കൂടിയ രക്തസമ്മര്‍ദം 140 നിന്ന് 130 mm /hg ആയി കുറച്ച് യുഎസ്

  രക്തസമ്മര്‍ദത്തിന്റെ നിരക്ക് 130/80 ആക്കി താഴ്ത്തി യു.എസിലെ ആരോഗ്യസംഘടനകള്‍ മാര്‍ഗരേഖ പുറത്തിറക്കി. നിരക്ക് 140/90 ആയിരുന്നു ഇതുവരെ. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും കോളജ് ഓഫ് കാര്‍ഡിയോളജിയും ആണ് പുതിയ മാറ്റംവരുത്തിയത്. നേരേത്തയുള്ള നിര്‍വചനമനുസരിച്ച് യു.എസിലെ കൗമാരപ്രായക്കാരില്‍ 32 ശതമാനത്തിനായിരുന്നു ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നത്. പുതിയ മാനദണ്ഡമനുസരിച്ച് ഇത് 46 ശതമാനം ആയി ഉയരും. രക്തസമ്മര്‍ദം ശരിയായ രീതിയില്‍ പരിശോധിക്കുന്ന സംവിധാനങ്ങളുടെ ആവശ്യകതയിലേക്ക് കൂടിയാണ് പുതിയ മാര്‍ഗരേഖ വിരല്‍ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. രക്തം ശക്തമായി വെളിയിലേക്ക് പമ്പ് … Read more

ഡോക്ടര്‍ക്ക് സന്ദേശമയക്കുന്ന ഡിജിറ്റല്‍ ഗുളിക ഉടന്‍ വിപണിയില്‍

  ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ ഗുളികക്ക് അമേരിക്കന്‍ അധികൃതര്‍ അംഗീകാരം നല്‍കി. ചികിത്സാരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്ന ‘എബ്ലിഫൈ’ എന്ന ഡിജിറ്റല്‍ ഗുളിക മനോരോഗികള്‍ക്കുവേണ്ടിയാണ് ആദ്യം തയാറാക്കുക. ഇത്തരം ഗുളികകള്‍ ആമാശയത്തില്‍ എത്തിക്കഴിഞ്ഞാല്‍ അത് രോഗിയുടെ മരുന്നെടുക്കുന്നതിലെ കൃത്യനിഷ്ഠ, ശാരീരിക മാറ്റങ്ങള്‍ തുടങ്ങിയവ സിഗ്‌നലുകള്‍ വഴി ഡോക്ടറുടെ സ്മാര്‍ട്ട് ഫോണുകളിലേക്ക് വിനിമയം ചെയ്യുമെന്നതാണ് ജപ്പാനിലെ ഒറ്റ്‌സുക കമ്പനി വികസിപ്പിച്ച ഡിജിറ്റല്‍ ഗുളികയുടെ സവിശേഷത. ഗുളികയോടൊപ്പമുള്ള ചിപ്പ് സിലിക്കണ്‍വാലിയിലെ പ്രോട്ടസ് ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്‍കോര്‍പറേറ്റഡാണ് രൂപകല്‍പന ചെയ്തത്.   … Read more

WMC സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി അവാര്‍ഡ് ഫാ. ജോര്‍ജ് തങ്കച്ചന്, അവാര്‍ഡ് ദാനചടങ്ങ് ഡിസംബര്‍ 30 ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ Social Responsibiltiy Award നായി മെറിന്‍ ജോര്‍ജ്ജ് ഫൗണ്ടേഷന്‍ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോര്‍ജ് തങ്കച്ചനെ തിരഞ്ഞെടുത്തു . അവാര്‍ഡ് ദാനം 2017 ഡിസംബര്‍ 30 , ശനിയാഴ്ച , വൈകിട്ട് 6 മണിക്ക് ഡബ്‌ള്യ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും. 2009 ല്‍ സ്ഥാപിതമായ മെറിന്‍ ജോര്‍ജ്ജ് ഫൌണ്ടേഷന് , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണനേയും രോഗികളെയും … Read more

അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി

  അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ഇന്ത്യയുടെ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു. സുരക്ഷാ സമിതിയിലെ സ്ഥിരാംഗമായ ബ്രിട്ടന്റെ പ്രതിനിധി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയുള്ള ദല്‍വീറിന്റെ നേട്ടം ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയായി. ഏഴുപത് വര്‍ഷത്തിനിടെ ആദ്യമായാണ് യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധിയില്ലാത്തത്. 1946നു ശേഷം ആദ്യമായി ബ്രിട്ടനും ജഡ്ജിയില്ല. യുഎന്‍ പൊതുസഭ, രക്ഷാസമിതി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഇന്ത്യ പ്രചാരണം ഏകോപിപ്പച്ചത്. കടുത്ത പോരാട്ടം … Read more

തൃശൂര്‍ പൂരത്തേയും ഐഎസ് ലക്ഷ്യം വയ്ക്കുന്നതായി പുതിയ വെളിപ്പെടുത്തല്‍

  ഇന്ത്യയിലുടനീളമായി വരാനിരിക്കുന്ന ഭീകരാക്രമണങ്ങളെ കുറിച്ച് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അമേരിക്കയിലെ ലാസ് വേഗാസിന് സമാനമായി കുംഭമേള, തൃശൂര്‍ പൂരം ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആക്രമണം നടത്തുമെന്നാണ് ഐഎസിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ പത്ത് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ശബ്ദ രേഖയിലൂടെയാണ് ഐഎസിന്റെ മുന്നറിയിപ്പ് പ്രചരിക്കുന്നത്. പുരുഷ ശബ്ദത്തിലുള്ള ശബ്ദരേഖയില്‍ ഇടയ്ക്കിടെ ഖുറാന്‍ സൂക്തങ്ങളും കേള്‍ക്കാം. ഐഎസിന്റെ പ്രാദേശിക ഭീകര സംഘടനയായ ദാറുള്‍ ഇസ്ലാമിന്റെ 50-ാമത്തെ ശബ്ദരേഖയാണിതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ‘നിങ്ങള്‍ … Read more

ജിഷ്ണു കേസില്‍ സര്‍ക്കാരിനെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

  ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കേരള പോലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി വിമര്‍ശിച്ചു. കേസ് അന്വേഷിക്കാന്‍ പോലീസിന് താല്‍പര്യമില്ലേയെന്നും കോടതി ചോദിച്ചു. ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. ജിഷ്ണു കേസിന്റെ കേസ് ഡയറി വ്യാഴാഴ്ച തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ജിഷ്ണു കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം സിബിഐ സുപ്രിം … Read more

കായല്‍ കൈയേറ്റ വിവാദത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ചു

  കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ കുരുക്ക് മുറുകിയ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഒടുവില്‍ രാജിവെച്ചു. ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ചാണ്ടിയുടെ രാജി യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ടിപി പീതാംബരനാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. കായല്‍ കൈയേറ്റത്തില്‍ നിലയില്ലാ കയത്തിലായതോടെ രാജിയെന്ന അനിവാര്യത തോമസ് ചാണ്ടി അംഗീകരിക്കുകയായിരുന്നു. എന്‍സിപി ദേശീയ നേതൃത്വുമായി ടിപി പീതാംബരനും തോമസ് ചാണ്ടിയും നടത്തിയ ചര്‍ച്ചയിലാണ് രാജിക്കാര്യത്തില്‍ അന്തിമതീരുമാനമായത്. സാഹചര്യം വിലയിരുത്തിയ ദേശീയ നേതൃത്വം തോമസ് ചാണ്ടിയുടെ രാജിക്ക് അംഗീകാരം നല്‍കുകയായിരുന്നു. പാര്‍ട്ടിയിലും … Read more

ലോകത്തെ ആദ്യത്തെ ഫ്ളോട്ടിംഗ് സിറ്റി പസഫിക്കില്‍ ഒരുങ്ങുന്നു

  കടലില്‍ പൊങ്ങിക്കിടക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള നഗരം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നു. വീടുകളും റെസ്റ്റോറന്റുകളും ഓഫീസുകളുമൊക്കെയുള്ള ആദ്യ നഗരം പസഫിക് സമുദ്രത്തില്‍ ഫ്രഞ്ച് പോളിനേഷ്യ തീരത്ത് സ്ഥാപിക്കും. 2020ഓടെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിവരം. 300 ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുള്ള നഗരമാണ് ഇവിടെ ഒരുങ്ങുന്നത്. സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ആയ ജോ ക്വിര്‍ക്കിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ഫ്രണ്ടിയേഴ്സ് എന്ന സ്ഥാപനമാണ് ഈ നഗരത്തിനു പിന്നില്‍. ഫ്രഞ്ച് പോളിനേഷ്യയിലെ പ്രാദേശിക സര്‍ക്കാരുമായി ചേര്‍ന്നാണ് ഫ്ളോട്ടിംഗ് സിറ്റിയുടെ നിര്‍മാണം. ഈ നഗരം … Read more

സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ച് ഓസ്ട്രേലിയ; നിയമ നിര്‍മ്മാണം ഉടന്‍

  സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കാന്‍ സമ്മതമറിയിച്ച് ഓസ്ട്രേലിയന്‍ ജനത. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ ദേശീയ സര്‍വേയിലാണ് ജനഹിതം വ്യക്തമായത്. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുന്നതിനെ 61.6 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ 38.4 ശതമാനം പേര്‍ എതിരഭിപ്രായം പറഞ്ഞു. ഇതോടെ നിയമപരിഷ്‌കരണത്തിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയായാല്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്ന 26-ാമത് രാജ്യമായി ഓസ്ട്രേലിയ മാറും. ക്രിസ്തുമസിനു മുമ്പായി നിയമനിര്‍മാണം നടത്തുമെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ഹിതപരിശോധനാ ഫലത്തോട് പ്രതികരിച്ചു. ഇനി ഇത് … Read more

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് നേരിട്ട് വിമാനം: വിദേശ കാര്യ മന്ത്രി ഇടപെടുന്നു

അയര്‍ലന്റിലെ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസകരമായ ഇന്ത്യ-അയര്‍ലണ്ട് വിമാന റൂട്ടിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഐറിഷ് വിദേശകാര്യ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഇതോടെ അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ നടപടി ക്രമങ്ങള്‍ ത്വരിത ഗതിയിലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇരു രാജ്യങ്ങളിലേയ്ക്കും നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുമെന്ന് 2015ല്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയും സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതുകൂടാതെ അയര്‍ലണ്ടില്‍ എയര്‍ ഇന്ത്യ ഹബ്ബിനെകുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അയര്‍ലണ്ടില്‍ നിന്ന് ഏഷ്യ പസഫിക് രാജ്യങ്ങളിലേക്കുള്ള … Read more