‘നൃത്താഞ്ജലി & കലോത്സവം 2017’ ന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി

ഡബ്ലിന്‍: നവംബര്‍ 3,4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങി. സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന നൃത്തനൃത്തേതര ഇനങ്ങള്‍ ഉള്‍പ്പെട്ട മത്സരങ്ങള്‍ രണ്ടു ദിവസമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നൃത്ത ഇനങ്ങള്‍ ആദ്യ ദിവസമായ വെള്ളിയാഴ്ചയും നൃത്തേതര ഇനങ്ങള്‍ രണ്ടാം ദിവസമായ ശനിയാഴ്ചയുമാന് നടക്കുക. നൃത്താഞ്ജലി വെബ്‌സൈറ്റിലൂടെയാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ,പേപാല്‍ തുടങ്ങിയവ … Read more

കാറ്റിലോണിയന്‍ സ്വാതന്ത്യം: അറ്റകൈപ്രയോഗം നടത്തി സ്പാനിഷ് പ്രധാനമന്ത്രി

  ബാസിലോന: കാറ്റിലോണിയയുടെ സ്വതന്ത്ര പദവി റദ്ദാക്കപ്പെട്ടതായി സ്പാനിഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭരണഘടനയുടെ 155-ആം അനുച്ഛേദം പ്രവര്‍ത്തികമാക്കുന്നതായി മന്ത്രി മറിയാനോ രജോയ് വ്യക്തമാക്കി. 155-ആം വകുപ്പ് അനുസരിച്ച് കാറ്റിലോണിയയുടെ സ്വതന്ത്ര പദവി എടുത്തു കളയാന്‍ പ്രധാനമന്ത്രിക്ക് അധികാരം ഉണ്ട്. സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ ആഗ്രഹിച്ച കാറ്റിലോണിയ ഹിതപരിശോധനയില്‍ വിജയിച്ചിരുന്നു. 90 ശതമാനം വോട്ടര്‍മാരും കാറ്റിലോണിയ സ്വാതന്ത്രമാകുന്നതിനോട് യോജിച്ചു. കാറ്റിലോണിയന്‍ നേതാവ് കാള്‍സ് പ്യുടിമോന്‍ഡ് സ്വതന്ത്രരാജ്യ പ്രഖ്യാപനവും നടത്തി. ഈ നടപടിയെ തടയുന്നതിനാണ് 155-ആം വകുപ്പ് പ്രയോഗിച്ചിരിക്കുന്നത്. … Read more

ദുബായില്‍ വിമാന യാത്രയ്ക്ക് ഇനി സ്മാര്‍ട് ഫോണ്‍ മാത്രം മതി

  ദുബായ് വിമാനത്താവളത്തിലൂടെ പാസ്പോര്‍ട്ടില്ലാതെ യാത്ര ചെയ്യാന്‍ സഹായിക്കുന്ന സംവിധാനം വരുന്നു. പകരം സ്മാര്‍ട്ഫോണ്‍ വേണമെന്ന് മാത്രം. സ്മാര്‍ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന സ്മാര്‍ട് വാലറ്റെന്ന മൊബൈല്‍ ആപ്ളിക്കേഷനാണ് ഇതിന് സഹായിക്കുന്ന പ്രധാന ഘടകം. യാത്രക്കാരന്റെ പാസ്പോര്‍ട് വിവരങ്ങളും സ്മാര്‍ട് ഗേറ്റ് കാര്‍ഡ് ഡാറ്റയും അടങ്ങുന്നതാണ് ഇ-വാലറ്റ് ആപ്ളിക്കേഷന്‍. സ്മാര്‍ട് ഗേറ്റിലെത്തുമ്പോള്‍ സ്മാര്‍ട് ഫോണിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി, സ്മാര്‍ട് ഗേറ്റ് തുറക്കും. അതിനുശേഷം വിരലടയാളം സ്‌കാന്‍ ചെയ്യുക. യാത്രാരേഖകളുടെ പരിശോധന അതോടെ അവസാനിക്കും. … Read more

പുറത്തെടുത്താലും ഇനി 12 മണിക്കൂര്‍ ഹൃദയം മിടിക്കും; നിര്‍ണ്ണായക കണ്ടുപിടുത്തവുമായി ഗവേഷകര്‍

  ഒരാളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്താലും 12 മണിക്കൂര്‍ വരെ ഹൃദയത്തെ ജീവനോടെ സൂക്ഷിക്കാന്‍ കഴിയുന്ന പുതിയ രീതി വികസിപ്പിച്ച് ശാസ്ത്രലോകം. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ വഴിത്തിരിവായേക്കും ഈ കണ്ടുപിടിത്തം. സ്വീഡനിലെ ലുന്‍ഡ് സര്‍വകലാശാലയിലാണ് പുതിയരീതി വികസിപ്പിച്ചത്. ദാതാവില്‍ നിന്ന് ഹൃദയം പുറെത്തടുക്കുന്ന സമയത്ത് അതിനൊപ്പം ഓക്‌സിജന്‍ പ്രവഹിപ്പിക്കുന്ന ചെറിയ മെഷീന്‍ ഘടിപ്പിച്ചുകൊണ്ടാണ് ഗവേഷണ സംഘം ഇത് സാധ്യമാക്കിയത്. നാലുമണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ഹൃദയത്തെ ഇങ്ങനെ സൂക്ഷിക്കാനാവുമെന്നും ശീതീകരിച്ച പെട്ടിയില്‍ സ്വീകര്‍ത്താവിന്റെ അടുത്തേക്കുള്ള വഴിയില്‍ ഹൃദയം … Read more

സോളാര്‍ അഴിമതി: ഉമ്മന്‍ ചാണ്ടിക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

  സംസ്ഥാനത്തെ പിടിച്ചുലച്ച സോളാര്‍ അഴിമതിക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സോളാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചത്. ജനങ്ങളെ കബളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര-വിജിലന്‍സ് മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ … Read more

ഫ്രാന്‍സില്‍ വന്‍ തൊഴിലാളി പ്രക്ഷോഭം; പണിമുടക്കില്‍ വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ രാജ്യം സ്തംഭിച്ചു

  സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ഫ്രാന്‍സില്‍ വന്‍ തൊഴിലാളി പ്രക്ഷോഭം. പത്തുവര്‍ഷത്തിനിടെ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെയടക്കം തൊഴിലാളി യൂണിയനുകള്‍ ഒറ്റക്കെട്ടായി പണിമുടക്കിയതോടെ ഫ്രാന്‍സ് സ്തംഭിച്ചു. ആഭ്യന്തര വിമാന സര്‍വീസുകളടക്കം അടിയന്തിര സേവനങ്ങളെയെല്ലാം പ്രക്ഷോഭം സ്തംഭിപ്പിച്ചു. എയര്‍ ഫ്രാന്‍സിന്റെ 25 ശതമാനം വിമാനസര്‍വീസ് റദ്ദാക്കി. 17 ശതമാനം അധ്യാപകര്‍ സമരത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യൂണിയനുകള്‍ നയിക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികളും രംഗത്തെത്തിയതോടെ സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രവര്‍ത്തനം നിലച്ചു. സ്‌കൂളുകള്‍, ക്രഷെകള്‍ തുടങ്ങി മറ്റ് അടിയന്തിര സര്‍വീസുകളിലെ … Read more

കോളിളക്കം സൃഷ്ടിച്ച അഭയക്കേസ് ബോളിവുഡ് സിനിമയാകുന്നു

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച അഭയക്കേസ് ബോളിവുഡ് സിനിമയാകുന്നു. അഭയക്കേസിന്റെ നാള്‍വഴികള്‍ തന്റെ ആത്മകഥയിലൂടെ പുറംലോകത്തെ അറിയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തില്‍ കേന്ദ്രവേഷത്തിലെത്തുന്നത്. 1992 ല്‍ നടന്ന കൊലപാതകം ഇന്നും കേരളക്കരയ്ക്ക് ഒരു സംസാരവിഷയം തന്നെയാണ്. 25വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുന്ന അന്വേഷണം, മാറിമാറി വന്ന വിവിധ അന്വേഷണ വിഭാഗങ്ങള്‍, കോടതി നടപടികള്‍, അങ്ങനെ അഭയക്കേസിന്റെ നാള്‍വഴികള്‍ പ്രതിപാദിക്കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മക്കഥയായ അഭയക്കേസ് ഡയറിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുക. എസിഎം എന്റര്‍ടെയ്ന്‍മെന്റ് … Read more

വേങ്ങരയില്‍ വിധി കുറിക്കാന്‍ ജനങ്ങള്‍; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

  വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിയ്ക്ക് പോളിംഗിന് തുടക്കമായി. വൈകിട്ട് അഞ്ചുമണിവരെയാണ് വോട്ടെടുപ്പ്. 165 ബൂത്തുകളിലായി 1,70,009 വോട്ടര്‍മാരാണ് ജനവിധി കുറിക്കുന്നത്. ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിന്റെ ഫലം ഇന്ന് വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തുകയാണ്. വോട്ടെണ്ണലിന്റെ ഫലം ഈ മാസം 15 ന് പ്രഖ്യാപിക്കും. വൈകീട്ട് ആറിന് ബൂത്തില്‍പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ക്ക് കാണാന്‍ സൗകര്യമൊരുക്കുന്ന വിവിപാറ്റ് … Read more

കുടുംബം മുഴുവന്‍ ഒരു ബൈക്കില്‍; കാഴ്ച കണ്ട പൊലീസ് ഇവരെ തൊഴുതു നിന്നു

  രണ്ടില്‍ക്കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യരുതെന്നാണ് ട്രാഫിക് നിയമം. എന്നാല്‍ ഒരു കുടുംബം മുഴുവന്‍ ഒരു ബൈക്കില്‍ യാത്ര ചെയ്താല്‍ അവരുടെ ധൈര്യത്തിനു മുന്നില്‍ തൊഴുതു നില്‍ക്കാനെ ഏതൊരു പൊലീസു കാരനും സാധിക്കു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഭാര്യയെയും മൂന്നു മക്കളെയും ഒരുമിച്ചിരുത്തിയാണ് യുവാവ് പൊലീസിന് മുന്‍പിലേക്ക് വന്നത്. എന്നാല്‍ ഇവരെ കണ്ടപ്പോള്‍ തൊഴുതു നില്‍ക്കുകയാണ് പൊലീസ് ചെയ്തത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രണ്ട് ആണ്‍മക്കളെ ബൈക്കിന്റെ മുന്നിലും ഭാര്യയെയും മകളെയും … Read more

സ്പെയിനില്‍ നിന്നും കാറ്റലോണിയ സ്വാതന്ത്ര്യമായി, അന്തിമ പ്രഖ്യാപനം പിന്നീട്

  സ്വയംഭരണ പ്രവിശ്യയായ കാറ്റലോണിയ സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജനഹിതം മാനിച്ചുള്ള പ്രഖ്യാപനമാണിതെന്ന് പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍ വ്യക്തമാക്കി. പ്രഖ്യാപനം സ്പെയിന്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പെയിനെ വിഭജിക്കരുതെന്നും ഐക്യം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ലക്ഷങ്ങള്‍ പങ്കെടുത്ത റാലികള്‍ നടന്നിരുന്നു. പുജ്ഡമൊനെ ജയിലില്‍ അടയ്ക്കണമെന്നത് അടക്കമുള്ള മുദ്രാവാക്യങ്ങളാണ് റാലിയില്‍ പങ്കെടുത്തവര്‍ മുഴക്കിയത്. പിന്നാലെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം. സ്‌പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഫ്രാന്‍സിനോട് ചേര്‍ന്നുകിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ് ഘടനയുടെ … Read more