ഡെയിലി ഡിലൈറ്റ് കലാസന്ധ്യ വെള്ളിയാഴ്ച പിബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍

ജി.വേണുഗോപാല്‍, അഖില ആനന്ദ് ,സാബു തിരുവല്ല, സമ്മി സാമുവല്‍ എന്നിവര്‍ ഡബ്ലിനില്‍. വേണുനാദത്തിനു ഇനി ഒരു ദിവസം; ബ്‌ളാഞ്ചസ് ടൗണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ഡെയിലി ഡിലൈറ്റ് കലാസന്ധ്യ സീസണ്‍ 3 യ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നാളെ (നവംബര്‍ 3) വൈകിട്ട് 4 .30 ന് പിബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ഡബ്ലിന്‍ കാത്തിരിക്കുന്ന കലാസന്ധ്യ അരങ്ങേറുന്നത്. കലാസന്ധ്യയില്‍ പങ്കെടുക്കാനായി പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍, അഖില ആനന്ദ് ,സാബു തിരുവല്ല, സമ്മി സാമുവല്‍ എന്നിവര്‍ ഇന്നലെ ഡബ്ലിനില്‍ … Read more

വിമാനത്തെ വെല്ലും വേഗതയില്‍ ബ്ലഡ് ഹൗണ്ട് കാര്‍

  വേഗതയില്‍ വിമാനത്തെ വെല്ലുന്ന അവതരണവുമായി ബ്ലഡ് ഹൗണ്ട്. മണിക്കൂറില്‍ 1610 കിലോമീറ്റര്‍ വേഗതയാണ് ഈ പുത്തന്‍ കാറിനുള്ളത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ ആയ ബ്ലഡ് ഹൗണ്ടിന്റെ ആദ്യപരീക്ഷണ ഓട്ടം കഴിഞ്ഞദിവസം നടന്നു. എകദേശം 135,000 ബി.എച്ച്.പി കരുത്തുള്ള കാര്‍ മണിക്കൂറില്‍ 1000 മൈല്‍ വേഗത ആര്‍ജിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലണ്ടനിലെ കാനറി വാര്‍ഫില്‍ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 800 ബിഎച്ച്പി കരുത്തുള്ള സൂപ്പര്‍ചാര്‍ജിന് വി8 എന്‍ജിനാണ് റോക്കറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. 350 സാങ്കേതിക വിദഗ്ധരുടെ … Read more

അമേരിക്കയെ വിറപ്പിച്ച് മാന്‍ഹാട്ടന്‍ ഭീകരാക്രമണം; ആക്രമണത്തിന് പദ്ധതിയിട്ടത് ഒരു വര്‍ഷം മുന്‍പ്

  മാന്‍ഹാട്ടന്‍ ഭീകരാക്രണമത്തെ തുടര്‍ന്ന് കര്‍ശന നിലപാടുകള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ട്രംപ്. അമേരിക്കയെ വിറപ്പിച്ച മാന്‍ ഹട്ടന്‍ അക്രമിയെ ഗ്വാണ്ടനാമോ ജയിലിലടയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ ഹട്ടനില്‍ ട്രക്ക് നടപ്പാതയിലേയ്ക്ക് ഓടിച്ചു കയറ്റി ആക്രമണം നടത്തിയ സൈപ്പോവിനെ ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിലയക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ക്യാബിനറ്റ് യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ക്കെതിരെ ഭീകരവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. … Read more

ഷെറിന്‍ മാത്യൂസിന്റെ സംസ്‌കാരം രഹസ്യമായി നടത്തി; അന്ത്യവിശ്രമ സ്ഥലം വെളിപ്പെടുത്തില്ല.

  അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ കലുങ്കിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ചു. മാധ്യമപ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തി തീര്‍ത്തും സ്വകാര്യമായായിരുന്നു മലയാളിദമ്പതികളുടെ ദത്തുപുത്രിയുടെ സംസ്‌കാരചടങ്ങ്. മതപരമായ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലാണ് കുട്ടിയുടെ സംസ്‌കാരം നടത്തിയതെന്ന് കുടുംബ അഭിഭാഷകര്‍ പറഞ്ഞു. എവിടെയാണ് സംസ്‌കരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഷെറിന്റെ മാതാവ് സിനിയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പെങ്കടുത്തത്. ഒക്ടോബര്‍ ഏഴിന് പുലര്‍ച്ച മൂന്നുമണിക്ക് വീടിന് സമീപത്തുനിന്നാണ് ഷെറിന്‍ മാത്യൂസിനെ കാണാതായത്. ഒരാഴ്ചക്കുശേഷം വീട്ടില്‍ നിന്ന് ഒരു … Read more

അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്പ്: ന്യൂയോര്‍ക്കിനു പിന്നാലെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ആക്രമണം

  ന്യൂയോര്‍ക്കില്‍ വാഹനമോടിച്ചുകയറ്റി എട്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ വെടിവെയ്പില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടു പുരുഷമാരും ഒരു സ്ത്രീയുമണ് മരിച്ചത്. ഒന്നിലധികം പേര്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. പോലീസ് തിരിച്ചും വെടിവെച്ചു. സംഭവത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് സൂചന ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയാണ് വെടിവെയ്പ് നടന്നത്. ആക്രമണം ഉണ്ടായതിനെതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളികളെയും സാധനം വാങ്ങിക്കാനെത്തിയവരെയും … Read more

കേരളപ്പിറവി ദിനം ആഘോഷമാക്കി ലോകമെമ്പാടുമുള്ള മലയാളികള്‍

ഇന്ന് കേരള സംസ്ഥാനത്തിന്റെ പിറന്നാള്‍. 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്‌കൊണ്ട് നമുക്ക് നമ്മുടെ നാടിന്റെ പിറന്നാള്‍ ആഘോഷിക്കാം. 1947ല്‍ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ … Read more

വേണുഗീതം ഡബ്ലിനില്‍..ഇനി രണ്ട് ദിവസം മാത്രം

ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കുന്ന കലാസഡ്യ സീസണ്‍ 3 വെള്ളിയാഴ്ച നവംബര്‍ 3 വൈകിട്ട് 4.30ന് പിബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറും.പ്രശസ്ത ഗായകന്‍ ജി.വേണുഗോപാലും യുവ ഗായിക അഖില ആനന്ദും നയിക്കുന്ന സംഗീതനിശയും, സാബു തിരുവല്ലയുടെ ഹാസ്യകലാപ്രകടനവും,ശ്രീ ശിവ അക്കാദമി ഒരുക്കുന്ന നൃത്തവും കലാസഡ്യക്ക് മിഴിവേകും . IFC വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് Talent Hunt ഓഡിഷനില്‍ നവംബര്‍ 2 വൈകിട്ട് 4 മണിക്ക് ബ്ലാഞ്ചസ്ടൗണ്‍ Crown Plaza Hotel ല്‍ ജി.വേണുഗോപാല്‍ വിധി കര്‍ത്താവാകും. … Read more

സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനം 4ന് ഇന്‍ഡോറില്‍

  മലയാളികളില്‍ നിന്ന് ഒരാള്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ദൈവദാസി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. രാവിലെ പത്തിന് ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിനടുത്തുള്ള സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു ചടങ്ങുകള്‍ നടക്കുന്നത്. വത്തിക്കാനില്‍നിന്നു കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മെത്രാപ്പോലീത്തമാര്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും. … Read more

പൊട്ടിത്തെറിക്കില്ലെന്ന് ബോധ്യപ്പെടുത്താന്‍ വിമാനത്തിലെ 200 യാത്രക്കാര്‍ക്ക് ഗ്യാലക്‌സി നോട്ട് 8 സൗജന്യമായി നല്‍കി

  സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മുന്‍നിര കമ്പനിയായ സാംസങ്ങിനെ ഏറെ പ്രതിസന്ധിയിലാക്കിയ ഹാന്‍ഡ്‌സെറ്റായിരുന്നു ഗ്യാലക്‌സി നോട്ട് 7. പൊട്ടിത്തെറിയെ തുടര്‍ന്ന് നോട്ട് 7 വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. വിമാനങ്ങളില്‍ ഗ്യാലക്‌സി നോട്ട് 7 ന് വിലക്കും ഏര്‍പ്പെടുത്തി. എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിനു ശേഷം സാംസങ്ങിന്റെ അത്യുഗ്രന്‍ ഹാന്‍ഡ്‌സെറ്റ് ഗ്യാലക്‌സി നോട്ട് 8 വിപണിയില്‍ എത്തി വന്‍ വിജയം നേടി. ഹാന്‍ഡ്‌സെറ്റിന്റെ പ്രചാരണാര്‍ഥം വിമാനത്തിലും നോട്ട് 8 സൗജന്യ വിതരണം നടന്നു. സ്‌പെയിനില്‍ നിന്നുള്ള യാത്രാവിമാനത്തിലാണ് സാംസങ്ങിന്റെ … Read more

അമേരിക്കയിലെ മന്‍ഹാട്ടനില്‍ ഐ.എസ് ഭീകരാക്രമണം: 8 പേര്‍ കൊല്ലപ്പെട്ടു

മന്‍ഹാട്ടന്‍: അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഭീകരാക്രമണം. ലോവര്‍ മന്‍ഹാട്ടനിലെ സൈക്കിള്‍ പാതയില്‍ ട്രെക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് 8 പേര്‍ കൊല്ലപ്പെട്ടു. 15-ല്‍ കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയില്‍. മന്‍ഹാട്ടനില്‍ ഹഡ്‌സണ്‍ നദിയോട് ചേര്‍ന്നുള്ള സൈക്കിള്‍ പാതയില്‍ വെച്ച് ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് 3.30-നു ആയിരുന്നു ആക്രമണം ഉണ്ടായത്. വേള്‍ഡ് ട്രേഡ് സെന്റര്‍ മെമ്മോറിയലിന് സമീപപ്രദേശത്താണ് സംഭവം അരങ്ങേറിയത്. ട്രെക്ക് ഓടിച്ചിരുന്ന ഉസ്ബെക്കിസ്ഥാന്‍ സ്വദേശി 29-കാരനായ സൈഫുള്ള സൈപോവിനെ സംഭവസ്ഥലത്ത് വെച്ച് പോലീസ് അറസ്റ്റ് … Read more