നോര്‍വീജിയന്‍ എയറിന്റെ യു.എസ് യാത്രകള്‍ ഇനിമുതല്‍ ഡബ്ലിനില്‍ നിന്ന് മാത്രം…

ഡബ്ലിന്‍: കോര്‍ക്ക്, ഷാനോന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും യു.എസ് ലേക്ക് സര്‍വീസ് നടത്തുന്ന നോര്‍വീജിയന്‍ എയര്‍ വിമാന യാത്രകള്‍ ഇനിമുതല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആരംഭിക്കും. ഏപ്രില്‍ 1 മുതല്‍ 10 വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട സര്‍വീസ് താത്കാലികമായി ഡബ്ലിനില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് നോര്‍വീജിയന്‍ എയര്‍. കോര്‍ക്കിലെ ഷാനോനിലും ഉള്ളവരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച് ഇവിടെ നിന്നും യു.എസ് ലേക്കുള്ള സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ 4 തവണ ഡബ്ലിനില്‍ നിന്നും യു.എസ് ലേക്ക് നോര്‍വീജിയന്‍ എയര്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. … Read more

ബ്രിഡ്ജ് 2019-ന്റെ ഇന്റര്‍നാഷണല്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ് മേയ് 4,5 തീയതികളില്‍ ബ്രാഞ്ചസ്‌ടൌണ്‍ മില്ലേനിയം പാര്‍ക്ക് മൈതാനത്ത്…

അയര്‍ലണ്ടിലെ കലാസാംസ്‌കാരിക മേഖലയില്‍ ഒരു സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യന്‍ ഫാമിലി ക്ലബ് (IFC, Blanchardstown) ഫിന്‍ഗല്‍ കൗണ്ടി കൗണ്‍സിലിന്റെ സഹകരണത്തോടെ ബ്ലാഞ്ചസ്‌ടൌണ്‍ ഷോപ്പിംഗ് സെന്ററിനോട് ചേര്‍ന്നുള്ള മില്ലെനിയം പാര്‍ക്ക് മൈതാനത്ത് (North end of millennium park located near McDonald’s drive thru and Krispy Kreme) മെയ് 4,5 തീയതികളില്‍ ‘ബ്രിഡ്ജ് 2019’ എന്ന ഫുഡ് & കള്‍ച്ചറല്‍ മേള സംഘടിപ്പിക്കുന്നു. ഭാരതീയ സമൂഹത്തിനോടപ്പം, അയര്‍ലന്‍ഡ്, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍, ഫിലിപ്പീന്‍സ്, ആഫ്രിക്ക, അമേരിക്ക, … Read more

നോർത്തേൺ അയർലണ്ടിൽ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ആന്റി റേഷ്യല്‍ ഡേ ക്യാംപെയ്ൻ സംഘടിപ്പിച്ചു

ബെൽഫാസ്റ്റ്: ഇന്ത്യൻ വര്‍ക്കേഴ്സ് അസോസിയേഷന്റെ (IWA) ബെല്‍ഫാസ്റ്റ് ഘടകത്തിന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് നേഷന്‍സ് ആഹ്വാനം ചെയ്ത ആന്റി റേഷ്യല്‍ ഡേ ക്യാംപെയ്ൻ സംഘടിപ്പിച്ചു. മൈഗ്രന്റ് കമ്മ്യുണിറ്റിയോട് സര്‍ക്കാര്‍ തലത്തില്‍ അനുഭാവപൂര്‍ണമായ നിലപാടുകള്‍ ആണ് ഉള്ളതെങ്കിലും ജോലി സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും റേഷ്യല്‍ ഡിസ്ക്രീമിനേഷന്‍ പ്രശ്നങ്ങള്‍ നോര്‍ത്തേണ്‍ ഐര്‍ലണ്ടിലും വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനെതിരെ ആയിരുന്നു ക്യാംപെയ്ൻ. റേഷ്യല്‍ ഘടകങ്ങളെ പൂര്‍ണ്ണമായും ഇല്ലാതെ ആക്കാനുള്ള യുണൈറ്റഡ് നേഷന്‍സിന്റെ ശ്രമങ്ങളുടെ ഭാഗമായയുള്ള എല്ലാ ക്യാംപെയ്‌നുകളും കൂടുതല്‍ ഇതര കമ്മ്യൂണിറ്റി … Read more

യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787 വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു; പൈലറ്റിന്റെ ഇടപെല്‍ ഒഴിവാക്കിയത് വന്‍ അപകടം

ഫ്രാന്‍സ്: മെല്‍ബണില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787-900 ജെറ്റ് വിമാനത്തിനുള്ളില്‍ നിന്നാണ് പുക ഉയര്‍ന്നുന്നത് ശ്രദ്ധയില്‍പ്പെട്ടത്. യാത്ര തിരിച്ച് അര മണിക്കൂറിനുള്ളില്‍ തെന്നെ കോക്പിറ്റിനുള്ളില്‍ നിന്നും പുക ഉയരുകയായിരുന്നു. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഫ്രാന്‍സിലെ ന്യൂ കാലിഡോണിയയിലേക്ക് വിമാനം വഴി തിരിച്ചു വിട്ടു. പൈലറ്റിന്റെ സമയോചിതമായ ഇടപെലുകള്‍ കൊണ്ടാണ് അപകടം തലനാരിഴയ്ക്ക് ഒഴിവായത്. 256 പേരുമായി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്ക് പുറപ്പെട്ട വിമാനമാണ് പുക ഉയര്‍ന്നതോടെ വഴിതിരിച്ചു വിട്ടത്. … Read more

ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ക്ക് നേരെ മിന്നല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജൂത കേന്ദ്രങ്ങള്‍ ഭീകര സംഘടനകളായ ഐഎസും അല്‍ ഖ്വയ്ദയും ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളിയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ജൂത കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഭീകര സംഘടനകള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അടുത്ത നാലുദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയിലെ ഇസ്ലായേല്‍ എംബസി, മുംബൈയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗ്, ജൂതര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനമുപയോഗിച്ചോ കത്തികൊണ്ടോ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഐഎസ് ഭീകരനും വക്താവുമായ അബു … Read more

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പത്നി അന്തരിച്ചു

ചങ്ങനാശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി ദേവിയമ്മ (കെ കുമാരി-75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപ്പ്ത്രിയിലായിരുന്നു അന്ത്യം. ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ട് 4.40നായിരുന്നു മരണം. സംസ്‌കാരം നാളെ മതുമൂലയിലെ വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: ഡോ.എസ്.സുജാത (പ്രിന്‍സിപ്പല്‍, എന്‍എസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാര്‍ (കൊടക് മഹിന്ദ്ര ബാങ്ക്), ശ്രീകുമാര്‍ (എന്‍എസ്എസ് ഹെഡ് ഓഫിസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്)

ഒസിഐ കാര്‍ഡ് പുതുക്കിയോ? ഇന്ത്യന്‍ ഗവണ്‍മെന്റ് നിയമം ശക്തമാക്കുന്നു; ഈസ്റ്ററിന് നാട്ടിലെത്താന്‍ തയ്യാറെടുക്കുന്നവര്‍ ജാഗ്രതൈ…

ന്യൂ ഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഒസിഐ കാര്‍ഡ് വിമാന യാത്രയില്‍ നിര്‍ബന്ധമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ച് നല്‍കുന്ന ആജീവനാന്ത വിസയാണ് ഒസിഐ. ഇന്ത്യയിലേക്ക് ഉള്ള യാത്രയില്‍ അത്ര നിര്‍ബന്ധമല്ലാതിരുന്ന ഈ വിസ ഇപ്പോള്‍ പല എയര്‍പോര്‍ട്ടുകളിലും ചെക്ക്-ഇന്‍ സമയത്ത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. യു.കെ എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ ഒസിഐ കാര്‍ഡുകള്‍ നിര്‍ബന്ധമായും അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനം കയറുമ്പോഴും ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുമ്പോഴും ഒസിഐ കാര്‍ഡ് … Read more

മുള്ളര്‍ റിപ്പോര്‍ട്ട് പുറത്ത്: ട്രെമ്പിനെ കുടുക്കാന്‍ ഡെമോക്രറ്റുകള്‍ ഉയര്‍ത്തിയ വാദങ്ങള്‍ പൊളിഞ്ഞു

വാഷിംഗ്ടണ്‍: 2016 യു.എസ് പ്രെസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നിട്ടില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. യു.എസ് സ്പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യന്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും തെരെഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ട്രംപ് നിയമം ലംഘിച്ചിട്ടില്ലെന്നും മുള്ളര്‍ വ്യക്തമാക്കി. ട്രംപിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഡെമോക്രാറ്റുകളുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഈ ഔദ്യോഗിക റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് സ്പെഷ്യല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ … Read more

അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന്റെ ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാകും

ന്യൂഡല്‍ഹി: അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും. സിയാച്ചിന്‍ ലഡാക്ക് പോലുള്ള ഉയര്‍ന്ന മേഖലകളിലെ സൈനിക വിന്യാസം കണക്കിലെടുത്താണ് ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നത്. അമേരിക്കന്‍ കമ്പനി ബോയിങ്ങാണ് ഇന്ത്യയ്ക്കു വേണ്ടി ഹെലിക്കോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യ വാങ്ങുന്ന 15 ചിനൂക്കുകളില്‍ ആദ്യ നാലെണ്ണമാണ് ഇന്ന് വ്യോമസേനയുടെ ഭാഗമാകുന്നത്. ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് 10,000 കോടി രൂപയുടെ കരാറാണ് ബോയിങ്ങുമായി ഇന്ത്യയ്ക്കുള്ളത്. ഉയര്‍ന്ന ഭാരവാഹക ശേഷിയുള്ള സി.എച്ച്.-47 എഫ് -1 വിഭാഗത്തില്‍പ്പെട്ട ചിനൂക്കിന്റെ ഏറ്റവും … Read more

താലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സ്‌ഫോടകവസ്തു; നിവാസികള്‍ പരിഭ്രാന്തിയിലായത് മണിക്കൂറുകള്‍.

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. സംഭവം ശ്രദ്ധയില്‍പ്പെത്തതിനെ തുടര്‍ന്ന് താലയിലെ ‘ബ്രൂക് വ്യൂ റൈസ്’ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും താമസക്കാരെ ഉടന്‍ മാറ്റുകയായിരുന്നു. ഞായറാഴ്ച 12 എഎം ഓടെ അപ്പാര്‍ട്ട്‌മെന്റില്‍ അജ്ഞാതവസ്തു കണ്ടെത്തിയതായി ഗാര്‍ഡയ്ക്ക് അറിയിപ് ലഭിക്കുകയായിരുന്നു. ഉടന്‍ സംഭവസ്ഥലത്ത് എത്തിയ പോലീസ് കെട്ടിടം മുഴുവന്‍ ഒഴിപ്പിച്ച ശേഷം സ്‌ഫോടക വസ്തു പരിശോധിക്കാന്‍ ബോംബ് സ്‌കോഡിന്റെ സഹായം തേടുകയായിരുന്നു. അപ്പാര്‍ട്ട്‌മെറ്റണിലെ ഒരു മുറിയില്‍ ജനല്‍ തല്ലിതകര്‍ത്ത് സ്‌ഫോടക വസ്തു എറിഞ്ഞ രീതിയിലാണ് കാണപ്പെട്ടത്. … Read more