അപസ്മാര രോഗികള്‍ക്ക് ആശ്വസിക്കാം; അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം മന്ത്രിസഭയുടെ പരിഗണനയ്ക്ക്

  ചികിത്സാ രംഗത്ത് കഞ്ചാവ് നിയമ വിധേയമാക്കാന്‍ കഴിയുന്ന ബില്‍ മന്ത്രിസഭാ അടുത്ത ആഴ്ച പരിഗണിച്ചേക്കും. അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പതിനായിരക്കണക്കിന് രോഗികള്‍ക്ക് ആശ്വസിക്കാം. അര്‍ബുദം, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ക്കും കടുത്ത വേദന അനുഭവിക്കുന്ന രോഗികള്‍ക്കും ആശ്വാസം നല്‍കാന്‍ കഞ്ചാവ് ചികിത്സയിലൂടെ കഴിയും. വിധിത അപസ്മാര രോഗങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന ഔഷധമായും ലോകത്ത് കഞ്ചാവ് ഉപയോഗിച്ച് വരുന്നുണ്ട്. അയര്‍ലന്റില്‍ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന പോരാട്ടത്തിന് തുടക്കം കുറിച്ചത് വേറാ … Read more

വിശ്വാസ് ഡബ്ലിള്‍ ഹോഴ്‌സ് ‘തൈക്കൂടം ബ്രിഡ്ജ് ടീം’ അയര്‍ലണ്ടില്‍ എത്തിത്തുടങ്ങി,

ഡബ്ലിന്‍:അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന തൈക്കൂടം ബ്രിഡ്ജ് നാളെ മുതല്‍ അയര്‍ലണ്ടില്‍.നാളെ ദ്രോഗഡയിലും,നവംബര്‍ 11 ന് ഡബ്ലിനിലും,12 ന് ലീമെറിക്കിലും നിറഞ്ഞ സദസുകളെ ആഹ്‌ളാദ ലഹരിയിലാഴ്ത്താനുള്ള മെഗാ മ്യൂസിക്ക് ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.തൈക്കൂടത്തിന്റ സംഘാംഗങ്ങള്‍ ഇന്നലെ മുതല്‍ ഡബ്ലിനില്‍ എത്തി തുടങ്ങി.മുഴുവന്‍ ടീമംഗങ്ങളും ഇന്ന് വൈകിട്ടോടെ ഡബ്ലിനില്‍ എത്തും.ഇന്നലെ ഡബ്ലിനില്‍ എത്തിയ തൈക്കൂടത്തിന്റെ സ്ഥാപക പ്രതിഭകളില്‍ പ്രമുഖനായ പീതാംബരന് ,മുഖ്യസംഘാടകര്‍ ചേര്‍ന്ന് സ്വീകരിച്ചു. യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ നിറഞ്ഞ സദസുകളെ സാക്ഷി നിര്‍ത്തി പരിപാടികള്‍ അവതരിപ്പിച്ച … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. നവംബര്‍ 10, 11, 12 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീ ബ്രീം കിലോ 6.99 യൂറോ നിരക്കില്‍ ലഭ്യമാണ്.ഒരു ബോക്‌സ് സീബ്രീം 36 യൂറോ നിരക്കിലും ലഭ്യമാണ്.കാട്ട് മുയല്‍, മാന്‍ എന്നിവയും പോര്‍ക്കും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425  

ഡോക്ടറാവാനുള്ള യോഗ്യതാ പരീക്ഷ പാസായി ചൈനീസ് റോബോട്ട്

  ചൈനയുടെ നാഷണല്‍ ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ ഉന്നത വിജയം നേടി ചൈനീസ് നിര്‍മ്മിത റോബോട്ട്. മുന്‍നിര ചൈനീസ് സാങ്കേതിക സ്ഥാപനമായ ഐഫ്ലൈടെകും സിംഗ്വ സര്‍വ്വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച റോബോട്ട്, പരീക്ഷയില്‍ 456 മാര്‍ക്കാണ് നേടിയത്. പരീക്ഷയിലെ പാസ്മാര്‍ക്ക് 360 ആണ്. ഈ വര്‍ഷം ആഗസ്റ്റില്‍ നടന്ന പരീക്ഷയില്‍ 530,000 ആളുകളാണ് പരീക്ഷാര്‍ത്ഥികളായുണ്ടായിരുന്നത്. മനുഷ്യ പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍കിയ അതേ ചോദ്യങ്ങള്‍ തന്നെയാണ് റബോട്ടിനും നല്‍കിയത്. പരീക്ഷാ സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും സിഗ്‌നലും ഇല്ലാത്ത മുറിയില്‍ വെച്ചാണ് … Read more

ഇന്ത്യയില്‍ നിന്ന് ചൊവ്വയിലേക്ക് പോകുന്നത് ഒന്നര ലക്ഷം പേര്‍

  ഇന്ത്യയില്‍ നിന്ന് 1,38,899 ഓളം പേര് ചൊവ്വാ അതിര്‍ത്തിയിലേക്ക്. നാസ മെയ് 5ന് തുടങ്ങുന്ന ഇന്‍സൈറ്റ് പദ്ധതി പ്രകാരമാണ് ഇത്രയും പേരുകള്‍ ചുവന്ന ഗ്രഹത്തിലേക്ക് പറക്കാന്‍ പോകുന്നത്. പേര് നല്‍കുന്നവര്‍ക്ക് ഓണ്‍ലൈനായി ബോഡിംഗ് പാസ്സുകള്‍ നല്‍കുമെന്ന് നാസ അറിയിച്ചു. സിലിക്കന്‍ പാളിയാല്‍ നിര്‍മ്മിച്ച മൈക്രോ ചിപ്പില്‍ മനുഷ്യമുടിയുടെ വ്യാസത്തിന്റെ ആയിരം മടങ്ങ് വ്യാസത്തില്‍ ഇലക്ടോണ്‍ ബീമിന്റെ സഹായത്തിലാണ് പേരുകള്‍ കൊത്തുന്നത്. ഈ ചിപ്പ് ലാന്‍ഡറിന്റെ ഉപരിതല പാളിയില്‍ സ്ഥാപിക്കും. ലോകത്തില്‍ ആകമാനം 24,29,807 പേര്‍ പേര് … Read more

ചൈനയുടെ ബഹിരാകാശ നിലയം താഴേക്ക് പതിക്കുന്നു, ഞെട്ടലോടെ യൂറോപ്യന്‍ രാജ്യങ്ങള്‍;

  ഏറെ പ്രതീക്ഷകളോടെ ചൈന ആറു വര്‍ഷം മുന്‍പ് ബഹിരാകാശത്തേക്ക് അയച്ച സ്‌പേസ് സ്റ്റേഷന്‍ താഴേക്ക് പതിക്കുന്നു. പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ചൈനയുടെ ടിയാന്‍ ഗോങ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുകയാണ്. നിലവിലെ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ വീഴുമെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നത്. വലിയ ‘തീ മഴ’യോടെ 2018 ആദ്യത്തിലായിരിക്കും ഇതു സംഭവിക്കുകയെന്നും ഇഎസ്എയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റു ചെയ്ത കുറിപ്പിലുണ്ട്. നിലയം വീഴുമ്പോഴുള്ള ദുരന്തം ഒഴിവാക്കാനായി രാജ്യാന്തര തലത്തിലുള്ള 13 സ്‌പേസ് … Read more

ജിഷയുടെ അച്ഛന്‍ പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പു(68)വിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പുംപടി ചെറുകുന്നത്ത് ഫാമിനു സമീപം റോഡരികില്‍ ഉച്ചയ്ക്ക് 2.30തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജിഷ കേസിലെ സാക്ഷിപ്പട്ടികയിലും പാപ്പുവിനെ പോലീസ് ഉള്‍പ്പെടുത്തിയിരുന്നു. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ നരകതുല്യമായ ജീവിതമാണ് പാപ്പു നയിച്ചിരുന്നത്. വാഹനമിടിച്ചതിനെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും ആവാതെ വീടിനുള്ളില്‍ ആരും സഹായിക്കാന്‍ പോലുമില്ലാതെ കിടന്ന കിടപ്പില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന നിലയിലെത്തിയ പാപ്പുവിനെ കുറിച്ചുള്ള വാര്‍ത്തയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സംഭവ … Read more

കൊല്‍ക്കത്തയില്‍ കന്യാസ്തീയെ മാനഭംഗപ്പെടുത്തിയ കേസ്: മുഖ്യപ്രതി നസ്റുള്‍ ഇസ്ലാമിന് മരണം വരെ തടവ്

  പശ്ചിമബംഗാളില്‍ റാണാഘട്ടിലെ കോണ്‍വന്റില്‍ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുകയും കവര്‍ച്ച നടത്തുകയും ചെയ്ത പ്രതികള്‍ക്കു ശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് സെഷന്‍സ് കോടതി ജഡ്ജി കുങ്കും സിന്‍ഹ. വയോധികയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ ബംഗ്ലാദേശ് പൗരന്‍ നസ്റുല്‍ ഇസ്ലാമിനു മരണംവരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. കവര്‍ച്ചയ്ക്കായി ഗൂഢാലോചന നടത്തിയതിനു നസ്റുളിനും കേസിലെ മറ്റു പ്രതികള്‍ക്കും പത്തു വര്‍ഷം കഠിന തടവും കോടതി വിധിച്ചു. പ്രതികള്‍ 10,000 രൂപ വീതം പിഴയടയ്ക്കണം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതികള്‍ക്കു പരാമാവധി ശിക്ഷ നല്കണമെന്നും പബ്ലിക് … Read more

ഇസ്രയേല്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച; ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേല്‍ തെരേസ മന്ത്രിസഭയില്‍ നിന്ന് പുറത്ത്

  ഇസ്രയേല്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ പേരില്‍ ഇന്ത്യന്‍ വംശജയായ കണ്‍സര്‍വേറ്റീവ് മന്ത്രി പ്രീതി പട്ടേല്‍ ക്യാബിനറ്റിന് പുറത്തേക്ക്. തെരേസ മേയ് ക്യാബിനറ്റില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ മുതിര്‍ന്ന ഇസ്രായേല്‍ നേതാക്കളുമായി അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തിയത് വിവാദമായതോടെയാണ് പാര്‍ട്ടിക്കുളളില്‍ പ്രീതിയുടെ രാജിക്കായുള്ള മുറവിളികള്‍ ഉയര്‍ന്നത്. കൂടിക്കാഴ്ചയേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ സ്ഥാനനഷ്ടമുണ്ടാകില്ലായിരുന്നെന്ന് വ്യക്തമായിരുന്നെങ്കിലും ചില കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ പ്രീതി തയ്യാറാകാതിരുന്നത് തെരേസ മേയെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ … Read more

ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ; സുപ്രിം കോടതിയുടെ വിമര്‍ശനം

  ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രിം കോടതിയില്‍. കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണത്തിന്റെ ആവശ്യമേ ഉള്ളൂവെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐ നിലപാടില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ കാര്യത്തില്‍ തീരുമാനം നാലുമാസം വൈകിപ്പിച്ചതിന് സിബിഐയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ കോടതി ബുധനാഴ്ച ഉത്തരവിറക്കും. നിരവധി അഴിമതി കേസുകളടക്കം അന്വേഷിക്കാനുള്ളതിനാല്‍ ജോലിഭാരം കൂടുതലാണെന്നും അതിനാല്‍ ജിഷ്ണു കേസ് ഏറ്റെടുക്കാനാവില്ലെന്നുമാണ് സിബിഐ സുപ്രിം … Read more