ഫാ. ആന്റണി ചീരംവേലിയ്ക്ക് ഹ്രദ്യമായ യാത്രയപ്പ് നല്‍കി.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലയിന്‍ ഫാ ആന്റണി ചീരംവേലി MST യ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഹ്രദ്യമായ യാത്രയപ്പ് നല്‍കി. പിതൃതുല്യമായ വാത്സല്യത്തോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ അച്ചന്‍ നല്‍കിയ സേവനങ്ങള്‍ എക്കാലവും അനുസ്മരിക്കപ്പെടും. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് അച്ചന്‍ നല്‍കിയ പിന്തുണയും പ്രോത്സാഹനങ്ങള്‍ക്കും സഭ നന്ദി അറിയിച്ചു. പുതിയ ശുശ്രുഷാ മേഖലയിലേക്ക് യാത്രയാകുന്ന അച്ചന് ഡബ്ലിന്‍ സീറോ മലബാര്‍ സഭ എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും നേര്‍ന്നു. ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ … Read more

മെല്‍ബണ്‍ സെന്റ്റ് പീറ്റേര്‍സ് ക്‌നാനായ ചര്‍ച്ച് കുട്ടികളുടെ കേരള പ്രളയ ദുരിതാശ്വാസ സംരംഭം

മെല്‍ബണ്‍: കേരളത്തെ നടുക്കിയ പ്രളയ ദുരധത്തിലകപ്പെട്ട ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് കൈത്താങ്ങുകളാകാന്‍ സെന്റ്റ് പീറ്റേര്‍സ് ക്‌നാനായ ചര്‍ച്ച് മെല്‍ബണിലെ യുവാക്കളും/കുട്ടികളും രംഗത്ത്. ഈ വരുന്ന രണ്ടാമത് ശനിയ്യാഴ്ച (സെപ്റ്റബര്‍ 8) രാവിലെ 10:00 മുതല്‍ മെല്‍ബണ്‍ സൗത്ത്- ഈസ്റ്റ് സബര്‍ബിലെ പ്രക്യാതമായ ജല്‍സ് പാര്‍ക്കില്‍ ഒരു വാക്കത്തോണ്‍ നടത്തുന്നതിന് ഉദ്ദേശിക്കുന്നു. ജല്‍സ് പാര്‍ക്കില്‍ എത്തുന്ന ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്ന് കേരളത്തിലെ ജനലക്ഷങ്ങുടെ കഷ്ടപ്പാടുള്‍ വിവരിച്ച് തങ്ങളാല്‍ കഴിയുന്നത്ര സംഭാവനകള്‍ സമാഹരിക്കുവാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. കൂരുന്നുകളുടെ ഈ ഏളിയ സംരംഭം … Read more

ഭക്തിപൂര്‍വം വിശ്വാസസമൂഹം.’അഭിഷേകാഗ്‌നി 2018′ നു ലിമെറിക്കില്‍ തുടക്കമായി.

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് .അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീംനയിക്കുന്ന കണ്‍വെന്‍ഷന്‍ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് നടക്കുന്നത്. കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി … Read more

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരളാ പുനരധിവാസ പദ്ധതികളുമായി സീറോ മലബാര്‍ സഭ:

ഡബ്ലിന്‍: വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരളാ പുനരധിവാസ പദ്ധതികളുമായി അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ.കേരളത്തിലെ മഹാ പ്രളയത്തില്‍ നിന്നും കരകയറിയ നമ്മുടെ സഹോദരങ്ങളെയും കുടുംബങ്ങളെയും പുനരധിവസിപ്പിക്കുവാനുള്ള പരിശ്രമങ്ങളില്‍ പങ്കുചേര്‍ന്നു കൊണ്ട് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ബ്രഹത് പദ്ധതിയ്ക്കാണ് തുടക്കമാവുന്നത്.നവ കേരള സൃഷ്ടിക്കായി അയര്‍ലണ്ടിലെ എല്ലാ മാസ്സ് സെന്ററുകളെയും ഒരുമിപ്പിച്ചുകൊണ്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തങ്ങളാണ് സഭാ നേതൃത്വം തയാറാക്കിയിരിക്കുന്നത്.. സര്‍ക്കാരിന്റെ സംവിധാനങ്ങളോട് സഹകരിക്കുന്നതിനൊപ്പം തന്നെ ദുരിതബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാതിമതഭേതമെന്നെ സഹായങ്ങള്‍ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ … Read more

പ്രളയ ബാധിതര്‍ക്കുള്ള സാന്ദ്വനവുമായി റെക്‌സ് ബാന്‍ഡ് മ്യൂസിക് കണ്‍സേര്‍ട്ട് ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച.

ഡബ്ലിന്‍: റെക്‌സ് ബാന്‍ഡ് ഷോയിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കും. വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസിനോടനുബന്ധിച് നടക്കുന്ന പ്രധാന പരിപാടികളുടെ ഭാഗമാകുവാന്‍ റെക്‌സ് ബാന്‍ഡ് ടീം എത്തി ചേര്‍ന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭ വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസില്‍ ശ്രദ്ധേയമാകുന്നത് റെക്‌സ് ബാന്‍ഡിനൊപ്പമാണ്. ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ രാത്രി 8.30 വരെ താല ബാസ്‌കറ്റ് ബോള്‍ അരീനയില്‍ വച്ച് നടക്കുന്ന റെക്‌സ് ബാന്‍ഡ് സ്പിരിച്ചല്‍ മ്യൂസിക്കല്‍ ഈവിനിംഗ് … Read more

സെന്റ് മേരീസ് പള്ളിയുടെ ഇടവക പെരുന്നാളും, എട്ടു നോമ്പ് വീടലും

വിശുദ്ധ ദൈവാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഡബ്ലിന്‍ സെന്റ് മേരീസ് പള്ളിയുടെ ഇടവക പെരുന്നാളും, എട്ടു നോമ്പ് വീടലും സംയുക്തമായി 2018 സെപ്റ്റംബര്‍ 8 ന് രാവിലെ 9 മണിക്ക് ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുന്നു. ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ടി. ജോര്‍ജ് (വികാരി) 0870693450 ബാബു ലൂക്കോസ് (ട്രസ്റ്റി) 0872695791 ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008

വാട്ടര്‍ഫോര്‍ഡ് സെന്റ്‌മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോപ്പെരുന്നാള്‍ ഓഗസ്റ്റ് 26-ന്

വാട്ടര്‍ഫോര്‍ഡ് സെന്റ്‌മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോപ്പെരുന്നാള്‍ 2018 ആഗസ്റ്റ് മാസം 25, 26(ശനി,ഞായര്‍) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നതായിരിക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ക്രമീകരണങ്ങള്‍ ഇടവക വികാരി ബഹു.ബിജു എം പാറേക്കാട്ടിലച്ചന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. 25/08/2018 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടി ഉയര്‍ത്തല്‍, 5.15 ന് സന്ധ്യാ പ്രാര്‍ത്ഥന തുടര്‍ന്ന് 6 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. പെരുന്നാള്‍ദിവസമായ 26/08/2018 ഞായര്‍ രാവിലെ 9.30-ന് പ്രഭാത പ്രാര്‍ത്ഥന,10 മണിക്ക് ഫാദര്‍.എല്‍ദോസ് … Read more

ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ – ‘അഭിഷേകാഗ്‌നി 2018’- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്നി 2018’ ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത് .അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ … Read more

ലോക കുടുംബ സംഗമത്തോടനുബന്ധിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേത്രത്വത്തില്‍ Rexband ന്റെ ‘Joy of Love Concert’ ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലും ലോക കുടുബ സംഗമത്തിന്റെ ആഘോഷങ്ങള്‍ Joy of Love Concert ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച നടത്തപ്പെടും. പൊന്തിഫിക്കല്‍ അംഗീകാരം ലഭിച്ചിട്ടുള്ള ”ജീസസ് യൂത്ത്” അല്‍മായ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള റെക്സ് ബാന്‍ഡിനൊപ്പമാണ് ആഘോഷിക്കുന്നത്. ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ രാത്രി 8.30 വരെ താല ബാസ്‌കറ്റ് ബോള്‍ അരീനയില്‍ വച്ചാണ് റെക്‌സ് ബാന്‍ഡ് കണ്‍സെര്‍ട്. ആധ്യാത്മിക ചൈതന്യവും ത്രസിപ്പിക്കുന്ന സംഗീതവും ഉള്‍പ്പെടുന്ന ബാന്‍ഡില്‍ ഗായകരും,നര്‍ത്തകരും ഉപകരണ സംഗീതജ്ഞരുമായി … Read more

ഗോള്‍വേയില്‍ ബൈബിള്‍ കലോത്സവവും ‘പാരിഷ് ഡേ’ യും

ഗോള്‍വേ : ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം ജൂലൈ 28നു ശനിയാഴ്ച രണ്ടു മണി മുതല്‍ സെന്റ് മേരീസ് കോളേജില്‍ വച്ച് നടത്തപ്പെടും. മത്സരാര്‍ത്ഥികള്‍ കൃത്യ സമയത്തു തന്നെ എത്തി ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഓഗസ്റ്റ് 11നു ശനിയാഴ്ച സീറോ മലബാര്‍ കൂട്ടായ്മ തങ്ങളുടെ മൂന്നാമത് ‘പാരിഷ് ഡേ ‘ സെന്റ് മേരീസ് കോളേജില്‍ വച്ച് വിപുലമായ കാര്യ പരിപാടികളോടെ ആഘോഷിക്കുന്നതാണ്. ഗോള്‍വേയിലെ സീറോ മലബാര്‍ കൂട്ടായ്മ പന്ത്രണ്ട് … Read more