ആശുപത്രി മാനേജ്മെന്റിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി: നഴ്സുമാരുടെ ശമ്പള വര്‍ധനവിനുള്ള സമിതി രൂപീകരണത്തിന് അംഗീകാരം

  നഴ്സുമാരുടെ വേതന വര്‍ദ്ധനവിന് തീരുമാനമെടുത്ത മിനിമം വേതന സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ആശുപത്രി ഉടമകള്‍ക്ക് വേതന പരിഷ്‌കരണത്തിനായുള്ള സമിതിയില്‍ മതിയായ പ്രാതിനിധ്യം നല്‍കിയില്ലെന്നായിരുന്നു സ്വകാര്യ ആശുപത്രി മാനേജമെന്റ് അസോസിയേഷന്റെ വാദം. ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി, വേതനപരിഷ്‌കരണത്തിനുള്ള ഉത്തരവ് ഇറക്കുന്നത് സുപ്രിംകോടതി വിധി വരുന്നത് വരെ തടഞ്ഞിരുന്നു. വേതനസമിതി രൂപീകരിച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിംകോടതി വിശദീകരണം തേടിയിരുന്നു. അസോസിയേഷന്‍ വാദം … Read more

വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ : ലിമറിക്കിന് വാട്ടര്‍ഫോര്‍ഡില്‍ നിന്നും ബസ് സര്‍വ്വീസ്

നവംബര്‍ 12 ഞായറാഴ്ച വൈകുന്നേരം 4:30 ന് ലിമറിക് Universtiy Concert Hall ല്‍ പെരുമഴയായി പെയ്തിറങ്ങുന്ന പ്രശസ്ത ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത നിശക്ക് വാര്‍ട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പങ്കെടുക്കുന്നവര്‍ക്കായി ബസ് സര്‍വ്വീസ് ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ സേവനം ആവശ്യമുള്ളവര്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനുമായി ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അറിയിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയാര്‍ന്ന മാസ്മരികതയുമായി സംഗീതപ്രേമികളുടെ ഹരമായി മാറിയ മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് … Read more

ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിച്ചു ; മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

വിമാന യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒക്ടോബര്‍ 15നാണ് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ രാജീവ് കട്യാലിനെയാണ് ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫുകള്‍ മര്‍ദ്ദിച്ചത്. വിമാനം ലാന്‍ഡ് ചെയ്തിട്ടും യാത്രക്കാരെ കയറ്റാനുള്ള ബസ് എത്താന്‍ വൈകിയതിനെ ചോദ്യം ചെയ്തതിനാണ് കട്യാലിനെ ഗ്രൗണ്ട് ജീവനക്കാര്‍ ഉപദ്രവിച്ചത്. ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട യാത്രക്കാരനെ ബോര്‍ഡിങില്‍ നിന്ന് ബസിലേക്ക് കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇയാള്‍ തള്ളി കയറാന്‍ ശ്രമിച്ചപ്പോള്‍ ഗ്രൗണ്ട് ജീവനക്കാര്‍ രാജീവ് കത്യാലിനെ കൈയേറ്റം ചെയ്യുകയായിരുന്നു. മറ്റൊരു … Read more

വായു മലിനീകരണം രൂക്ഷമായി; ദില്ലിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

  ഡല്‍ഹിയില്‍ മൂന്നാം ദിവസവും അന്തരീക്ഷ മലിനീകരകരണത്തില്‍ വലഞ്ഞ് ജനങ്ങള്‍. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് 11 ട്രെയിനുകളാണ് വൈകിയോടുന്നത്. പുകമഞ്ഞ് മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാര സൂചിക ഏറ്റവും മോശമായ 396 എന്ന നിലയിലായിരുന്നു. അതിനിടെ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് പതിനെട്ടു കാറുകള്‍ കൂട്ടിയിടിച്ചു. ഒന്നിന് പിറകേ ഒന്നായി ഡല്‍ഹി എക്സ്പ്രസ് ഹൈവേയിലാണ് കാറുകള്‍ കൂട്ടിയിടിച്ചത്. ഇതിന്റെ വീഡിയോയും … Read more

ഇന്ത്യക്കാരുടെ ക്രൂരത പകര്‍ത്തിയ ചിത്രത്തിന് അവാര്‍ഡ്

മനുഷ്യനെ പോലെ തന്നെ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ളവരാണ് മൃഗങ്ങളും. ഒരിക്കലും അവര്‍ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മനുഷ്യന്റെ വാസകേന്ദ്രങ്ങളിലേക്ക് എത്താറില്ല. അഥവാ അത്തരത്തില്‍ വന്യജീവികള്‍ എത്തുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ മനുഷ്യന്റെ നീചമായ പ്രവര്‍ത്തികള്‍ ഉണ്ടാകും. അവരുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയോ അല്ലെങ്കില്‍ അവരെ മാരകമായി ഉപദ്രവിക്കുകയോ ചെയ്യുമ്പോഴാണ് മൃഗങ്ങളും തിരികെ പ്രതികരിക്കുന്നത്. മനുഷ്യന്റെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു ആനയുടെയും, ആനക്കുട്ടിയുടെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ബന്‍കുര ജില്ലയില്‍ നിന്നുള്ള ഈ … Read more

ദിലീപ് ഡി.ജി.പി ബെഹ്‌റയെ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്

  നടിയെ ആക്രമിച്ച കേസില് അറസ്റ്റിലാകും മുമ്പ് നടന്‍ ദിലീപ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. കഴിഞ്ഞമാസം ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തില്‍ തന്നെ കേസില്‍ കുടുക്കാന്‍ ഡി.ജി.പിയും എ.ഡി.ജി.പി ബി. സന്ധ്യയും അന്വേഷണസംഘത്തിലെ ചിലരും ശ്രമിച്ചുവെന്ന് ദിലീപ് പരാതിപ്പെട്ടിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നും നേരത്തേതന്നെ ഡി.ജി.പിയെ അറിയിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അന്വേഷണസംഘം ചൂണ്ടിക്കാട്ടിയതുപോലെ ഇരുപതുദിവസം വൈകിയല്ല, ജയിലില്‍നിന്ന് പള്‍സര് സുനിയുടെ ഭീഷണി ഫോണ്‍ വിളികള് വന്നതിന് … Read more

പാര്‍ട്ടി ഉടന്‍; ഇടതും വലതും ആകില്ലെന്ന് 63ാം ജന്മദിനത്തില്‍ കമലിന്റെ പ്രഖ്യാപനം

  പാര്‍ട്ടി രൂപവത്കരണത്തിന് അണിയറയില്‍ ഒരുക്കം പുരോഗമിക്കുകയാണെന്നും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും നടന്‍ കമല്‍ഹാസന്‍. രാഷ്ട്രീയത്തില്‍ തെന്റ സ്ഥാനം ഇടത്തോ വലത്തോ ആകില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ തേടി തമിഴ്നാട്ടില്‍ മൂന്നു മാസത്തെ പര്യടനം നടത്തുമെന്നും 63ാം ജന്മദിനത്തില്‍ കമല്‍ പ്രഖ്യാപിച്ചു. ‘തേടി തേര്‍ പോംവാ’ എന്ന പര്യടനത്തിന്റെ ഭാഗമായി 50 െപാതുയോഗങ്ങള്‍ സംഘടിപ്പിക്കും. തമിഴ്നാടിനെ നന്മയുടെ ദേശമാക്കുമെന്നും കമല്‍ വാഗ്ദാനം ചെയ്തു. ജനങ്ങള്‍ക്ക് അഴിമതിയെക്കുറിച്ച് വിവരം നല്‍കാന്‍ ‘മയ്യം വിസില്‍’ എന്ന ആപ് ജനുവരിയില്‍ നിലവില്‍വരും. തന്റെ ആരാധകരെ … Read more

നോട്ട് നിരോധന സമയത്ത് കേരളത്തിന് താങ്ങായത് പ്രവാസിപ്പണം

  നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ കേരളത്തിന് താങ്ങായത് പ്രവാസികളുടെ പണം. പണച്ചുരുക്കത്തില്‍ നട്ടം തിരിഞ്ഞ വിപണിക്ക് ഇത് ആശ്വാസം പകര്‍ന്നു. സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പ്രവാസികള്‍ അയച്ച പണം സഹായകമായെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ആദ്യദിനങ്ങളില്‍ പ്രവാസി പണം കേരളത്തിലേക്ക് വരുന്നതില്‍ കുറവുണ്ടായി. ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിലെ ആശയകുഴപ്പവും ഇതിനു കാരണമായി. പിന്നീട് ബാങ്കുകളില്‍ പ്രവാസി നിക്ഷേപം വര്‍ധിക്കുകയായിരുന്നു. വിപണിയെയും നിര്‍മാണ മേഖലയെയും ഇതു സജീവമാക്കി. 2016 ജൂണ്‍ 30ലെ കണക്കു … Read more

വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ : ഡബ്ലിനില്‍ ഏതാനും ടിക്കറ്റുകള്‍ മാത്രം ലഭ്യം

നവംബര്‍ 11 ശനിയാഴ്ച വൈകുന്നേരം 4:30 ന് ഡബ്ലിന്‍ ഡി.സി.യു ഹെലിക്‌സില്‍ പെരുമഴയായി പെയ്തിറങ്ങുന്ന പ്രശസ്ത ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത നിശക്ക് ഏതാനും ടിക്കറ്റുകള്‍ കൂടിയേ ലഭ്യമുള്ളുവെന്ന് സംഘാടകര്‍ അറിയിച്ചു. വി.ഐ.പി കാറ്റഗറിയില്‍ ഏതാനും ടിക്കറ്റുകളും, ഗ്രൗണ്ട് കാറ്റഗറിയില്‍ 100 ല്‍ താഴെ ടിക്കറ്റുകളും മാത്രമേ ലഭ്യമുള്ളുവെങ്കിലും ബാല്‍ക്കണിയില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയാര്‍ന്ന മാസ്മരികതയുമായി സംഗീതപ്രേമികളുടെ ഹരമായി മാറിയ മ്യൂസിക് ബാന്‍ഡ് … Read more

camile സാന്‍ട്രി സ്വോര്‍ഡ്‌സ് എന്നിവിടങ്ങളില്‍ ജീവനക്കാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ healthiest takeaway അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ തായ് റസ്റ്റോറന്റ് ഗ്രൂപ്പായ camile യുടെ സാന്‍ട്രി റസ്റ്റോറന്റിലേക്ക് ഡെലിവറി ഡ്രൈവര്‍മാരും ഡിസംബര്‍ ആദ്യ വാരം സ്വോര്‍ഡ്‌സില്‍ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിലേക്ക് 10 ഡെലിവറി ഡ്രൈവര്‍മാര്‍, ചെഫ്, പാക്കിംഗ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ഫുള്‍ ഐറിഷ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം. അയര്‍ലണ്ടിലും യു.കെയിലുമായി 20 ല്‍ പരം ബ്രാഞ്ചുകളാണ് camile ക്ക് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0858596828