യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രെഷന്‍ ഉദ്യോഗസ്ഥന്‍ ഇളക്കിമാറ്റിയെന്ന് പരാതി…

തിരുവനന്തപുരം: ദമ്മാമിലേക്ക് പോകാന്‍ മക്കളോടൊപ്പം എത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കീറിയതായി പരാതി. കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മാര്‍ച്ച് 23ന് രാവിലെ എട്ട് മണിക്ക് സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പമാണ് യുവതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗള്‍ഫ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനായി ബോര്‍ഡിങ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥന് പാസ്പോര്‍ട്ട് കൈമാറിയപ്പോഴായിരുന്നു ദുരനുഭവം. പാസ്പോര്‍ട്ട് … Read more

പുതിയ കാറുകള്‍ക്ക് വേഗത നിയത്രണ ഉപകരണം ഘടിപ്പിക്കാന്‍ ഇ.യു നിര്‍ദ്ദേശം

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വേഗത നിയന്ത്രണം നടപ്പില്‍ വരുത്താന്‍ യൂണിയന്‍ പാര്‍ലമെന്റ് തയ്യാറെടുക്കുന്നു. 2022 ആവുന്നതോടെ യൂണിയന്‍ രാജ്യങ്ങളിലെ റോഡുകളില്‍ വേഗതയെ നിയന്ത്രിക്കാന്‍ കാറുകള്‍ക്ക് ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് സംവിധാനം നിര്ബന്ധമാക്കുമെന്ന് ഇ.യു ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി വ്യക്തമാക്കി. റോഡില്‍ വേഗത പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വേഗത നിയന്ത്രണം സാധ്യമാക്കുക എന്നതാണ് ഈ ഉപകരണത്തിന്റെ പ്രധാന ധര്‍മ്മം. ഇ.യു രാജ്യങ്ങളില്‍ അമിത വേഗത ഉണ്ടാക്കുന്ന അപകടങ്ങള്‍ വര്‍ധിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ വരും വര്‍ഷങ്ങളില്‍ യൂറോപ്യന്‍ റോഡുകള്‍ … Read more

തെക്കന്‍ ഡബ്ലിനില്‍ മാര്‍ക്കറ്റ് വിലക്കും താഴെ വാടക വീട് പദ്ധതി; സ്റ്റേറ്റ് ഏജന്‍സിയുടെ കീഴില്‍ തയ്യാറാവുന്നത് അറുനൂറോളം വീടുകള്‍

ഡബ്ലിന്‍: ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ കീഴില്‍ തെക്കന്‍ ഡബ്ലിനില്‍ വാടക വീട് പദ്ധതി തയാറാവാകുന്നു. ശരാശരി വരുമാനക്കാര്‍ക്ക് താമസമൊരുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് തെക്കന്‍ ഡബ്ലിനിലെ ഷാഖിലില്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നത്. 2 ബെഡ്റൂം ഉള്ള വാടക വീടിന് ഡബ്ലിനിലെ മാര്‍ക്കറ്റ് വില മാസം 1850 യൂറോ ആണ്. സ്റ്റേറ്റ് ഏജന്‍സിയുടെ കോസ്റ്റ് റെന്റ്റല്‍ പദ്ധതിയുടെ ഭാഗമായി 1300 യുറോക്ക് ഡബ്ലിനില്‍ വാടക വീടുകള്‍ ലഭ്യമാക്കുന്ന ആദ്യത്തെ ഹോം പ്രോജക്റ്റ് കൂടിയാണിത്. 600 വീടുകളില്‍ 300 എണ്ണം കുറഞ്ഞ വാടകക്ക് … Read more

റേഡിയോഗ്രാഫറുടെ കൈപ്പിഴ; അയര്‍ലണ്ടിലെത്തുന്ന വിദേശ മെഡിക്കല്‍ ഉദ്യോഗാര്‍ഥികളുടെ നിയമനത്തില്‍ കാതലായ മാറ്റം വരുത്താന്‍ എച്ച്.എസ്.ഇ-യോട് കോടതി നിര്‍ദ്ദേശം

വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ക്ക് പറ്റിയ കൈപ്പിഴ ചൂണ്ടിക്കാട്ടി ഐറിഷ് ആശുപത്രികളിലെ നിയമന രീതികളില്‍ കാതലായ മാറ്റം വരുത്താന്‍ കോടതി ഉത്തരവ്. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ 2017-ല്‍ ഉണ്ടായ സംഭവത്തിന്റെ കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന പ്രഖ്യാപനമുണ്ടായത്. വാട്ടര്‍ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ കുഞ്ഞിനെ സ്‌കാന്‍ ചെയ്യുന്നതിനിടയില്‍ കൂടെ വന്ന അമ്മയിലേക്കും അനാവശ്യമായി റേഡിയേഷന്‍ കടത്തിവിട്ട സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ആഫ്രിക്കന്‍ വംശജയായ കാഷിമ്പോ മാസോഡയുടെ പേരിലുള്ള കേസ് വിധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ ജോലി … Read more

കോര്‍ക്ക് ആശുപത്രിയില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കോര്‍ക്ക്: കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവത്തില്‍ സംശയം നീളുന്നത് ആശുപത്രി അധികൃതര്‍ക്ക് നേരെ. അയര്‍ലണ്ടില്‍ നടന്നിട്ടുള്ള പ്രസവാനന്തര മരണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നൊവാര്‍ട്ടിസ് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയില്‍ ജീവനക്കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ കോര്‍ക്ക് സ്വദേശിനി മേരി ഡൗണിയും ഇവരുടെ നവജാത ശിശുവുമാണ് രണ്ടു ദിവസങ്ങളിലായി കോര്‍ക്ക് ആശുപത്രിയില്‍ മരണമടഞ്ഞത്. അമ്മയെയും കുഞ്ഞിനേയും രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രസവാനന്തരം മേരിക്ക് ചില … Read more

പുനരുത്പാദന ഊര്‍ജ്ജ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു.

ഡബ്ലിന്‍: പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് പകരം അയര്‍ലന്‍ഡ് പുനരുത്പാദന ഊര്‍ജ്ജ മേഖലയിലേക്ക് ചുവടുമാറ്റം നടത്താനൊരുങ്ങുന്നു. 2030 ആവുന്നതോടെ ഊര്‍ജ്ജ ഉത്പാദനം 20 ശതമാനം വരെ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിച്ച് സുസ്ഥിര വികസന മാതൃക പിന്തുടരുമെന്ന് രാജ്യത്തെ ഊര്‍ജ്ജ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റിലൂടെ ഊര്‍ജ്ജ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയ ഡെന്‍മാര്‍ക്ക് മാതൃക അയര്‍ലണ്ടും പിന്തുടര്‍ന്നേക്കും. കടലില്‍ നിന്നും വീശിയടിക്കുന്ന കാറ്റിനെ ഊര്‍ജ്ജമാക്കി ഉപയോഗിക്കുന്നതില്‍ ഡെന്മാര്‍ക്ക് വിജയം കണ്ടിരുന്നു. പുനരുത്പാദന ഊര്‍ജ്ജ … Read more

ലിങ്ക് വിന്‍സ്റ്റാര്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ്

ഡബ്ലിന്‍: എ.ഐ.സി.സി.യുടെ വിദേശ ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ഘടകം പ്രസിഡന്റായി എം.എം ലിങ്ക് വിന്‍സ്റ്റാറിനെ നിയമിച്ചതായി ചെയര്‍മാന്‍ സാം പിത്രോഡ അറിയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവികളായ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ളവര്‍ ഒത്തുചേരുന്ന സംഘടനയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി). രാഹുല്‍ഗാന്ധിയടക്കമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കള്‍ അയര്‍ലണ്ടില്‍ എത്തുമ്പോള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന ചുമതയും ഐ.ഒ.സിക്കാണ്. നിലവില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് അനുഭാവികളായ മലയാളികളുടെ സംഘടനയായ ഒ.ഐ.സി.സി-യുടെ പ്രസിഡന്റാണ് ഇദ്ദേഹം. … Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അറിയിപ്പ്; നോട്ട് നിരോധന ദിനത്തെ ഓര്‍മിപ്പിക്കുംവിധം ജനത്തെ വീണ്ടും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അറിയിപ്പ് വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത് വന്‍ ആകാംക്ഷയും പരിഹാസങ്ങളും. 2016 നവംബര്‍ എട്ടാംതീയതി ഇതുപോലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസങ്ങളും അഭ്യൂഹങ്ങളും പരന്നത്. രാവിലെ 11.45നാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ 12.15ഓടെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. തെരഞ്ഞെടുപ്പ് റദ്ദാക്കുമോയെന്നും പാകിസ്ഥാനുമായി യുദ്ധം പ്രഖ്യാപിക്കുമോയെന്നും വിമര്‍ശകര്‍ ചോദിച്ചു. സുപ്രധനമായ മറ്റെന്തോ കാര്യം പ്രധാനമന്ത്രി … Read more

നോ ബ്രെക്‌സിറ്റ് ഡീല്‍ അയര്‍ലണ്ടിലെ വളര്‍ച്ചാ നിരക്ക് കുറച്ചേക്കുമെന്ന് ഇ.എസ്.ആര്‍.ഐ മുന്നറിയിപ്പ്

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ അയര്‍ലണ്ടിന്റെ വളര്‍ച്ചാ നിരക്ക് വരും വര്‍ഷങ്ങളില്‍ കുറച്ചേക്കുമെന്ന് ഇക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്. പ്രത്യക്ഷത്തില്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് നോ ബ്രെക്‌സിറ്റ് ഡീല്‍ പ്രഹരം ഏല്‍പ്പിക്കില്ലെന്ന് കണക്കാക്കുന്നുവെങ്കിലും തൊട്ടടുത്ത യൂണിയന്‍ രാജ്യങ്ങള്‍ എന്ന നിലയില്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് വരും വര്‍ഷങ്ങളില്‍ 5 ശതമാനം വരെ കുറയാന്‍ ഇടയുണ്ടെന്ന് ഇ.എസ്.ആര്‍.ഐ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക വളര്‍ച്ച കുറഞ്ഞാല്‍ നിലവില്‍ അയര്‍ലണ്ടുകാര്‍ക്ക് ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍ എല്ലാം നിര്‍ത്തലാക്കപ്പെടും. ഗവണ്മെന്റ് ജീവനക്കാരുടെ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വാര്‍ഷിക നോമ്പ്കാല ധ്യാനം: ഏപ്രില്‍ 13 മുതല്‍ മൂന്ന് കേന്ദ്രങ്ങളിലായി നടത്തുന്നു…

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പതിവായി നടത്തിവരുന്ന വലിയ ആഴ്ചയിലെ ധ്യാനവും വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങളും ഈ വര്‍ഷം കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കുവാന്‍ സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെ പുന:ക്രമീകരിച്ച് മൂന്ന് കേന്ദ്രങ്ങളില്‍ മൂന്ന് അവസരങ്ങളിലായി നടത്തുന്നു. ബ്രേ, ബ്ലാക്ക്‌റോക്ക്, താലാ കുര്‍ബാന സെന്ററുകളിലെ ആളുകളെ പ്രധാനമായും ഉദ്ദേശിച്ച് ഏപ്രില്‍ 13, 14 (ശനി, ഓശാന ഞായര്‍) തീയതികളില്‍ താലായിലുള്ള Church of the Incarnation, (Fettercairn, Kilcarrig Ave, Fettercairn, Dublin 24) ദേവാലയത്തില്‍ വച്ച് … Read more