പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയർ ഇന്ത്യ പ്രതിസന്ധിക്ക് പരിഹാരം
മൂന്ന് ദിവസമായി തുടരുന്ന എയർ ഇന്ത്യ പ്രതിസന്ധിക്ക് പരിഹാരം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിങ്ങും ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പിരിച്ചുവിട്ട 40 ജീവനക്കാരെയും തിരിച്ചെടുക്കാന്‍ ധാരണയായി. ഇതോടെ സമരം അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തയാറാകുകയായിരുന്നു. അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നാളെ ജോലിക്ക് കയറും. മൂന്നു ദിവസങ്ങള്‍ക്കകം പതിവ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അലോക് സിങ് അറിയിച്ചു. ടാറ്റ ഏറ്റെടുത്ത എയർ ഇന്ത്യയിലെ പരിഷ്കാരങ്ങൾക്കെതിരെ പരാതി പറഞ്ഞതിന് പിന്നാലെയാണ് ജീവനക്കാർ അസുഖ കാരണം പറഞ്ഞ് … Read more



