കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമം: ഇന്ത്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകന്‍ ബ്രിട്ടനില്‍ അറസ്റ്റില്‍

  ലണ്ടന്‍: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കുറ്റത്തിന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ലണ്ടനില്‍ അറസ്റ്റിലായി. ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലൂടെയാണ് ഹസന്‍ സുരൂര്‍ എന്ന 65-കാരന്‍ പിടിയിലായത്. സംഭവത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സുരൂറിനെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാത്തുനില്‍ക്കുന്ന സുരൂറിന്റെ വീഡിയോ സോഷ്യല്‍ സൈറ്റുകളില്‍ വൈറലായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ ഡേറ്റിംഗ് നടത്തുന്നതിനെതിരേ രംഗത്തുള്ള സന്നദ്ധസംഘടനയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഈ ആഴ്ച സുരൂറിനെ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. എജെ

ഐഎസ് ഭീകരര്‍ റഷ്യന്‍ വിമാനദുരന്തം ആഘോഷിക്കുന്ന വീഡിയോ പുറത്ത്

  സിറിയയില്‍ ഐഎസിനെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന്റെ പ്രതികാരമായാണ് ഈജിപ്റ്റിലെ സിനായില്‍ റഷ്യന്‍ വിമാനം തകര്‍ത്തതെന്ന് അവകാശപ്പെട്ട് ഐഎസ് ഭീകരര്‍ വിജയം ആഘോഷിക്കുന്ന പുതിയ വീഡിയോ പുറത്തുവന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആലപ്പോ പ്രവിശ്യയിലെ മാധ്യമവിഭാഗമാണ് ഏഴുമിനിറ്റ് നീളുന്ന വീഡിയോ പുറത്തുവിട്ടത്. ഒകോടോബര്‍ 31 ന് ഈജിപ്റ്റിലെ ഷല്‍ അറം ഷെയ്ഖിലേക്ക് വിനോദ സഞ്ചാരികളുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 224 പേരും മരിച്ചിരുന്നു. വിമാനം തകര്‍ന്നു വീണതിന്റെ ഉത്തരവാദിത്വം ഐഎസ് നേരത്തെ ഏറ്റെടുത്തിരുന്നു. പുതിയ വീഡിയോയില്‍ … Read more

കാറ്റ് 120 കിലോമീറ്റര്‍ വേഗത കൈവരിക്കും;ഓറഞ്ച് വിന്‍ഡ് വാണിംഗ് പ്രഖ്യാപിച്ചു

  ഡബ്ലിന്‍: രജ്യമെങ്ങും പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നത്. വടക്ക് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ കാറ്റ് ശക്തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോനീഗല്‍, ഗാല്‍വേ, ലെയ്ട്രിം, മയോ, സ്ലിഗോ എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍ ഓറഞ്ച് വിന്‍ഡ് വാണിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ രാവിലെ വരെ ഇതു തുടരും. ലെയ്ന്‍സ്റ്റര്‍, മംഗ്സ്റ്റര്‍, കാവന്‍, മോനഗന്‍, റോസ്‌കോമണ്‍ എന്നിവിടങ്ങളില്‍ യെല്ലോ വിന്‍ഡ് വാണിംഗാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടെ കാറ്റിന്റെ വോഗത … Read more

ജ്ഞാനപീഠ ജോതാവ് ഗിരീഷ് കര്‍ണാടിന് വധഭീഷണി

ബെംഗളുരു:  ജ്ഞാനപീഠ ജോതാവ് ഗിരീഷ് കര്‍ണാടിന് വധഭീഷണി. ബെഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന കര്‍ണാടിന്റെ പരമാര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് വധഭീഷണി. കെംപഗൗഢക്ക് പകരം ടിപ്പുസുല്‍ത്താനെ അവരോധിച്ച് കന്നഡികരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ സാഹിത്യകാരനായ കല്‍ബുര്‍ഗിക്കുണ്ടായ അതേ അനുഭവം കര്‍ണാടിനും നേരിടേണ്ടി വരുമെന്നായിരുന്നു ട്വിറ്ററിലൂടെ ഭീഷണി. എന്നാല്‍ വാര്‍ത്തയായതോടെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു.   ഇന്‍ടോളറന്റ് ചന്ദ്ര എന്ന യൂസര്‍നെയിമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് കര്‍ണാടിന് നേരെ വധഭീഷണി ഉണ്ടായതെന്ന് ബെംഗുളുരു പോലീസ് അറിയിച്ചു. ആവശ്യമെങ്കില്‍ കേസെടുത്ത് അന്വേഷണം … Read more

നരേന്ദ മോദി ഇന്നു യാത്ര തിരിക്കും

ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ 15, 16 തിയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കായി അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ മോദി ഇന്നു യാത്ര തിരിക്കും. ഇതിനിടെ 12 മുതല്‍ 15 വരെ മോദി ബ്രിട്ടണ്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളെക്കുറിച്ച് ചര്‍ച്ച നടത്തും. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം വിരുന്നിലും പങ്കെടുക്കും. പിന്നീട് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കും. 13ന് വെംബ്ലി സ്‌റ്റേഡിയത്തില്‍ … Read more

ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറിലെ ലേഖനം കേരളീയര്‍ക്കെതിരായ സംഘപരിവാറിന്റെ യുദ്ധപ്രഖ്യാപനമെന്ന് പിണറായി

കേരളീയര്‍ ദൈവിക ബോധമില്ലാത്തവരാണെന്ന ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറിലെ ലേഖനം കേരളീയര്‍ക്കെതിരായ സംഘപരിവാറിന്റെ യുദ്ധപ്രഖ്യാപനമെന്ന് പിണറായി. ഫെയ്‌സ്ബുക്കിലാണ് പിണറായി ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചത്. കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും ആത്മാഭിമാനത്തെയും വെല്ലുവിളിക്കുന്നു. വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ആര്‍എസ്എസ് പദ്ധതിയെ എന്ത് വില കൊടുത്ത് ചെറുക്കുമെന്നും പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ‘കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി?'(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ … Read more

ഡബ്ലിനില്‍ നിന്ന് 200യൂറോയ്ക്ക് തോക്ക് വാടകക്ക് കിട്ടുമെന്ന് ടിഡി …അതേക്കുറിച്ച് അറിവില്ലെന്ന് ഗാര്‍ഡ കമ്മീഷണര്‍

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് 200 യൂറോയ്ക്ക് താഴെ മുടക്കിയാല്‍ തോക്ക് ലഭിക്കുമെന്ന സ്വതന്ത്ര ടിഡി നോയല്‍ ഗ്രെയാലിഷ് ജസ്റ്റീസ്കമ്മിറ്റി മുമ്പാകെ പറഞ്ഞ് പുതിയ വഴിത്തിരിവിലേക്ക് . ഇത്തരമൊരു സംഭവം അറിയില്ലെന്ന് ഗാര്‍ഡ കമ്മീഷണര്‍ നോയ്റീന്‍ ഒ സള്ളിവന്‍ പ്രതികരിച്ചു. തോക്ക് 200 യൂറോവരെ വാടകക്ക് കിട്ടുമെന്ന് കേട്ടിട്ടുണ്ടെന്നാണ് ടിഡി കമ്മിറ്റിയ്ക്ക മുമ്പാകെ മൊഴി നല്‍കിയത്. യുസി മെഷീന്‍ ഗണ്‍ അഞ്ഞൂറ് യൂറോയ്ക്ക് താഴെ നല്‍കിയാല്‍ ഒരു ദിവസത്തേയ്ക്ക് വാടകയ്ക്ക് ലഭിക്കുമെന്നാണ് കേള്‍ക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇതേകുറിച്ച് നല്‍കിയ … Read more

തന്റെ രക്തത്തിനുവേണ്ടി ദാഹിച്ച ചില കേന്ദ്രങ്ങളുണ്ട്, വ്യക്തികളുണ്ട്. അവരോട് പരിഭവമില്ലെന്ന് മാണി

തിരുവനന്തപുരം: നിയമ മന്ത്രിയെന്ന നിലയില്‍ നിയമത്തോടുള്ള ആദരസൂചകമായാണ് തന്റെ രാജിയെന്ന് കെ.എം മാണി. തനിക്കെതിരെ ജഡ്ജിയുടെ ഭാഗത്തുനിന്നും ഗുരുതരമായ കുറ്റാരോപണം ഉണ്ടായിട്ടില്ല. ചില പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കോടതി ഉത്തരവിന്റെ പേരില്‍ ധാര്‍മികമായോ നിയമപരമായോ രാജിവെക്കേണ്ടതില്ല. മനഃസാക്ഷിയുടെ പ്രേരണയിലാണ് രാജിയെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ രക്തത്തിനുവേണ്ടി ദാഹിച്ച ചില കേന്ദ്രങ്ങളുണ്ട്, വ്യക്തികളുണ്ട്. അവരോട് പരിഭവമില്ല. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നത്. പിന്നില്‍ ആരെന്ന് അറിയാം. പക്ഷേ മാന്യതകൊണ്ട് ഇപ്പോള്‍ പറയുന്നില്ല. തനിക്ക് നീതി ലഭിച്ചില്ല. യു.ഡി.എഫില്‍നിന്ന് കൂടുതല്‍ … Read more

മോദി എഫ്ക്ട് എന്ന പുസ്തകം എഴുതാന്‍ പ്രതിഫലം ലഭിച്ചിരുന്നുവെന്ന് ഗ്രന്ഥകര്‍ത്താവ്

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ ജീവചരിത്രമെഴുതാന്‍ തനിക്ക് പണം ലഭിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ മോദി എഫ്ക്ട് എന്ന പുസ്തകം എഴുതാന്‍ പ്രതിഫലം ലഭിച്ചിരുന്നുവെന്ന് എഴുത്തുകാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ മാധ്യമ ഉപദേശകനുമായിരുന്ന ലാന്‍സ് പ്രൈസാണ് വെളിപ്പെടുത്തിയത്. എത്ര രൂപ കൈപ്പറ്റിയെന്ന് ലാന്‍സ്‌പ്രൈസ് വെളിപ്പെടുത്തിയില്ല. മോദിയുടെ അനുയായികളിലൊരാള്‍ അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതാന്‍ പ്രൈസിനെ സമീപിച്ചതിന് ശേഷമാണ് മോദിയെ കുറിച്ച് അദ്ദേഹം അറിഞ്ഞതെന്ന് ബ്രിട്ടീഷ് മാധ്യമമായ ടൈംസ് റിപ്പോര്‍ട് ചെയ്തിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പ്രൈസ് ഇത് നിഷേധിച്ചു. തനിക്ക് … Read more

മന്ത്രി കെ. ബാബുവിന് 50 ലക്ഷം നേരിട്ട് നല്‍കിയെന്ന് ബിജുരമേശ്, ഈയാഴ്ച കേസ് ഫയല്‍ ചെയ്യും

  തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്ത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി മന്ത്രി ബാബുവിനു താന്‍ നേരിട്ട് 50 ലക്ഷം രൂപ നല്കിയെന്ന് ബിജു രമേശ് ആരോപിച്ചു. മുന്‍പും ബിജു ഈ ആരോപണം ഉന്നയിച്ചിരുന്നു. 10 കോടി രൂപയാണ് ബാബു ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ താന്‍ നേരിട്ട ബാബുവിന്റെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എത്തി പണം കൈമാറുകയായിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈയാണ് പണം വാങ്ങിയതെന്നും … Read more