ഡാനിഷ് പ്രധാനമന്ത്രിയെ പൊതുസ്ഥലത്ത് വച്ച് ഇടിച്ചു; കോപ്പൻഹേഗനിൽ ഒരാൾ അറസ്റ്റിൽ

ഡാനിഷ് പ്രധാനമന്ത്രി Mette Frederiksen-ന് നേരെ ആക്രമണം. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ Kultorvet-ല്‍ വച്ച് പ്രധാനമന്ത്രിയെ ഒരാള്‍ ഇടിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം Mette Frederiksen-നെ നടുക്കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തില്‍ ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയ കോപ്പന്‍ഹേഗന്‍ പൊലീസ്, അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു.

വർഷങ്ങൾക്ക് ശേഷം പലിശനിരക്ക് കുറച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് എടുത്തവർക്ക് ആശ്വാസം

അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായി പലിശനിരക്കുകള്‍ കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ECB). 4% ആയിരുന്ന ഡെപ്പോസിറ്റ് പലിശനിരക്ക് .25% കുറച്ച് 3.75% ആണ് പുതുക്കിയ നിരക്ക്. അതേസമയം ഭാവിയില്‍ നിരക്കുകള്‍ കുറയ്ക്കുമോ, കൂട്ടുമോ എന്ന കാര്യത്തില്‍ ECB വ്യക്തതയൊന്നും നല്‍കിയിട്ടില്ല. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ബാങ്ക് പലിശനിരക്കുകള്‍ തുടര്‍ച്ചയായി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ 23 മാസങ്ങള്‍ക്കിടെ പത്ത് തവണയായിരുന്നു ബാങ്ക് പലിശ ഉയര്‍ത്തിയത്. പലിശനിരക്ക് കുറച്ചതോടെ ഇതോടെ മോര്‍ട്ട്‌ഗേജ് പലിശയും കുറയുമെന്നത് അയര്‍ലണ്ടില്‍ വീട് … Read more

ക്രാന്തി കരുതലിൻ കൂടിന്റെ താക്കോൽദാനം ജൂൺ 12-ന് എംഎ ബേബി നിർവഹിക്കും

ക്രാന്തി അയർലണ്ട് ‘കരുതലിൻ കൂടിന്റെ’ ഭാഗമായി ഉടുമ്പൻചോല നാലു മുക്കിൽ പണിതു നൽകുന്ന വീടിന്റെ താക്കോൽദാനം ജൂൺ 12-ന് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എംഎ ബേബി നിർവഹിക്കും. ചടങ്ങിൽ ഉടുമ്പൻചോല എംഎൽഎയും മുൻ വൈദ്യുതിവകുപ്പ് മന്ത്രിയുമായിരുന്ന എംഎം മണി അധ്യക്ഷത വഹിക്കും. ഇടുക്കി ഇരട്ടയാറിലെ നാലുമുക്കിലെ ടോമി-വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തി അയർലണ്ട് വീട് നിർമ്മിച്ചു നൽകുന്നത്. ഉടുമ്പൻചോല എംഎൽഎ എംഎം മണിയാണ് ഈ വർഷം ജനുവരിയിൽ വീടിന് തറക്കല്ലിട്ടത്. ക്രാന്തി അയർലണ്ടിലെ … Read more

പുന്നയൂർക്കുളത്തേയ്ക്ക് ഒരു യാത്ര: അശ്വതി പ്ലാക്കൽ

എൺപതുകളിലെ മധ്യത്തിൽ ജനിച്ച പെൺകുട്ടികൾ വായിച്ചു തുടങ്ങിയ സമയത്ത് അവരുടെ മനം കവർന്ന ഒരു സ്ത്രീയുണ്ട്. നിറയെ സ്വർണ്ണമണിഞ്ഞ്, അലസമായി സാരിയുടുത്ത്, വള്ളുവനാടൻ രീതിയിൽ സംസാരിച്ച് അവരുടെ മനസ്സിലേക്ക് ക്രാഷ് ലാൻഡ് ചെയ്ത ഒരു സ്ത്രീ. ധൈര്യത്തിന്റെയും താൻപോരിമയുടെയും രാജ്ഞി. എക്കാലത്തെയും ആത്മകഥയെ വെല്ലുവിളിക്കുന്ന ഫിക്ഷൻ ആയി മാറിയ ‘എന്റെ കഥ’. മൾട്ടിപ്പിൾ റിലേഷനുകളിൽ ഇത് വരെ കാണാത്ത സൗന്ദര്യം അവർ പകർത്തി വെച്ചു. പറഞ്ഞു വരുന്നത് അക്ഷര തറവാട്ടിൽ നിന്ന് അനായാസമായി മലയാള സാഹിത്യ വേദിയിലേയ്ക്ക് … Read more

കേരളത്തിൽ യുഡിഎഫ് തേരോട്ടത്തിനിടയിലും തൃശൂർ എടുത്ത് സുരേഷ് ഗോപി; ഫലത്തിൽ പതറി എൽഡിഎഫ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തേരോട്ടം. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫിന് വെറും രണ്ട് സീറ്റുകളില്‍ മാത്രം വിജയം ഉറപ്പിക്കാന്‍ സാധിച്ചിരിക്കെ 17 സീറ്റുകളുമായി കോണ്‍ഗ്രസ് തരംഗമായി. അതിനിടയിലും ചരിത്രത്തിലാദ്യമായി ബിജെപിക്ക് കേരളത്തില്‍ വിജയം സമ്മാനിച്ച് സുരേഷ് ഗോപിയും തിളങ്ങുകയാണ്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിയിരിക്കെ തൃശ്ശൂരില്‍ 73,954 വോട്ടിന്റെ ലീഡുള്ള അദ്ദേഹം വിജയം ഉറപ്പാക്കിക്കഴിഞ്ഞു. അതേസമയം തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ ശക്തമായ മത്സരം കാഴ്ച വച്ചെങ്കിലും 15,974 വോട്ടിന് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ മുന്നിലെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ … Read more

തൃശ്ശൂരെടുക്കുമോ സുരേഷ് ഗോപി? ലീഡിൽ വൻ കുതിപ്പുമായി ബിജെപി സ്ഥാനാർഥി; മിക്ക മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ ബിജെപിക്ക് വിജയ സാധ്യത. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃശ്ശൂരില്‍ മികച്ച ലീഡോടെ സുരേഷ് ഗോപി മുന്നേറുകയാണ്. അവസാനം വിവരം ലഭിക്കുമ്പോള്‍ 43,326 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്ക് ഉള്ളത്. എല്‍ഡിഎഫിന്റെ സുനില്‍കുമാര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി മുരളീധരന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. സുരേഷ് ഗോപിക്ക് പുറമെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ബിജെപിക്കായി മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്. 12,108 വോട്ടിന്റെ ലീഡാണ് അദ്ദേഹം നിലവില്‍ നേടിയിരിക്കുന്നത്. അതേസമയം ശക്തമായ മത്സരം കാഴ്ചവച്ച് യുഡിഎഫിന്റെ … Read more

രക്തരൂഷിത തെരഞ്ഞെടുപ്പിന് അന്ത്യം; ചരിത്രത്തിലാദ്യമായി മെക്സിക്കോയിൽ വനിതാ പ്രസിഡന്റ്

മെക്‌സിക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്. പൊതുതെരഞ്ഞെടുപ്പില്‍ 58.3% വോട്ടുകള്‍ നേടി ക്ലൗഡിയ ഷെയിന്‍ബോം മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റായി സ്ഥാനമുറപ്പിച്ചു. മൊറേന പാര്‍ട്ടിയില്‍ നിന്നുമാണ് ക്ലൗഡിയ ജനവിധി തേടിയത്. കലാപസമാനമായ അന്തരീക്ഷം നിലനിന്ന മെക്‌സിക്കോയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 10 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ക്ലൗഡിയയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഷോചിതില്‍ ഗാല്‍വസിന് 26.6% വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. അതേസമയം 30-ഓളം സ്ഥാനാര്‍ത്ഥികള്‍ കൊല്ലപ്പെടുക വരെ ചെയ്ത ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ തെരഞ്ഞെടുപ്പുകളിലൊന്നാണ് മെക്‌സിക്കോയില്‍ … Read more

രണ്ട് വയസുകാരന് ചികിത്സാ സഹായമെത്തിക്കാൻ സ്വന്തം ഛായാചിത്രം വിൽക്കാൻ സമ്മതം മൂളി അയർലണ്ടിലെ അധോലോക നായകൻ ജെറി ഹച്ച്

അപൂര്‍വ്വരോഗം ബാധിച്ച രണ്ട് വയസുകാരന് സഹായമെത്തിക്കാന്‍ തന്റെ ഛായാചിത്രം ടിക്കറ്റ് വിൽപ്പന വഴി സമ്മാനമായി നൽകാൻ അനുമതി നല്‍കി അയര്‍ലണ്ടിലെ മാഫിയ തലവനായ ജെറി ‘ദി മങ്ക്’ ഹച്ച്. കൗണ്ടി കെറിയിലെ Listowel സ്വദേശിയായ Axel Horgan എന്ന രണ്ട് വയസുകാരനാണ് കാലിന്റെ ചലനത്തെ ബാധിക്കുന്ന ക്ലോവ്‌സ് എന്ന അസുഖവുമായി കഷ്ടപ്പെടുന്നത്. Axel-ന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാനാണ് ഈ വ്യത്യസ്തമായ ധനസമാഹരണ പദ്ധതി. ലോകമെങ്ങുമായി 200-ല്‍ താഴെ പേര്‍ക്ക് മാത്രമേ ഈ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ. Crumlin Children’s … Read more

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചൈനീസ് വൈരം മറന്ന് ട്രംപ്; ടിക് ടോക്കിൽ അക്കൗണ്ട് എടുത്തു

സോഷ്യല്‍ മീഡിയ ആപ്പായ ടിക്ടോക്കില്‍ അക്കൗണ്ട് എടുത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും നേരത്തെ രൂക്ഷവിമര്‍ശനമുന്നയിച്ചയാളാണ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ, യുവാക്കളെ ആകര്‍ഷിക്കാന്‍ എന്ന് പറഞ്ഞാണ് ട്രംപ് ടിക്ടോക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും, നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ നേരത്തെ തന്നെ ടിക്ടോക്കില്‍ സജീവമാണ്. ഇതും … Read more

അയർലണ്ടിന്റെ ബെസ്റ്റ് റിസേർച്ചർ കോൺട്രിബ്യൂഷൻ അവാർഡ് നേടിയ ഡോ. ജംഷീല നസീറിനെ ആദരിച്ചു

മേരി ക്യൂറി ഫെല്ലോഷിപ്പ് ജേതാവും സയൻസ് ഫെഡറേഷൻ അയർലണ്ട് (SFI ) ബെസ്റ്റ് റിസേർച്ചർ കോൺട്രിബ്യൂഷൻ അവാർഡ് ജേതാവുമായ ഡോ. ജംഷീല നസീറിനെ അയർലണ്ട് കെഎംസിസി നടത്തിയ ചടങ്ങിൽ വെച്ച് ആദരിച്ചു .2022-ൽ പോസ്റ്റ് ഡോക്ടറൽ റിസേർച്ച് പഠനത്തിനായി ട്രിനിറ്റി കോളേജിൽ എത്തിയ ഡോ. ജംഷീല, നാട്ടിൽ കൊണ്ടോട്ടി EMEA കോളേജിൽ അസ്സോസിയേറ്റ് പ്രൊഫസർ ആണ്. തിരുരങ്ങാടി PSMO കോളേജ് , കണ്ണൂർ യൂണിവേഴ്സിറ്റി, NIT കാലിക്കറ്റ് , SN കോളേജ് കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് ജംഷീല പഠനം … Read more