13.5 മണിക്കൂര്‍ നീണ്ട പറക്കല്‍ ചരിത്രം കുറിച്ച് വ്യോമസേനയുടെ സി.130 ജെ ഹെര്‍ക്കുലീസ് വിമാനം

  ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി.130 ജെ 13.31 മണിക്കൂര്‍ പറത്തി ലോക റെക്കോര്‍ഡ് കുറിച്ചു. നവംബര്‍ 18ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പറന്നുയര്‍ന്ന വിമാനം വൈകിട്ട് 6.31നാണ് നിലത്തിറക്കിയത്. ആദ്യമായാണ് ഈ ചരക്ക് വിമാനം ഇത്രയും നീണ്ട ഒറ്റപ്പറക്കല്‍ നടത്തുന്നതെന്ന് വ്യോമസേന പത്രക്കുറിപ്പിലുടെ അറിയിച്ചു. അസാമാന്യ ധൈര്യവും വൈദഗ്ധ്യവും കരുത്തും വേണ്ട കൃത്യമാണ് വ്യോമസേനാ സംഘം കാഴ്ച വച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. നാല് എന്‍ജിനുള്ള സി 130 ജെ ഹെര്‍ക്കുലീസ് വിമാനം ചരക്ക് … Read more

മെല്‍ബണ്‍ സാം എബ്രഹാം കൊലക്കേസ്: അന്തിമ വിചാരണ ജനുവരി 29 -നു നീട്ടിവച്ചു

  മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ നടത്തുന്നത് മാറ്റിവച്ചു. അടുത്ത വര്‍ഷം ജനുവരിയിലേക്കാണ് വിക്ടോറിയന്‍ സുപ്രീം കോടതിയിലെ വിചാരണ നീട്ടിവച്ചിരിക്കുന്നത്.ജൂറിക്കു മുന്നിലുള്ള കേസിന്റെ അന്തിമ വിചാരണ നവംബര്‍ എട്ടിന് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കേസിന്റെ നിയമവശങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വാദങ്ങള്‍ കാരണമാണ് വിചാരണ ജനുവരിയിലേക്ക് നീട്ടിവച്ചത്. കേസ് പരിഗണിക്കുന്നതിനായി ജൂറി ജനുവരി 29 -നു ചേരുമെന്ന് സുപ്രീം കോടതി അറിയിച്ചു. 2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ … Read more

ലോകത്തിന്റെ ഏത് മൂലയും തകര്‍ക്കാന്‍ പറ്റുന്ന ബാലസ്റ്റിക് മിസൈലുമായി ചൈന

  ലോകത്തെവിടെയും ആക്രമണം നടത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ചൈനീസ് സൈന്യത്തിന്റെ ഭാഗാമാകാന്‍ പോകുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഒന്നിലധികം ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്നവയാകും പുതിയ മിസൈലുകളെന്നാണ് വിവരം. ശത്രുരാജ്യങ്ങളുടെ പ്രതിരോധസംവിധാനങ്ങളെ കബളിപ്പിച്ച് പ്രഹരിക്കാന്‍ കഴിയുന്ന മിസൈല്‍ അടുത്തവര്‍ഷം ചൈനീസ് സൈന്യത്തിന്റെ ഭാഗമായി മാറുമെന്ന് ആരാജ്യത്തെ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. ഡോങ്ഫെങ് 41 എന്ന മിസൈലിന് ഏകദേശം 12,000 കിലോമീറ്ററിലധികം പ്രഹരപരിധിയുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ എട്ട് തവണ മിസൈലിന്റെ പരീക്ഷണം നടത്തിയതായും 2018 പകുതിയോടെ പീപ്പിള്‍സ് ലിബറേഷന്‍ … Read more

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയില്‍ മോഷണം

  ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയില്‍ മോഷണം. ഡര്‍ബനിലെ ഇന്ത്യയുടെ കോണ്‍സല്‍ ജനറല്‍ ശശാങ്ക് വിക്രത്തിന്റെ വസതിയിലാണ് മോഷണം നടന്നത്. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ ശശാങ്കിന്റെ കുടുംബത്തെ കുറച്ചുസമയത്തേക്ക് ബന്ദികളാക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന അഞ്ചുവയസ്സുകാരന്‍ മകന്‍, വീട്ടുജോലിക്ക് സഹായത്തിനെത്തിയ ആള്‍, പഠിപ്പിക്കാന്‍ വീട്ടിലെത്തിയ അധ്യാപകന്‍ എന്നിവരെ ഉള്‍പ്പെടെയാണ് മോഷ്ടാക്കള്‍ ബന്ദികളാക്കിയത്. ആരെയും പരിക്കേല്‍പിച്ചിട്ടില്ല. ഗേറ്റ് തകര്‍ത്താണ് മോഷ്ടാക്കള്‍ ശശാങ്കിന്റെ വീട്ടിനുള്ളില്‍ കടന്നത്. വടക്കന്‍ ഡര്‍ബനില്‍ ഈയടുത്തായി ഇതേരീതിയിലുള്ള നിരവധി കേസുകള്‍ … Read more

ന്യൂനപക്ഷ സര്‍ക്കാരിനില്ല, പുതിയ തിരഞ്ഞെടുപ്പിന് തയ്യാറെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍

  ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്നതിനേക്കാള്‍ പുതിയ തിരഞ്ഞെടുപ്പ് നേരിടാനാണ് താല്‍പര്യമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍ വ്യക്തമാക്കി. മുന്നണി രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെടുകയും ഒരു ദശാബ്ദമായി നീളുന്ന തന്റെ ഭരണത്തിന് ഏറ്റവും വലിയ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മെര്‍ക്കലിന്റെ പ്രസ്താവന പുറത്തുവരുന്നത്. ഒരു ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കുന്ന കാര്യത്തില്‍ തനിക്ക് ഒട്ടേറെ സന്ദേഹങ്ങള്‍ ഉണ്ടെന്ന് 2005ന് ശേഷം മൂന്ന് മുന്നണി സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കിയ മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. പുതുവര്‍ഷത്തില്‍ പുതിയ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയായി … Read more

ബ്ലൂവെയ്ല്‍ ഗെയിം നിരോധിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

  ബ്ലൂവെയ്ല്‍ ചലഞ്ച് പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയല്ല ഇത്തരം ഗെയിമുകള്‍ എന്നതിനാല്‍ അവ നിരോധിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഗെയിം മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബ്ലൂവെയ്ല്‍ ആത്മഹത്യകള്‍ ദേശീയ പ്രശ്‌നമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീംകോടതി സംസ്ഥാനങ്ങളോട് ബോധവത്കരണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ ജീവിതത്തിന്റെ മനോഹാരിതയെ കുറിച്ച് ബോധവത്കരിക്കണമെന്നും ഗെയിമിന്റെ അപകടാവസ്ഥ വ്യക്തമാക്കിക്കൊടുക്കണമെന്നും സംസ്ഥാനങ്ങളിലെ ചീഫ് … Read more

ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്; വിദേശത്ത് പോകാന്‍ അനുമതി

  നടന്‍ ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. ഹൈക്കോടതിയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇളവ് അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ അംഗീകരിച്ച കോടതി വിദേശത്ത് പോകാന്‍ അനുമതി നല്‍കി. ദിലീപിന്റെ പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ആറ് ദിവസത്തേക്കാണ് പാസ്പോര്‍ട്ട് വിട്ടുനല്‍കുന്നത്. നാല് ദിവസം മാത്രമേ വിദേശത്ത് തങ്ങാന്‍ അനുവാദമുള്ളൂ. പൊലീസിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. തന്റെ വ്യവസായ സംരംഭമായ ദേ പുട്ടിന്റെ വിദേശത്ത് തുടങ്ങുന്ന പുതിയ കടയുടെ … Read more

വംശീയ വിദ്വേഷത്തിന് പരിഹാരം തേടി ജോല ലാമിനി പ്രധാനമന്ത്രിയെ തേടിയെത്തി

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വംശീയ വിദ്വേഷം കൊടികുത്തി വാഴുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോല ലാമിനി എന്ന 16-കാരി പ്രധാനമന്ത്രിയുടെ ഓഫീസില്‍. സൗത്ത് ആഫ്രിക്കന്‍ നിവാസിയായ ജോലയും കുടുംബവും 10 വര്‍ഷത്തോളം അയര്‍ലണ്ടില്‍ സ്ഥിരമായി താമസിച്ച് വരികകയാണ്. യു.എന്‍ ചില്‍ഡ്രന്‍ വിഭാഗമായ യുനിസെഫിന്റെ വേള്‍ഡ് ചില്‍ഡ്രന്‍സ് ഡേയുടെ ഭാഗമായ മത്സരത്തില്‍ പങ്കാളിയാണ് ഈ ആഫ്രിക്കക്കാരി. ഗൊറില്ല എന്ന വാക്ക് ആളുകള്‍ തന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കുകയാണ് ഈ കറുത്തവര്‍ഗ്ഗക്കാരി. ദ്രോഗിടയില്‍ താമസിക്കുന്ന ജോല, പ്രധാനമന്ത്രി ലിയോ വരേദ്കറിനെ … Read more

അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ദല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു

  അന്താരാഷ്ട്ര നീതിന്യായ കോടതി(െഎ.സി.ജെ)യുടെ ജഡ്ജിമാരുടെ പാനലിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ദല്‍വീര്‍ ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്റെി സ്ഥാനാര്‍ഥിയായ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ അവസാന നിമിഷം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ദല്‍വീര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 15 അംഗങ്ങളുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പാനലിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായാണ് ദല്‍വീറും ഗ്രീന്‍വുഡും മത്സരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ 12ാം റൗണ്ട് വോെട്ടടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ സ്ഥാനാര്‍ഥി ഗ്രീന്‍വുഡ് പിന്‍മാറുകയാണെന്ന് കാണിച്ച് ബ്രിട്ടെന്റ സ്ഥിരപ്രതിനിധി മാത്യു റോയ്‌ക്കോട്ട് യു.എന്‍ പൊതുസഭയുടെയും രക്ഷാസമിതിയുടെയും പ്രസിഡന്റുമാര്‍ക്ക് കത്തെഴുതി. … Read more

‘സമ്മര്‍ ഓഫ് 17’ ഹ്രസ്വചിത്ര പ്രദര്‍ശനം ലൂക്കനില്‍

ടോം തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സമ്മര്‍ ഓഫ് സെവന്റീന്‍’ (Summer of ’17) എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രിവ്യൂ സ്‌ക്രീനിംഗ് 25 നവംബര്‍ ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ഡബ്ലിന്‍ ലൂക്കനിലെ ബാലിയോവന്‍ ലൈന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് കേരള ഹൗസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നതാണ്. പ്രീവ്യൂ ഷോവിലെയ്ക്ക് എല്ലാവരെയും ക്ഷണിയ്ക്കുന്നതായി അണിയറക്കാര്‍ അറിയിച്ചു. പ്രവേശനം സൗജന്യം. അയര്‍ലണ്ടിലെ മലയാളികളെക്കുറിച്ചും ഐറിഷ് സമൂഹവുമായുള്ള അവരുടെ ഇടപെടലുകളെക്കുറിച്ചുമാണ് 15 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം സംസാരിക്കുന്നത്. അപരിചിതമായ … Read more