നാലാമത് നോമ്പുകാല റെസിഡന്‍ഷ്യല്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗാള്‍വേ (അയര്‍ലണ്ട്)-: ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലും എല്ലാവര്‍ഷവും നടത്തിവരാറുള്ള നോമ്പുകാല റെസിഡന്‍ഷ്യല്‍ ധ്യാനം ഈ വര്‍ഷവും ഏപ്രില്‍ 15 ,16 ,17 (തിങ്കള്‍ ,ചൊവ്വ ,ബുധന്‍) എന്നീ തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ലാന്നന്‍സ് കോളേജില്‍ വെച്ച് നടത്തപ്പെടുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് പ്രഭാതപ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്ന ധ്യാനം ബുധനാഴ്ച വൈകിട്ട് പെസഹാ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും ശേഷം സമാപിക്കുന്നതായിരിക്കും . തുടര്‍ച്ചയായി നാലാം വര്‍ഷവും നടത്തപ്പെടുന്ന നോമ്പുകാല … Read more

‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019’ ഫാ.മാത്യു വയലുമണ്ണില്‍ നയിക്കും.

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ ഈ വര്‍ഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത്. കൂടാതെ മുന്‍ വര്‍ഷങ്ങളിലേതുപോലെ കുട്ടികള്‍ക്കുള്ള ധ്യാനവും ഉണ്ടായിരിക്കും. വചനപ്രഘോഷങ്ങളിലൂടെ അനേകായിരങ്ങളിലേയ്ക്ക് ദൈവവചനത്തിന്റെ ശക്തി പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.മാത്യു വയലുമണ്ണില്‍ നയിക്കുന്ന ‘ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ … Read more

ഡബ്ലിനില്‍ റെന്റ്റ് പ്രെഷര്‍ സോണ്‍ കാലാവധി 2021 വരെ നീട്ടി; ലീമെറിക് നഗരവും പ്രെഷര്‍ സോണിന്റെ പരിധിയില്‍

ഡബ്ലിന്‍: വാടക നിരക്ക് കുതിച്ചുയരുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കപ്പെട്ട റെന്റ്റ് പ്രെഷര്‍ സോണ്‍ പദ്ധതി കാലാവധി 2021 വരെ നീട്ടാന്‍ ധാരണ. വാടക കൂടിയ പ്രദേശങ്ങളില്‍ ഇത് നിയന്ത്രിക്കപ്പെടുന്ന പദ്ധതിയാണ് റെന്റ്റ് പ്രെഷര്‍ സോണ്‍ എന്ന് അറിയപ്പെടുന്നത്. പ്രെഷര്‍ സോണില്‍പെട്ട സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ 4 ശതമാനത്തില്‍കൂടുതല്‍ വാടക നിരക്ക് വര്‍ധിപ്പിക്കാനാവില്ല. ഡബ്ലിനിലെ വാടക വര്‍ദ്ധനവിനെ പിടിച്ചുനിര്‍ത്താന്‍ 2016-ല്‍ ആരംഭിച്ച പദ്ധതിയായിരുന്നു ഇത്. ഈ വര്‍ഷം പദ്ധതി കാലയളവ് അവസാനിക്കാനിരിക്കെയാണ് കാലാവധി 2021 വരെ നീട്ടിയത്. ഡബ്ലിന് കൗണ്ടിയെ … Read more

വേനല്‍ക്കാലത്ത് കോര്‍ക്കില്‍ നിന്ന് 8 പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ച് എയര്‍ ലിംഗസും റൈന്‍ എയറും

കോര്‍ക്ക്: സമ്മര്‍ സീസണില്‍ 8 പുതിയ റൂട്ടുകളില്‍ റൈന്‍ എയറും എയര്‍ ലിംഗസും സര്‍വീസ് നടത്തും. 5 രാജ്യങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകള്‍ കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. മേയ് 4 മുതല്‍ സെപ്റ്റംബര്‍ 28 വരെ കോര്‍ക്കില്‍ നിന്നും ക്രൊയേഷ്യയിലെ ധുബ്രോവനിക്കിലേക്ക് എയര്‍ ലിംഗസ് ആഴ്ചയില്‍ 2 സര്‍വീസുകള്‍ വീതം ആരംഭിക്കുന്നു. ഏപ്രില്‍ 17-നും ഒക്ടോബര്‍ 23 നും ഇടയില്‍ കോര്‍ക്ക് നൈസ് റൂട്ടിലും ആഴ്ചയില്‍ 2 സര്‍വീസുകള്‍ ഉണ്ടാകും. ജൂണ്‍ 2 നും ഓഗസ്റ്റ് … Read more

AWAKE EUROPE 2019-ന്റെ നേതൃത്വത്തില്‍ ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ഛനും ഫാദര്‍ സോജി ഓലിക്കല്‍ അച്ഛനും ചേര്‍ന്ന് നയിക്കുന്ന ധ്യാനം ജൂലൈ 19, 20, 21 തീയതികളില്‍…

മനൂത്: ലോക സുവിശേഷ വല്‍ക്കരണത്തിന് മുന്നണി പോരാളികളായ ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ഛനും ഫാദര്‍ സോജി ഓലിക്കല്‍ അച്ഛനും കൂടി നയിക്കുന്ന താമസിച്ചുള്ള ഇംഗ്ലീഷിലുള്ള ധ്യാനം മനൂത് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കപ്പെടും. ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ഛന്‍ ആദ്യമായിട്ട് അയര്‍ലന്‍ഡില്‍ താമസിച്ചു നേതൃത്വം നല്‍കുന്ന ധ്യാനം ആണിത്. ആയതിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ജൂലൈ 19, 20, 21 തീയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഇതിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. കിങ്ഡം റവലെറ്റര്‍ … Read more

10 കൗണ്ടികളില്‍ യെല്ലോ സ്‌നോ ഐസ് വാണിങ്; താപനില മൈനസ് ഡിഗ്രിയിലേക്ക്

ഗാല്‍വേ: മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് 10 ഐറിഷ് കൗണ്ടികളില്‍ യെല്ലോ സ്‌നോ ഐസ് വാണിങ് പ്രഖ്യാപിച്ചു. ഗാല്‍വേ, ലീട്രീം, മായോ, സ്ലിഗൊ, റോസ്‌കോമണ്‍, കാവന്‍, മോനാഗന്‍, ഡോനിഗല്‍, ലോങ്ഫോര്‍ഡ്, ലോത്ത് എന്നീ കണ്ടികളില്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച ഉച്ച വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് ഉള്ള കൗണ്ടികളില്‍ ആലിപ്പഴ വീഴ്ചയും ശക്തമായി തുടരുകയാണ്. ഇവിടെ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നേക്കും. പല പ്രദേശങ്ങളിലും രാത്രി താപനില പൂജ്യം മുതല്‍ 3 ഡിഗ്രി വരെ താഴ്‌ന്നേക്കാം. … Read more

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് കോടതി; കേസ് സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന്…

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയുടെ നടപടി. ഭൂമി ഇടപാടില്‍ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വിലയിരുത്തിയ കോടതി കര്‍ദ്ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ കൂട്ടുപ്രതികളാക്കി കോടതി നോട്ടീസ് അയച്ചു. സഭയിലെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന … Read more

സുക്കര്‍ബര്‍ഗ് ഡബ്ലിനിലെ ഗൂഗിള്‍ ആസ്ഥാനത്ത്

ഡബ്ലിന്‍: യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഡബ്‌ളിനിലെത്തി. ഗൂഗിള്‍ ആസ്ഥാനത്ത് അയര്‍ലണ്ടിലെ വിവര സാങ്കേതിക വകുപ്പിലെ ഉന്നത വൃത്തങ്ങളുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചര്‍ച്ച നടത്തും. വ്യാജ വാര്‍ത്താ നിയന്ത്രണം, ഡേറ്റ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളുടെ നിയന്ത്രണം, രാഷ്ട്രമായ പരസ്യങ്ങള്‍ നിയന്ത്രിക്കുക, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കല്‍ തുടങ്ങി ഫേസ്ബുക് ഉപയോക്താക്കളുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ കഴിയുമെന്ന് ഗൂഗിള്‍ സി.ഇ.ഓ ഐറിഷ് വിവര സാങ്കേതിക വിഭാഗം അധികൃതര്‍ക്ക് നേരത്തെ … Read more

ബ്രെക്‌സിറ്റ് ഇനിയെന്ത്? ബ്രിട്ടനില്‍ ആഗോള മാന്ദ്യത്തിന് സമാന സാഹചര്യം ഉടലെടുത്തേക്കുമെന്ന് ആശങ്ക. ഐറിഷ് സാമ്പത്തിക വളര്‍ച്ചയേയും ബാധിക്കുമെന്ന് മുന്നറിയിപ്പ്.

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നടപ്പില്‍ വരുത്താന്‍ അവതരിപ്പിക്കപ്പെട്ട ബദല്‍ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് തള്ളിയതോടെ യു.കെയില്‍ നോ ബ്രെക്‌സിറ്റ് ഡീല്‍ തുടരാന്‍ സാധ്യത. ബ്രെക്‌സിറ്റ് നടപടികള്‍ എങ്ങും എത്താത്തതിനാല്‍ യു.കെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സൂചന. പാര്‍ലമെന്റില്‍ മൂന്നാം ബ്രെക്‌സിറ്റ് പ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റെര്‍ലിങ്ങിന്റെ മൂല്യത്തില്‍ ഇടിവ് സംഭവിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടുതല്‍ നേടാന്‍ നടത്തിയ ഹിത പരിശോധന നടപ്പാക്കുമെന്ന ദൃഢനിശ്ചയത്തിലായിരുന്നു പ്രധാനമന്ത്രി തെരേസ മേ. എന്നാല്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ട നാല് നിര്‍ദ്ദേശങ്ങളും പരാജയപ്പെട്ടതിനാല്‍ പ്രധാനമന്ത്രി ഇന്ന് … Read more

പൊതു തെരെഞ്ഞെടുപ്പെന്ന ആവശ്യം ശക്തമാകുന്നു; ബ്രെക്‌സിറ്റില്‍ വീണ്ടും നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്റ്

ലണ്ടന്‍: വോട്ടെടുപ്പ് വീണ്ടും പരാജയപ്പെട്ടതോടെ പൊതു തെരഞ്ഞെടുപ്പെന്ന ആവശ്യവും ബ്രിട്ടനില്‍ ശക്തമാവുകയാണ്. 2016 ജൂണ്‍ 23 ന് ബ്രക്സിറ്റിനായി ബ്രിട്ടീഷ് ജനത വോട്ടു ചെയ്തതുമുതല്‍ അനിശ്ചിതത്വം തുടങ്ങിയതാണ്. 585 പേജുള്ള വിടുതല്‍ കരാര്‍ യൂറോപ്യന്‍ യൂണിയണിലെ 27 അംഗങ്ങള്‍ക്കും സ്വീകാര്യമായിരുന്നെങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റ് ഇത് അംഗീകരിച്ച് പാസാക്കണം. പ്രധാനമന്ത്രി തെരേസ മേ കരാറോടെ പിരിയാനുള്ള നീക്കത്തിലുമായിരുന്നു. പക്ഷെ പാര്‍ലമെന്റ് പല കുറി വോട്ടിനിട്ട് പരാജയപ്പെടുത്തി. ഒടുവില്‍ ഇന്നലെ അവതരിപ്പിച്ച ബദല്‍ ബ്രക്സിറ്റ് നിര്‍ദേശങ്ങളും പാര്‍ലമെന്റ് തള്ളി. ബ്രക്സിറ്റിന് … Read more