇരകളായി തീര്‍ന്നത്. ഇത്തരം കേസുകള്‍ ദിനം പ്രതി തന്റെ മുന്നില്‍ എത്തിച്ചേരാറുണ്ടെന്ന് ഡബ്ലിന്‍ സോളിസിറ്റര്‍ ഗ്യാരി മാത്യുസ് പറയുന്നു. ജനങ്ങള്‍ 20,000 യൂറോയും അതില്‍ കൂടുതലും ക്രമം തെറ്റിയ പലിശനിരക്കിനെ തുടര്‍ന്ന് ബാങ്കില്‍ ഒടുക്കേണ്ടി വരുന്നത് … Read more

ഐ.എന്‍.എം.ഒ സമരങ്ങള്‍ ഒത്തുതീര്‍പ്പില്‍: മലയാളി നേഴ്സുമാര്‍ക്കും അവസരം ലഭിക്കും

ഡബ്ലിന്‍: ഐറിഷ് നേഴ്‌സിങ് ആന്‍ഡ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷന്‍ ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് സമരപരിപാടിയുമായി മുന്നോട്ട് പോകില്ലെന്ന് ഐ.എന്‍.എം.ഒ അറിയിച്ചു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ നേഴ്‌സിങ് മേഖലയില്‍ റിക്രൂട്ട്‌മെന്റുകള്‍ പെട്ടെന്ന് നടത്തുമെന്ന കാര്യത്തില്‍ ധാരണയായി. ഐ.എം.എം.ഒ-യുടെ ആവശ്യങ്ങളും അവകാശങ്ങളൂം സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് നടപ്പാക്കിയതെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. കരാര്‍പ്രകാരം വന്ന … Read more

സ്വീഡനില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റി ഭീകരാക്രമണം; സംഭവം നടന്നത് ഇന്ത്യന്‍ എംബസിക്ക് സമീപം

സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ ആള്‍ക്കൂട്ടത്തിലേക്കു ട്രക്ക് ഇടിച്ചുകയറ്റിയാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണമാണ് ഉണ്ടായതെന്നും രാജ്യം ആക്രമിക്കപ്പൈട്ടന്നും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫാന്‍ ലൂഫ് വാന്‍ പ്രതികരിച്ചു. ആക്രമണത്തില്‍ നാല്പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ ക്വീന്‍സ് സ്ട്രീറ്റില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം.കാല്‍നടക്കാര്‍ക്കിടയിലേക്കു ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രസിദ്ധമായ വ്യാപാര കേന്ദ്രമാണ് ഇവിടം. നൂറുകണക്കിന് ആളുകള്‍ ആ സമയം തെരുവില്‍ ഉണ്ടായിരുന്നു. ആക്രമി ട്രക്ക് ഒടിച്ചു കയറ്റിയതോടെ ജനങ്ങള്‍ … Read more

ആക്രമണത്തിന്റെ തീവ്രതയില്‍ കൂടുതല്‍ ശക്തനാകുന്നു. പീഢാനുഭ കാലത്തെ പരീക്ഷണം: ഫാ:മാനുവല്‍

കില്‍ഡയര്‍:തനിക്ക് ലഭിക്കുന്ന പീഡകള്‍ സുവിശേഷ വേലയ്ക്ക് കൂടുതല്‍ തന്നെ ശക്തനാക്കുന്നുവെന്ന് ഫാ:മാനുവല്‍.തനിക്ക് ലഭിച്ച പീഢകള്‍ ക്രിസ്തു വേല ചെയ്യുന്നതിനുള്ള വഴികളിലെ പരീക്ഷണങ്ങളാണന്ന ഉറച്ച വിശ്വാസത്തിലാണദ്ദേഹം. ഇന്നലെ രാത്രി ഏകദേശം 10 മണിയോടെ ആശ്രമത്തിനോടു ചേര്‍ന്നുള്ള ദേവാലയത്തില്‍ നിന്ന് ജപമാലയും ചൊല്ലി പുറത്തേക്ക് ഇറങ്ങി നടന്ന പുരോഹിതനെ 20 നോട് സമീപം പ്രായം വരുന്ന2 പേര്‍ എതിരേ വന്ന് ആക്രമിക്കുകയായിരുന്നു.മുഖത്ത് ആക്രമിച്ച അക്രമികള്‍ ഇടയ്ക്കിടെ ചീത്ത വിളിക്കുകയും ചെയ്തു വെത്രേ. എന്നാല്‍ സമീപ വാസികള്‍ തങ്ങളോട് ഏറ്റവും മികച്ച … Read more

മലയാളിയായ പുരോഹിതനെ ആക്രമിച്ച പ്രതികളെ പിടികൂടാനാകതെ ഗാര്‍ഡാ. പ്രതിക്ഷേധം പുകയുന്നു

മലയാളിയായ പുരോഹിതനെ ആക്രമിച്ച പ്രതികളെ പിടികൂടാനാകതെ ഗാര്‍ഡാ. പ്രതിക്ഷേധം പുകയുന്നു കില്‍ഡയര്‍:മലയാളിയായ ഫാ: മാനുവല്‍ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍.ഇന്നലെ വൈകിട്ട് കില്‍ഡയറിലെ തന്റെ ആശ്രമത്തില്‍ നിന്ന് നടക്കാന്‍ ഇറങ്ങിയ ഇദ്ദേഹത്തെ ഏതാനും സ്വദേശ വാസികളായ യുവാക്കള്‍ അതി ക്രൂരമായി ആക്രമിക്കുകയായിരുന്നു.നിലത്ത് വീണ്സഹായത്തിനായി കേണ പുരോഹിതനെ പിന്നിടാണ്നേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചത്.ഒരു കാരണവുമില്ലാതെ എതിരെ നടന്നു വന്ന പുരോഹിതനെ ക്രൂരമായി ആക്രമിച്ച സംഘത്തെ പിടികൂടുവാനായി ഗാര്‍ഡായ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് സൂചന. എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിയായ … Read more

ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട 46 മലയാളി നഴ്‌സുമാരുടെ കഥ ‘ടേക്ക് ഓഫ്’ ഇന്ന് മുതല്‍ അയര്‌ലണ്ടില്‍

ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട 46 മലയാളി നഴ്‌സുമാരെ 2014ല്‍ പത്രങ്ങളിലൂടെയും വിഷ്വല്‍ മീഡിയയിലൂടെയും നമ്മള്‍ കണ്ടതാണ്. അന്ന് അവരെക്കുറിച്ച് വന്ന ഓരോ കഥകളും ഇമവെട്ടാതെ വായിക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞൊതുക്കാന്‍ പറ്റാത്ത ചിലതുണ്ട്. അത്തരം അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ടേക്ക് ഓഫ് നിങ്ങളോട് സംവദിക്കുന്നത്. ഉള്ളില്‍ ഉയരുന്ന വിങ്ങലുകളെ അടക്കിനിര്‍ത്താന്‍ പാടുപെടുമെങ്കിലും സഹനത്തിന്റെ വഴിതാണ്ടി വന്നവരുടെ കഥ ഓരോരുത്തരുടെയും ഉള്ളില്‍ തട്ടുമെന്നുള്ളതില്‍ തര്‍ക്കമില്ല. കാണാം, അറിയാം അവര്‍ നേരിട്ട കഠിന വഴികളുടെ നാളുകളെ … Read more

ഗോല്‍വെ ഇന്ത്യന്‍ കള്‍ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കൗമാരക്കാര്‍ക്കായി വ്യക്തി വികസന സെമിനാര്‍

ഗോള്‍വേ: ഗോല്‍വെ ഇന്ത്യന്‍ കള്‍ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ കൗമാരക്കാര്‍ക്കായി വ്യക്തി വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 22 ശനിയാഴ്ച 10 മുതല്‍ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്. ഈ മേഖലയില്‍ ഇരുപതിലധികം വര്‍ഷത്തെ പരിചയമുള്ള അലന്‍ ഡോണഗ് എന്ന ഐറിഷ് വിദഗ്ധന്‍ ആണ് ക്യാമ്പ് നയിക്കുന്നത്. 12 മുതല്‍ 18 വയസു വരെ പ്രായമുള്ളവര്‍ക്കാണ് ക്യാമ്പ്. കൗമാരത്തില്‍ നമ്മുടെ കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ എങ്ങിനെ നേരിടാമെന്നത് പ്രധാന വിഷയമായി വളരെ രസകരമായ രീതിയില്‍ … Read more