കാലാവസ്ഥ വ്യതിയാനം: പുതിയ അഭയാര്‍ത്ഥി നയവുമായി ന്യൂസിലാന്റ്

  കാലാവസ്ഥ വ്യതിയാനം മൂലം കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പുതിയ അഭയാര്‍ത്ഥി വിസ പദ്ധതിയുമായി ന്യൂസിലാന്റ്. ഇതിനുവേണ്ടി പുതിയ തരം വിസ തന്നെ ആവിഷ്‌കരിക്കാനാണ് ന്യൂസിലാന്റിലെ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി അഭയാര്‍ത്ഥികളാകുന്നവര്‍ക്ക് വിസകള്‍ നല്‍കുമെന്ന ഗ്രീന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് പുതിയ കൂട്ടു കക്ഷി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് പുതിയ ലേബര്‍ സഖ്യ കക്ഷി സര്‍ക്കാരി കാലാവസ്ഥ വ്യതിയാന മന്ത്രിയായി ഗ്രീന്‍ പാര്‍ട്ടി നേതാവ് ജയിംസ് ഷായെ നിയമിച്ചത്. പരീക്ഷണാര്‍ത്ഥം മനുഷ്യത്വപരമായ … Read more

വരാനിരിക്കുന്നത് പതിനൊന്ന് വര്‍ഷത്തിനിടയിലെ അതി കഠിന ശൈത്യം

ഡബ്ലിന്‍: ഈ ശൈത്യകാലത്ത് യൂറോപ്പില്‍ താപനില പതിവിലും താഴെയെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍. താപനില മൈനസ് 11 ഡിഗ്രിയിലും താഴെ എത്തുമെന്നാണ് പ്രവചനം. യു.കെയില്‍ സാമര്‍സെറ്റില്‍ ശൈത്യം കഠിനമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. വിന്റര്‍ വന്നെത്തുന്നതിന് മുന്‍പ് തന്നെ ഇവിടെ മഞ്ഞ് മൂടിക്കഴിഞ്ഞു. സാമര്‍സെറ്റില്‍ യാത്രാ ദുരിതം ആരംഭിച്ചതായി യു.കെ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. വരും ദിവസങ്ങളില്‍ വ്യോമ-റോഡ്-ജല ഗതാഗതം തടസപ്പെടുമോ എന്ന ഭീതിയിലാണ് യു.കെ. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ താപനില ഗണ്യമായി കുറയുമെന്ന് തന്നെയാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന … Read more

വിമാനത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഒരുങ്ങി ഇത്തിഹാദ്

  ഇത്തിഹാദ് വിമാനങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം അവതരിപ്പിക്കുന്നു. 2018 അവസാനത്തോടെയാണ് ഈ ‘വൈഫ്‌ലൈ’ സംവിധാനം നടപ്പാവുക. ഇതോടെ ഇത്രയും വേഗതയുള്ള ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന ആദ്യ വിമാനക്കമ്ബനിയാകും ഇത്തിഹാദ്. യഹ്?സാറ്റ് സാറ്റലൈറ്റ് ഓപറേറ്ററുമായും ഡു ടെലികോം കമ്ബനിയുമായും സഹകരിച്ചാണ? ‘വൈഫ്‌ലൈ’ സൗകര്യം ഒരുക്കുക. സ്വയ്ഹാന്‍ മരുഭൂമിയില്‍ ഇതിനുള്ള പരിക്ഷണങ്ങള്‍ വ്യാഴാഴ്ച സംഘടിപ്പിച്ചു. വിമാനയാത്രക്കാരുടെ മൊബൈല്‍ ഫോണുകളിലും ടാബ്‌ലറ്റുകളിലും കമ്ബ്യൂട്ടറുകളിലും സെക്കന്റില്‍ 50 മെഗാബൈറ്റ് സ്പീഡില്‍ ഇന്റര്‍നെറ്റ് ഡാറ്റ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഈ പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ … Read more

ആസ്പിരിന്‍ വേദന സംഹാരി മാത്രമല്ല: ക്യാന്‍സര്‍ ബാധയും തടയും

ഹോങ്കോങ്: ദീര്‍ഘകാല ആസ്പിരിന്‍ ഉപയോഗം അര്‍ബുദബാധ തടയുമെന്ന് പഠനങ്ങള്‍. 6 ലക്ഷം ആളുകളില്‍ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് ഇത് സൂചിപ്പിക്കുന്നത്. ആസ്പിരിന്‍ ഉപയോഗിക്കുന്നവരില്‍ രക്താര്‍ബുദം, ശ്വാസകോശാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നീ അര്‍ബുദങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഒരുശതമാനം പോലും ഇല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍, കിഡ്നി ക്യാന്‍സര്‍ എന്നീ അര്‍ബുദങ്ങള്‍ തടയാന്‍ ആസ്പിരിന്‍ ഫലപ്രദമല്ലെന്നും ഗവേഷകര്‍ പറയുന്നു. ഹോങ്കോങ് ജനറല്‍ ആശുപത്രിയില്‍ ആസ്പിരിന്‍ ഉപയോഗിക്കുന്നവര്‍, ഉപയോഗിക്കാത്തവര്‍ എന്നിങ്ങനെ തരംതിരിച്ചുള്ള പഠനങ്ങളിലാണ് ആസ്പിരിനിന് ക്യാന്‍സറിനെ തടയാന്‍ … Read more

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

  സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍. എറണാകുളം നെടുമ്പാശ്ശേരി കുന്നുകര സ്വദേശി സഫീര്‍ കരീം(25),? ഭാര്യ ഇടുക്കി സ്വദേശി ജോയ്‌സി ജോയി എന്നിവരെയാണ് എഗ്മൂര്‍ പോലീസ് പിടികൂടിയത്. എഗ്മൂര്‍ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതുകയായിരുന്ന സഫീറിന് ഹൈദരാബാദില്‍ നിന്ന് ഭാര്യ മൊബൈലില്‍ ബ്ളൂടൂത്തുവഴി ഉത്തരം പറഞ്ഞുകൊടുക്കുകയായിരുന്നു. ഇത് ഐബി ഉദ്യോഗസ്ഥര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. സഫീര്‍ മുന്‍ പരീക്ഷകളിലും കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.ബി ഉദ്യോഗസ്ഥര്‍ പരീക്ഷാഹാളില്‍ പരിശോധന … Read more

ഫ്രാന്‍സില്‍ ഭീകരവിരുദ്ധ ബില്ലില്‍ ഇമ്മാനുവല്‍ മാക്രോണ്‍ ഒപ്പുവെച്ചു

  ഫ്രാന്‍സില്‍ ഏറെ വിവാദമായ ഭീകരവിരുദ്ധ ബില്ലില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒപ്പുവെച്ചു. ബില്‍ പ്രാബല്യത്തിലാവുന്നതോടെ പൊലീസിന് കൂടുതല്‍ അധികാരം കൈവരും. രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമം നിലവില്‍ വന്നത്. 2015 നവംബറില്‍ നടന്ന പാരീസ് ആക്രമണത്തെ തുടര്‍ന്നാണ് ഭീകരവിരുദ്ധപ്രവര്‍ത്തനം ശക്തമാക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കടുത്ത വ്യവസ്ഥകള്‍ ശിപാര്‍ശ ചെയ്ത് കൊണ്ടുള്ള ഭീകരവിരുദ്ധബില്‍ പാര്‍ലമെന്റ് പാസാക്കുകകയും ചെയ്തു. പ്രസിഡന്റ് ബില്ലില്‍ ഒപ്പുവെച്ച പശ്ചാത്തലത്തില്‍ ഇതിനി നിയമമായി മാറും. നിയമം നടപ്പാക്കുന്നതിലൂടെ മുന്‍കൂര്‍ വാറന്റില്ലാതെ … Read more

അന്തരീക്ഷത്തിലെ ‘പ്രേതശബ്ദങ്ങള്‍’ പുറത്ത് വിട്ട് നാസ

  പ്രേതങ്ങളുടെ ആഘോഷം എന്നാണ് പാശ്ചാത്യലോകം ആഘോഷിക്കുന്ന ഹാലോവീന്‍ ആഘോഷം അറിയപ്പെടുന്നത്. ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയും. ബഹിരാകാശത്തെ ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍ പുറത്ത് വിട്ടാണ് നാസയുടെ ഹാലോവീന്‍ ആഘോഷം. ഭീകരരൂപങ്ങള്‍ കെട്ടി തെരുവ് കീഴടക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് കിടിലന്‍ ബൗക്ഗ്രൗണ്ട് ശബ്ദമാണിവയെന്നാണ് നാസ പറയുന്നത്. ബുധന്റെ അന്തരീക്ഷ അലര്‍ച്ചയും, സൂര്യന്റെ ശബ്ദവും അടക്കം ഗംഭീര ശബ്ദങ്ങളാണ് യൂട്യൂബിലും സൗണ്ട് ക്ലൗഡിലേയും നാസ പുറത്ത് വിട്ടിരിക്കുന്നത്. നാസയുടെ വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രകാരന്മാരാണ് ഈ ശബ്ദങ്ങള്‍ … Read more

വിമാനം ഹൈജാക്ക് ചെയ്യുകയാണെന്ന് കത്ത്; ജെറ്റ് എയര്‍വേസ് വിമാനത്തിനുള്ളില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തിയ യാത്രക്കാരനെ കണ്ടെത്തി

  ജെറ്റ് എയര്‍വേസ് വിമാനത്തിന് സുരക്ഷാ ഭീഷണി ഉണ്ടെന്ന് ഭീഷണിക്കത്ത് എഴുതിവച്ചയാളെ കണ്ടെത്തി. മുംബൈ-ഡല്‍ഹി വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത സല്ലാ ബിര്‍ജു ആണ് വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത് എഴുതിവച്ചത്. ഇക്കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു ഇയാള്‍. എന്നാല്‍ ഭീഷണിക്കത്ത് എഴുതിവച്ചത് എന്തിനാണെന്ന് വ്യക്തമല്ല. ജൂലൈയില്‍ ഭക്ഷണത്തില്‍നിന്ന് പാറ്റയെ കിട്ടിയെന്നു പറഞ്ഞും ഇയാള്‍ പ്രശ്നമുണ്ടാക്കിയിരുന്നു. മുംബൈയില്‍ നിന്നു പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും … Read more

വെള്ളത്തിലും കരയിലും ഇറക്കാവുന്ന 100 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി സ്പൈസ്ജെറ്റ്

  പ്രാദേശിക സര്‍വീസുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് 100 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നു. വെള്ളത്തിലും, പരുക്കന്‍ പ്രദേശങ്ങളിലും മറ്റ് തുറസായ ഇടങ്ങളിലും ഇറക്കാവുന്ന 100 ആംഫിബിയസ് കോഡിയാക് വിമാനങ്ങള്‍ വാങ്ങാനാണ് സ്പൈസ്ജെറ്റ് ഒരുങ്ങുന്നത്. ഏകദേശം 400 മില്യണ്‍ ഡോളറിന്റേതാണ് പദ്ധതി. ഏത് പ്രതലത്തിലും ഒരു പോലെ ഇറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ വാങ്ങുന്നതിന് ജപ്പാന്‍ കമ്പനിയായ സെറ്റൗച്ചി ഹോള്‍ഡിംഗ്സുമായി സ്പൈസ് ജെറ്റ് ചര്‍ച്ച നടത്തിവരികയാണ്. രാജ്യത്തെ ചെറു നഗരങ്ങളെയും പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും കുറഞ്ഞ … Read more

ചവറ കെഎംഎംഎല്‍ അപകടം: മരണസംഖ്യ മൂന്നായി

  ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനുള്ളിലെ ഇരുമ്പുപാലം തകര്‍ന്നുവീണ് മരിച്ചവരുടെയെണ്ണം മൂന്നായി. തകര്‍ന്നുവീണ പാലം വൈകിട്ടോടെ ഉയര്‍ത്തിയപ്പോഴാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയത്. ചവറ സ്വദേശികളായ അന്നമ്മ, അഞ്ജലീന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കല്ലട സ്വദേശിനി ശ്യാമള (56) യുടെ മൃതദേഹം രാവിലെതന്നെ കണ്ടെത്തിയിരുന്നു. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന ഇരുമ്പ് പാലമാണ് തകര്‍ന്നുവീണത്. കെ.എം.എം.എല്ലിലെ എം.എസ് യൂണിറ്റിലേക്ക് പോകുന്നതിനുവേണ്ടി ഉള്ളതായിരുന്നു അപകടത്തില്‍പ്പെട്ട പാലം. കെഎംഎംഎല്ലിന്റെ മുഖ്യ ഓഫീസിന് മുന്നില്‍ … Read more