അയര്‍ലണ്ടില്‍ പുതിയ മെറ്റേണിറ്റി നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍

  ഡബ്ലിന്‍:അയര്‍ലണ്ടിലെ ചില മെറ്റേണിറ്റി ആശുപത്രികളില്‍ നവജാതശിശുക്കള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ രാജ്യത്ത് പുതിയ മെറ്റേണിറ്റി നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നു. ഇതനുസരിച്ച് ചെറിയ മെറ്റേണിറ്റി ആശുപത്രികള്‍ക്ക് വലിയ ആശുപത്രികളുമായി സഹകരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.ചെറിയ യൂണിറ്റുകള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ സാധിക്കുമെന്നതിനാലാണ് ഇങ്ങനൊരു നയപ്രഖ്യാപനം. 2012ല്‍ അബോര്‍ഷനെത്തുടര്‍ന്ന് സവിത ഹാലപ്പനാവര്‍ മരിച്ച സംഭവവും അടുത്തകാലത്ത് നവജാതശിശുക്കളുടെ മരണവും നടന്നതിന്റെ വെളിച്ചത്തിലാണ് മന്ത്രിയുടെ പുതിയ നയം. ഇതിന്റെ ഭാഗമായി പോര്‍ട്ട് ലോയ്‌സ് ആശുപത്രി ഡബ്ലിന്‍ കുംബെ വിമന്‍സ് … Read more

അയര്‍ലണ്ടിലെത്തിയ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിയറ്റ്‌നാം അഭയാര്‍ത്ഥികള്‍ നല്‍കിയത് ഉജ്ജ്വല സ്വീകരണം

  ഡബ്ലിന്‍:പുതിയതായി അയര്‍ലണ്ടിലെത്തിയ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കിയത് 30 വര്‍ഷംമുമ്പ് വിയറ്റ്‌നാമില്‍നിന്നും അഭയാര്‍ത്ഥികളായി അയര്‍ലണ്ടിലെത്തിയവര്‍. കോ കില്‍ഡെയറിലെ കമ്മ്യൂണിറ്റി ഹാളില്‍നടന്ന സാംസ്‌കാരിക പരിപാടിയിലാണ് വിയറ്റ്‌നാം നൃത്തവും സംഗീതവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഉജ്ജ്വല സ്വീകരണം നല്‍കിയത്. 1979ല്‍ അയര്‍ലണ്ടിലെത്തിയ വിയറ്റ്‌നാം അഭയാര്‍ത്ഥി സംഘം സിറിയയില്‍നിന്നും ഇറാഖില്‍നിന്നുമെത്തുന്ന അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി സഹായധനവും സ്വരൂപിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷം മുമ്പ് വിയറ്റ്‌നാമില്‍നിന്നും അയര്‍ലണ്ടിലെത്തുമ്പോള്‍ ഐറിഷ് ജനത ഞങ്ങള്‍ക്ക് നല്‍കിയത് നല്ലൊരു സ്വീകരണമായിരുന്നുവെന്നും ഇതുവരെ അയര്‍ലണ്ടില്‍ ഒരു പ്രശ്‌നവും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് വിയറ്റനാം … Read more

നികുതി വെട്ടികുറയ്ക്കുമെന്നും ചെലവഴിക്കല്‍ കൂട്ടുമെന്നുമുള്ള പ്രഖ്യാപനങ്ങളെ ചോദ്യംചെയ്ത് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: നികുതി വെട്ടികുറയ്ക്കുമെന്നും ചെലവഴിക്കല്‍ കൂട്ടുമെന്നുമുള്ള തിരഞ്ഞെടുപ്പ് വാഗ്ദ്ധാനത്തെ  ചോദ്യം ചെയ്ത് സെന്‍ട്രല്‍ ബാങ്ക്. ചൈനയിലെ സാമ്പത്തിക ചുരുക്കത്തിന്‍റെ പശ്ചാതലത്തില്‍ ആശങ്കയുമായി ബാങ്ക് രംഗത്തെത്തിയിരിക്കുകയാണ്.  തിരഞ്ഞെടുപ്പ് ഏതാനും ദിവസനത്തിനുള്ളില്‍ കെന്നിപ്രഖ്യാപിക്കാനിരിക്കെയാണ് കെന്നിയുടെ പരിഷ്കാരങ്ങള്‍ സാമ്പത്തിക തിരിച്ചടിക്ക് കാരണമാകുമോ എന്ന സംശയം ബാങ്ക് പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളോടും ജനങ്ങളോടും പണം ബഡ്ജറ്റിലെ ധനകമ്മി കുറയ്ക്കാനും ദേശീയ കടം കുറയ്ക്കുന്നതിനും സഹായകരമാകുന്ന വിധത്തില്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേ സമയം തന്നെ ശക്തമായ വളര്‍ച്ച ഐറിഷ് സാമ്പത്തിക രംഗത്ത് ഈ വര്‍ഷവും … Read more

അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ അയര്‍ലന്‍ഡ് 18-ാമത്

ഡബ്ലിന്‍: ലോകത്തിലെ ഏറ്റവും  കുറ‍ഞ്ഞ അഴിമിതയുള്ള  20 രാജ്യങ്ങളില്‍ അയര്‍ലന്‍ഡ്.  അതേ സമയം ഒരു സ്ഥാനം താഴേയ്ക്ക് പോയിട്ടുണ്ട് രാജ്യം നേരത്തെ 17 ആയിരുന്ന സ്ഥാനം 18ലേക്കു ചുരുങ്ങി.  എങ്കിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലന്‍ഡ് മുന്നിലാണ്.  ഫ്രാന്‍സ് പോര്‍ച്ചുഗല്‍ സ്പെയിന്‍ എന്നീ രാജ്യങ്ങള്‍  അയര്‍ലന്‍ഡിലും താഴെയാണ് അഴിമതിതടയുന്ന കാര്യത്തില്‍. ആര്‍ടിഇ സമീപകാലത്ത് രാഷ്ട്രീയക്കാര്‍  അവരുടെ താത്പര്യം പ്രകടമാക്കുന്നതും കൗണ്‍സിലര്‍മാര്‍  പണം ആവശ്യപ്പെടുന്നതുമെല്ലാം വെളിപ്പെടുത്തിയിരുന്നെങ്കിലും രാജ്യം അഴിമതി കുറവുള്ളതില്‍  മികച്ച് നല്‍കുന്നുണ്ട്.  കറപ്ഷന്‍ പേര്‍സപ്ഷന്‍ ഇന്ഡക്സ് … Read more

ആശുപത്രികളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍

  ഡബ്ലിന്‍: അമിതതിരക്കും നഴ്‌സുമാരുടെ കുറവും ആശുപത്രികളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷഅടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആശുപത്രികളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന അധികൃതരുടെ മറുപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.നിലവില്‍ ആശുപത്രികളില്‍ ധാരാളം ഒഴിവുകളുണ്ടെങ്കിലും നിയമനം നടത്താന്‍ ശ്രമിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം എന്നാല്‍ നഴ്‌സിങ്ങ് സ്റ്റാഫുകളുടെ എണ്ണത്തിലെ കുറവ് ആശുപത്രിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഐഎന്‍എംഒ വക്താവ് ലൊറൈന്‍ മൊനഗന്‍ അഭിപ്രായപ്പെടുന്നത്. നഴ്‌സിങ്ങ് സ്റ്റാഫുകളുടെ കുറവ് നിലവിലെ നഴ്‌സുമാര്‍ക്ക് ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇത് നഴ്‌സിങ്ങ് കെയറിനെ ബാധിക്കുന്നുണ്ടെന്നും നഴ്‌സുമാര്‍ക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടാക്കുന്നതായും … Read more

നഴ്‌സുമാര്‍ക്ക് മികച്ച ശമ്പളം നല്‍കുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ടും

  ഡബ്ലിന്‍: നഴ്‌സുമാര്‍ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ട് ഇടംനേടി. ഈ രാജ്യങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനം അയര്‍ലണ്ടിനാണ്. ലക്‌സംബര്‍ഗ്, അമേരിക്ക എന്നീരാജ്യങ്ങളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തിയിരിക്കുന്നത്. പര്‍ചെയ്‌സിങ്ങ് പവര്‍ എന്ന ടൂളുപയോഗിച്ച് ഓരോ രാജ്യത്തെയും ശമ്പളം കണക്കാക്കിയതിനുശേഷം ഓരോ രാജ്യത്തെയും ജീവിതച്ചെലവുകളനുസരിച്ചാണ് കണക്കെടുപ്പ് നടത്തിയിട്ടുള്ളത്. അയര്‍ലണ്ടിനു തൊട്ടുപിന്നില്‍ ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നീ രാജ്യങ്ങളാണ്. എന്നാല്‍ അയര്‍ലണ്ട് മൂന്നാം സ്ഥാനത്താണെങ്കിലും അയര്‍ലണ്ടില്‍ പ്രഖ്യാപിച്ചിട്ടുള്ള ശമ്പളവര്‍ദ്ധനവ് ഓന്നാംസ്ഥാനത്തെത്തിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. -എല്‍കെ-

മദ്യവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ മന്ത്രിമാരെ സ്വാധീനിക്കാനുളള ശ്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

  ഡബ്ലിന്‍: മദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അയര്‍ലണ്ടില്‍ മന്ത്രിമാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ നാല്‍പ്പതുതവണയാണ് മന്ത്രിമാര്‍ക്കുനേരെ ഇത്തരം സ്ഥാപന ഉടമകള്‍ സ്വാധീനവുമായി രംഗത്തെത്തിയിട്ടുള്ളത്.അയര്‍ലണ്ട് നിയമവ്യവസ്ഥയ്‌ക്കെതിരായ മദ്യത്തിന്റെ ഉപയോഗത്തിന് അനുകൂലമാകുക, ദു:ഖവെളളിയാഴ്ചയും പബുകള്‍ തുറക്കാനുള്ള അുമതി, ഐറിഷ് ഡ്രിങ്കിന്റെ കയറ്റുമതി എന്നിവയാണ് കൂടുതലും സമ്മര്‍ദ്ദക്കാരുടെ ആവശ്യങ്ങളായിരുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആരോഗ്യമന്ത്രി ലിയോ വരദ്കാര്‍ക്കുനേരെയാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടായിട്ടുളളത്. കായിക-ടൂറിസം മന്ത്രി പശ്ചല്‍ ഡോനോയ്, പ്രധാനമന്ത്രി എന്‍ഡ കെന്നി … Read more

ഐഎസ് ഭീകരര്‍ യൂറോപ്പില്‍ മുംബൈ മോഡല്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: പാരീസ് ആക്രമണത്തിന് ശേഷം ഐഎസ് ഭീകരര്‍ യൂറോപ്പില്‍ മുംബൈ മോഡല്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഏജന്‍സിയായ യൂറോപോളാണു മുന്നറിയിപ്പ് നല്‍കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഏജന്‍സി യൂറോപോളിന്റെ ചീഫ് വെളിപ്പെടുത്തി. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോകമെങ്ങും ആക്രമണങ്ങള്‍ നടത്താനാണ് ഇസ്ലാമിക് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും യൂറോപ്പില്‍ വന്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്നും യൂറോപോള്‍ ചീഫ് റോബ് വെയ്ന്റൈറ്റ്് വെളിപ്പെടുത്തിയത്. ലോകമെങ്ങും ആക്രമണം നടത്താനുള്ള പോരാളികളും അതിനുള്ള ശേഷിയും ഇസ്ലാമിക് സ്‌റ്റേറ്റിനുണ്ടെന്നും … Read more

അയര്‍ലണ്ടില്‍ ശരാശരി വാര്‍ഷിക പെന്‍ഷന്‍ ഏകദേശം 6,000യൂറോ

  ഡബ്ലിന്‍: അയര്‍ലണ്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ 25 ശതമാനം വര്‍ദ്ധനവുണ്ടായതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. സ്റ്റാന്‍ഡേര്‍ഡ് ലൈഫ് നടത്തിയ സര്‍വേയാണ് പുതിയ കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 46 ശതമാനം സ്ത്രീകള്‍ പെന്‍ഷന്‍ കൈപ്പറ്റുന്നിടത്ത് പെന്‍ഷന്‍ ലഭ്യമാകുന്ന പുരുഷന്മാരുടെ എണ്ണം 55 ശതമാനമാണ്. അതുപോലെ ഐറിഷ് ജനതയില്‍ 70 ശതമാനവും പെന്‍ഷന്‍ കൈപ്പറ്റുന്നതായും ശരാശരി വാര്‍ഷിക പെന്‍ഷന്‍ തുക 5,625യൂറോയാണെന്നും സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സമ്പാദ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള തിരിച്ചറിവാണ് പെന്‍ഷന്‍ ലഭ്യമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവില്‍നിന്നും മനസ്സിലാക്കാന്‍ … Read more

അടുത്ത 48 മണിക്കൂര്‍ രാജ്യത്തിന്റെ പലഭാഗത്തും കനത്തമഴയ്ക്കുസാധ്യത; ജാഗ്രതാനിര്‍ദേശവുമായി മെറ്റ് എയ്‌റീന്‍

ഡബ്ലിന്‍: രാജ്യത്തിന്റെ പലഭാഗത്തും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവുമായി മെറ്റ് എയ്‌റീന്‍. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ രാവിലെ മുതല്‍ തുടര്‍ച്ചയായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി നിര്‍ദ്ദേശവുമുണ്ട്. പലയിടങ്ങളിലും താപനില 5 മുതല്‍ 6 ഡിഗ്രിവരെയായി കുറഞ്ഞിട്ടുണ്ട്.ശക്തമായ മഴ അടുത്ത ദിവസങ്ങളില്‍ കുറയുമെങ്കിലും ഈയാഴ്ച്ച വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. -എല്‍കെ-