സ്ലൈഗോയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 21 നു , ബിഷപ്പ് കെവിൻ ഡോറൻ മുഖ്യാതിഥി

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ  ക്രിസ്മസ്  പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 21 നു നടക്കും. റാത്ത്കോർമക് നാഷണൽ സ്കൂളിൽ നടക്കുന്ന വൈകിട്ട് 4 മണിക്കാരംഭിക്കുന്ന ആഘോഷരാവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മീഡിയ ഓഫീസർ ഡയസ് സേവ്യർ അറിയിച്ചു . സ്ലൈഗോ  ബിഷപ്പ് കെവിൻ ഡോറൻ  മുഖ്യാതിഥിയായെത്തി ക്രിസ്മസ്  പുതുവത്സര സന്ദേശം നൽകും. പതിവ്‌ ചേരുവകൾക്കൊപ്പം നിരവധി പുതുമകളുമായാണ് ഇത്തവണത്തെ ആഘോഷം അതിഥികളെ കാത്തിരിക്കുന്നത്. ഈ പരിപാടിയിലൂടെ Sligo Cancer Support Centreനെ പിന്തുണയ്ക്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട് .അസോസിയേഷന്റെ  2025  ലെ … Read more

ഡബ്ലിൻ വിമാനത്താവളത്തിലെ കാർ പാർക്ക് വീണ്ടും തുറക്കുന്നു

2020 മുതൽ പ്രവർത്തനം നിർത്തിയിരുന്ന 42 ഏക്കർ വിസ്തൃതിയിലുള്ള ഡബ്ലിൻ വിമാനത്താവളത്തിലെ കാർ പാർക്ക് അടുത്ത വർഷം മാർച്ച് 10-ന് വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. 6,100 ഓളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്ന ഈ കേന്ദ്രം APCOA എന്ന യൂറോപ്പിലെ പ്രമുഖ പാർക്കിംഗ് സേവന കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്. “പാർക്ക്2ട്രാവൽ” ബ്രാൻഡിന്റെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന ഈ കാർ പാർക്ക്, ഡബ്ലിൻ വിമാനത്താവാളിലെ ടെർമിനലിൽ നിന്ന് 1.5 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും സൗജന്യ ഷട്ടിൽ … Read more

ഒക്ടോബറിൽ ഭവന വിലയില്‍ 9.7% വര്‍ദ്ധനവ്‌ : സി.എസ്.ഒ

അയർലണ്ടിലെ ഭവന വില വർദ്ധന തുടരുന്നു. ഒക്ടോബര്‍ വരെയുള്ള 12 മാസത്തിനിടെ വില 9.7% ഉയർന്നതയാണ് സെന്റ്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) ന്‍റെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. CSO പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഡബ്ലിനിലെ പ്രോപർട്ടി വില 10.4% ഉയർന്നു. അതേസമയം, ഡബ്ലിനു പുറത്തുള്ള വീടുകളുടെ വില 9.2% വരെ ഉയർന്നു. ഇതിന് മുൻപ്, Economic and Social Research Institute (ESRI) പ്രോപർട്ടി വിപണിയിലെ മൂല്യ വർദ്ധനവ് 10% അധികമായെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 2013-ൽ പ്രോപർട്ടി … Read more

ട്രംപിന്റെ താരിഫുകളും നികുതി മാറ്റങ്ങളും ഐറിഷ് സമ്പദ് വ്യവസ്ഥക്ക് ഭീഷണി : സെൻട്രൽ ബാങ്ക്

2025 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുമ്പോള്‍ അമേരിക്ക വരുത്തുന്ന താരിഫുകളും നികുതി മാറ്റങ്ങളും, അയര്‍ലണ്ടില്‍ പ്രവർത്തിക്കുന്ന യു എസ് കമ്പനികളിൽ തൊഴിലിനെയും, ഭാവി നിക്ഷേപ തീരുമാനങ്ങളെയും, കോർപ്പറേഷൻ നികുതികളെയും ബാധിച്ചേക്കാമെന്ന്, സെന്‍ട്രല്‍ ബാങ്ക് ത്രൈ മാസ ബുള്ളെറ്റിനില്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക അയര്‍ലണ്ടിന്റെ ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര പങ്കാളിയായതിനാൽ, യു.എസ്. സാമ്പത്തിക നയത്തിലെ മാറ്റങ്ങൾ ഐറിഷ് സമ്പദ് വ്യവസ്ഥയെ നേരിട്ടു ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ബാങ്ക് ബുള്ളെറ്റിനില്‍ പറഞ്ഞു. യുഎസ് മൾട്ടി‌നാഷണൽ കമ്പനികളിൽ … Read more

ഡേറ്റാ ലംഘനത്തിന് മെറ്റയ്ക്ക് ഐറിഷ് ഡാറ്റാ കമ്മീഷന്‍റെ €250 ദശലക്ഷം പിഴ

ഐറിഷ് ഡാറ്റാ സംരക്ഷണ കമ്മീഷൻ മെറ്റയ്‌ക്ക് ഡാറ്റാ ലംഘനത്തിനു €250 ദശലക്ഷം പിഴ അടയ്ക്കാൻ ഉത്തരവിട്ടു. ഈ ലംഘനം ലോകമെമ്പാടുമുള്ള 29 മില്യൻ ഫേസ്ബുക്ക് അക്കൗണ്ടുകളെ  ബാധിച്ചിരുന്നു, ഇതിൽ നിന്നു 3 മില്യൻ EU/EEA പ്രദേശത്തായിരുന്നു. ഡേറ്റാ ലംഘനം 2018 സെപ്റ്റംബറിൽ മെറ്റയിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡേറ്റാ ലംഘനത്തിൽ ഉൾപ്പെട്ട വ്യക്തിഗത വിവരങ്ങളിൽ ഉപഭോക്താക്കളുടെ പൂർണനാമം, ഇമെയിൽ വിലാസം, ഫോൺ നമ്പറുകൾ, സ്ഥലം, ജോലി സ്ഥാനങ്ങൾ, ജനന തീയതികൾ, മതം, ലിംഗം, ടൈംലൈൻ പോസ്റ്റുകൾ, ഉപയോക്താവ് അംഗമായ … Read more

കൈറാൻ ഡർണിൻ വധക്കേസിൽ അറസ്റ്റിലായ പ്രതി മരിച്ച നിലയിൽ

കൈറാൻ ഡർണിൻ വധക്കേസിൽ അറസ്റ്റിലായ ഒരു പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. കൈറാൻ ഡർണിൻ കൊലപാതകത്തില്‍ അന്വോഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു Anthony Maguire എന്നയാളെ അറസ്റ്റ് ചെയ്തിരുന്നത്. ഗാർഡായും അടിയന്തര സേവനങ്ങളും ചൊവ്വാഴ്ച ഉച്ചയ്ക്ക്  മുമ്പ് ഡ്രോഗ്ഹെഡയിലെ വീട്ടിൽ 36 വയസ്സുള്ള Anthony Maguire നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് അധികൃതർ സ്ഥലത്തെത്തിയത്. കൈറാൻ ഡർണിൻ നെ കാണാതായതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ്‌ മാസമാണ് മിസ്സിംഗ്‌ … Read more

അയർലൻഡിലെ ആദ്യ സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിനില്‍

അയർലൻഡിലെ ആദ്യത്തെ സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിനിൽ ആരംഭിച്ചു. ഏകദേശം ഒരു ദശകത്തിനു മുമ്പ് അനുമതി നൽകിയ പദ്ധതിയാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്. ഡബ്ലിനിലെ Merchants Quay Riverbank centre ൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം ഇഞ്ചക്ഷൻ മുഖേന മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി ശുചിത്വവും സുരക്ഷിതവുമായ ഇടം നൽകുന്നു. ഇവർ മുൻകൂട്ടി സ്വന്തമായി എത്തിച്ച മയക്കുമരുന്നുകൾ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കാനുള്ള സൗകര്യമാണിത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി സുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കുകയും, അതുവഴി ആരോഗ്യ പ്രശ്നങ്ങളും മറ്റു അപകടങ്ങളും … Read more

Mass Events, Sheela Palace അവതരിപ്പിക്കുന്ന ഗംഭീര ‘Music fest’ ജനുവരിയില്‍

അയർലൻഡ് മലയാളികൾക്ക് ഒരു സന്തോഷവാർത്ത, Mass events ഉം Sheela Palace ഉം ഗംഭീര മ്യൂസിക്‌ ഫെസ്റ്റ്മായെത്തുന്നു. അയർലണ്ടിൻ്റെ കലാചരിത്രം മാറ്റി എഴുതപ്പെടുന്ന നിമിഷം.  പുതുവത്സര ആഘോഷം ഗംഭീരമാക്കുവാൻ അഞ്ച് ബാൻഡുകളും അഞ്ചു പ്രശസ്ത പിന്നണി ഗായകരും ഒന്നിക്കുന്ന അസുലഭ നിമിഷം. കുടിൽ, കെ നോർത്ത്, ബാക്ക് ബെഞ്ചേഴ്‌സ്, ഓറ, തകിൽ ലൈവ് എന്നീ ബാൻഡുകൾ അണി നിരക്കുന്ന ഈ പൂരത്തെ പൊടിപൂരം ആക്കുവാൻ ജി വേണുഗോപാൽ, നജീം, നിത്യ മാമൻ, സയനോര, വൈഷ്ണവ് എന്നിവർ എത്തുന്നു. … Read more

അയർലണ്ടിലെ തൊഴില്‍ മേഖലയില്‍ ഗ്രീന്‍ സ്കില്ലുകളുടെ ആവശ്യകതയില്‍ 22.1 ശതമാനം വര്‍ധനവ്

അയർലണ്ടിൽ അടുത്തിടെ നടന്ന ഗവേഷണ പ്രകാരം, രാജ്യത്തെ ഹരിത പ്രതിഭകളുടെ (ഗ്രീന്‍ സ്കില്‍സ്) ആവശ്യകതയില്‍ കഴിഞ്ഞ വര്‍ഷം 22.1% വളര്‍ച്ചയുണ്ടായി. ഇത് ആഗോള ശരാശരിയായ 11.6%-നെക്കാള്‍ കൂടുതല്‍ ആണ്. മൈക്രോസോഫ്റ്റും ലിങ്ക്ഡ് ഇന്‍ ന്‍റെയും സഹകരണത്തോടെ IDA അയർലണ്ട് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ലേബർ മാർക്കറ്റ് പൾസ് പ്രകാരം, 2021 മുതൽ 2024 വരെ അയർലണ്ടിലെ ഹരിത പ്രതിഭകളുടെ ആവശ്യത്തിൽ 11.9% വളർച്ചയുണ്ടായപ്പോൾ, ആഗോളതലത്തിൽ അത് 6% മാത്രമായിരുന്നു, അതായത് ഇരട്ടിയിലധികം വളർച്ചയെന്ന് കാണിക്കുന്നു. ലിങ്ക്ഡ് ഇന്റെ … Read more

പുതിയ പെൻഷൻ പദ്ധതി അയലണ്ടില്‍ സാമൂഹിക അസമത്വം സൃഷ്ടിക്കുമെന്ന് നാഷണൽ വിമൻസ് കൗൺസിൽ

അയര്‍ലണ്ടില്‍ 2025 ല്‍ വരാനിരിക്കുന്ന പെൻഷൻ ഓട്ടോ-എൻറോള്മെന്റ് സ്കീം സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുമെന്ന് നാഷണൽ വിമൻസ് കൗൺസിൽ (NWC) പുറത്തു വിട്ട പുതിയ റിപ്പോർട്ടില്‍ പറയുന്നു. സ്ത്രീകൾ നേരിടുന്ന ഘടനാപരമായ പെൻഷൻ അസമത്വങ്ങൾ പരിഹരിക്കാൻ ഈ പദ്ധതിക്കു കഴിയില്ലെന്നും, ചില സാഹചര്യങ്ങളിൽ അവ വഷളാകാനും സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “സ്റ്റിൽ സ്റ്റക്ക് ഇൻ ദ ഗാപ്പ് – പെൻഷൻ ഓട്ടോ-എൻറോള്മെന്റ് ഫ്രം എ ജെൻഡർ ആൻഡ് കെയർ ലെൻസ്” എന്ന ഗവേഷണ റിപ്പോര്‍ട്ട്‌ 2024 ഡിസംബർ … Read more