വേങ്ങര ഉപതിരഞ്ഞെടുപ്പ്: ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്; കൈവിടുമോ എന്ന ആശങ്കയില്‍ യുഡിഎഫ്; നാളെ വോട്ടെടുപ്പ്
രാഷ്ട്രീയ അടിയൊഴുക്കുകള്‍ അനുകൂലമായൊരു സാഹചര്യമൊരുക്കിയിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് വേങ്ങരയില്‍ ഇടതുപക്ഷം വോട്ടെടുപ്പിനെ കാത്തിരിക്കുന്നത്. അട്ടിമറി ജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും യു.ഡി.എഫിന് അവരുടെ കുത്തക മണ്ഡലത്തില്‍ കനത്ത ഭീഷണി ഉയര്‍ത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ കഴിയുമെന്നാണ് ഇടതുനേതാക്കള്‍ കരുതുന്നത്. യു.ഡി.എഫ് ആകട്ടെ, ലീഗ് കോട്ടകളില്‍ വിള്ളല്‍ തീര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും ഇത്തവണ ഭീരിപക്ഷം വര്‍ധിക്കുമെന്നുമുള്ള ആത്്മവിശ്വാസത്തിലുമാണ്. മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ അവസാനവട്ടം വോട്ടുറപ്പിക്കാനുള്ള നിശബ്്ദ പ്രചാരണത്തിലാണ് ഇരുമുന്നണികളും. ബുധനാഴ്ചയാണ് വേങ്ങരയില്‍ പോളിംഗ്. ഒരു മാസം നീണ്ടു നിന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വേങ്ങരയില്‍ കൊടിയിറങ്ങിയത്. … Read more