വേസ്റ്റ് തരംതിരിക്കൂ ബിന്‍ ചാര്‍ജ്ജ് കുറയ്ക്കാം

ഡബ്ലിന്‍: വീടുകളില്‍ വേസ്റ്റുകളുടെ തൂക്കത്തിനനുസരിച്ച് ഫീസീടാക്കാനുള്ള പുതിയ നടപടിയുമായി ഐറിഷ് പരിസ്ഥിതി ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്ത്. ഐറിഷ് വേസ്റ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ വീടുകളില്‍നിന്നും പുറന്തള്ളുന്ന മാലിന്യം ശരിയായ രീതിയില്‍ തരംതിരിച്ച് നല്‍കുകയാണെങ്കില്‍ ബിന്‍ ഫീസില്‍ ഇളവുലഭിക്കുമെന്നും ഇങ്ങനെ ചെയ്യുന്നപക്ഷം 87 ശതമാനം വീടുകള്‍ക്കും ബില്ലില്‍ ഇളവുലഭിക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് അഭിപ്രായപ്പെടുന്നത്. ഒരുവര്‍ഷം ഒരുകുടുംബം പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണെന്നും പുതിയ പദ്ധതിവഴി റീസൈക്ലിങ്ങ് ശരിയായ രീതിയില്‍ നടത്തുകയും ബിന്‍ ചാര്‍ജ്ജ് കുറയ്ക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് … Read more

യൂറോപ്പില്‍ കുടിയേറ്റവിരുദ്ധ വികാരം ശക്തമാകുന്നു; മുഖംമൂടി ധരിച്ചെത്തിയ നൂറോളം പേര്‍ കുടിയേറ്റക്കാരെ ആക്രമിച്ചു;അഭയാര്‍ത്ഥികള്‍ രാജ്യം വിടണമെന്ന് മെര്‍ക്കല്‍

?????????????: ??????????? ????????? ??????? ?????? ?????????????. ??????????? ?????????? ???? ???? ???????????? ???? ??????????????? ??????????. ??????????????? ???????? ??????????? ???? ???????????? ??????????????????????????????? ?????????? ?????? ????? ????????????? ?????? ?????? ???? ??????? ????????????? ?????? ??????. ????????????????????? ?????????????? ?????? ????????? ???? ??????? ???????????? ???? ??????????????? ??????????????? ????????. ??????????? ????????? ???????????? 14 ??? 17 ?????????? ?????????? ????????? ???????????????? ??????????? ????????????? ?????????? … Read more

തിരഞ്ഞെടുപ്പ് തീയതി മാറ്റുന്നതുസംബന്ധിച്ച് ഭരണകക്ഷിയില്‍ തര്‍ക്കം

ഡബ്ലിന്‍: ഇലക്ഷന്‍ തീയതി പ്രഖ്യാപനം നടക്കുവാനിരിക്കെ തിരഞ്ഞെടുപ്പ് തീയതി മാറ്റുന്നതുസംബന്ധിച്ച തര്‍ക്കം തുടരുന്നു. ഫെബ്രുവരി 26നാണ് തിരഞ്ഞെടുപ്പ് തീരുമാനിചിചിരുന്നത്. എന്നാല്‍ അതൊരുദിവസം പിന്നിലേക്ക് മാറ്റി ഫെബ്രുവരി 25നാക്കുന്നതിനെതിരെയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് 25നാക്കിയാല്‍ അത് വ്യാഴാഴ്ചയായതിനാല്‍ വിദൂരസ്ഥലങ്ങലില്‍ പഠിക്കുന്നവര്‍ക്കും ജോലിചെയ്യുന്നവര്‍ക്കും വോട്ടുചെയ്യാന്‍ കഴിയാതെവരുമെന്നും അത് പരാജയത്തിന് കാരണമാകുമെന്നുമാണ് ലേബര്‍ പാര്‍ട്ടിയുടെ പക്ഷം. ഫെബ്രുവരി 27ന് സിക്സ് നേഷന്‍സ് റഗ്ബി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനാല്‍ ധാരാളം കായികപ്രേമികള്‍ അവിടേക്കുപോകുമെന്നും അത് തിരഞ്ഞെടുപ്പില്‍നിന്നും അവരെ പിന്തിരിപ്പിക്കുമെന്നതിനാലുമാണ് തിരഞ്ഞെടുപ്പ് 25നാക്കാന്‍ എന്‍ഡ … Read more

ശക്തമായ മഴയ്ക്കുസാധ്യത: വാഹനയാത്രക്കാര്‍ക്ക് ഗാര്‍ഡയുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: മോനാഗനില്‍ ശക്തമായ മഴ്ക്കുസാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി ഗാര്‍ഡ. എന്‍2 ഡബ്ലിന്‍ മുതല്‍ മൊനാഗന്‍വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ഇവിടങ്ങളില്‍ വാഹനവുമായി പുറത്തിറങ്ങുന്നവര്‍ ശ്രദ്ധപാലിക്കണമെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു. പലയിടങ്ങളിലും താപനില മൈനസലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നും മഞ്ഞുവീഴ്ച്ചയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകം സിക്ക വൈറസ് ഭീതിയില്‍, സാധാരണ കൊതുകുകളും രോഗം പരത്താം, പ്രതിരോധ മരുന്ന് വികസിപ്പിക്കാന്‍ 10 വര്‍ഷം വേണ്ടിവരും

വാഷിങ്ടണ്‍: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി സിക്ക വൈറസ് പടരുകയാണ്. അമേരിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈറസ് വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കരീബിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 23 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നിട്ടുണ്ട്. യൂറോപ്പിലും സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മെക്‌സിക്കോയും ബ്രസീലും സന്ദര്‍ശിച്ച തിരിച്ചെത്തിയ ഡെന്മാര്‍ക്കിലെ യുവാവിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. നെതര്‍ലാന്‍ഡില്‍ 10 പേര്‍ക്കും ബ്രിട്ടനില്‍ മൂന്നുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്യൂര്‍ട്ടോ റിക്കോയില്‍ 19 … Read more

ഡബ്ലിനില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമാകുന്നു

  ഡബ്ലിന്‍: ഡബ്ലിനില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരാണ് ഇതിനുപിന്നിലെന്ന സൂചനകള്‍ വ്യാപകമാകുന്നു. ഗ്രൂപ്പായെത്തുന്നവരാണ് സ്ത്രീകളെ ആക്രമിക്കുന്നതെന്നാണ് കണ്ടെത്താനായിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ച ടാലയില്‍ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരുസംഘം ആളുകള്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിതന്നെ മൊഴി നല്‍കിയിട്ടുണ്ട്. അതേദിവസംതന്നെ സ്പ്രിങ്ങ്ഫീല്‍ഡിലെ സഹോദരിമാരായ രണ്ടുപേര്‍ക്കും ഇതേ അനുഭവമാണുണ്ടായത്.ഷെങ്കല്‍, കാബ്ര, റാനില, സിറ്റി സെന്റര്‍ എന്നിവിടങ്ങലിലും ലൈംഗീക ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആക്രമണം നടത്തുന്നവരെ ഗാര്‍ഡ തിരിച്ചറിഞ്ഞെങ്കിലും അവര്‍ക്കെതിരെ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനുളളില്‍ അര്‍ലണ്ടില്‍ … Read more

ആശുപത്രികളിലെ തിരക്ക് പരിഹരിക്കാനും വാക്സിനേഷന്‍ ക്യാംപെയിനുമായി എച്ച്എസ്ഇ രംഗത്ത് വരുന്നു

ഡബ്ലിന്‍: അക്യൂട്ട് ആശുപത്രികളിലെ തിരക്ക് മൂലമുള്ള സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ പാലിയേറ്റീവ് കെയര്‍ കിടക്കകള്‍ സജ്ജമാക്കുകും പകര്‍ച്ചപനി വാക്സിന്‍ ക്യാംപെയിന്‍ ആരംഭിക്കുകയും ചെയ്യുന്നു. പടിഞ്ഞാറും തെക്ക് കിഴിക്കും മേഖലകളിലാണ് ഇടപെടല്‍തുടങ്ങുന്നത്.  ട്രോളി പ്രതിസന്ധി പരിഹരിക്കാന്‍  കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ഔട്ട് സോഴ്സിങ് രീതി തുടരുന്നുമുണ്ട്.  തിര‍ഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകള്‍ ചെയ്യേണ്ടവര്‍ക്കും മറ്റുമാണ് ഔട്ട് സോഴ്സ് ചെയ്ത് ചികിത്സ ലഭ്യമാക്കുന്നത്.  ട്രോളികളില്‍ കിടക്കള്‍ ലഭിക്കാന്‍ കാത്തിരിക്കുന്നവരും   വാര്‍ഡുകളില്‍ കാത്തിരിക്കുന്നവരും റെക്കോര്‍ഡ് നിരക്കിലേക്കാണ് പോകുന്നത്.  വെള്ളിയാഴ്ച്ച വാര്‍ഡുകളില്‍ … Read more

ആരോഗ്യ രംഗത്തെ മലയാളികള്‍ സൂക്ഷിക്കുക: സിക്ക അയര്‍ലന്‍ഡില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍

  ഡബ്ലിന്‍:ലോകത്തെ ആരോഗ്യ രംഗത്തെ ആശങ്കയിലാക്കിയ സിക്കാ വൈറസ് അയര്‍ലന്‍ഡിലും എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഐറീഷ് ട്രോപ്പിക്കല്‍ ബ്യുറോ ഡയറക്ടര്‍, താന്‍ സിക്കാ വൈറസ് രോഗിയെ ചികിത്സിച്ചതായി സ്ഥിരീകരിച്ചത് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതി വേഗം പടരുന്ന രോഗങ്ങളുടെ പട്ടികയില്‍ സിക്ക വൈറസിനേയുംലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളികളില്‍ ബഹു ഭൂരിപക്ഷവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരായതിനാല്‍, മലയാളി സമൂഹത്തിന് വമ്പന്‍ ഭീക്ഷിണിയായിരിക്കും ഉയര്‍ത്തുക എന്ന് കരുതപ്പെടുന്നു.ഇതോടൊപ്പം തിരിയക്കു പിടിച്ച ആശുപത്രികളില്‍ പലപ്പോഴും കയ്യുറകള്‍ പോലും … Read more

സിക്ക വൈറസ് ബാധ: 20 രാജ്യങ്ങളിലേക്ക് അയര്‍ലണ്ടിന്റെ യാത്രാവിലക്ക്

  ഡബ്ലിന്‍: സിക്ക വൈറസ് രോഗബാധ വ്യാപകമായിട്ടുള്ള രാജ്യങ്ങളിലേക്ക് അയര്‍ലണ്ടിന്റെ യാത്രാവിലക്ക്. 20 രാജ്യങ്ങളിലേക്കാണ് അയര്‍ലണ്ട് യാത്ര വിലക്കിയിട്ടുള്ളത്. സിക്ക വൈറസ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് ജനിക്കാന്‍പോകുന്ന കുട്ടിയ്ക്ക് മൈക്രോസെഫാലി എന്ന രോഗത്തിനുകാരണമാകുമെന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്. ബ്രസീലില്‍നിന്നും ഡബ്ലിനിലെത്തിയ ഒരാള്‍ക്ക് സിക്ക രോഗമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊതുകുവഴി പകരുന്ന സിക്ക രോഗം യൂറോപ്പടക്കം ഇരുപത് രാജ്യങ്ങളില്‍ രോഗം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ , കാനഡ, സ്വിറ്റ്‌സര്‍ലണ്ട്, തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ജെര്‍ട്രൂഡ് കൊടുങ്കാറ്റെത്തി: വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

  ഡബ്ലിന്‍:രാജ്യത്തിന്റെ പലഭാഗങ്ങളിലുമുണ്ടായ ജെര്‍ട്രൂഡ് കൊടുങ്കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മെറ്റ് എയ്‌റീന്‍. വാഹനവുമായി യാത്രചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശക്തമായ കാറ്റിന് എപ്പോള്‍ വേണമെങ്കിലും സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട. കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ പലയിടങ്ങളിലായി ഏകദേശം 8000 വീടുകളില്‍ വൈദ്യുതി നഷ്ടമായിരുന്നു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയുള്ള ജെര്‍ട്രൂഡ് കൊടുങ്കാറ്റിന്് ഇനിയും സാധ്യതയുളളതിനാല്‍ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാര്‍ലോ, കില്‍ഡെയര്‍, കില്‍കെന്നി, ലാവോയ്‌സ്, ഓഫലി, വെസ്റ്റ്മത്, റോസ്‌കോമണ്‍, ലിമറിക്, … Read more