എൻആർഐകളുടെ ആധാർ അപേക്ഷയിൽ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ടത് ഇവ…

നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്കുള്ള (എന്‍ആര്‍ഐ) ആധാര്‍ നിയമങ്ങളില്‍ മാKE വരുത്തി The Unique Identification Authority of India (UIDAI). ജനുവരി 16-നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ UIDAI പുറത്തിറക്കിയത്. പുതിയ നയപ്രകാരം പ്രായപൂര്‍ത്തിയായവരും, അല്ലാത്തവരുമായ, സാധുവായ പാസ്‌പോര്‍ട്ട് കൈവശമുള്ള എന്‍ആര്‍ഐകള്‍ക്ക്, ഇനി ഏത് ആധാര്‍ കേന്ദ്രയില്‍ നിന്നും ആധാറിനായി അപേക്ഷിക്കാം. ഒപ്പം കുട്ടികളായ എന്‍ആര്‍ഐകളുടെ പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയായി ഇനിമുതല്‍ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ. 2023 ഒക്ടോബര്‍ 1-ന് ശേഷം … Read more

ബ്ളാക്ക്റോക്കിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചു

ഡബ്ലിന്‍: സിറോ മലബാര്‍ ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ വളരെ ആര്‍ഭാടത്തോടെ കൊണ്ടാടി. ബ്ലാക്ക്‌റോക്ക്  മണിക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ ജനുവരി 21-ന് ഞായറാഴ്ച്ച  വൈകിട്ട് 4.30-ന് ജപമാക്കി ശേഷം 5 മണിക്ക്  റവ. ഫാ. വിനു OFM ആഘോഷമായ വിശുദ്ധകുർബാന അർപ്പിച്ചു.  ലതീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, കഴുന്നെടുക്കല്‍ തുടങ്ങി പ്രത്യേക പ്രാര്‍ഥനകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുന്നാൾ കുർബാനക്ക് ശേഷം സെബാസ്റ്റ്യന്‍ നാമധാരികളെ ആദരിക്കൽ ചടങ്ങും, ചായസൽക്കാരവും ഉണ്ടായിരുന്നു.

നിങ്ങൾ വീട് വാങ്ങുമ്പോൾ ആരുടെയെങ്കിലും കൈയിൽ നിന്നും ഗിഫ്റ്റ് വാങ്ങുന്നുണ്ടോ? ഗിഫ്റ്റ്, ക്യാപിറ്റൽ അക്വിസിഷൻ ടാക്സ് എന്നിവയെ പറ്റി അറിയേണ്ടതെല്ലാം…

അഡ്വ. ജിതിൻ റാം നാമെല്ലാം നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നവരാണ്. ജന്മദിനം, പുതുവത്സരം, വിവാഹം, ക്രിസ്തുമസ്, ഓണം, റംസാന്‍, വിഷു ഇങ്ങനെ നീളുന്ന നാളുകള്‍ മുഴുവന്‍ സമ്മാനങ്ങള്‍ പലതും കൊടുത്തും വാങ്ങിയും ആഘോഷമാക്കുന്നവരാണ് നമ്മള്‍. ഇവിടെ ഒരു വീട് വാങ്ങുമ്പോൾ ഇത്തരത്തിൽ സമ്മാനം ലഭിക്കുന്നതും പതിവാണ്. എന്നാൽ ഈ സമ്മാനങ്ങൾക്ക് ടാക്സ് നൽകേണ്ടി വന്നേക്കും എന്ന കാര്യം നിങ്ങൾക്കറിയാമോ? ക്യാപിറ്റല്‍ അക്വിസിഷന്‍ ടാക്സ് (CAT) എന്നതാണ് സര്‍ക്കാര്‍ ചുമത്തുന്ന ഈ ഗിഫ്റ്റിംഗ് നികുതിക്ക് പറയുന്ന പേര്. നിങ്ങള്‍ … Read more

വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബിന് നവനേതൃത്വം

വാട്ടർഫോർഡ്: 2022-ൽ ക്രിക്കറ്റ് പ്രേമികളായ കുറച്ചുപേരിൽ നിന്നും തുടങ്ങിയ വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്, ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്സിന്റെ എണ്ണം കൊണ്ടും വലിയ മുന്നേറ്റം ഉണ്ടക്കിയിരിക്കുന്നു. 2023 ക്രിക്കറ്റ്  സീസണിൽ ഇൻഡോർ ഔട്ട്ഡോർ വിഭാഗങ്ങളിലായി അയർലണ്ടിൽ ഉടനീളം നടന്ന ടൂർണമെന്റുകളിൽ 3 ടൈറ്റിൽ കിരീടങ്ങളും , 4 റണ്ണേഴ്‌സ് അപ്പ് കിരീടങ്ങളും ചൂടി വാട്ടർഫോർഡ് ടൈഗേഴ്‌സ് അയർലണ്ടിലെ തന്നെ ഒരു മികച്ച ക്രിക്കറ്റ് ടീം ആയി മാറിയിരിക്കുന്നു.  2024-2025 വർഷത്തിലെ പ്രവർത്തനങ്ങളെ … Read more

ബ്ളാക്ക്റോക്ക് ഗാര്‍ഡിയന്‍ ഏഞ്ചല്‍ ചര്‍ച്ചില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ജനുവരി 21-ന് ഞായറാഴ്ച്ച

ഡബ്ലിന്‍: സിറോ മലബാര്‍ ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററില്‍ ജനുവരി 21 ന് ഞായറാഴ്ച്ച  വൈകിട്ട് 7 മണിക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ വളരെ ആര്‍ഭാടത്തോടെ കൊണ്ടാടുന്നു. അന്നേ ദിവസം ജപമാല സമര്‍പ്പണം, വിശുദ്ധ കുര്‍ബാന,  കഴുന്നെടുക്കല്‍, ലതീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും. ലോക വിശുദ്ധരില്‍ കേരളത്തില്‍ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനാണ് സെയിന്‍റ്റ് സെബാസ്റ്റ്യന്‍ അഥവാ വിശുദ്ധ സെബസ്ത്യാനോസ്. സെയിന്‍റ്റ് സെബാസ്റ്റ്യന്‍റെ തിരുനാള്‍ കേരളത്തില്‍ അമ്പ്‌ തിരുനാള്‍, മകരം തിരുനാള്‍, പിണ്ടി തിരുനാള്‍ , വെളുത്തച്ചന്റെ … Read more

ബ്ളാക്ക്റോക്ക് സീറോ മലബാർ പള്ളിയിൽ വിഭൂതി തിരുനാൾ; നോമ്പിലേക്കുള്ള വാതായനങ്ങൾ തുറക്കുന്ന കുരിശുവര പെരുന്നാൾ ഫെബ്രുവരി 12-ന്

ഡബ്ലിൻ : സിറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററിൽ ഫെബ്രുവരി 12 ന്  തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക്   ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വച്ച് വലിയ നോമ്പ് കാലത്തിന്റെ ആരംഭം കുറിക്കുന്ന വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു.അന്നേ ദിവസം  വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും. “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ ഒരിക്കൽ മടങ്ങും” എന്ന ഓർമ പുതുക്കിക്കൊണ്ടാണ് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന കുരിശുവര പെരുന്നാൾ കടന്നുവരുന്നത്.  ആദ്യകാലങ്ങളിൽ … Read more

ജനുവരി മാസത്തിലെ റോമൻ കത്തോലിക്കാ മലയാളം കുർബാന ജനുവരി 21-ന് ഡബ്ലിനിൽ

ജനുവരി മാസത്തിലെ റോമൻ കത്തോലിക്കാ മലയാളം കുർബാന Dublin 15-ൽ Church of Mary Mother of Hope-ൽ വച്ച് ജനുവരി 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കും. ആയിരിക്കും.എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. വിലാസം: Church of Mary Mother of HopePace CrescentLittle paceCo DublinD15X628വെബ്സൈറ്റ്: https://g.co/kgs/Ai9kec

കേരള ഹൗസ് ജലോത്സവം തരംഗമാകുന്നു; 21 ടീമുകൾ അണിനിരക്കുന്ന വള്ളംകളി മെയ് 19-ന്

കേരള ഹൗസ് ജലോത്സവം തരംഗമാകുന്നു. കഴിഞ്ഞവർഷം ആരംഭിച്ച് 18 ടീമുകളിലൂടെ വിജയകരമായ കേരളഹൗസ് വള്ളംകളി ഈ വർഷം മെയ്‌ 19-ന് പ്രഖ്യാപിക്കപ്പെട്ട് ഒരാഴ്ചക്കുള്ളിൽ പരമാവധി പങ്കെടുക്കാൻ പറ്റുന്ന 21 ടീമുകളും രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ പ്രത്യേകത 21 ടീമുകളിൽ ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാങ്ങളെ പ്രതിനിധീകരിച്ചു ടീമുകൾ പങ്കെടുക്കുന്നു എന്നുള്ളതാണ്.അതായത് ദക്ഷിണേന്ത്യ കേരള ഹൗസിന്റെ ബാനറിൽ അയർലണ്ടിൽ ഒന്നിക്കുന്നു. വരും വർഷം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമായുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വള്ളം കളിയാണ് … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി

വാട്ടർഫോർഡ്: കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി നിലനിൽക്കുന്ന WMA യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് മേയർ ജോഡി പവർ നിർവഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത കൗൺസിലർ ജയ്സൺ മർഫി ആശംസകൾ നേർന്നു. പ്രസിഡണ്ട് അനൂപ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈദികരായ ജോമോൻ കാക്കനാട്ട്, മാത്യു. കെ. മാത്യു, ജോബിമോൻ സ്‌കറിയ എന്നിവർ … Read more

ഒറ്റ ചാർജിൽ 50 വർഷം വരെ ഉപയോഗിക്കാവുന്ന മൊബൈൽ ബാറ്ററി; സ്വപ്ന പദ്ധതിയുമായി ബീറ്റാ വോൾട്ട്

ഒറ്റ ചാര്‍ജ്ജിങ്ങില്‍ 50 വര്‍ഷം വരെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററിയുമായി ചൈന. ന്യൂക്ലിയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ബാറ്ററി, ഭാവിയില്‍ ചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററികള്‍ക്ക് പകരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് കമ്പനിയായ ബാറ്റാ വോള്‍ട്ട് ആണ് ഈ ബാറ്ററിയുടെ നിര്‍മ്മാതാക്കള്‍. ബാറ്റിയുടെ പ്രവര്‍ത്തനരീതി കമ്പനി അവതിപ്പിച്ചിട്ടുണ്ട്. ബാറ്ററിക്കുള്ളിലെ മിനി റിയാക്ടറാണ് ചാര്‍ജ്ജ് നല്‍കുന്നതെന്നും, അതേസമയം ഇതില്‍ നിന്നും ആണവ വികിരണം ഉണ്ടാകില്ലെന്നും കമ്പനി പറയുന്നു. 50 വര്‍ഷം വരെയാണ് ബാറ്ററിയുടെ ആയുസ്. ബാറ്ററിക്കകത്തെ ഐസോടോപ്പായ … Read more