ഗ്ലോബല്‍ ടീച്ചര്‍ പുരസ്‌കാരം: 1 മിലന്‍ ഡോളര്‍ കെനിയന്‍ ഗ്രാമത്തിലെ സെക്കണ്ടറി സ്‌കൂള്‍ കണക്ക്, ഫിസിക്‌സ് അദ്ധ്യാപകന്‍ പീറ്റര്‍ താബിച്ചിക്ക്.

കെനിയ: 2019-ലെ ഗ്ലോബല്‍ ടീച്ചര്‍ പുരസ്‌കാരം കെനിയയിലെ റിഫ്റ്റ് താഴ്വരയിലുള്ള ഗ്രാമത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ കണക്ക്, ഫിസിക്സ് അധ്യാപകന്. 1 മില്ല്യണ്‍ ഡോളറാണ് സമ്മാനത്തുക. തന്റെ ശമ്പളത്തിന്റെ 80 ശതമാനവും പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി ചെലവിട്ടാണ് പീറ്റര്‍ താബിച്ചി ഈ അവാര്‍ഡിന് അര്‍ഹനായത്. ദുബായില്‍ ഹോളിവുഡ് താരം ഹഗ് ജാക്ക്മാന്‍ അവതാരകനായ ചടങ്ങില്‍ പീറ്റര്‍ അവാര്‍ഡ് സ്വീകരിച്ചു. ‘ആഫ്രിക്കയില്‍ ഓരോ ദിവസവും ഒരു പുതിയ പേജും, പുതിയ അധ്യായവുമാണ് ഞങ്ങള്‍ തുറക്കുക. ഈ സമ്മാനം എനിക്കുള്ള അംഗീകാരമല്ല … Read more

അയര്‍ലണ്ടില്‍ ജോലി തേടുന്ന വിദേശ മെഡിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത കാലയളവ് പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കുന്നു; നേഴ്സുമാര്‍ക്കും നിയമം ബാധകമാകും.

ഡബ്ലിന്‍: വിദേശ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തി നിയമനം നേടാന്‍ ആഗ്രഹിക്കുന്ന മെഡിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌ക്രീനിങ് നിര്‍ബന്ധമാക്കി ഐറിഷ് ഹൈക്കോടതി ഉത്തരവിറക്കി. നേഴ്സുമാര്‍, ഡോകര്‍മാര്‍, റേഡിയോഗ്രാഫര്‍ തുടങ്ങി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ അയര്‍ലണ്ടില്‍ എത്തുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും പ്രായോഗിക പരിശീലനം പരിശോധിച്ച് മാത്രം നിയമനം നല്‍കാന്‍ കോടതി എച്ച്.എസ്.ഇ യുടെ റിക്രൂട്ട്‌മെന്റ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. നിശ്ചിത കാലാവധിക്കുള്ളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയെന്ന് നിയമന സമയത്ത് ഉറപ്പ് വരുത്താനും കോടതി നിര്‍ദ്ദേശിച്ചു. പ്രായോഗിക പരിശീലനവുമായി … Read more

റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി

ഇറ്റലി: അഞ്ച് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് വീട്ടില്‍ വെച്ച്‌ മാതാപിതാക്കള്‍ സുന്നത്ത് കര്‍മ്മം നടത്തിയതിനെത്തുടര്‍ന്ന് മരണമടഞ്ഞു. ഇറ്റലിയിലാണ് സംഭവം. റോമൻ കാത്തലിക് രാജ്യമായ ഇറ്റലിയിൽ പബ്ലിക് ഹെൽത്ത് സ്ഥാപനങ്ങളിൽ സുന്നത്ത് ചെയ്യാൻ അനുവാദമില്ല. അതിനാലാണ് മാതാപിതാക്കൾ സ്വയം ഈ ദൗത്യം ഏറ്റെടുത്ത് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയത്. നോര്‍ത്ത് ഇറ്റലിയിലെ ബൊളോഗ്‌നയിലെ ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമുണ്ടായ കുഞ്ഞ് ആശുപത്രിയിലെത്തി ഏതാനും സമയത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഘാന വംശജരാണ് കുട്ടിയുടെ മാതാപിതാക്കളെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് … Read more

ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറില്‍ നടന്ന മൂന്നാമത്തെ വോട്ടെടുപ്പില്‍ നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തിരിച്ചടിയായി. രണ്ടു തവണ വോട്ടിനിട്ട് പരാജയപ്പെട്ട കരാറിന് ഇക്കുറിയും എം പിമാരുടെ ഭുരിപക്ഷം ലഭിക്കില്ലെന്ന് തെരേസാ മേയ് തന്നെ വ്യക്തമാക്കിയിരുന്നു. കരാറിന്റെ നിയന്ത്രണം ലഭിച്ചതോടെ ബ്രക്സിറ്റ് നടപ്പാക്കുന്നതിന് പാര്‍ലമെന്റ് ബദല്‍ പരിപാടികള്‍ കൊണ്ടുവരും. കരാറില്ലാതെ ഏപ്രില്‍ 12നും കരാറോടെ മേയ് 22നുമാണ് ബ്രിട്ടന് യുറോപ്യന്‍ യൂണിയന്‍ വിടാനുള്ള നിലവിലെ കാലപരിധി. അതേസമയം ബ്രെക്‌സിറ്റ് നടപടികള്‍ക്കായി വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന് … Read more

മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്ന ടൂറിസം മേഖല ഇത്തവണ പിന്നോട്ടടിക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്. ട്രാന്‍സ് അറ്റ്‌ലാന്റിക് യാത്രകള്‍ക്ക് മാക്‌സ് വിമാനങ്ങള്‍ ഒഴിവാക്കിയതോടെ യാത്രാ പ്രതിസന്ധി തുടരുകയാണ്. യു.എസ് കനേഡിയന്‍ സഞ്ചാരികളുടെ എണ്ണം ഇക്കാരണത്താല്‍ കുറഞ്ഞുവരികയാണ്. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ നിന്നും വിനോദസഞ്ചാരത്തില്‍ നില്‍ക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചിരുന്നു. മാക്‌സ് ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ യൂറോപ്യന്‍ വ്യോമാതിര്‍ത്തിയില്‍ റദ്ദാക്കിയതോടെ ട്രാന്‍സ് അറ്റ്‌ലാന്റിക് യാത്രകള്‍ പലതും റദ്ദ് ചെയ്യപ്പെടുകയാണ്. മാക്‌സ് വിമാനങ്ങള്‍ക്ക് പകരം മറ്റു വിമാനങ്ങള്‍ … Read more

യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം

ലൊറേറ്റോ (ഇറ്റലി): കന്യാമറിയം വസിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന നസ്രേത്തിലെ വീട്ടില്‍ വെച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവെച്ചു. യേശുവിന്റെ ജനനം മാലാഖ മറിയത്തെ അറിയിച്ചത് ഇവിടെവെച്ചാണെന്ന് വിശ്വസിച്ച് പോരുന്നു. യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവെയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഈ ഭവനം തിരഞ്ഞെടുക്കുകയായിരുന്നു. ലോകമെങ്ങുമുള്ള യുവജനങ്ങളുടെ വീടായതുകൊണ്ടാണ് ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കാന്‍ ഇവിടം തിരഞ്ഞെടുത്തതെന്ന് മാര്‍പാപ്പ പറഞ്ഞു ഇപ്പോള്‍ ലൊറേറ്റോ കത്തീഡ്രലിന്റെ ഭാഗമായ ഈ ചെറുകല്‍പ്പുര വിശുദ്ധ നാട്ടില്‍ നിന്ന്, കുരിശുയുദ്ധ … Read more

വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍

മെല്‍ബണ്‍ : അതിശക്തമായ വെറോനിക്ക ചുഴലിക്കാറ്റ് തീരം തൊടാന്‍ ഒരുങ്ങുന്നു. വെറോനിക്ക ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആസ്ട്രേലിയയുടെ വടക്ക് പടിഞ്ഞാറന്‍ തീരമേഖല അതീവ ജാഗ്രതയില്‍. പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. പ്രദേശവാസികള്‍ വീട്ടിന് പുറത്തേക്കിറങ്ങരുതെന്ന നിര്‍ദ്ദേശം പ്രാദേശിക ഭരണകൂടം നല്‍കിയിട്ടുണ്ട്. കരയില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരെ എത്തിയ വെറോനിക്ക ചുഴലിക്കാറ്റ് താമസിയാതെ തീരം തൊടും നേരത്തെ വടക്കന്‍ തീരമേഖലയില്‍ കനത്ത നാശനഷ്ടം വിതച്ച ട്രെവര്‍ ചുഴലിക്കാറ്റിന് തൊട്ടുപിന്നാലെയാണ് വെറോനിക്ക തീരം തൊടാന്‍ ഒരുങ്ങുന്നത്. കനത്ത മഴയെതുടര്‍ന്ന് … Read more

എസ്സെന്‍സ് അയര്‍ലണ്ട് അവതരിപ്പിക്കുന്ന സ്വതന്ത്രചിന്ത സെമിനാര്‍ iresSENSE ’19 Hominem ഡബ്ലിനില്‍

ഡബ്ലിന്‍: സ്വതന്ത്ര ചിന്തയും, സയന്‍സും, മാനവികതയും പ്രോത്സാഹിപ്പിച്ചുകൊണ്ട് എസ്സെന്‍സ് അയര്‍ലണ്ട് സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ iresSENSE’19 Hominem വരുന്ന മെയ് നാലാം തിയതി ഉച്ചതിരിഞ്ഞ് 1.30 മുതല്‍ വൈകിട്ട് 6 മണി വരെ ഡബ്ലിനില്‍ താലയിലെ സയന്റോളജി ഓഡിറ്റോറിയത്തില്‍ വെച്ചും (D24CX39), esSENSE UK അവതരിപ്പിക്കുന്ന Hominem ’19 മെയ് ആറാം തിയതി ലണ്ടനില്‍ വച്ചും നടക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി കേരളത്തിലങ്ങോളമിങ്ങോളം സാമൂഹിക ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത ചിന്തകരായ സി രവിചന്ദ്രന്‍ വൈശാഖന്‍ … Read more

മുംബൈയില്‍ നിന്നും പുറപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബോംബ് ഭീഷണി; യാത്രാമധ്യേ വിമാനം അടിയന്തിരമായി നിലത്തിറക്കി

സിംഗപ്പൂര്‍: ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. 263 യാത്രക്കാരുമായി എസ്‌ക്യൂ 423 വിമാനമാണ് മുംബൈയില്‍നിന്നും പറക്കുന്നതിനിടെ നിലത്തിറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. തിങ്കളാഴ്ച രാത്രി 11.30നാണ് വിമാനം മുംബൈയില്‍നിന്നും പുറപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ എട്ടോടെ സുരക്ഷിതമായി ചാംഗി വിമാനത്താവളത്തില്‍ വിമാനം ഇറക്കി. പറന്നുയര്‍ന്നതിനു ശേഷമാണ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പൈലറ്റിന് ലഭിച്ചത്. ഇതോടെ സിംഗപ്പൂര്‍ … Read more

അയര്‍ലണ്ടിലെ വിവാഹമോചന കാലാവധി കുറച്ചുകൊണ്ടുവരാന്‍ നടപടികള്‍ ആരംഭിച്ചു.

ഡബ്ലിന്‍: വിവാഹമോചനം നേടാന്‍ ദീര്‍ഘനാളത്തെ കാത്തിരുപ്പ് അവസാനിപ്പിക്കുന്ന നിയമ ഭേദഗതി മന്ത്രിസഭ ഇന്ന് ചര്‍ച്ചക്കെടുക്കും. ഐറിഷ് ഭരണഘടന അനുസരിച്ച് വിവാഹമോചനം നേടാന്‍ ദമ്പതിമാര്‍ 4 വര്‍ഷം വരെ മാറി താമസിക്കണം. ഇത് ബോധ്യപ്പെട്ടതിന് ശേഷമാണ് കോടതി വിവാഹമോചനം അനുവദിക്കുന്നത്. ബന്ധം വേര്‍പ്പെടുത്താന്‍ ഇത്രയും നീണ്ട കാലാവധി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പൗര സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. മേയ് 24 നു നടക്കുന്ന ഹിതപരിശോധന വിജയിച്ചാല്‍ വിവാഹമോചന കാലാവധി 4 വര്‍ഷത്തില്‍ നിന്ന് 2 വര്‍ഷമാക്കി കുറയ്ക്കാനാകും. ഭരണഘടനാ … Read more