അയര്‍ലണ്ടില്‍ ആശുപത്രി ദുരിതം തീരുന്നില്ല: ചികിത്സക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ കടുത്ത നിരാശയിലേക്ക്

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ദ്ധനവ്. നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് ഈ വര്‍ഷം ചികിത്സ ലഭിക്കാന്‍ കാത്തിരിപ്പ് നടത്തുന്നവര്‍ 6,85,000 ആയി ഉയര്‍ന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ 6,78,800 ആളുകള്‍ വെയിറ്റിങ് ലിസ്റ്റില്‍ തുടര്‍ന്നപ്പോള്‍ ഒക്ടോബര്‍ മാസത്തില്‍ 6000 ആളുകളുടെ വര്‍ദ്ധനവ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 27,600 പേര്‍ വയര്‍ സംബന്ധമായ ചികിത്സ നേടാന്‍ കാത്തിരിക്കുമ്പോള്‍ നേത്ര ചികിത്സാ രംഗത്തും വെയ്റ്റിങ് ലിസ്റ്റ് 30,000 എത്തി നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ … Read more

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങി രജനീകാന്ത്; പ്രഖ്യാപനങ്ങള്‍ പിറന്നാള്‍ ദിനത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍

  തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തിന്റെ 67 -ാം പിറന്നാള്‍ ദിനമായ ഡിസംബര്‍ 12 ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയിലോ എഐഎഡിഎംകെയിലോ ചേരുകയോ അവരുമായി സഖ്യമുണ്ടാക്കുകയോ ചെയ്യാതെ സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് രജനീകാന്ത് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. രജനീകാന്തിന്റെ ആരാധകരും പിന്തുണയ്ക്കുന്നവരും കുറെ കാലമായി ആദ്ദേഹത്തോട് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി … Read more

എയര്‍ബസ് എ 380 വിമാനം കെട്ടിവലിച്ച് ദുബായ് പൊലീസ് ലോക റെക്കോര്‍ഡിട്ടു:

  എയര്‍ബസ് എ380 വിമാനം കെട്ടി വലിച്ച് കൊണ്ട് ദുബായ് പോലീസ് ലോക റെക്കോര്‍ഡിലേക്ക്. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് 100 മീറ്റര്‍ ദൂരം കെട്ടിവലിച്ചു കൊണ്ട് ദുബായ് പോലീസ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 302.68 ടണ്‍ ഭാരമാണ് എമിറേറ്റ്‌സ് എയര്‍ബസ് എ380 യ്ക്കുള്ളത്. ഇതോടെ 218.56 ടണ്‍ ഭാരമുള്ള വിമാനം 100 പേര്‍ ചേര്‍ന്ന് വലിച്ചു നീക്കിയ ഹോങ്കോങ്ങിന്റെ റെക്കോര്‍ഡ് തകര്‍ന്നിരിക്കുകയാണ്. തുറമുഖ കാര്യ അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രി. അഹമ്മദ് മുഹമ്മദ് … Read more

ജോലി സമയം അവസാനിച്ചതിനെ തുടര്‍ന്നു പൈലറ്റ് വിമാനം ഉപേക്ഷിച്ചു: യാത്രക്കാര്‍ പെരുവഴിയില്‍

  ജോലി സമയം തീര്‍ന്നതായി കാണിച്ച് പൈലറ്റ് പണി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് വിമാന യാത്രക്കാര്‍ കുടുങ്ങി. ചിലര്‍ എയര്‍ലൈന്‍സ് കമ്പനി അനുവദിച്ച ഹോട്ടലുകളിലേയ്ക്ക് പോയി. മറ്റ് ചിലര്‍ ബസ് പിടിച്ചു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം. ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള അലൈന്‍സ് എയര്‍ വിമാനമാണ് പൈലറ്റ് പണി നിര്‍ത്തിയതിനെ തുടര്‍ന്ന് പുറപ്പെടാതിരുന്നത്. എയര്‍ ഇന്ത്യയുടെ ഉപകമ്പനിയാണ് അലൈന്‍സ് എയര്‍. 40 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കുറച്ച് പേരെ ഡല്‍ഹിയിലേക്ക് ബസ് ഏര്‍പ്പാടാക്കി വിമാന കമ്പനി അയയ്ക്കുകയായിരുന്നു. ബാക്കിയുള്ളവരെ … Read more

വളര്‍ത്തുമൃഗങ്ങളെ കുറഞ്ഞ ചെലവില്‍ വിമാനത്തിലേറ്റാനുള്ള സൗകര്യമൊരുക്കി ഖത്തര്‍ എയര്‍വേയ്‌സ്

    വളര്‍ത്തുമൃഗ സ്‌നേഹികള്‍ക്ക് ആശ്വാസകരമായി ഖത്തര്‍ എയര്‍വേയ്‌സ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. വളര്‍ത്തുമൃഗങ്ങളുടെ യാത്രാക്കൂലിയില്‍ കുറവ് വരുത്താനുള്ള യാത്രക്കാരുടെ ആവശ്യമാണ് പുതിയ ഓഫറിലൂടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള യാത്രാക്കൂലിയില്‍ കുറവ് വരുത്തിയതോടൊപ്പം നേരത്തെയുണ്ടായിരുന്നതില്‍ നിന്നും ഇരട്ടി തൂക്കവും ഖത്തര്‍ എയര്‍വേയ്‌സ് അനുവദിച്ചിട്ടുണ്ട്. യൂറോപ്പിലേക്കും അമേരിക്കന്‍ രാജ്യങ്ങളിലേക്കും വലിയ വളര്‍ത്തുനായകളെ കൊണ്ടുപോകുന്നതിന് നേരത്തേ നിശ്ചയിച്ചിരുന്നത് 400 ഡോളറായിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം ദോഹക്ക് പുറത്ത് ഇനി ചെലവ് 300 ഡോളര്‍ മാത്രമേ വരികയുള്ളൂ. ഇതോടെ കൂടുതല്‍ എളുപ്പത്തില്‍ വളര്‍ത്തുമൃഗങ്ങളെ … Read more

ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് ബാങ്ക് ഓഫ് ഇര്‍ലണ്ടിന്റെ 6000-ല്‍ അധികം ഉപഭോക്താക്കള്‍ കൂടി കബളിപ്പിക്കപ്പെട്ടു.

ഡബ്ലിന്‍: ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ 6000-ല്‍ പരം അകൗണ്ടുകള്‍ കൂടി ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. ബാങ്ക് ഓഫ് അയര്‍ലണ്ട് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് പലിശ അധികമായി ഈടാക്കപ്പെട്ട 30,000 അകൗണ്ടുകള്‍ അയര്‍ലണ്ടില്‍ കണ്ടെത്തിയതായി സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചിരുന്നു. ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കപ്പെട്ടവര്‍ക്ക് പണം റീഫണ്ടിങ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും ബാങ്ക് ഓഫ് അയര്‍ലണ്ട് സി.ഇ.ഒ ഫ്രാന്‍സാസ്‌ക മേക് ഡോണക് അറിയിച്ചു. ഇതിനോടകം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട … Read more

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വര്‍ധിപ്പിക്കുന്നതിന് യുഎസിന്റെ 3.25കോടി രൂപ ധനസഹായം

  ഇന്ത്യയില്‍ മതപരമായ സംഘര്‍ഷവും വിവേചനവും കുറയ്ക്കുന്നത് ഉറപ്പുവരുത്തന്നതിനായി സര്‍ക്കാരിതര എന്‍.ജി.ഒ.കള്‍ക്ക് അമേരിക്ക 3.25കോടി രൂപ നല്‍കും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമാനമായ സഹായം ശ്രീലങ്കയ്ക്കും നല്‍കും. വലിയ തോതിലുള്ള അക്രമങ്ങളെ ലഘൂകരിക്കുന്നതിനും ന്യൂനപക്ഷങ്ങള്‍ക്കും ഭൂരിപക്ഷ സമുദായങ്ങള്‍ക്കുമിടയില്‍ പരിവര്‍ത്തന പരിപാടികള്‍ നടപ്പാക്കുകയും മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരായിരിക്കണം ഗ്രാന്റിനായി അപേക്ഷിക്കുന്ന എന്‍ജിഒകളെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റിനൊപ്പം ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമണ്‍ റൈറ്റ്സ് ആന്‍ഡ് ലേബര്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകള്‍ … Read more

വിരസത മാറ്റാന്‍ ജര്‍മന്‍ നഴ്സ് കൊന്നത് 106 രോഗികളെ; കൊല്ലപ്പെട്ടവരുടെ സംഖ്യ ഇനിയും വര്‍ധിക്കുമെന്ന് അന്വേഷണ സംഘം

  തന്റെ വിരസതമാറ്റാനായി ജര്‍മിനിയില്‍ ഒരു നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ. ജര്‍മനിയില്‍ പിടിയിലായ മെയില്‍ നഴ്‌സ് നീല്‍സ് ഹേഗലാണ് ഇത്തരത്തില്‍ ബോറടി മാറ്റാന്‍ ആളുകളെ കൊല്ലുന്നത്. 106 പേരയൊണ് ഈ കൊടും കുറ്റവാളി ഇത്തരത്തില്‍ നിഷ്‌കരുണം കൊല ചെയ്തത്. ജര്‍മ്മനിയിലെ ഡെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയില്‍ ആത്യാഹിത വിഭാഗത്തിലെ നഴ്‌സാണ് ഹേഗല്‍. 2015ലാണ് രണ്ട് കൊലപാതകങ്ങളും നാല് കൊലപാതക ശ്രമങ്ങള്‍ക്കും ഇയാള്‍ പൊലീസ് പിടിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞത്. 1999 മുതല്‍ 2005 … Read more

ഭീകരില്‍ നിന്ന് അവസാന നഗരവും പിടിച്ചെടുത്തു; ഐ.എസിനെ തുരത്തി സിറിയ

  ഐഎസ് മുട്ടുമടക്കി, ഭീകരര്‍ കയ്യടക്കി വെച്ചിരുന്ന സിറിയ പട്ടാളം പിടിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ട്. യുദ്ധം നിരീക്ഷിക്കുന്ന ബ്രീട്ടീഷ് ആസ്ഥാനമായ ദി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇറാഖ്-സിറിയ അതിര്‍ത്തികളിലെ സ്ഥലങ്ങള്‍ ഐ.എസ് കൈയടക്കിയിരിക്കുകയായിരുന്നു. സിറിയയിലെ ദെയോര്‍ ഇസോര്‍ പ്രവിശ്യയിലെ അവസാന പട്ടണമായ അല്‍ബു കമാലിയും സിറിയന്‍ പട്ടാളം കീഴടക്കാന്‍ പോകുന്നതായി സനാ വാര്‍ത്ത ഏജന്‍സി വ്യക്തമാക്കി. റാഖ കീഴടക്കിയതിനു ശേഷം സൈന്യം നേടുന്ന ഏറ്റവും വലിയ വിജയമായിരിക്കും അല്‍ബു … Read more

പ്രവാസികള്‍ക്ക് വോട്ടവകാശം: ബില്‍ ശീതകാല സമ്മേളനത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍

  പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. സുപ്രീംകോടതിയെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പകരക്കാരെക്കൊണ്ട് വോട്ട് ചെയ്യിക്കാന്‍ സൗകര്യം ഒരുക്കുന്നതാണ് ഭേദഗതി. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം 2014 ലാണ് കോടതിയുടെ മുന്നിലെത്തുന്നത്. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യത്തില്‍ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് അടിയന്തിരമായി അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് നിയമം ഭേദഗതിചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ബില്ലിന്റെ … Read more